Breaking News

Latest News

ടോക്കിയോയില്‍ ഷൂട്ടിംഗില്‍ നിരാശ; സൗരഭ് ചൗധരി പുറത്ത്, ഏഴാം സ്ഥാനം മാത്രം….

ടോക്കിയോ ഒളിംപിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് നിരാശ. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സൗരഭ് ചൗധരി മെഡല്‍ കാണാതെ പുറത്തായി. ഫൈനലില്‍ ഏഴാം സ്ഥാനത്ത് മാത്രമാണ് ലോക രണ്ടാം നമ്പര്‍ താരമായ സൗരഭിന് ഫിനിഷ് ചെയ്യാനായത്. യോഗ്യതാ റൗണ്ടില്‍ 600ല്‍ 586 പോയിന്‍റുമായി ഒന്നാമതെത്തിയാണ് സൗരഭ് കലാശപ്പോരിന് യോഗ്യനായത്. മറ്റൊരു ഇന്ത്യന്‍ താരം അഭിഷേക് വര്‍മ ഫൈനലിലെത്താതെ നേരത്തെതന്നെ പുറത്തായിരുന്നു.

Read More »

ആശ്വാസ വാർത്ത; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,097 പേർക്ക് മാത്രേ കൊവിഡ്…

രാജ്യത്ത് 24 മണിക്കൂറിനിടെ 39,097 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,13,32,159 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 546 മരണങ്ങൾ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4,20,016 ആയി. 4,08,977 ആണ് ആക്ടിവ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,087 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 30,503,166 ആയി. 97.36 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. രാജ്യത്ത് ഇതുവരെ 42,78,82,261 …

Read More »

ബാറുകളുടെ സമയക്രമത്തിൽ മാറ്റം; രാവിലെ ഒമ്പത് മുതൽ രാത്രി ഏഴ് വരെ….

സംസ്ഥാനത്ത് ബാറുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി എക്സൈസ് വകുപ്പ്. ഇനി മുതൽ ബാറുകളുടെ പ്രവര്‍ത്തനസമയം രാവിലെ ഒന്‍പത് മുതല്‍ രാത്രി ഏഴ് വരെയാക്കി. നേരത്തെ രാവിലെ 11 മണിക്കാണ് സംസ്ഥാനത്തെ ബാറുകൾ തുറന്നിരുന്നത്. എന്നാൽ ബാറുകളിൽ ആള്‍ത്തിരക്ക് കൂടുന്നുവെന്ന എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് പുതിയ സമയക്രമം ഏർപ്പെടുത്തിയത്. പതിനൊന്ന് മുതൽ ഏഴു മണി വരെയാണ് ബാറുകൾ പ്രവർത്തിച്ചിരുന്നത്. ഇതാണ് രണ്ടു മണിക്കൂർ നേരത്തെയാക്കാൻ എക്സൈസ് വകുപ്പ് തീരുമാനിച്ചത്. അതേസമയം …

Read More »

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം കടപുഴകി വീണു…

ശക്തമായ മഴയെ തുടർന്ന് എറണാകുളം ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം കടപുഴകി വീണു. ഇന്ന് രാവിലെ 8 മണിയോടെ ഇടപ്പള്ളിയ്ക്ക് സമീപം ദേശീയപാതയിലാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. ബൈപ്പാസിൽ ആലപ്പുഴ ഭാഗത്തേക്കുള്ള ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. ഫയർഫോഴ്സ് എത്തി മരം മുറിച്ച് മാറ്റി ഗതാഗതം സാധാരണ നിലയിലാക്കി.

Read More »

ടോക്കിയോയില്‍ ഇന്ത്യ തുടങ്ങി; ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന് വെള്ളി മെഡൽ…

ടോക്കിയോ ഒളിംപിക്‌സില്‍ മെഡല്‍ പട്ടിക തുറന്ന് ഇന്ത്യ. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മീരാബായ് ചാനു വെള്ളി നേടി. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും മികച്ച പ്രകടനം ചാനു പുറത്തെടുത്തു. 202 കിലോ ഉയര്‍ത്തിയാണ് ചരിത്രനേട്ടം. സ്‌നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയും ഉയര്‍ത്തി. ഒളിംപി‌ക് ചരിത്രത്തില്‍ ഭാരോദ്വഹനത്തിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചാനു. ഭാരോദ്വഹനത്തിൽ കര്‍ണം മല്ലേശ്വരിക്ക് ശേഷം മെ‍ഡല്‍ നേടുന്ന …

Read More »

സെപ്റ്റംബറില്‍ കുട്ടികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങാമെന്ന് എയിംസ് മേധാവി…

സെപ്റ്റംബര്‍ മുതല്‍ കുട്ടികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന് എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ. ഒരു ദേശീയ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സെപ്റ്റംബറോടെ കൊവിഡിനെതിരെയുള്ള വാക്‌സിന്‍ കുട്ടികള്‍ക്കും നല്‍കിത്തുടങ്ങാന്‍ കഴിയുമെന്ന് ഗുലേറിയ പറഞ്ഞു.ഫൈസര്‍, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ എന്നിവ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഗുലേറിയയുടെ പ്രസ്താവന. ഇന്ത്യയില്‍ ഇതുവരെ 42 കോടി ഡോസ് വാക്‌സിന്‍ ആണ് ജനങ്ങള്‍ക്ക് നല്‍കിയത്. കൊവിഡ് മൂന്നാം തരംഗം ഉടനുണ്ടാകുമെന്ന പശ്ചാത്തലത്തിലാണ് …

Read More »

കൊല്ലത്ത് നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ; ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു…

രണ്ട് മാസം മുന്‍പ് വിവാഹിതയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ. പേരയം സ്വദേശിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവാണ് ഭാര്യ മരിച്ച നിലയില്‍ ആദ്യം കണ്ടത്. ശാസ്‌താംകോട്ട നെടിയവിള സ്വദേശിയായ ഭർത്താവിനെ പൊലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. യുവതി ഒരു ജ്വല്ലറിയില്‍ സെയില്‍സ് റെപ്രസന്റേറ്റീവായി ജോലി നോക്കിയിരുന്നു.

Read More »

തകര്‍ത്തുപെയ്​ത്​​ മഴ; മരണം 136 കഴിഞ്ഞു; 32 വീടുകൾ മണ്ണിനടിയിൽ; മരണ സംഖ്യ ഉയരാൻ സാധ്യത; ലക്ഷങ്ങളെ മാറ്റി പാർപ്പിച്ചു….

ദിവസങ്ങളായി തകര്‍ത്തുപെയ്യുന്ന കനത്ത മഴ മുംബൈയിലും അയല്‍ജില്ലകളിലും വിതക്കുന്നത്​ മഹാനാശം. ഇതുവരെയും 136 പേരുടെ മരണം സ്​ഥിരീകരിച്ച മെട്രോപോളിറ്റന്‍ നഗരത്തില്‍ ആള്‍നാശം കൂടുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്​. കഴിഞ്ഞ ദിവസം തീരദേശമായ റായ്​ഗഡിലുണ്ടായ മണ്ണിടിച്ചിലില്‍ മാത്രം 36 പേര്‍ മരിച്ചിരുന്നു. 50 ഓളം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്​. 32 വീടുകളാണ്​ ഇവിടെ മണ്ണിനടിയിലായത്​. കൊങ്കണ്‍ മേഖലയിലെ ഏഴു ജില്ലകളി​ല്‍ കനത്ത മഴ തുടരുകയാണ്​. ഇവിടെ മണ്ണിടിച്ചിലും പ്രളയവും മൂലം ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്​. …

Read More »

അതിശക്തമായ മഴ തുടർന്നുണ്ടായ മണ്ണിടിച്ചിലില്‍ 36 മരണം, രക്ഷാ പ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍…

അതിശക്തമായ മഴ തുടരുന്ന മഹാരാഷ്ട്രയില്‍ റായ്ഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 36 ആയി. സഖര്‍ സുതാര്‍ വാദിയിലും തലായിലുമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. 30 പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാദൗത്യം പുരോഗമിക്കുന്നതായി റായ്ഗഡ് ജില്ലാ ഭരണകൂടം അറിയിച്ചു. അതിനിടെ കനത്തമഴയില്‍ മുംബൈയില്‍ കെട്ടിടം ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ നാലു പേര്‍ മരിക്കുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും കനത്തമഴ തുടരുകയാണ്. കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലുമാണ് …

Read More »

ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെന്‍ഷനുകള്‍ ഒന്നിച്ച്‌ വിതരണം ചെയ്യും…

ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെന്‍ഷനുകള്‍ ഓഗസ്റ്റ് ആദ്യവാരം വിതരണം ചെയ്യും. ഈ വര്‍ഷത്തെ ഓണം ഓഗസ്റ്റ് മാസത്തിന്റെ രണ്ടാം പകുതിയിലാണ് എന്നത് കണക്കിലെടുത്താണ് തീരുമാനം. ഓരോരുത്തര്‍ക്കും രണ്ടു മാസത്തെ പെന്‍ഷന്‍ തുകയായ 3200 രൂപ ലഭിക്കും. 55 ലക്ഷത്തിലധികം പേര്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്യാനായി 1600 കോടി രൂപയാണ് ചെലവ് വരിക. വലിയ സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെങ്കിലും സാധാരണക്കാരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Read More »