കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആരോഗ്യവകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുഡിഎഫ് എംഎല്‍എമാരുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായിട്ടാണ് ആരോഗ്യമന്ത്രി ഈക്കാര്യം പറഞ്ഞത്. മരണം കണക്കാക്കുന്നത് ചികിത്സിച്ച ഡോക്ടര്‍മാരാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ കണക്കും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ കണക്കും തമ്മില്‍ 7000 മരണങ്ങളുടെ അന്തരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെയാണ് ആരോഗ്യമന്ത്രിയുടെ മറുപടി. തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തിയ പഠനം പരിശോധിച്ചിട്ടില്ല എന്നും മറുപടിയില്‍ …
Read More »കാട്ടുനായ്ക്ക കോളനിയില്‍ വീടിന് തീപിടിച്ച് വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു…
പന്തിപ്പോയില്‍ ബപ്പനംമലയിലെ അംബേദ്കര്‍ കാട്ടുനായ്ക്ക കോളനിയില്‍ വീടിന് തീപിടിച്ച് വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു. ദേവകി(54)യാണ് ദാരുണമായി മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ദേവകി കിടന്നിരുന്ന മുറിക്കുള്ളിലാണ് അഗ്നിബാധയുണ്ടായത്. അയല്‍വാസികളാണ് ആദ്യം തീ കണ്ട്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും 90 ശതമാനത്തിലധികം പൊള്ളലേറ്റ ദേവകി സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. വീടിന്റെ അകത്തെ മുറിയില്‍ മകന്‍ ഷാജിയും രണ്ട് മക്കളും കിടന്നുറങ്ങുന്നുണ്ടായിരുന്നു. അപകടം ഇവര്‍ അറിഞ്ഞില്ലായിരുന്നുവെന്നും ഷാജിയുടെ ഭാര്യ …
Read More »അഫ്ഗാനിലേക്ക് പ്രത്യേക വിമാനങ്ങള്‍ അയക്കാന്‍ ഇന്ത്യ അമേരിക്കയുടെ അനുമതി തേടി…
അഫ്ഗാനിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ അയക്കുന്നതിന് അമേരിക്കയുടെ അനുമതി തേടി ഇന്ത്യ. ഇതുസംബന്ധിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ യുഎസ് വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ചു. വ്യോമസേനാ വിമാനങ്ങളിലാണ് നിലവില്‍ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത്. കാബൂള്‍ വിമാനത്താവളത്തില്‍ നിയന്ത്രണങ്ങളൊന്നുമില്ലെന്ന് അമേരിക്ക ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ അയക്കുന്ന കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനമുണ്ടായേക്കും. ഇന്നലെ ചേര്‍ന്ന യുഎന്‍ രക്ഷാ സമിതി യോഗത്തില്‍ ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ വ്യക്തമാക്കിയിരുന്നു. 400 …
Read More »രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 36,571 പേര്‍ക്ക് രോഗം…
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 36,571 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ 540 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം 36,555 പേര്‍ രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.54 ശതമാനമായി ഉയർന്നു. മാര്‍ച്ച് മാസത്തിന് ശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കാണിത്. 150 ദിവസത്തിനിടെ ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് …
Read More »ഐപിഎല്‍ രണ്ടാം പാദം: പരിശീലനം തുടങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്…
സെപ്റ്റംബര്‍ 19ന് പുനരാരംഭിക്കുന്ന ഐപിഎല്‍ രണ്ടാം പാദത്തിനുള്ള തയ്യാറെടുപ്പില്‍ ഫ്രാഞ്ചൈസികള്‍. മുന്‍ ചാമ്ബ്യന്മാരായ ചെന്നൈ സൂപര്‍ കിംഗ്‌സ് പരിശീലനം തുടങ്ങി. എംഎസ് ധോണിയുടെ നേതൃത്വത്തില്‍ ദുബൈയിലെ ഐസിസി ക്രികെറ്റ് അകാഡമിയിലാണ് സിഎസ്കെയുടെ പരിശീലനം. ആറ് ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ടീമിന്റെ പരിശീലനം. ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡും ടീമിനൊപ്പമുണ്ട്. സിഎസ്‌കെയാണ് ഐപിഎല്‍ രണ്ടാം പാദത്തില്‍ ആദ്യം പരിശീലനത്തിന് ഇറങ്ങിയത്. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ശെയ്ക് സെയ്ദ് സ്റ്റേഡിയത്തില്‍ …
Read More »ജമ്മു കശ്മീരിലെ അവന്തിപ്പോറയില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു…
ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. അവന്തിപ്പോറയിലെ പാംപ്പോറ ഏരിയയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭീകരര്‍ ഹിസ്ബുല്‍ മുദാഹിജീന്‍ പ്രവര്‍ത്തകരാണ്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ഭീകരരില്‍ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. സുരക്ഷാസേനയും അര്‍ധ സൈനികവിഭാഗവും പൊലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നതെന്ന് കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു. വ്യാഴാഴ്ച കശ്മീരിലെ രജൗരി ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചിരുന്നു. സൈന്യത്തിലെ ജൂനിയര്‍ …
Read More »സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്; ഈ ഓണക്കാലത്ത് സ്വർണ്ണത്തിൽ തൊട്ടാൽ കൈപൊള്ളും….
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് പവന് 120 രൂപയാണ് കൂടിയത്. ഇതോടെ പവന് 35,400 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപ കൂട് 4425 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായ രണ്ട് ദിവസത്തെ വര്‍ധനവിന് ശേഷം സ്വര്‍ണ വിലയില്‍ വ്യാഴാഴ്ച ഇടിവുണ്ടായിരുന്നു. പവന് 160 രൂപയാണ് ഇന്നലെ കുറഞ്ഞത്. ജൂലൈയില്‍ മുന്നേറ്റം തുടര്‍ന്ന സ്വര്‍ണം ഓഗസ്റ്റ് മാസത്തില്‍ താഴേക്ക് പോകുന്ന കാഴ്ചയാണ് ആദ്യം ദൃശ്യമായത്. ഓഗസ്റ്റ് …
Read More »ഉത്രാട ദിനത്തില്‍ സ്നേഹാശംസകളുമായി മുഖ്യമന്ത്രി…
ഉത്രാട ദിനത്തില്‍ സ്നേഹാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണം ഉയര്‍ത്തിപ്പിടിക്കുന്ന സാഹോദര്യത്തിന്‍്റേയും സമത്വത്തിന്‍്റേയും സങ്കല്പങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് തിരുവോണത്തിനായി ഒരുങ്ങാമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിസന്ധിയിലും ഓണക്കാലം വറുതിയില്ലാതെ കടന്നുപോകാന്‍ സര്‍ക്കാര്‍ നിരവധി സഹായപദ്ധതികള്‍ ആവിഷ്കരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘തിരുവോണനാളിനെ വരവേല്‍ക്കാനായി ഉത്രാടം പിറന്നിരിക്കുന്നു. കൊവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധികളില്‍ പകിട്ടു കുറയാതെ ഓണം ആഘോഷിക്കാന്‍ നമുക്ക് തയ്യാറെടുക്കാം. ഓണക്കാലം വറുതിയില്ലാതെ കടന്നുപോകാന്‍ സര്‍ക്കാര്‍ നിരവധി സഹായപദ്ധതികളാണ് ആവിഷ്കരിച്ചത്. ലോക്ഡൗണ്‍ കാരണം …
Read More »യുഎഇയിലേക്കുള്ള ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കി…
ഇന്ത്യയില്‍ നിന്ന് യുഎഇലേയിക്കുള്ള ഇന്‍ഡിഗോ വിമാനങ്ങള്‍ ഒരാഴ്ചത്തേയ്ക്ക് സര്‍വീസ് നിര്‍ത്തിവച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് യാത്രക്കാരെ ദുബായില്‍ എത്തിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഓഗസ്റ്റ് 24 വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. പ്രവര്‍ത്തനത്തിലെ പ്രശ്നങ്ങള്‍ കാരണമാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്ന് എയര്‍ലൈന്‍ അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരികെ ആവശ്യപ്പെടുകയോ അല്ലെങ്കില്‍ മറ്റൊരു ദിവസത്തേക്ക് യാത്ര പുനക്രമീകരിക്കുകയോ ചെയ്യാമെന്നും ഇന്‍ഡിഗോ അറിയിച്ചു. അതേസമയം, കോവിഡ് വ്യാപനം മൂലം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ …
Read More »ആറ്റിങ്ങലില്‍ മത്സ്യം വലിച്ചെറിഞ്ഞ സംഭവം; രണ്ട് നഗരസഭാ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍…
ആറ്റിങ്ങലില്‍ വഴിയോരത്ത് കച്ചവടം നടത്തുന്നതിനിടെ മീന്‍ കുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തില്‍ രണ്ട് നഗരസഭാ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുബാറക്, ശുചീകരണ തൊഴിലാളി ഷിബു എന്നീ ജീവനക്കാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഈ മാസം ഒന്നാം തീയതിയാണ് അല്‍ഫോണ്‍സിയയുടെ മീന്‍ കുട്ട തട്ടിത്തെറിപ്പിച്ചത്. അനധികൃതമായി റോഡില്‍ മത്സ്യക്കച്ചവടം നടത്തി എന്നാരോപിച്ചാണ് നഗരസഭാ ജീവനക്കാര്‍ അതിക്രമം കാട്ടിയത്. പതിനാറായിരം രൂപയുടെ മത്സ്യമാണ് നശിപ്പിച്ചത്. കടം വാങ്ങിയാണ് മത്സ്യം വാങ്ങി വില്പനയ്ക്ക് …
Read More »