സിക്ക വൈറസ് പരിശോധനയ്ക്കായി എന്‍.ഐ.വി. ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം അയച്ച 17 പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് കണ്ടെത്തിയ പാറശാല സ്വദേശിയായ 24 വയസുകാരി താമസിച്ച നന്ദന്‍കോട് നിന്നും സ്വദേശമായ പാറശാല നിന്നും ശേഖരിച്ച സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. അതേസമയം ഈ യുവതിയ്ക്ക് സിക്ക വൈറസ് രോഗമാണെന്ന് എന്‍.ഐ.വി. പൂന സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ സ്വകാര്യ ആശുപത്രിയിലെ …
Read More »കടയടപ്പ്: സഹകരിക്കില്ലെന്ന് ഒരു വിഭാഗം വ്യാപാരികള്‍…
ചൊവ്വാഴ്ച പ്രഖ്യാപിച്ച കടയടപ്പ് സമരത്തില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹികള്‍ അറിയിച്ചു. കോവിഡ് പ്രതിരോധ നിയന്ത്രണളോട് സഹകരിക്കുന്ന വ്യാപാരി സമൂഹത്തെ സര്‍ക്കാരിനെതിരെ തിരിക്കാനാണ് വ്യാപാര വ്യവസായി ഏകോപന സമിതിക്ക് പിറകില്‍ കളിക്കുന്നവര്‍ ലക്ഷ്യമാക്കുന്നത്. ഏകോപന സമിതി ഏകപക്ഷീയമായി പ്രഖ്യാപിച്ച കടയടപ്പ് വിജയിപ്പിക്കാന്‍ വ്യാപാരി സമിതിക്ക് ബാധ്യതയില്ല. കട അടപ്പിക്കലല്ല തുറപ്പിക്കലാണ് വേണ്ടത്. ഭൂരിപക്ഷം കടകള്‍ തുറക്കുന്ന തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കടയടപ്പ് സമരം നടത്താതെ ഭൂരിപക്ഷം പേര്‍ക്കും …
Read More »സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളില്‍ യെല്ലോ അല്ലെര്‍ട് പ്രഘ്യപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജാഗ്രതാ നിര്‍ദേശങ്ങള്‍: താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. ഉച്ചയോട് കൂടി …
Read More »ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി; ടി പി ആര്‍ നിരക്ക് കൂടിയ ജില്ലകളില്‍ പരിശോധന വര്‍ധിപ്പിക്കും; കൂടുതൽ വിവരങ്ങൾ…
സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീണ്ടേക്കും. സംസ്ഥാനത്ത് പൊതുവിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള വടക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ചും പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാനാണ് ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനമായിരിക്കുന്നത്. എന്തെല്ലാം ഇളവുകള്‍ വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടര്‍മാരുടെ യോഗം മുഖ്യമന്ത്രി നാളെ വിളിച്ചിട്ടുണ്ട്. നാളെ വൈകിട്ട് മൂന്നരയ്ക്കുള്ള യോഗശേഷം വൈകിട്ടത്തെ വാര്‍ത്താസമ്മേളനത്തിലാവും ലോക്ഡൗണ്‍ നിയന്ത്രണം എങ്ങനെയെന്ന് മുഖ്യമന്ത്രി വിശദീകരിക്കുക. ടെസ്റ്റുകള്‍ പൊതുവില്‍ സംസ്ഥാനത്ത് കൂട്ടിയതാണ് ടെസ്റ്റ് …
Read More »മൊഡേണ വാക്സിന് ജൂലൈ മധ്യത്തോടെ സര്‍ക്കാര്‍ ആശുപത്രികളിലെത്തും…
സിപ്ല ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ മരുന്ന് നിര്‍മാതാക്കളായ മൊഡേണയുടെ കോവിഡ് വാക്സിന് ഈ മാസം പകുതിയോടെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്. ജൂലൈ 15ഓടെ മൊഡേണ വാക്സിന് ചില മേജര്‍ ആശുപത്രികളില്‍ എത്തുമെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് സിപ്ലക്ക് മോഡേണ വാക്സിന് ഇറക്കുമതി ചെയ്യാന്‍ ഡ്രഗ് റെഗുലേറ്ററുടെ അനുമതി ലഭിച്ചത്. ഇറക്കുമതി ചെയ്യുന്ന വാക്സിന് കേന്ദ്ര സര്‍ക്കാറിന് കൈമാറുകയും അവ സൂക്ഷിച്ച് വെക്കാന്‍ …
Read More »മദ്യാശാലകള്‍ വീണ്ടും തുറന്നു; പടക്കം പൊട്ടിച്ച് ആഘോഷിച്ച് ജനങ്ങള്‍ : വീഡിയോ വൈറല്‍…
രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം മദ്യാശാലകള്‍ വീണ്ടും തുറന്നത് പടക്കം പൊട്ടിച്ച് ആഘോഷിച്ച് ജനങ്ങള്‍. കോയമ്ബത്തൂരിലാണ് സംഭവം. മദ്യശാലകളുടെ മുമ്ബില്‍ തേങ്ങയുടക്കുകയും പടക്കം പൊട്ടിച്ചാണ് സന്തോഷം പങ്കിട്ടത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ്. സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 4000 ത്തില്‍ താഴെ ആയതോടെ ഈ 11 ജില്ലകളിലും മദ്യാശാലകള്‍ തുറക്കാമെന്നായി. അതേസമയം മദ്യശാലകള്‍ തുറക്കാനുള്ള ഡി.എം.കെ സര്‍ക്കാറിന്റെ നീക്കത്തിനെതിരെ ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തി. സാമൂഹിക അകലം …
Read More »കുട്ടിക്കെതിരേ പരാതി നല്‍കില്ലെന്ന് മുകേഷ് എംഎല്‍എ…
ഫോണില്‍ വിളിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിക്കെതിരേ പരാതി നല്‍കില്ലെന്ന് എം.മുകേഷ് എംഎല്‍എ. കുട്ടിയുടെ വിശദീകരണം വന്നതിന് പിന്നാലെയാണ് അദ്ദേഹം നിലപാട് മാറ്റിയത്. സിപിഎം അനുഭാവി കുടുംബത്തിലെ അംഗമായ കുട്ടി സഹായം പ്രതീക്ഷിച്ചാണ് മുകേഷിനെ വിളിച്ചതെന്ന് വ്യക്തമാക്കിയതോടെയാണ് എംഎല്‍എ അയഞ്ഞത്. അതേസമയം നവമാധ്യമങ്ങളില്‍ തനിക്കെതിരേ പ്രചരണം നടത്തുന്നവര്‍ക്കെതിരേ പരാതി നല്‍കാനാണ് എംഎല്‍എയുടെ തീരുമാനം. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കുന്നത്. ഒറ്റപ്പാലത്തു നിന്നും പത്താം ക്ലാസ് വിദ്യാര്‍ഥി ഫോണില്‍ വിളിച്ചപ്പോള്‍ …
Read More »‘മൂന്നു വർഷം തുടര്‍ന്ന പീഡനം’; വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടെ കൊലപാതകത്തില്‍ പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറു വയസ്സുകാരി നേരിട്ടത് മൂന്നു വർഷം നീണ്ടു നിന്ന പീഡനമെന്ന് പ്രതിയുടെ മൊഴി. കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും പ്രതി സമ്മതിച്ചു. പോലീസ് ചോദ്യം ചെയ്യലിലാണ് പ്രതി മൊഴി നല്‍കിയത്. മാത്രമല്ല കൊലയ്ക്ക് ശേഷം പ്രതി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പ്രതി സമ്മതിച്ചു. അര്‍ജുന്‍ അശ്ളീല വീഡിയോകള്‍ക്ക് അടിമയെന്നു കണ്ടെത്തി. പ്രതിയുമായി ഇന്ന് എസ്റ്റേറ്റില്‍ പോലീസ് തെളിവെടുപ്പ് നടത്തും. ഇക്കഴിഞ്ഞ 30 നാണ് വണ്ടിപ്പെരിയാറില്‍ തൂങ്ങിയ നിലയില്‍ …
Read More »കോപ്പ അമേരിക്ക 2021: ബ്രസീലിന് ലക്ഷ്യം മാരക്കാനയിലെ കലാശപ്പോരാട്ടം; എതിരാളികള്‍ ഇവർ….
കോപ്പ അമേരിക്കയിലെ നിലവിലെ ചാമ്ബ്യന്മാരായ ബ്രസീല്‍ സെമി ഫൈനല്‍ വരെയെത്തിയത് തോല്‍വിയാതെ. സെമിയില്‍ പെറുവാണ് ചാമ്ബ്യന്മാരുടെ എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ പെറുവിനെ ഏകപക്ഷീയമായ നാല് ഗോളിന് തകര്‍ത്ത ബ്രസീല്‍ ഫൈനലില്‍ എത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്. “ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിനാല്‍, കിരീട സാധ്യത ഞങ്ങള്‍ക്കുണ്ട്. പക്ഷെ അതിനെ എങ്ങനെ നേരിടണമെന്നതില്‍ തയാറെടുക്കണം. ക്വാര്‍ട്ടറില്‍ ചിലിക്കെതിരായ മത്സരം കടുപ്പമായിരുന്നു. പെറു വിജയിക്കാന്‍ ശ്രമിക്കും. അവരുടെ എക്കാലത്തെയും മികച്ച പ്രകടനമാകും പുറത്തെടുക്കുക,” ബ്രസീല്‍ മധ്യനിര …
Read More »സംസ്ഥാനത്ത് ലോക്ഡൗണില്‍ ഇളവുണ്ടാകില്ല: കലക്ടര്‍മാരുമായി മുഖ്യമന്ത്രിയുടെ നിര്‍ണായക ചര്‍ച്ച…
സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. നിയന്ത്രണങ്ങള്‍ തുടരണമെന്ന് ആരോഗ്യവകുപ്പും പൊലീസും ഉന്നതതല യോഗത്തില്‍ നിലപാടെടുത്തു. നാളെ കലക്ടര്‍മാരുടെ യോഗത്തിനുശേഷം ഇളവുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കും. അതേസമയം വടക്കന്‍ ജില്ലകളില്‍ കൊവിഡ് വ്യാപനത്തില്‍ കുറവില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിന്റെ വിലയിരുത്തല്‍. ഈ ജില്ലകളില്‍ പരിശോധന വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേരളത്തിലെത്തിയ കേന്ദ്ര സംഘം തിരുവനന്തപുരം ജില്ലയില്‍ സന്ദര്‍ശനം നടത്തി. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തില്‍ ഇതുവരെ പ്രതീക്ഷിച്ച കുറവുണ്ടായിട്ടില്ല. …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY