Breaking News

Local News

കൊട്ടാരക്കരയിൽ വീട്ടമ്മ ആസിഡ് കുടിച്ച്‌ ആത്മഹത്യ ചെയ്ത സംഭവം; 20 മാസത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍…

വീട്ടമ്മ ആസിഡ് കുടിച്ച്‌ ആത്മഹത്യ ചെയ്ത സംഭവത്തില്‍ 20 മാസത്തിനു ശേഷം ഭര്‍ത്താവ് അറസ്റ്റിലായി. കൊല്ലം കൊട്ടാരക്കര ഉമ്മന്നൂരില്‍ സ്വദേശിനി പ്രതിഭാ ബാലകൃഷ്ണന്‍(36) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഭര്‍ത്താവ് സുരേന്ദ്രന്‍ പിള്ള അറസ്റ്റിലായത്. ഭര്‍ത്താവ് വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് പ്രതിഭ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. 2020 ഫെബ്രുവരി എട്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതിഭയുടെ മരണത്തെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത കൊട്ടാരക്കര പൊലീസ് അന്വേഷണം …

Read More »

സിവില്‍ സര്‍വീസ് ജേതാവ് പി.സിബിനെ സംസ്കൃതി ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ ആദരിച്ചു…

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 408 ആം റാങ്ക് നേടി നാടിന് അഭിനന്ദനമായ പുത്തൂര്‍ ബെസ്റ്റ് ബേക്കറി ഉടമയും ചെരുമാങ്ങാട് സ്വദേശി പെരിന്‍പന്‍റെയും ദീപയുടെയും മകന്‍ പി.സിബിന് പുത്തൂര്‍ സംസ്കൃതി ഫൌണ്ടേഷന്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെയും NEWS 22 മാധ്യമങ്ങളുടെയും ആദരവ് നല്‍കി. ചടങ്ങില്‍ സംസ്കൃതി ഫൌണ്ടേഷന്‍ ചെയര്‍മാനും NEWS 22 ചാനല്‍ ഡയറക്ട്ടര്‍ ശ്രീ കളീലഴികം സുരേഷ്, ചാത്തിനാങ്കുളം MSMHSS അദ്ധ്യാപകന്‍ ശ്രീ ബോബിപോള്‍ കൈതക്കോട്, ശ്രീജിത്ത്‌ സോമന്‍, അജിത്ത് …

Read More »

പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ ക​ര​ണം അടിച്ചു തകര്‍ത്തു; കൊല്ലത്ത് 19 കാരന്‍ പോലീസ് പിടിയില്‍….

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ കൈ​യ്ക്ക് ക​ട​ന്ന് പി​ടി​ച്ച്‌ മ​ര്‍​ദി​ച്ച 19 വ​യ​സു​കാ​ര​ന്‍ പോ​ലീ​സ് പി​ടി​യി​ല്‍. തൃ​ക്കോ​വി​ല്‍​വ​ട്ടം സ്വദേശി അ​ജി​ത്തി​നെ​യാ​ണ് ക​ണ്ണ​ന​ല്ലൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 29ന് ​വൈ​കു​ന്നേ​രം അ​ജി​ത്ത് പെ​ണ്‍​കു​ട്ടി​യെ റോ​ഡി​ല്‍ ത​ട​ഞ്ഞ് നി​ര്‍​ത്തി കൈ​യ്ക്ക് ക​ട​ന്ന് പി​ടി​ച്ച്‌ ക​ര​ണ​ത്ത് അ​ടി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി ഇ​യാ​ളു​ടെ പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ക്കു​ക​യും ശ​ല്യം ചെ​യ്യ​രു​തെ​ന്ന് താ​ക്കീ​ത് ചെ​യ്യു​ക​യും ചെ​യ്ത വി​രോ​ധ​ത്തി​ലാ​ണ് ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ പ​ര​സ്യ​മാ​യി ക​ട​ന്ന് പി​ടി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​ജി​ത്തി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. …

Read More »

കപ്പലണ്ടിക്ക് എരിവില്ല; കൊല്ലം ബീച്ചിൽ കൂട്ടത്തല്ലിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്…

കപ്പലണ്ടിക്ക് എരിവില്ലെന്ന് പറഞ്ഞുണ്ടായ തർക്കം കൊല്ലം ബീച്ചിൽ കൂട്ടത്തല്ലിൽ കലാശിച്ചു. ബീച്ചിലുണ്ടായ സംഘർഷത്തിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്കാണ് പരിക്കേറ്റത്. കാറിൽ ബീച്ചിലെത്തിയ കുടുംബം വഴിയോര കച്ചവടക്കാരനിൽ നിന്ന് വാങ്ങിയ കപ്പലണ്ടി തിരികെക്കൊടുക്കാൻ ശ്രമിച്ചതാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. വൈകിട്ട് അഞ്ചു മണിയോടെ ആയിരുന്നു സംഭവങ്ങൾക്ക് തുടക്കം. പള്ളിത്തോട്ടത്ത് നിന്ന് കാറിൽ ബീച്ചിൽ എത്തിയതായിരുന്നു കുടുംബം. മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരും ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പുരുഷൻമാരിൽ ഒരാൾ മദ്യപിച്ചിരുന്നതായി പോലീസ് …

Read More »

കൊല്ലം ബിവറേജസില്‍ നിന്ന് ‘ഓള്‍ഡ് മങ്ക് ഫുള്‍’ മോഷ്ടിച്ച യുവാവ് പിടിയില്‍…

ആശ്രാമം മൈതാനത്തിനടുത്ത ബിവറേജസില് ‍ ഔട്ട്‌ലെറ്റില് ‍ മോഷണം നടത്തിയ യുവാവ് പിടിയില്. ഇരവിപുരം വാളത്തുങ്കല് ‍ സ്വദേശി ബിജുവാണ് അറസ്റ്റിലായത്. കൊല്ലം ഈസ്റ്റ് പോലീസാണ് പ്രതിയെ പിടികൂടിയത്. ശനിയാഴ്ച രാത്രി എട്ടേമുക്കാലിനായിരുന്നു മോഷണം. 910 രൂപയുടെ ഓള്‍ഡ് മങ്ക് ഫുള്ളാണ് ബിജു മോഷ്ടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. ദൃശ്യം പ്രചരിച്ചതോടെയാണ് പൊലീസിന് പ്രതിയെക്കുറിച്ച്‌ സൂചന ലഭിച്ചത്. ബെവ്‌കോയുടെ സെല്‍ഫ് സര്‍വീസ് കൗണ്ടറില്‍ ആണ് മോഷണം നടന്നത്. …

Read More »

പവിത്രേശ്വരം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ വസോര്‍ധാര ഹോമവും മഹാരുദ്ര ജപവും നടന്നു….

കൊട്ടാരക്കര, പവിത്രേശ്വരം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ വസോര്‍ധാര ഹോമവും മഹാരുദ്ര ജപവും ഭക്ത്യാദരപൂര്‍വ്വം നടന്നു. ക്ഷേത്ര സന്നിധിയില്‍ പ്രത്യേകം തയ്യാറാക്കിയ യജ്ഞ വേ​ദിയിൽ തന്ത്രി ചെറുപൊയ്ക മുടപ്പിലാപ്പിള്ളി മഠത്തില്‍ എന്‍.വാസുദേവര് സോമയാജിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കര്‍ണാടക ശ്രിങ്കേരി മഠത്തിലെ വൈദികര്‍ കാര്‍മികത്വം വഹിച്ചു. പുഷ്പാലന്കൃത ധൂപ ഗാന്ധ പൂരിതമായ യജ്ഞ ശാലയില്‍ രാവിലെ കലശ പ്രതിഷ്ഠയോടുകൂടി ചടങ്ങുകള്‍ ആരംഭിക്കുകയുണ്ടായി. ഭക്ത ശധോപവിഷ്ട വേദിയില്‍ വസോര്‍ധാര ഹോമം , പൂര്‍ണ്ണാഹുതി, സങ്കല്‍പ്പ …

Read More »

യു​വാ​വി​നെ പാ​റ​ക്ക​ല്ലി​നി​ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം; കരുനാഗപ്പള്ളി യിൽ പ്ര​ധാ​ന പ്ര​തി​യും ഒ​ളി​ത്താ​വ​ള​മൊ​രു​ക്കി​യ ആ​ളും അ​റ​സ്​​റ്റി​ല്‍…

യു​വാ​വി​നെ പാ​റ​ക്ക​ല്ലു​കൊ​ണ്ട് ത​ല​ക്കി​ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യെ​യും ഒ​ളി​ത്താ​വ​ള​മൊ​രു​ക്കി​യ സ​ഹാ​യി​യെ​യും ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. തൊ​ടി​യൂ​ര്‍ വേ​ങ്ങ​റ, സ്വദേശി ശ്രീ​കു​ട്ട​ന്‍ (28), ഇ​യാ​ള്‍​ക്ക് ഒ​ളി​ത്താ​വ​ള​മൊ​രു​ക്കി​യ പ​ടി​ഞ്ഞാ​റെ ക​ല്ല​ട കാ​രാ​ളി​മു​ക്ക് സ്വദേശി നീ​ല​ക​ണ്ഠ​ന്‍ (23) എ​ന്നി​വ​രെ​യാ​ണ് കാ​രാ​ളി​മു​ക്ക് ക​ണ​ത്താ​ര്‍​കു​ന്നം ആ​ന​ന്ദ​ഭ​വ​നം വീ​ട്ടി​ല്‍ നി​ന്ന്​ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ​ട്ടം വ​യ​ലി​ല്‍ തൊ​ടി​യൂ​ര്‍ വ​ട​ക്ക് സ്വദേശി ല​തീ​ഷ് (39) നെ​യാ​ണ് ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ, സെ​പ്​​റ്റം​ബ​ര്‍ 29ന് ​രാ​ത്രി വീ​ടി​നു …

Read More »

കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ വീണ്ടും മഴ ശക്തം; കൊല്ലം – ചെന്നൈ എഗ്മോര്‍ ട്രെയിന്‍ ഇന്ന് പുനലൂര്‍ വഴി സര്‍വീസ് നടത്തില്ല…

കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ വീണ്ടും മഴ ശക്തം. തെന്മല ആര്യങ്കാവ് മേഖലകളില്‍ കനത്ത മഴ. കൊല്ലം – തിരുമംഗലം ദേശീയ പാതയിലുള്ള പതിമൂന്ന് കണ്ണറ പാലത്തിനു സമീപം റോഡിന്റെ വശം ഇടിഞ്ഞ് താഴ്ന്നു.കണ്ണറ പാലത്തിന് സമീപം എംഎസ്‌എല്‍ വളവിലാണ് റോഡ് ഇടിഞ്ഞു താഴ്ന്നത് വെള്ളം കയറിയത് മൂലം കൊല്ലം- തിരുമംഗലം ദേശീയപാതയില്‍ കാര്യറ ഭാഗത്ത് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. കൊല്ലം – ചെന്നൈ എഗ്മോര്‍ ട്രെയിന്‍ ഇന്ന് പുനലൂര്‍ വഴി …

Read More »

കനത്ത മഴ തുടരുന്നു; കൊട്ടാരക്കരയില്‍ വ്യാപക നാശം; നിരവധി വീടുകള്‍ തകര്‍ന്നു…

കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. കൊട്ടാരക്കര താലൂക്കിലെ വിവിധ വില്ലേജുകളില്‍ വീടുകള്‍ പൂര്‍ണമായും ഭാഗികമായും തകരുകയും പല വീടുകളിലെയും കിണറുകള്‍, മതിലുകള്‍ എന്നിവക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ഓടനാവട്ടത്ത് ചെപ്ര രത്നാമംഗലത്തു വീട്ടില്‍ രത്നമ്മയുടെ വീട് പൂര്‍ണമായും തകര്‍ന്നു. വെളിനല്ലൂര്‍ 4 വീടുകള്‍ വാളകം 1, എഴുകോണ്‍ 2, വെട്ടിക്കവല 1, കരീപ്ര 3, പവിത്രേശ്വരം 1, ചക്കുവരക്കല്‍ 1, മേലില 1, നിലമേല്‍ 2, ചടയമംഗലം 1,നെടുവത്തൂര്‍ 1,ഇളമാട് …

Read More »

കൊല്ലത്ത്​ റോഡ്​ തകര്‍ന്ന്​ വന്‍ ഗര്‍ത്തം; ഗതാഗതം മുടങ്ങി…

കൊല്ലം ആയുര്‍ -അഞ്ചല്‍ റോഡ്​ ഇടിഞ്ഞ്​ ഗതാഗതം മുടങ്ങി. സംസ്​ഥാന പാത 48ല്‍ റോഡ്​ തകര്‍ന്ന്​ വന്‍ ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്​. ആയൂര്‍ -അഞ്ചല്‍ റോഡില്‍ പെരിങ്ങള്ളൂര്‍ ഭാഗത്തേക്കുള്ള റോഡാണ്​ ഇടിഞ്ഞത്​. ഇതുവഴിയുള്ള ബസ്​ ഗതാഗതം നിര്‍ത്തിവെച്ചു. റോഡിന്‍റെ പകുതിയോളം ഭാഗം ഇടിഞ്ഞ്​ വന്‍ മീറ്ററുകളോളം നീളത്തില്‍ ആഴമുള്ള കുഴിയാണ്​ രൂപപ്പെട്ടത്​. ഈ റോഡിന്‍റെ നവീകരണം നടന്നുകൊണ്ടിരിക്കുന്നതിനെയാണ്​ സംഭവം.

Read More »