കോട്ടയം മെഡിക്കല്‍ കോളജില്‍ ന്യൂറോ സര്‍ജറി വിഭാഗം രണ്ടു ദിവസങ്ങളായി തലയോട്ടി തുറന്നുനടത്തിയ രണ്ടു അപൂര്‍വ ശസ്ത്രക്രിയകളും വിജയം. ട്യൂമര്‍ ബാധിച്ച രോഗികളെ പൂര്‍ണമായി മയക്കാതെ (അനസ്തേഷ്യ നല്‍കാതെ) അവരുമായി സംവദിച്ചുകൊണ്ടു നടത്തുന്ന എവേക് ക്രീനിയോട്ടമി ശസ്ത്രക്രിയയാണ് വിജയമായത്. കടുത്തുരുത്തി തിരുവമ്ബാടി മറ്റക്കോട്ടില്‍ പീറ്റര്‍ എം. വര്‍ക്കി (46), തൃശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി പ്രദീപ്(49) എന്നിവരാണ് ശസ്ത്രക്രിയകള്‍ക്ക് വിധേയരായത്. പീറ്റര്‍ കഴിഞ്ഞ ജൂലൈ 27ന് വലതുകൈ തളര്‍ന്നു പോകുന്നതു …
Read More »നൃത്തചുവടില്‍ തോളൊന്നു ചരിച്ച് ലാലേട്ടന്, പൊളി ലുക്കെന്ന് ആരാധകര്‍.
ലോക്ക്ഡൗണില്‍ മലയാള സിനിമയ്ക്ക് സഡന്‍ ബ്രേക്കിട്ടപ്പോഴും ദൃശ്യം 2 വിലൂടെ ആരാധകരെ ആസ്വാദത്തിന്റെ പുതിയ തലത്തിലെത്തിച്ച നടനാണ് മോഹന്‍ലാല്‍. ഇനിയും താരത്തിന്റെ പൂര്‍ത്തീകരിച്ച ഒന്നിലധികം ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് മലയാളികള്‍. ഇപ്പോള്‍ താരം ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നൃത്തച്ചുവടില്‍ തോള് ചരിച്ചുള്ള ഫോട്ടോ അനീഷ് ഉപാസനയാണ് എടുത്തിട്ടുള്ളത്. കമന്റ് ബോക്സില്‍ ഈ ഗെറ്റപ്പില്‍ ഒരു സിനിമ ചെയ്യാമോ എന്നാണ് ആരാധകര്‍ കൂടുതലും ആവശ്യപ്പെടുന്നത്.
Read More »തട്ടികൊണ്ട് പോകുമോ എന്ന് ഭയം : പത്തൊന്‍പതുകാരി ടോയ്ലറ്റ് ക്ലീനര്‍ കുടിച്ചു ആത്മഹത്യ ചെയ്തു.
തട്ടികൊണ്ട് പോകുമെന്ന ഭയം മൂലം പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ടോയ്ലറ്റ് ക്ലീനര്‍ കുടിച്ചാണ് പെണ്‍കുട്ടി ആത്മഹത്യചെയ്തത്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയോട് പ്രദേശവാസികളായ മൂന്ന് പുരുഷന്മാര് മോശമായി സംസാരിച്ചിരുന്നു. ഇത് എതിര്‍ത്ത പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനേതുടര്‍ന്ന് പെണ്‍കുട്ടി മാനസികമായി തകര്‍ന്നിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിജു, ചന്ദ്രഭന് എന്നിവരെയാണ് പോലീസ് അറസ്റ്റ് …
Read More »കെഎസ്ആര്‍ടിസി സ്റ്റാന്റുകളില്‍ മദ്യക്കടകള്‍ തുടങ്ങും; യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല എന്ന് മന്ത്രി ആന്റണി രാജു.
തിരുവനന്തപുരം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ മദ്യക്കടകള്‍ തുടങ്ങാന്‍ അനുമതി നല്‍കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധമാണ് മദ്യക്കടകള്‍ ക്രമീകരിക്കുക. കെഎസ്ആര്‍ടിസിയുടെ കെട്ടിടങ്ങളില്‍ ഔട്ട്ലെറ്റുകള് തുറക്കാന്‍ ബവ്റിജസ് കോര്പറേഷന് അനുമതി നല്‍കും. കെഎസ്ആര്‍ടിസിയുടെ കെട്ടിടങ്ങള്‍ ലേലത്തിനെടുത്ത് മദ്യക്കടകള്‍ തുറക്കാം. ഇതിലൂടെ കെഎസ്ആര്‍ടിസിക്ക് വാടക വരുമാനം ലഭിക്കുന്നതിനൊപ്പം ബസ് യാത്രക്കാരുടെ എണ്ണവും കൂടുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ ക്യൂ ഒഴിവാക്കി കാത്തിരിപ്പിനു സ്ഥലം നല്‍കാമെന്ന നിര്‍ദ്ദേശവും കെഎസ്ആര്‍ടിസി …
Read More »കരാറുകാരന് 14 ലക്ഷം തട്ടിയെടുത്തു; പണം ചോദിക്കുമ്ബോള്‍ ഭാര്യയെ വിളിച്ചു ഭീഷണി; പരാതിയുമായി കംപ്യൂട്ടര്‍ സ്ഥാപന ഉടമ.
സര്‍ക്കാര്‍ കരാറുകള്‍ നേടിയെടുക്കാന്‍ സാങ്കേതിക സഹായം നല്കിയ വകയില്‍ കിട്ടേണ്ട പതിനാല് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പരാതി. പാലക്കാട് ചിറ്റൂരില്‍ സ്വകാര്യ കംപ്യൂട്ടര്‍ സ്ഥാപനം നടത്തുന്ന കൊഴിഞ്ഞാമ്ബാറ സ്വദേശി എസ്.കാളിദാസാണ് പട്ടഞ്ചേരിക്കാരനായ കരാറുകാരനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. പണം ആവശ്യപ്പെട്ട് വിളിക്കുമ്ബോള്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണി പെടുത്തുന്നതായും. കൂടാതെ, അധ്യാപികയായ കാളിദാസിന്റെ ഭാര്യയുടെ ഫോണില്‍ വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു .2019 ഡിസംബര്‍ മുതല്‍ 2021 ജൂലൈ വരെയുള്ള …
Read More »50 ലക്ഷം രൂപയുടെ കഞ്ചാവുമായി പ്രമുഖ യൂട്യൂബര്‍ പിടിയില്‍.
50 ലക്ഷം രൂപയുടെ കഞ്ചാവുമായി യൂട്യൂബര്‍ അറസ്റ്റില്‍. ഗൌതം ദത്ത എന്നയാളെയാണ്(43) മുംബൈ ക്രൈംബ്രാഞ്ചിന്റെ ആന്റി നാര്‍ക്കോട്ടിക് സംഘം അന്ധേരിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും ഒരു കിലോ തൂക്കം വരുന്ന മണാലി ചരസും പിടിച്ചെടുത്തു. ജുഹു-വെര്‍സോവ ലിങ്ക് റോഡിലെ താമസക്കാരനായ ദത്ത ഒരു യൂട്യൂബ് ചാനല്‍ നടത്തുന്നുണ്ട്. ചാനലിന്റെ ഡയറക്ടര്‍ കൂടിയാണ് ഇദ്ദേഹം. ദത്തക്ക് ബോളിവുഡുമായി ബന്ധമുണ്ടെന്നും സിനിമാതാരങ്ങള്‍ക്ക് ചരസ് എത്തിച്ചുകൊടുക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു. …
Read More »ക്വാറന്റൈന് ലംഘിക്കുന്നവരോട് ഒരു ‘ദയ’യും വേണ്ട: കനത്ത പിഴ ഈടാക്കാന്‍ നിർദ്ദേശിച്ചു സംസ്ഥാനാസർക്കാർ.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. ഒരാഴ്ച്ചയ്ക്കകം രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ കര്‍ശന നടപടിക്കൊരുങ്ങുന്നത്. ക്വാറന്റൈന് ലംഘിക്കുന്നവരെ കണ്ടെത്തി അവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്കി. ക്വാറന്റൈന് ലംഘിക്കുന്നവരില്‍ നിന്ന് കനത്ത പിഴ ഈടാക്കാനും നിര്‍ദ്ദേശമുണ്ട്. ക്വാറന്റൈന് ലംഘിക്കുന്നവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി സ്വന്തം ചെലവില്‍ …
Read More »ഒ പനീര്‍സെല്‍വത്തിന്റെ ഭാര്യ വിജയലക്ഷ്മി അന്തരിച്ചു.
അണ്ണാ ഡി.എം.കെ കോ-ഓര്‍ഡിനേറ്ററും തമിഴ്നാട് നിയമസഭാ പ്രതിപക്ഷ ഉപനേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒ.പനീര്‍സെല്‍വത്തിന്റെ ഭാര്യ വിജയലക്ഷ്മി (66) ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെ അന്തരിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് രണ്ടാഴ്ചയിലധികമായി ചികിത്സയിലായിരുന്നു അവര്‍. ഇന്നലെ രാവിലെ 6.40ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതശരീരം ഒ.പി.എസിന്റെ നാടായ തേനിക്കടുത്ത് പെരിയാകുളത്തേക്ക് കൊണ്ടുപോയി. പൊതുദര്‍ശനത്തിനു ശേഷം സംസ്കാരം നടക്കും. മരണ വിവരം അറിഞ്ഞ ഉടന്‍ പ്രതിപക്ഷ നേതാവ് പളനിസാമി …
Read More »അങ്കമാലിയില്‍ രണ്ടു മക്കളെ തീകൊളുത്തി കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു.
തുറവൂരില്‍ രണ്ടു മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. ആറും മൂന്നും വയസുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. മാതാവ് അഞ്ജു(29)വിനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കുട്ടികളുടെ ശരീരത്ത് ആദ്യം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം അഞ്ജുവും സ്വയം തീകൊളുത്തുകയായിരുന്നു. തീ ഉയരുന്നത് കണ്ട് ഓടിയെത്തിയ അയല്‍വാസികള്‍ മൂവരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടികള്‍ മരിച്ചിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി മാതാവിനെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് …
Read More »എം.സി.എ. പ്രവേശനം; ഓണ്‍ലൈനായി അപേക്ഷിക്കാം.
സംസ്ഥാനത്ത് എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2021-22 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് കോഴ്സിലേക്കുളള പ്രവേശനത്തിന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ക്ക് സെപ്റ്റംബര്‍ രണ്ടു മുതല്‍ അഞ്ചു വരെ കോളേജ് ഓപ്ഷനുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് എല്‍.ബി.എസ് ഡയറക്ടര്‍ അറിയിച്ചു. ഓപ്ഷനുകള്‍ പരിഗണിച്ചു കൊണ്ടുളള ഒന്നാം ഘട്ട അലോട്ട്മെന്റ് സെപ്റ്റംബര്‍ അഞ്ചുനു പ്രസിദ്ധീകരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363
Read More »