Breaking News

Latest News

ആശ്വാസം; രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 50000ത്തില്‍ താഴെ; മരണസംഖ്യയും കുറയുന്നു…

രാജ്യത്ത് ആശ്വാസമേകി കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,148 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,02,79,331 ആയി. ഇതില്‍ 2,93,09,607 പേര്‍ രോഗമുക്തി നേടി. നിലവില്‍ 5,72,994 പേരാണ് ചികിത്സയില്‍ തുടരുന്നത്. രോഗികളെക്കാള്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയര്‍ന്നു നില്‍ക്കുന്നത് നിലവിലെ സാഹചര്യത്തില്‍ പ്രതീക്ഷ നല്‍കുന്നതാണ്. കഴിഞ്ഞ ദിവസം മാത്രം 58,578 പേരാണ് കോവിഡ് മുക്തി നേടിയത്. നിലവില്‍ …

Read More »

വാട്സ് ആപ് കാളിലൂടെ പുതിയ തട്ടിപ്പ്: വീഡിയോ കോളില്‍ നഗ്നസുന്ദരിമാര്‍ വരും; പിന്നാലെ പണവും പോകും…

വാട്സ് ആപ്പില്‍ അപരിചിതരുടെ വീഡിയോ കോളുകള്‍ എടുത്ത് കുരുക്കിലായി പണം നഷ്ടപ്പെട്ട കേസുകള്‍ പെരുകുന്നു. അപരിചിതമായ നമ്ബറില്‍ നിന്ന് വരുന്ന വീഡിയോ കോള്‍ എടുത്താല്‍ മറുതലക്കല്‍ കാണുന്ന നഗ്നസുന്ദരിമാരെ വച്ചാണ് പുതിയ തട്ടിപ്പ്.  വീഡിയോ കോളില്‍ ഒരു ഭാഗത്ത് ഫോണ്‍ എടുക്കുന്ന വ്യക്തിയുടെ മുഖം ദൃശ്യമാകുമെന്നതിനാല്‍ കോള്‍ റെക്കോര്‍ഡ് ചെയ്യുന്നവര്‍ പിന്നാലെ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായാണ് പരാതിയുമായി എത്തിയവരുടെ അനുഭവം. നഗ്നയായ യുവതിക്കൊപ്പം വീഡിയോ കോള്‍ ചെയ്തുവെന്ന തരത്തില്‍ റെക്കോര്‍ഡ് ചെയ്ത …

Read More »

160 പേരുടെ കൂട്ടക്കൊലയ്ക്ക് പിന്നില്‍ 12 വയസുള്ള കുട്ടികള്‍; ഞെട്ടിക്കുന്ന റിപോര്‍ട്ട് പുറത്ത്…

പടിഞ്ഞാറന്‍ ആഫ്രികന്‍ രാജ്യം ബുര്‍കിന ഫാസോയില്‍ 160 പേരുടെ കൂട്ടക്കൊലയ്ക്ക് പിന്നില്‍ 12നും 14നും ഇടയിലുള്ള കുട്ടികളാണെന്ന് ഞെട്ടിക്കുന്ന യുഎന്‍ റിപോര്‍ട്. ജൂണ്‍ നാലിനാണ് തോക്കുകളുമായി കുട്ടിക്കൊലയാളികള്‍ ബുര്‍കിന ഫാസോയിലെ ഗ്രാമമായ സോല്‍ഹനിലേക്ക് രാത്രിയില്‍ കുതിച്ചെത്തിയത്. ലോകത്തെ നടുക്കിയ ക്രൂരകൃത്യങ്ങളാണ് അവിടെ സംഭവിച്ചത്. കൊലയാളി സംഘത്തിന് മുന്നില്‍ ഗ്രാമീണര്‍ ചെന്നുപെട്ടു. കൊലയാളികള്‍ അവരെ വെടിവെച്ചു കൊന്നു. ഗ്രാമത്തിലുണ്ടായ വീടുകളെയെല്ലാം കുട്ടികള്‍ തീ വെച്ചു നശിപ്പിച്ചു. സോള്‍ഹാനയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളും …

Read More »

2800 രൂപയുടെ ബില്ലിന് 11.8 ലക്ഷം രൂപ ടിപ്പ്; ഞെട്ടല്‍ മാറാതെ ബാര്‍ ഉടമ…

2800 രൂപയുടെ ഭക്ഷണ ബില്ലിന് 12 ലക്ഷം രൂപയാണ് ഒരാള്‍ ടിപ്പായി നല്‍കി സംഭവമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. യുഎസില്‍ നിന്നാണ് ആശ്ചര്യം തോന്നുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ന്യൂ ഹാംഷെയറിലെ സ്റ്റംബിള്‍ ഇന്‍ ബാര്‍ ആന്‍ഡ് ഗ്രില്‍ എന്ന സ്ഥാപനത്തിലാണ് അതിശയിപ്പിക്കുന്ന സംഭവം നടന്നത്. ഇവിടെ നിന്നും ഒരു ബിയറും രണ്ട് ചില്ലി ചീസ് ഡോഗും ഓര്‍ഡര്‍ ചെയ്തയാള്‍ ടര്‍ന്ന് പിക്കിള്‍ ചിപ്സും ടെക്വിലയും ഓര്‍ഡര്‍ ചെയ്തു.37ഡോളറിന്‍െറ ഭക്ഷണമായിരുന്നു …

Read More »

ആദിവാസി മേഖലയില്‍ ഒരു മാസത്തിനകം 100 ശതമാനം വാക്‌സിനേഷന്‍ നടത്തുമെന്ന് ആരോ​ഗ്യമന്ത്രി…

അട്ടപ്പാടിയിലും കേരളത്തിലെ മറ്റ് ആദിവാസി മേഖലകളിലും ഒരു മാസത്തിനകം 100 ശതമാനം വാക്സിനേഷന്‍ നടപ്പാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി സന്ദര്‍ശിച്ച്‌, അവലോകന യോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ വാക്സിന്‍ ലഭിക്കുന്നതിലെ കുറവ് പ്രശ്നമാണ്. എന്നാല്‍ ആദിവാസി മേഖലയ്ക്ക് പ്രത്യേക മുന്‍ഗണന നല്‍കി വാക്സിന്‍ എത്തിക്കും. അട്ടപ്പാടിയില്‍ സ്ത്രീകളും, കുട്ടികളുമടക്കമുള്ളവരുടെ ആരോഗ്യ പരിരക്ഷയ്ക്കായി കൂടുതല്‍ സമഗ്രമായ സംയോജിത പോഷക പദ്ധതികള്‍ നടപ്പാക്കുമെന്നും …

Read More »

തല്‍ക്കാലം കൂടുതല്‍ ഇളവുകള്‍ ഇല്ല; സംസ്ഥാനത്ത് നിലവിലെ നിയന്ത്രണങ്ങള്‍ തുടരും; ആരാധനാലയങ്ങളില്‍ ഞായറാഴ്ച പ്രാര്‍ഥന നടത്താം…

സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ കൂടുതൽ ഇളവില്ലെന്നും നിയന്ത്രണങ്ങള്‍ തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ടി.പി.ആര്‍ നിരക്ക് പത്ത് ശതമാനത്തില്‍ കുറയാത്തതിന്റെ പശ്ചാത്തലത്തില്‍ ഇളവ് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ച വീണ്ടും അവലോകന യോഗം ചേരും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് അവലോകന യോഗം ചേര്‍ന്നത്. ടി.പി.ആര്‍ കുറയാത്തതിനേത്തുടര്‍ന്ന് ഇളവുകള്‍ വേണ്ടെന്ന് യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. ടി.പി.ആര്‍ നിരക്ക് പത്ത് ശതമാനത്തില്‍ നിന്ന് അഞ്ചുശതമാനത്തിലേക്ക് …

Read More »

സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ് ; ഉറവിടം അറിയാത്ത 599 രോഗികള്‍; 118 മരണം….

സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,629 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,26,20,276 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് …

Read More »

കൊട്ടാരക്കരയിൽ മധ്യവയസ്‌കൻറെ മൃതദേഹം റബ്ബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ…

കൊട്ടാരക്കര മൂഴിക്കോട് ജവഹര്‍ പാര്‍ക്കിന് സമീപത്തുള്ള റബ്ബര്‍തോട്ടത്തില്‍ മധ്യവയസ്‌കന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കോട്ടാത്തല മൂഴിക്കോട് സ്വദേശി ബാബു ആണ് മരിച്ചത്. കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് നാടുവിട്ടുപോയ ബാബു ഒന്നര വര്‍ഷം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഇയാള്‍ സഹോദരന്‍റെ റബ്ബര്‍ തോട്ടത്തില്‍ ചെറിയൊരു ഷെഡ് നിര്‍മ്മിച്ചാണ് താമസിച്ചുവന്നത്. ഇന്നലെ പുലര്‍ച്ചെ തോട്ടത്തില്‍ നിന്നും തീയും പുകയും ഉയരുന്നതുകണ്ട നാട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ ബാബുവിന്‍റെ ജഡം കണ്ടെത്തിയത്. തുടര്‍ന്ന് പുത്തൂര്‍ പൊലീസ് …

Read More »

സംസ്ഥാനത്ത് രോഗവ്യാപനം കുറയുന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല; ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടായേക്കില്ല…

സംസ്ഥാനത്ത് കോവിഡ് രോഗ വ്യാപനത്തില്‍ കുറവുണ്ടാകുന്നുവെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രതീക്ഷിച്ച രീതിയില്‍ കുറയുന്നില്ലെന്ന് വിലയിരുത്തല്‍. ജൂണ്‍ അവസാനത്തോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ എത്തിക്കാം എന്നായിരുന്നു ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സമയത്ത് സര്‍ക്കാര്‍ വിലയിരുത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചത്തെ കണക്ക് പരിശോധിച്ചാല്‍ തിങ്കളാഴ്ച മാത്രമാണ് ടിപിആര്‍ പത്തില്‍ താഴെയെത്തിയത്. മറ്റെല്ലാ ദിവസങ്ങളിലും ടിപിആര്‍ പത്തിന് മുകളിലായിരുന്നു. അതേസമയം, നിലവിലെ സാഹചര്യങ്ങള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന …

Read More »

കര്‍ഷകരുടെ ചണ്ഡീഗഡ് രാജ് ഭവനിലേക്കുള്ള മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു; പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് കര്‍ഷകര്‍…

കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ചണ്ഡീഗഡില്‍ രാജ് ഭവനിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പഞ്ച്കുല – ചണ്ഡീഗഡ് അതിര്‍ത്തിയിലാണ് സംഘര്‍ഷം ഉണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ കര്‍ഷകര്‍ തകര്‍ത്തതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ചണ്ഡിഗഡിലേക്ക് പഞ്ച്കുലയില്‍ നിന്ന് പതിനൊന്ന് കിലോമീറ്റര്‍ മാര്‍ച്ച്‌ നടത്തിയാണ് കര്‍ഷകര്‍ രാജ്ഭവനിലേക്ക് എത്തിയത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രധാന നേതാക്കളാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. കനത്ത സുരക്ഷയാണ് പൊലീസ് …

Read More »