സംസ്ഥാനത്ത് ഇന്ന് 25,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ആണ്. ഇതുവരെ 3,26,70,564 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 133 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. എറണാകുളം 3194 മലപ്പുറം 2952 കോഴിക്കോട് 2669 തൃശൂര്‍ 2557 കൊല്ലം 2548 പാലക്കാട് 2332 കോട്ടയം 1814 തിരുവനന്തപുരം 1686 കണ്ണൂര്‍ 1649 ആലപ്പുഴ …
Read More »സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നു; ഞായറാഴ്ച ലോക്ക് ഡൗണും രാത്രി കര്‍ഫ്യൂവും പിന്‍വലിച്ചു; കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും ഡെല്‍റ്റ വൈറസ് കണക്കിലെടുത്ത് ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി….
സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒക്ടോബര്‍ നാലുമുതല്‍ കോളജുകള്‍ തുറന്നുപ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയത്. ബിരുദ, ബിരുദാനന്തര ക്ലാസുകളിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനത്തിന് അനുമതി നല്‍കിയത്. ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ച വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും കോളജുകളില്‍ വരാം. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. രാത്രികാല കര്‍ഫ്യൂവും ഒഴിവാക്കി. ഞായറാഴ്ച …
Read More »കാബൂളിൽ പാക് വിരുദ്ധ പ്രതിഷേധം ശക്തം; സ്ത്രീകളുൾപ്പെടെ തെരുവിലിറങ്ങിയത് ആയിരങ്ങൾ; പ്രക്ഷോഭകർക്ക് നേരെ വെടിയുതിർത്ത് താലിബാൻ…
കാബൂളിൽ പാക് വിരുദ്ധ പ്രതിഷേധം ശക്തമാകുന്നു. കാബൂൾ നഗരത്തിൽ പാക് വിരുദ്ധ റാലിയുമായി സ്ത്രീകളുൾപ്പെടെ ആയിരങ്ങളാണ് തെരുവിലേയ്ക്ക് ഇറങ്ങിയത്. പ്രതിഷേധം നടത്തിയവരെ പിരിച്ചുവിടാന്‍ ആകാശത്തേക്കു താലിബാൻ ഭീകരർ വെടിയുതിർത്തു. പാകിസ്ഥാൻ താലിബാനെ സഹായിക്കുന്നുവെന്ന് ആരോപിച്ചാണ് ജനക്കൂട്ടം തെരുവിലിറങ്ങിയത്. വെടിവയ്പ്പിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് പ്രതിഷേധത്തിൽ പങ്കു ചേർന്നത്. ഇസ്ലാമാബാദിനും ഐഎസ്‌ഐക്കുമെതിരെ മുദ്രാവാക്യം വിളിച്ച് കൊണ്ടാണ് പ്രതിഷേധം നടത്തിയത്. പാകിസ്ഥാനെതിരെയുള്ള പ്ലക്കാർഡുകളും ബാനറുകളും …
Read More »മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പൊതുനിരത്തില്‍ നഗ്നരായി നടത്തിച്ചു; ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങി…
മധ്യപ്രദേശിലെ ദാമോ ജില്ലയില്‍ മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നഗ്നരാക്കി ഭിക്ഷ തേടി നടത്തിച്ച് ക്രൂരത. ദേശീയ ബാലാവകാശ കമ്മീഷന്‍ സംഭവത്തില്‍ ദാമോ ജില്ലാ അധികാരികളില്‍ നിന്നും വിശദീകരണം തേടി. സംഭവത്തേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികളെ ഇത്തരത്തില്‍ നഗ്നരാക്കി നടത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് വിശദമാക്കി. അഞ്ച് വയസ് പ്രായം വരുന്ന ആറു പെണ്‍കുട്ടികള്‍ നഗ്നരായി നടക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. തവളയെ കെട്ടിയിട്ട വടിയും കയ്യില്‍ പിടിച്ചായിരുന്നു ഈ …
Read More »കോടതിയില്‍ ക്ലര്‍ക്ക് നിയമനം…
കോഴിക്കോട് ജില്ലാകോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക സ്‌പെഷ്യല്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (എന്‍.ഐ.ആക്‌ട് കേസുകള്‍) കോടതിയില്‍ ക്ലര്‍ക്ക് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 19,950 രൂപയാണ് വേതനം. 60 വയസ് പൂര്‍ത്തിയാകാന്‍ പാടില്ല. അപേക്ഷകര്‍ അതത് തസ്തികയിലോ ഉയര്‍ന്ന തസ്തികകളിലോ കേന്ദ്ര ഗവണ്‍മെന്റ് സര്‍വീസിലോ സംസ്ഥാന ഗവണ്‍മെന്റ് സര്‍വീസിലോ തുടര്‍ച്ചയായി അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം. ഹൈക്കോടതി/ നിയമ വകുപ്പ്/ അഡ്വക്കേറ്റ് …
Read More »പണിക്കൻകുടി കൊലപാതക കേസ്; ‘വീട്ടമ്മയെ കുഴിച്ചുമൂടിയത് ജീവനോടെ’; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ…
ഇടുക്കി പണിക്കൻകുടി കൊലപാതക കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീട്ടമ്മയെ ജീവനോടെയാണ് കുഴിച്ചുമൂടിയതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. ആദ്യം ജീവനോടെ കത്തിക്കാനും ശ്രമിച്ചിരുന്നുവെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തു. പ്രതി ബിനോയിയെ വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് തുടരുകയാണ്. പണിക്കൻകുടിയിലെ തന്റെ വീടിന്റെ അടുക്കളയിലാണ് അയൽവാസിയായ വീട്ടമ്മയെ ബിനോയ് കൊന്നു കുഴിച്ചുമൂടിയത്. തുടര്‍ന്ന് ഒളിവിൽ പോയ പ്രതി മൂന്നാഴ്ചയ്ക്ക് ശേഷം ഇന്നലെയാണ് പെരുഞ്ചാംകുട്ടിയിൽ വച്ച് പൊലീസ് പിടിയിലായത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. കൂടുതൽ …
Read More »പള്ളിയോടത്തില്‍ കയറിനിന്ന് ഫോട്ടോഷൂട്ട് നടത്തിയ സംഭവം; പോസ്റ്റ് പിൻവലിച്ചിട്ടും തനിക്ക് വധഭീക്ഷണി ഉണ്ടെന്ന് നിമിഷ…
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചിട്ടും ഭീഷണി തുടരുകയാണെന്ന് പള്ളിയോടത്തില്‍ക്കയറി ഫോട്ടോയെടുത്ത് വിവാദത്തിലായ നവമാധ്യമ താരം നിമിഷ വ്യക്തമാക്കി. ആരെല്ലാമാണ് ഫോണ്‍ വിളിക്കുന്നതെന്ന് അറിയില്ല. പോസ്റ്റ് ചെയ്ത ചിത്രം പിന്‍വലിച്ച് മാപ്പ് പറഞ്ഞു. ക്ഷേത്രത്തില്‍ പോയി പരിഹാരം ചെയ്യാനും തയ്യാറാണ്. എന്നിട്ടും ഭീഷണി തുടരുകയാണ്. പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സാധിക്കാതെ അവസ്ഥയാണെന്നും ആരും അറിയാത്ത സ്ഥലത്താണ് ഇപ്പോള്‍ നില്‍ക്കുന്നതെന്നും നിമിഷ പറഞ്ഞു. നിമിഷയുടെ വാക്കുകള്‍ ഇങ്ങനെ… ഷൂട്ടിനായി …
Read More »ഓടുന്ന കാറില്‍ നിന്നും യുവതിയുടെ മൃതദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞത് അര്‍ധനഗ്നമായ നിലയില്‍; വാഹനങ്ങള്‍ കയറിയിറങ്ങി…
തമിഴ്‌നാട്ടിലെ കോയമ്ബത്തൂരില്‍ ഓടുന്ന കാറില്‍ നിന്നും യുവതിയുടെ മൃതദേഹം പുറത്തേക്ക് വലിച്ചെറിഞ്ഞു. ചിന്നിയംപാളയത്തിന് സമീപം അവിനാശി റോഡില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാലരയ്ക്കും അഞ്ചിനുമിടയിലാണ് സംഭവം. അര്‍ധനഗ്നയായ നിലയിലായിരുന്നു മൃതദേഹം. ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും മൃതദേഹം പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. പിന്നാലെയെത്തിയ വാഹനങ്ങള്‍ മൃതദേഹത്തില്‍ കയറിയിറങ്ങി. മൃതദേഹത്തിന്റെ മുഖവും തലയും തകര്‍ന്ന നിലയിലാണ്. യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോയമ്ബത്തൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എസ് …
Read More »നിപ ബാധിച്ച് മരിച്ച 12 കാരനുമായി അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയ രണ്ട് പേരുടെ ഫലം കൂടി നെഗറ്റീവ്…
നിപ ബാധിച്ച് മരിച്ച 12 കാരനുമായി അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയ രണ്ട് പേരുടെ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതോടെ സമ്ബര്‍ക്ക പട്ടികയിലുള്ള 10 പേരുടെ പരിശോധന ഫലം നെഗറ്റീവായി. കുട്ടിയുടെ മാതാപിതാക്കള്‍ അടക്കമുളളവര്‍ക്കാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. അതേസമയം, പ്രതിരോധത്തിന്‍റെ ഭാഗമായി ചാത്തമംഗലം പഞ്ചായത്ത് പൂര്‍ണമായി അടച്ചിടുമെന്ന് പഞ്ചായത്ത് പ്രസിഡന്‍്റ് അറിയിച്ചു. അവശ്യ സേവനങ്ങള്‍ക്ക് മാത്രമായിരിക്കും അനുമതി. ഇനി 11 പേരുടെ പരിശോധന ഫലങ്ങള്‍ കൂടി ഇനി …
Read More »ഇത് ജന്മദിന സമ്മാനം; മൊബൈല്‍ ഫോണുകള്‍കൊണ്ട് വിസ്മയം തീർത്ത് ഡാവിഞ്ചി സുരേഷ്…
മൊബൈല്‍ ഫോണുകള്‍ കൊണ്ട് മമ്മൂട്ടി ചിത്രം തീര്‍ത്ത് ഡാവിഞ്ചി സുരേഷ്. മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് കൊടുങ്ങല്ലൂര്‍ ദര്‍ബാര്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഹാളില്‍ ഭീമന്‍ ചിത്രമൊരുക്കിയത്. അറുനൂറു മൊബൈല്‍ ഫോണുകളും, ആറായിരം മൊബൈല്‍ അക്‌സസറീസും ഉപയോഗിച്ചാണ് ഇരുപതടി വലുപ്പമുള്ള മമ്മൂട്ടി ചിത്രം തയ്യാറാക്കിയത്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വസ്തുവായ മൊബൈല്‍ ഫോണ്‍ ചിത്രമാക്കി മാറ്റാന്‍ പത്തു മണിക്കൂര്‍ സമയമെടുത്തു. നിറങ്ങളുടെ ലഭ്യത കുറവായിരുന്നെങ്കിലും പൗച്ചുകളും, സ്‌ക്രീന്‍ ഗാഡ്, ഡാറ്റാ കേബിള്‍, …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY