Breaking News

Latest News

‘താനുമായുളള വിവാഹം വേർപെടുത്തിയിട്ടില്ല’, മുകേഷ്-ദേവിക വിവാഹമോചനത്തിൽ പ്രതികരണവുമായി സരിത….

താനുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്താതെയാണ് മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തതെന്ന് നടി സരിത. 1988ല്‍ ആയിരുന്നു മുക്ഷേിന്റെയും സരിതയുടെയും വിവാഹം. ഇരുവരും വേര്‍പിരിഞ്ഞതിന് ശേഷം 2013ല്‍ ആണ് നര്‍ത്തകിയായ മേതില്‍ ദേവികയെ മുകേഷ് വിവാഹം ചെയ്യുന്നത്. യുഎഇയില്‍ റാസല്‍ഖൈമയിലാണ് സരിത ഇപ്പോള്‍ താമസിക്കുന്നത്. വിവാഹമോചന വിഷയത്തില്‍ മുമ്ബും സരിത പ്രതികരിച്ചിരുന്നു. സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്ത ദ്രോഹിക്കുന്ന ക്രൂരനായ മനുഷ്യനാണ് മുകേഷ് എന്നാണ് 2016ല്‍ മുകേഷ് കൊല്ലത്ത് നിന്നും നിയമസഭയിലേക്ക് …

Read More »

ഒളിംപിക്സ്: മീരാബായ് ചാനുവിന് വെള്ളി മെഡല്‍ തന്നെ…

ഒളിംപിക്സ് ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവിന് വെള്ളി മെഡല്‍ തന്നെ. ചൈനീസ് താരത്തിന്റെ ഉത്തേജന പരിശോധന കഴിഞ്ഞു. സ്വര്‍ണം നേടിയ ചൈനീസ് താരം ഉത്തേജകം ഉപയോഗിച്ചതായി സംശയമുയര്‍ന്നതിനാല്‍ ചാനുവിന്റെ വെള്ളി നേട്ടം സ്വര്‍ണമായേക്കുമെന്നു സൂചനകളുണ്ടായിരുന്നു. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തില്‍ 202 കിലോഗ്രാം ഉയര്‍ത്തിയാണ് ഇരുപത്തിയാറുകാരിയായ ചാനു ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടിയത്. 2000ല്‍ സിഡ്നി ഒളിംപിക്സില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരിക്കു ശേഷം ഒളിംപിക്സില്‍ ഭാരോദ്വഹനത്തില്‍ മെഡല്‍ …

Read More »

കോഴിക്കോട് 17.9 കിലോ കഞ്ചാവ് പിടിച്ചെടുത്തു…

ട്രെയിനില്‍ കടത്തുകയായിരുന്ന 18 കിലോയോളം (17.900 കിലോഗ്രാം) കഞ്ചാവ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) കണ്ടെടുത്തു. ചെന്നൈ-മംഗലാപുരം മെയിലിലെ പാര്‍സല്‍ ബോഗിയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ആര്‍പിഎഫ് ക്രൈം സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ആരാണ് പാഴ്‌സല്‍ അയച്ചത് എന്നതില്‍ അന്വേഷണം നടത്തുകയാണെന്ന് ആര്‍പിഎഫ് വ്യക്തമാക്കി.

Read More »

ബസവരാജ്‌ ബൊമ്മ കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റു

ബസവരാജ്‌ ബൊമ്മ കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റു. യെദിയൂരപ്പ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു ബസവരാജ്‌. തിങ്കളാഴ്ചയായിരുന്നു ബിഎസ് യെദിയൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജീ വെച്ചത്. രാജ് ഭവനിലെ ഗ്ളാസ് ഹൌസില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്ലോട് സത്യവാചകം ചൊല്ലിക്കൊടുത്തു. പതിനൊന്ന് മണിക്ക് നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ സത്യവാചകം ചൊല്ലി ബസവരാജ്‌ ബൊമ്മ കര്‍ണാടകയുടെ ഇരുപത്തി മൂന്നാം മുഖ്യമന്ത്രിയായി അധികാരമേറ്റു. കേന്ദ്ര നേതാക്കളായ ധര്‍മേന്ദ്ര പ്രധാന്‍, അരുണ്‍ സിംഗ് എന്നിവരും ചടങ്ങിനെത്തിയിരുന്നു. …

Read More »

സമോസയുടെ വില സംബന്ധിച്ച തര്‍ക്കം: വഴക്കിനൊടുവില്‍ ഒരാള്‍ തീകൊളുത്തി മരിച്ചു

സമോസകളുടെ വിലക്കയറ്റത്തെച്ചൊല്ലിയുള്ള ത ര്‍ക്കത്തെത്തുടര്‍ന്ന് മധ്യപ്രദേശിലെ അന്നുപൂര്‍ ജില്ലയില്‍ ഒരാള്‍ തീ കൊളുത്തി മരിച്ചു. ജില്ലയിലെ അമര്‍കാന്തക് പോലീസ് സ്റ്റേഷന് കീഴിലുള്ള ബന്ദ ഗ്രാമത്തിലാണ് സംഭവം നടന്നത്. തര്‍ക്കത്തെത്തുടര്‍ന്ന് ബജ്രു ജെസ്വാള്‍ എന്ന യുവാവ് സ്വയം പെട്രോള്‍ ഒഴിച്ചുതീ കൊളുത്തുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജൂലൈ 22ന് ബജ്രു ജയ്സ്വാള്‍(30) സുഹൃത്തുക്കളോടൊപ്പം സമോസ സ്റ്റാളിലേക്ക് പോവുകയും രണ്ട് സമോസകള്‍ വാങ്ങുകയും ചെയ്തു. കടയുടമയായ കാഞ്ചന്‍ സാഹു 20 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടെപ്പോള്‍ …

Read More »

അടുത്ത കേരള മുഖ്യമന്ത്രി മുഹമ്മദ് റിയാസ് പിണറായിയുടെ വന്‍ പ്ലാനുകളെക്കുറിച്ച് സുരേന്ദ്രന്‍

അടുത്ത കേരള മുഖ്യമന്ത്രി മുഹമ്മദ് റിയാസ് പിണറായിയുടെ വന്‍ പ്ലാനുകളെക്കുറിച്ച് സുരേന്ദ്രന്‍  

Read More »

വാക്‌സിനെടുക്കാത്ത സ്വദേശികള്‍ക്ക് വിദേശ യാത്രാ വിലക്കേര്‍പ്പെടുത്തി കുവൈത്ത്…

വാക്‌സിനെടുക്കാത്ത സ്വദേശികള്‍ക്ക് ആഗസ്ത് ഒന്നു മുതല്‍ കുവൈത്തിന് പുറത്തേക്ക് യാത്ര ചെയ്യാനാവില്ല. അടുത്ത മാസം മുതല്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും വാക്‌സിനേഷനില്‍ നിയമപരമായ ഇളവുകളുള്ളവര്‍ക്കും മാത്രമാണ് വിദേശ യാത്രകള്‍ക്ക് അനുമതി ലഭിക്കുക. 16 വയസിന് താഴെയുള്ള കുട്ടികള്‍, വാക്‌സിനെടുക്കാനാകാത്ത ആരോഗ്യ പ്രശ്‌നമുണ്ടെന്ന് ആരോഗ്യ മന്ത്രാലയം സര്‍ട്ടിഫിക്കറ്റ് നല്‍കിയവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പുതിയ നിയന്ത്രണത്തില്‍ ഇളവ് ലഭിക്കും. ഇതിന് പുറമെ കുവൈത്തിലേക്ക് വരുന്ന എല്ലാവരും വിമാനത്തില്‍ കയറുന്നതിന് മുമ്ബ് തന്നെ പിസിആര്‍ പരിശോധന …

Read More »

ഡ്യൂറൻഡ് കപ്പ് സെപ്തംബറിലെന്ന് സൂചന; ബ്ലാസ്റ്റേഴ്സും ഗോകുലവും തമ്മിൽ ഏറ്റുമുട്ടിയേക്കും…

ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെൻ്റായ ഡ്യൂറൻഡ് കപ്പ് സെപ്തംബറിലെന്ന് സൂചന. സെപ്തംബർ അഞ്ചിന് ടൂർണമെൻ്റ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2019ൽ ഗോകുലം കേരളയാണ് ചാമ്പ്യന്മാരായത്. കൊവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ സീസണിൽ ഡ്യൂറൻഡ് കപ്പ് നടത്തിയിരുന്നില്ല. ടൂർണമെൻ്റിൽ പങ്കെടുക്കുന്ന ടീമുകൾ ഏതൊക്കെയാവും എന്നതിനെപ്പറ്റി വ്യക്തത ഉണ്ടായിട്ടില്ലെങ്കിലും കേരള ക്ലബുകളായ ഗോകുലം കേരളയും കേരള ബ്ലാസ്റ്റേഴ്സും പരസ്പരം ഏറ്റുമുട്ടിയേക്കുമെന്നും സൂചനയുണ്ട്.അതേസമയം, വരുന്ന സീസണിലും ഐഎസ്എൽ ഗോവയിൽ തന്നെ നടന്നേക്കും എന്നാണ് റിപ്പോർട്ട്. …

Read More »

സുപ്രീംകോടതി വിധി സര്‍ക്കാറിനേറ്റ തിരിച്ചടി; ശിവന്‍കുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷം…

നിയമസഭ കയ്യാങ്കളിക്കേസിലെ സുപ്രീംകോടതി വിധി സര്‍ക്കാറിന് തിരിച്ചടിയെന്ന് പ്രതിപക്ഷം. വി. ശിവന്‍ കുട്ടി മന്ത്രിയായി തുടരുന്നത് ധാര്‍മികമായും നിയമപരമായും ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. വിചാരണ നേരിടുമ്ബോള്‍ മന്ത്രിയായിരിക്കുന്നത് ശരിയല്ല. ശിവന്‍ കുട്ടിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്ന് സതീശന്‍ പറഞ്ഞു. സര്‍ക്കാറിനേറ്റ കനത്ത തിരിച്ചടിയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ശിവന്‍കുട്ടി രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രി ശിവന്‍കുട്ടി രാജിവെച്ചേ മതിയാകൂവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ …

Read More »

രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും നാല്‍പതിനായിരത്തിന് മുകളില്‍; 640 മരണം….

രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും നാല്‍പതിനായിരത്തിന് മുകളില്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്നലെ 43,654 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 640 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. 41,678 പേര്‍ക്ക് അസുഖം ഭേദമായി. 3,99,436 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.39 ശതമാനമാണ്‌. നിലവില്‍ രാജ്യത്തെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 2.51 ശതമാനമാണ്. ഇത് വരെ 44.61 കോടി വാക്‌സിന്‍ വിതരണം …

Read More »