Breaking News

Movies

ദിലീപിന്‍്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി; ദിലീപിന്റെ ഹര്‍ജിയില്‍ നാളെ വാദം തുടരും, സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ദിലീപിന്റേയും ഒപ്പമുള്ളവരുടേയും ഫോണുകള്‍ പരിശോധനയ്ക്ക് അയക്കുന്നതില്‍ നാളെ ഉച്ചയ്ക്ക് കോടതി തീരുമാനം പറയും. ഏത് ഫോറന്‍സിക് ലാബിലേക്ക് ഫോണുകള്‍ അയക്കണം എന്നതില്‍ കോടതി നാളെ തീരുമാനം പറയും. നാളെ 1.45-നാണ് ഉപഹര്‍ജി പരിഗണിക്കുക. തന്റെ വീട്ടില്‍ നിന്നും കൊണ്ടു പോയ എല്ലാ ഗാഡ്ജറ്റുകളും പൊലീസിന്റെ കൈവശമുണ്ടെന്നും …

Read More »

ദിലീപിന്റെ ഫോണ്‍ സര്‍വീസ് ചെയ്തയാളുടെ അപകട മരണം: അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ദിലീപിന്റെ ഫോണ്‍ സര്‍വീസ് ചെയ്തിരുന്ന മൊബൈല്‍ ഷോപ്പിന്റെ ഉടമയുടെ അപകട മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ പരാതി. എറണാകുളത്ത് മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്റര്‍ നടത്തിയിരുന്ന ഷലീഷിന്റെ അപകടമരണത്തിലാണ് സഹോദരന്‍ അങ്കമാലി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഷലീഷിന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലും സാമൂഹികമാധ്യമങ്ങളിലും ചില സംശയങ്ങള്‍ ഉയരുന്നുണ്ടെന്നും അതിനാല്‍ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും പരാതിയില്‍ പറയുന്നു. 2020 ആഗസ്റ്റില്‍ അങ്കമാലിയിലുണ്ടായ അപകടത്തിലാണ് ഷലീഷ് മരണപ്പെട്ടത്. അദ്ദേഹം ഓടിച്ചിരുന്ന കാര്‍ …

Read More »

മാ​ളും ബാ​റും തു​റ​ന്ന് തീ​യ​റ്റ​ര്‍ മാ​ത്രം അ​ട​ച്ചി​ടു​ന്ന​ത് എ​ന്തി​ന്..? ചോ​ദ്യ​വു​മാ​യി ഫെ​ഫ്ക

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പേ​രി​ല്‍ സം​സ്ഥാ​ന​ത്തെ സി​നി​മാ തീ​യ​റ്റ​റു​ക​ള്‍ അ​ട​ച്ചി​ടു​ന്ന​തി​നെ​തി​രേ സം​വി​ധാ​യ​ക​രു​ടെ സം​ഘ​ട​ന ഫെ​ഫ്ക രം​ഗ​ത്ത്. തീ​യ​റ്റ​റു​ക​ള്‍ അ​ട​ച്ചി​ടാ​നു​ള്ള ശാ​സ്ത്രീ​യ അ​ടി​ത്ത​റ സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് ഫെ​ഫ്ക ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. മാ​ളും ബാ​റും തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​മ്ബോ​ള്‍ തീ​യ​റ്റ​ര്‍ മാ​ത്രം അ​ട​ച്ചി​ടു​ന്ന​ത് എ​ന്തി​നെ​ന്ന് സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്ക​ണം. പ്രേ​ക്ഷ​ക​രോ​ട് ആ​രോ​ഗ്യ​മ​ന്ത്രി ഉ​ത്ത​രം പ​റ​യ​ണം. തീ​യ​റ്റ​റു​ക​ള്‍ തു​റ​ക്കു​ന്ന​തി​ല്‍ പു​ന​രാ​ലോ​ച​ന വേ​ണ​മെ​ന്നും ഫെ​ഫ്ക ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, നി​ല​വി​ലെ കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ന്‍ ഇ​ന്ന് വൈ​കി​ട്ട് അ​വ​ലോ​ക​ന യോ​ഗം …

Read More »

രജനികാന്തിനും പ്രഭാസിനും ഒപ്പം ഇനി അല്ലു അര്‍ജുനും; ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 100 കോടി നേടി ‘പുഷ്പ’ ഹിന്ദി പതിപ്പ്…

അല്ലു അര്‍ജുന്‍ നായകനായ പുഷ്പ തിയേറ്ററില്‍ റിലീസ് ചെയ്തിട്ട് ഒരു മാസം പിന്നിടുമ്ബോഴും ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ചിത്രം. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ പുഷ്പയുടെ ഹിന്ദി പതിപ്പ് 100 കോടി നേടി എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബോളിവുഡ് ട്രെയ്ഡ് സെര്‍ക്യൂട്ടില്‍ പ്രാദേശിക സിനിമയ്ക്ക് ലഭിക്കുന്ന വലിയ വിജയം കൂടിയാണിത്. പുഷ്പ ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യുന്നുണ്ടെങ്കിലും തിയേറ്ററുകളില്‍ ഇപ്പോഴും ചിത്രം പ്രദര്‍ശനം തുടരുകയാണ്. ട്രെയ്ഡ് അനലിസ്റ്റ് …

Read More »

അഞ്ചല്ല അയ്യായിരം കേസ് എടുത്താലും നിന്റെ കൂടെ; കേസിന് പിന്നാലെ മറുപടിയുമായി നികേഷ് കുമാര്‍

നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ ചര്‍ച്ച ചെയ്തിന്റെ പേരില്‍ തനിക്കെതിരെ കേസെടുത്തതിന് പിന്നാലെ മറുപടിയുമായി റിപ്പോര്‍ട്ടര്‍ ടി വി എം ഡി എം വി നികേഷ് കുമാര്‍. ‘അഞ്ചല്ല അയ്യായിരം കേസ് എടുത്താലും നിന്റെ കൂടെ’ എന്ന കുറിപ്പോടെ തനിക്കെതിരെ കേസെടുത്തുന്ന വാര്‍ത്ത പങ്കുവെച്ചാണ് നികേഷിന്റെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഐ.പി.സി സെക്ഷന്‍ 228 എ (3) പ്രകാരമാണ് നികേഷിനെതിരെ കേസെടുത്തിരിക്കുന്നത്. വിചാരണ കോടതിയുടെ പരിഗണനയിലുള്ള ഒരു …

Read More »

സ്വകാര്യ സംഭാഷണങ്ങളൊന്നും നടന്നിട്ടില്ല, സംസാരിച്ചത് മകളെക്കുറിച്ച്‌; മഞ്ജു വാര്യരില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ തേടി…

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ നടന്‍ ദിലീപ് നടത്തിയ ഗൂഢാലോചനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എറണാകുളം എംജി റോഡിലെ ഒരു ഫ്‌ളാറ്റിലാണ് ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവര്‍ ഗൂഢാലോചന നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. 2017 ഡിസംബറിലായിരുന്നു ഗൂഢാലോചന നടത്താനായി പ്രതികള്‍ ഫ്‌ളാറ്റില്‍ ഒത്തുകൂടിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സംബന്ധിച്ചാണ് ഇവിടെവച്ച്‌ ആലോചന നടന്നത്. ഈ സമയത്തെ മൂന്ന് …

Read More »

മുംബൈയിലെ ഹോട്ടലില്‍ നിന്ന് നടി പ്രിയ വാര്യര്‍ക്ക് നേരെ മോശം പെരുമാറ്റം; സംഭവം പങ്കുവച്ച്‌ താരം

‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിലൂടെ താരമായി മാറിയ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ചിത്രത്തിലെ ഒരൊറ്റ സീനിലൂടെ ഇന്ത്യയില്‍ മുഴുവന്‍ സ്റ്റാറായ താരം കൂടിയാണ് പ്രിയ. സിനിമയിലും മോഡലിങ്ങിലുമായി താരം ഇപ്പോള്‍ തിരക്കേറിയ ജീവിതത്തിലാണ്. താരത്തിന്റെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് കൂടി ഇപ്പോള്‍ പ്രചാരം നേടുകയാണ്. താരം പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഏവരെയും ഞെട്ടിക്കുന്നത്. മുംബൈയിലെ ഒരു ഹോട്ടലില്‍ നിന്നും തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച്‌ ആണ് താരം …

Read More »

ദിലീപിന്റെ ഐടി സഹായിയുടെ മരണത്തില്‍ ദുരൂഹത!! പുതിയ വെളിപ്പെടുത്തലുമായി സംവിധായകൻ

നടന്‍ ദിലീപിന് എതിരെ പുതിയ വെളിപ്പെടുത്തല്‍. ദിലീപിന്റെ ഐടി സഹായിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞതായി റിപ്പോർട്ട്. തനിക്ക് ജീവഭയമുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു എറണാകുളം മേനകയില്‍ ഐഫോണ്‍ സര്‍വീസ് സെന്റര്‍ നടത്തിയിരുന്ന സനീഷ് എന്നയാളുടെ മരണത്തെ കുറിച്ച് ബാലചന്ദ്രകുമാര്‍ ദുരൂഹത ഉന്നയിക്കുന്നത്. ദിലീപ് ജയിലില്‍ കിടന്ന സമയത്ത് സംവിധായകന്‍ അരുണ്‍ ഗോപിക്ക് രാഷ്ട്രീയത്തിലെ ഒരു പ്രമുഖ നേതാവിന്റെ മകന്റെ ഫോണ്‍ വന്നിരുന്നു. ഈ ഫോണ്‍ കോള്‍ അരുണ്‍ ഗോപി റെക്കോര്‍ഡ് …

Read More »

ബാലചന്ദ്രകുമാര്‍ കള്ളന്‍ തന്നെ: വ്യക്തമാക്കി ശാന്തിവിള ദിനേശ്

നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുമായി വന്ന ബാലചന്ദ്രകുമാറിനെതിരെ സംവിധായകന്‍ ശാന്തിവിള ദിനേശ് രംഗത്ത്. ബാലചന്ദ്രകുമാറിന്റെ അടുത്ത ബന്ധുവാണ് ദിലീപ് കേസിന്റെ തലപ്പത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫോണ്‍ കോളുകളും റെക്കോര്‍ഡ് ചെയ്ത് വേണ്ടകാര്യങ്ങള്‍ ചെയ്തുകൊടുത്തില്ലെങ്കില്‍ ബാലചന്ദ്രകുമാര്‍ ഭാവിയില്‍ വിലപേശാന്‍ സാധ്യതയുണ്ടെന്ന് ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നു. ദിലീപിനെതിരായ കേസുകള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ദിലീപിനെ നശിപ്പിക്കുക എന്ന ഗൂഢതന്ത്രത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിനെതിരെ വത്യസ്ത ആരോപണങ്ങളും കേസുകളും കൊണ്ടുവരുന്നത്. നിലവിലെ കേസുകളില്‍ …

Read More »

പുനീത് രാജ്കുമാറിന്‍റെ അവസാന ചിത്രം സോളോ റിലീസിന്, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്…

അന്തരിച്ച കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാറിന്‍റെ അവസാന ചിത്രം സോളോ റിലീസായി തിയറ്ററുകളിലെത്തും. പുനീത് രാജ്കുമാര്‍ അഭിനയിച്ച ‘ജെയിംസ്’ എന്ന ചിത്രമാണ് തിയറ്ററുകളില്‍ ഒറ്റക്കെത്തുക. പുനീതിന്‍റെ ജന്മദിനമായ മാര്‍ച്ച് 17നാണ് ചിത്രം തിയറ്ററിലെത്തുക. താരത്തോടുള്ള ആദരസൂചകമായാണ് കര്‍ണാടകയില്‍ ഒരാഴ്ച പുതിയ കന്നഡ ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടതില്ലെന്ന് ചലച്ചിത്ര പ്രവര്‍ത്തകരും വിതരണക്കാരും തീരുമാനിച്ചത്. ഇതോടെ മാര്‍ച്ച് 17 മുതല്‍ 23 വരെ ജെയിംസ് സോളോ റിലീസായി തിയറ്ററിലുണ്ടാകും. കന്നഡയിലെ പവര്‍സ്റ്റാര്‍ …

Read More »