Breaking News

Local News

സ്ത്രീധന പ്രശ്‌നങ്ങളുമായി ഏറ്റവുമധികം പരാതികള്‍ ലഭിച്ചത് കൊല്ലം ജില്ലയില്‍ നിന്നെന്ന് വനിത കമീഷന്‍ അധ്യക്ഷ…

സംസ്ഥാനത്ത് സ്ത്രീധന പ്രശ്‌നങ്ങളുമായി ഏറ്റവുമധികം പരാതികള്‍ ലഭിച്ചത് കൊല്ലം ജില്ലയില്‍ നിന്നെന്ന് വനിത കമീഷന്‍ അധ്യക്ഷ പി സതീദേവി. വിവാഹത്തിന് പിന്നാലെ തന്നെ ഗാര്‍ഹിക പീഡനം നേരിടുന്നതായി പരാതിപ്പെടുന്നവരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടെന്നും പി സതീദേവി പറയുന്നു. വയോജനങ്ങളുടെ സംരക്ഷണത്തേക്കുറിച്ചും കമീഷന് പരാതി ലഭിക്കുന്നുണ്ട്. വയോധികരായ മാതാപിതാക്കളുടെ സംരക്ഷണം ഉറപ്പാക്കുന്നതില്‍ മക്കള്‍ വിമുഖത കാട്ടുന്നതില്‍ കമീഷന്‍ ആശങ്ക രേഖപ്പെടുത്തി. 85 വയസായ മാതാവിനെ അഞ്ച് മക്കളും സംരക്ഷിക്കുന്നില്ലെന്ന പരാതി പരിഗണിക്കവേയാണു …

Read More »

സംസ്ഥാനത്ത് വരും മണിക്കൂറുക്ളിൽ ശക്തമായ മഴയ്ക്ക് സാധ്യത; നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലര്‍ട്ട്…

സംസ്ഥാനത്ത് നാളെ വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇതേതുടർന്ന് വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് കണ്ണൂര്‍ കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഡിസംബര്‍ രണ്ട് വരെ സംസ്ഥാനത്ത് സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ ലഭിക്കാനുള്ള സൂചനയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ഡിസംബര്‍ മൂന്ന് മുതല്‍ ഒന്‍പത് വരെ സാധാരണ തോതിലുള്ള മഴ ലഭിക്കും. …

Read More »

അനാഥാലയത്തിലെ വായോധികയായ അന്തേവാസിക്ക് ചൂരല്‍ മര്‍ദനം; അഞ്ചല്‍ അര്‍പ്പിതാ സ്‌നേഹാലയം സ്ഥാപന മേധാവിക്കെതിരെ കേസെടുത്തു…

കൊല്ലം അഞ്ചലിലെ അനാഥാലയത്തില്‍ സ്ഥാപന നടത്തിപ്പുക്കാരന്‍ വയോധികയെ മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. അഞ്ചല്‍ അര്‍പ്പിത സ്‌നേഹാലയം മേധാവി അഡ്വ. സജീവനെതിരെയാണ് പോലീസ് കേസെടുത്തത്. ഇയാള്‍ അനാഥാലയത്തിലെ വയോധികര്‍ ചൂരല്‍ കൊണ്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം നവ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായ ജസ്റ്റിന്‍ സലീമാണ് പുറത്തുവിട്ടത്. ഈ ദൃശ്യങ്ങള്‍ സഹിതം ഡി.ജി.പി. ഉള്‍പ്പെടെയുള്ളവര്‍ക്കും ഇയാള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പോലീസ് …

Read More »

കൊല്ലത്ത് വധു താലി ഊരി നല്‍കിയ സംഭവത്തില്‍ വഴിത്തിരിവ്…

വിവാഹവേദിയിലെ തര്‍ക്കത്തെ തുടര്‍ന്ന് വധു കെട്ടിയ താലി വരനു തിരിച്ചു നല്‍കിയ സംഭവത്തില്‍ വഴിത്തിരിവ്. വരന്‍ മതം മാറിയത് അറിയാതെയാണ് വധുവിന്റെ ബന്ധുക്കള്‍ വിവാഹ വേദിയിലെത്തിയതെന്നാണ് പുതിയ വാര്‍ത്ത. കഴിഞ്ഞ ദിവസം കൊല്ലം കടയ്ക്കലില്‍ ആല്‍ത്തറമൂട് ഓഡിറ്റോറിയത്തിലാണ് സംഭവം നടന്നത്. ആല്‍ത്തറമൂട് സ്വദേശിയായ പെണ്‍കുട്ടിയും കിളിമാനൂര്‍ പുളിമാത്ത് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം വീട്ടുകാര്‍ നേരത്തെ നിശ്ചയിച്ചുറപ്പിച്ച പ്രകാരമാണ് നടത്തിയത്. എന്നാല്‍ യുവാവ് പിന്നീട് ക്രിസ്തു മതം സ്വീകരിക്കുകയും ഇക്കാര്യം …

Read More »

യജമാനന്‍റെ പട്ടടയുടെ അരികില്‍ തലചായ്ച്ച് ഉറങ്ങുന്ന നായ; കണ്ണീരണിയിക്കുന്ന ചിത്രം പങ്കുവച്ച്‌ യുവാവ്…

യജമാനന്റെ പട്ടയടുടെ അടുത്ത് തലചായ്ച്ച് ഉറങ്ങുന്ന നായ. കൊല്ലം കരുനാഗപ്പള്ളിയില്‍ നടന്ന സംഭവം പങ്കുവച്ച്‌ വൈശാഖ് എന്ന് യുവാവ് പങ്കുവച്ച ചിത്രവും കുറിപ്പുമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നത്. കരുനാഗപ്പള്ളി മൈനാഗപ്പള്ളി സ്വദേശിയായ യുവാവാണ് കഴിഞ്ഞ ഒന്നിന് മരണപ്പെട്ടത്. തന്റെ പ്രിയപ്പെട്ട യജമാനന്‍ മരിച്ചതിന്റെ ദുഖത്തില്‍ ചിതയ്ക്ക് അരികില്‍ നിന്ന് മാറാതെയാണ് ഈ നായ കിടക്കുന്നതെന്ന് യുവാവ് പറയുന്നു. യാത്രക്കിടയില്‍ കണ്ട സംഭവം പങ്കുവച്ച്‌ കൊണ്ടാ്ണ് യുവാവിന്റെ കുറിപ്പ്. വൈശാഖിന്റെ …

Read More »

കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും…

കനത്ത മഴയില്‍ പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും. എരുമേലി കണമല എഴുത്വാപുഴയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി. രണ്ട് വീടുകള്‍ തകര്‍ന്നു. ആളുകളെ സാഹസികമായി രക്ഷപ്പെടുത്തി. ബൈപ്പാസ് റോഡും തകര്‍ന്നു. പനന്തോട്ടം ജോസ്, തെന്നി പ്ലാക്കല്‍ ജോബിന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ജോബിന്റെ പ്രായമായ അമ്മ ചിന്നമ്മക്ക് പരിക്കേറ്റു. ഒരു പ്രായമായ സ്ത്രീ ഉള്‍പ്പെടെ 7 പേരെ രക്ഷപ്പെടുത്തി. ജോസിന്റെ വീട്ടിന്റെ കാര്‍പോര്‍ച്ചില്‍ ഉണ്ടായിരുന്ന ഓട്ടോയും ഒരു ബൈക്കും ഒലിച്ചു …

Read More »

പാചകവാതക സിലിണ്ടര്‍-മണ്ണെണ്ണ വിലവര്‍ധനക്കെതിരെ വീട്ടമ്മമാര്‍ തെരുവില്‍ സമരം നടത്തി…

അടൂരിൽ വീട്ടമ്മമാരെ അണിനിരത്തി കെ.എസ്.കെ.ടി.യു സമരം നടത്തി. ‘അടുക്കള പൂട്ടിക്കരുത് ഞങ്ങള്‍ക്കും ജീവിക്കണം’ മുദ്യാവാക്യം ഉയര്‍ത്തിയാണ് സമരം സംഘടിപ്പിച്ചത് .കേന്ദ്രസര്‍ക്കാറിന്റെ പാചകവാതക സിലിണ്ടര്‍-മണ്ണെണ്ണ വിലവര്‍ധനക്കെതിരെയാണ് കെ.എസ്.കെ.ടി.യു കൊടുമണ്‍ ഏരിയ വനിത സബ് കമ്മിറ്റി സമരം നടത്തിയത്. ഏനാദിമംഗലം പഞ്ചായത്ത് ജങ്ഷനില്‍ ഏരിയ സെക്രട്ടറി എസ്‌.സി. ബോസ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ഷൈജ ഓമനക്കുട്ടന്‍ അധ്യക്ഷതവഹിച്ചു. ഷീല വിജയ്, കെ. മോഹന്‍ കുമാര്‍, വിജു രാധാകൃഷ്ണന്‍, സുരേഷ് കുമാര്‍, …

Read More »

കൊ​ട്ടാ​ര​ക്ക​ര​യി​ലെ കൊ​ല​പാ​ത​ക​ങ്ങ​ള്‍: ഭക്ഷണത്തില്‍ മയക്കുമരുന്നെന്നു സംശയം…

അ​മ്മ​യെ​യും ര​ണ്ടു മ​ക്ക​ളെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ലും ഗൃ​ഹ​നാ​ഥ​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും കാ​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത​ക​ള​ഴി​ക്കാ​ന്‍ പോ​ലീ​സി​ന്‍റെ തീ​വ്ര​ശ്ര​മം.​ ബ​ന്ധു​ക്ക​ളി​ല്‍നി​ന്നും പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍നി​ന്നും മൊ​ഴി ശേ​ഖ​രി​ച്ചു വ​രു​ന്ന പോ​ലീ​സ് കു​ടും​ബ​ത്തി​ന്‍റെ സാ​മ്ബ​ത്തി​ക ഇ​ട​പാ​ടു​ക​ളും അ​ന്വേ​ഷി​ച്ചു​വ​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര നീ​ലേ​ശ്വ​രം പൂ​ജ​പ്പു​ര വീ​ട്ടി​ല്‍ രാ​ജേ​ന്ദ്ര​ന്‍, ഭാ​ര്യ , മ​ക്ക​ൾ എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച​ത്.​ ഭാര്യയും മ​ക്ക​ളും വെ​ട്ടേ​റ്റു മ​രി​ച്ച നി​ല​യി​ലും രാ​ജേ​ന്ദ്ര​ന്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്കും ആ​ത്മ​ഹ​ത്യ​ക്കുമു​ള്ള കാ​ര​ണ​ങ്ങ​ള്‍ ബ​ന്ധു​ക്ക​ള്‍​ക്കും നാ​ട്ടു​കാ​ര്‍​ക്കും …

Read More »

കൊട്ടാരക്കരയില്‍ ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊന്ന് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു….

നീലേശ്വരത്ത് ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി. പൂജപ്പുര വീട്ടില്‍ അനിത, മക്കളായ ആദിത്യ രാജ് , അമൃത എന്നിവരാണ് മരിച്ചത്. ഗൃഹനാഥന്‍ രാജേന്ദ്രന്‍ (55) തൂങ്ങിമരിക്കുകയായിരുന്നു. മക്കളെ വെട്ടിക്കൊന്നതിനു ശേഷം തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വീട് തുറക്കാതിരുന്നതില്‍ സംശയം തോന്നിയ നാട്ടുകാര്‍ നോക്കിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. ഓട്ടോ ഡ്രൈവറാണ് രാജേന്ദ്രന്‍. മകന്‍ ആദിത്യരാജ് ഒരു കടയിലെ ജീവനക്കാരനാണ്. വീട്ടിലെ ഹാളിലാണ് ആദിത്യരാജിന്റെ മൃതദേഹം കിടന്നിരുന്നത്. …

Read More »

തങ്കിക്കവലയിൽ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേരടക്കം ഏഴ് പേർക്ക് പരിക്ക്…

തങ്കിക്കവലയിൽ വാഹന അപകടത്തിൽ ഒരു കുടുംബത്തിലെ ആറ് പേരടക്കം ഏഴ് പേർക്ക് പരിക്കേറ്റു. കരുനാഗപള്ളി ചെറിയഴീക്കൽ വെള്ളനാതുരുത്തിൽ ബാലകൃഷ്ണൻ (50), ഭാര്യ രാധാമണി (44), വിനീത് (20), സുധീഷ് (22), വിജീഷ (4), നിരഞ്ചൻ (2), ഡ്രൈവർ രതീഷ് (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു അപകടം. ബാലകൃഷ്ണന്റ പേരക്കുട്ടിയ്ക്ക് ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ചോറ് കൊടുത്ത ശേഷം തിരിച്ച് കരുനാഗപള്ളിയിലേയ്ക്ക് വരുമ്പോൾ തങ്കിക്കവലയ്ക്ക് സമീപം വച്ച് വാഹനത്തിന്റെ …

Read More »