Breaking News

Latest News

തിരഞ്ഞെടുപ്പിൽ ഉപകരിക്കാത്തവരെ പാർട്ടിക്ക് വേണ്ട; എല്ലാവരേയും തൃപ്തിപ്പെടുത്താനാകില്ലെന്ന് കെ മുരളീധരൻ…

എല്ലാവരേയും പൂർണമായി തൃപ്തിപ്പെടുത്തിക്കൊണ്ട് ജില്ല കോൺ​ഗ്രസ് കമ്മറ്റികളുടെ പുന:സംഘടന സാധ്യമാകില്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും എം പിയുമായ കെ മുരളീധരൻ. ജില്ല കോൺ​ഗ്രസ് കമ്മറ്റി പുന:സംഘടന പട്ടിക ഏത് നിമിഷവും പുറത്തിറങ്ങും. തന്റെ നിർദേശങ്ങൾ ഹൈക്കമാണ്ടിനെ അറിയിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി , രമേശ് ചെന്നിത്തല എന്നിവരെ തള്ളിക്കൊണ്ടുള്ള നടപടി വേണ്ടെന്നാണ് അറിയിച്ചിട്ടുള്ളതെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു. ജില്ല കോൺ​ഗ്രസ് കമ്മറ്റികളുടെ പുന: സംഘടനയുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും …

Read More »

ഈ ഇംഗ്ലീഷ് ബൗളറുടെ വാര്‍ഷിക ശമ്ബളം കോഹ്ലിയെക്കാള്‍ കൂടുതല്‍…

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളില്‍ ഒരാളാണ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ലോകത്തിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണെങ്കിലും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അന്താരാഷ്ട്ര ക്യാപ്റ്റന്‍ കോഹ്ലിയല്ല. ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ജോ റൂട്ടാണ് ഇക്കര്യത്തില്‍ കോഹ്ലിക്ക് മുന്നിലുള്ളത്. ബി.സി.സി.ഐയുമായി ഗ്രേഡ് എ പ്ലസ് കരാര്‍ ആണ് കോഹ്‌ലിക്കുള്ളത്. ഇത് പ്രകാരം അദ്ദേഹത്തിന്റെ വാര്‍ഷിക ശമ്ബളം ഏഴ് കോടി രൂപയാണ്. ജോ …

Read More »

സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷം, പതിനൊന്ന് ജില്ലകളില്‍ 50 ശതമാനത്തിലേറെ കിടക്കളും നിറഞ്ഞു…

സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. മൂന്നു മാസത്തിനിടെ ആദ്യമായി ടിപിആര്‍ 17 കടന്നു. മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം എന്നീ നാല് ജില്ലകളിലാണ് കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷം. കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതോടെ ബെഡുകളും ഐസിയുകളും അതിവേഗം നിറയുകയാണ്. പതിനൊന്ന് ജില്ലകളില്‍ 50 ശതമാനത്തിലേറെ കിടക്കകളും നിറഞ്ഞു. നിലവില്‍ 1.78 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് മലപ്പുറം ജില്ലയിലാണ്. അവിടെ 72 ശതമാനം …

Read More »

സ്ത്രീധന പീഡനം; ഭര്‍ത്താവും ഭര്‍തൃ മാതാവും ചേര്‍ന്ന് നിര്‍ബന്ധിച്ച്‌ ആസിഡ് കുടിപ്പിച്ചു; യുവതിയ്ക്ക് ദാരുണാന്ത്യം…

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി മരിച്ചു. ഭര്‍ത്താവും ഭര്‍തൃ മാതാവും നിര്‍ബന്ധിച്ച്‌ ആസിഡ് കുടിപ്പിച്ച്‌ ​ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയാണ് മരിച്ചത്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ശശി ജാദവ് ആണ് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്ബ് ‘ആരെയും വെറുതെ വിടരുതെന്ന്’ പറഞ്ഞ് യുവതി വീഡിയോ സന്ദേശം പൊലീസിന് കൈമാറിയിരുന്നു. ഇത് മരണ മൊഴിയായി കണക്കാക്കി അറസ്റ്റിലായ പ്രതികള്‍ക്കെതിരേ കൊലക്കുറ്റം കൂടി ചുമത്തുമെന്ന് ഗ്വാളിയോര്‍ എസ്പി അമിത് …

Read More »

ആത്മഹത്യ ചെയ്​ത മകന് വിഷം നല്‍കിയതിന്​ ഇ-കൊമേഴ്‌സ് കമ്ബനിക്കെതിരെ പരാതി…

ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്​ത വിഷം കഴിച്ച്‌​ മകന്‍ ആത്മഹത്യ ചെയ്​തതതിന്​ പിന്നാലെ ഇ-കൊമേഴ്​സ്​ കമ്ബനിക്കെതിരെ പരാതിയുമായി പിതാവ്​. മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിയായ രഞ്​ജിത്​ വര്‍മയാണ്​ പൊലീസില്‍ പരാതി നല്‍കിയത്​. കമ്ബനി വെബ്​സൈറ്റ്​ വഴി ഓര്‍ഡര്‍ ചെയ്​ത സള്‍ഫസ്​ കഴിച്ചാണ്​ മകന്‍ ആദിത്യ ജീവനൊടുക്കിയതെന്നാണ്​ വര്‍മയുടെ പരാതിയെന്ന്​ ഛത്രിപുര പൊലീസ്​ സ്​റ്റേഷനിലെ ഉദ്യോഗസ്​ഥന്‍ പറഞ്ഞു. ജൂലൈ 29ന്​ വിഷം കഴിച്ച ബാലന്‍ ചികിത്സയിലിരിക്കേ പിറ്റേദിവസമാണ്​ മരിച്ചത്​. ‘കമ്ബനിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഞങ്ങള്‍ …

Read More »

കോവിഡ് വാക്സിൻ ബൂസ്റ്റര്‍ ഡോസ് തല്‍ക്കാലം ഉണ്ടാകില്ല: കേന്ദ്രസര്‍ക്കാര്‍

കോവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് തല്‍ക്കാലം ഉണ്ടാവില്ല. വിദഗ്ധര്‍ ഇക്കാര്യം ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോവിഡ് വിദഗ്ധസമിതി അദ്ധ്യക്ഷന്‍ വി കെ പോള്‍ പറഞ്ഞു. ബൂസ്റ്റര്‍ ഡോസുകളുടെ ആവശ്യകതയും അവയുടെ സമയം സംബന്ധിച്ചുള്ള വിവരങ്ങളും ലഭ്യമായിക്കൊണ്ടിരിക്കുന്നതെയുള്ളു എന്ന് പോള്‍ വറഞ്ഞു. വ്യത്യസ്ത വാക്സിനുകള്‍ക്ക് വ്യത്യസ്ത ഇടവേള ആവശ്യമായിരിക്കും. ഇത്തരം കാര്യങ്ങള്‍ വിശദമായി വിശക‌ലനം ചെയ്യുകയും ‌പഠിക്കുകയുമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ മുതിര്‍ന്നവര്‍ക്കെല്ലാം രണ്ട് ഡോസ് വാക്സിന്‍ നല്‍കാനാണ് ഇപ്പോള്‍ പ്രാധാന്യം …

Read More »

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 30,948 പുതിയ കൊവിഡ് കേസുകള്‍; 403 മരണം…

ശനിയാഴ്ച, രാജ്യത്ത് 30,948 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, അതിനുശേഷം രാജ്യത്തെ മൊത്തം കൊറോണ രോഗികളുടെ എണ്ണം ഇപ്പോള്‍ 3,24,24,234 ആയി ഉയര്‍ന്നു. കഴിഞ്ഞ  24 മണിക്കൂറിനുള്ളില്‍ 403 രോഗികളാണ് മരിച്ചത്, അണുബാധമൂലം മരിച്ചവരുടെ എണ്ണം 4,34,367 ആയി. രാജ്യത്ത് സജീവമായ കോവിഡ് രോഗികള്‍ ഇപ്പോള്‍ 3.53 ലക്ഷമായി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു

Read More »

തിരുവനന്തപുരത്ത് യുവതി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു…

തിരുവനന്തപുരത്ത് യുവതി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു. തിരുവല്ലം നിരപ്പില്‍ സ്വദേശി രാജിയാണ് കൊല്ലപ്പെട്ടത്. നാല്‍പത് വയസായിരുന്നു. സംഭവത്തില്‍ അയല്‍വാസിയായ ഗിരീഷിനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. അയല്‍വാസികളായ ഇവര്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. യുവതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More »

എയര്‍ ഇന്ത്യയുടെ കൊച്ചി – ലണ്ടന്‍ നേരിട്ടുള്ള സര്‍വീസുകള്‍ക്ക് ഇന്ന് തുടക്കം…

എയര്‍ ഇന്ത്യയുടെ കൊച്ചി – ലണ്ടന്‍ നേരിട്ടുള്ള സര്‍വീസുകള്‍ക്ക് ഞായറാഴ്ച തുടക്കമാകും. ആഴ്ചയില്‍ മൂന്ന് ദിവസമായിരിക്കും വിമാന സര്‍വ്വീസ്. ഇതോടെ യൂറോപ്പിലേക്ക് നേരിട്ട് വിമാന സര്‍വ്വീസുള്ള സംസ്ഥാനത്തെ ഏക എയര്‍പോര്‍ട്ടായി കൊച്ചി മാറും. ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലാണ് കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് വിമാന സര്‍വ്വീസ് ഉണ്ടായിരിക്കുക. ഏകദേശം 10 മണിക്കൂറാണ് യാത്രാദൈര്‍ഘ്യം. യു.കെ. ഈ മാസം ആദ്യം ഇന്ത്യയെ റെഡ്‌ലിസ്റ്റിലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ആമ്ബര്‍ ലിസ്റ്റിലേക്ക് മാറ്റിയതോടെയാണ് …

Read More »

പൂനെ സ്​റ്റേഡിയത്തിന്​ ​നീരജ്​ ചോപ്രയുടെ പേര്​ നല്‍കും…

പൂനെ ആര്‍മി സ്​പോട്​സ്​ ഇന്‍സ്റ്റിറ്റ്യൂട്ട്​ പരിസരത്തുള്ള സ്​റ്റേഡിയത്തിന്​ ടോക്യോ ഒളിമ്ബിക്​സ് സ്വര്‍ണമെഡല്‍ ജേതാവ്​ നീരജ്​ ചോപ്രയുടെ നല്‍കും. പൂനൈ കന്റോണ്‍മെന്‍റിലുള്ള സ്​റ്റേഡിയത്തിന്​ നീരജ്​ ചോപ്ര ആര്‍മി സ്​പോട്​സ്​ സ്​റ്റേഡിയം എന്നാണ്​ നാമകരണം ചെയ്യാന്‍ പോകുന്നത്​​. ആഗസ്റ്റ്​ 23ന്​ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ വകുപ്പ്​ മന്ത്രി രാജ്​നാഥ്​ സിങ്​ ഔദ്യോഗികമായി പ്രഖ്യാപിക്കും. ചടങ്ങില്‍ 16 ഒളിമ്ബ്യന്‍മാരെ മന്ത്രി ആദരിക്കും. ചടങ്ങിന്​ ശേഷം യുവ കായിക താരങ്ങളുമായി മന്ത്രി സംവദിക്കും. ടോക്യോ …

Read More »