രാജ്യത്ത് മറ്റിടങ്ങളില്‍ കോവിഡ് വ്യാപനം കുറയുമ്ബോള്‍ കേരളത്തില്‍ മാത്രം കേസുകള്‍ ഉയരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ചികിത്സയിലുള്ളവരില്‍ പകുതിയിലധികവും കേരളത്തിലാണ്. കേരളത്തില്‍ പരിശോധന കൂട്ടണമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ ചികിത്സയിലുള്ളവര്‍ ഒരു ലക്ഷത്തിന് മുകളിലാണ്. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ 10000നും ഒരു ലക്ഷത്തിനും ഇടയിലാണ് ചികിത്സയിലുള്ളവര്‍. രാജ്യത്ത് ചികിത്സയിലുള്ളവരില്‍ 51 ശതമാനവവും കേരളത്തില്‍ നിന്നാണ്. മഹാരാഷ്ട്രയുടെ വിഹിതം 16 ശതമാനമാണെന്നും രാജേഷ് …
Read More »മൈസൂരു കൂട്ടബലാത്സംഗം ; എം.ബി.എ വിദ്യാര്‍ഥിനിയുടെ ആരോഗ്യനില അതീവഗുരുതരം : അഞ്ചംഗ സംഘത്തെ കണ്ടെത്താനാകാതെ പൊലീസ്…
മൈസൂരുവില്‍ കഴിഞ്ഞ ദിവസം കൂട്ടബലാത്സംഗത്തിനിരയായ എം.ബി.എ വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയില്‍നിന്ന് മൊഴിയെടുക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ മൊഴിയനുസരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. കേസിലെ പ്രതികളെക്കുറിച്ച് പോലീസിന് ഇതുവരെ ഒരുവിവരവും ലഭിച്ചിട്ടില്ല. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് മൈസൂരു ചാമുണ്ഡി ഹില്‍സിലേക്കുള്ള ഒറ്റപ്പെട്ടവഴിയില്‍ വെച്ച് എം.ബി.എ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. ഒപ്പമുണ്ടായിരുന്ന സഹപാഠിയായ …
Read More »84 ദിവസത്തെ ഇടവേള ; വാക്‌സീന്‍ ക്ഷാമം മൂലമല്ല ഇടവേള നീട്ടിയത് ; ഫലപ്രാപ്തിക്കു വേണ്ടിയെന്ന് കേന്ദ്ര സര്‍ക്കാര്‍…
വാക്‌സീന്‍ ക്ഷാമം മൂലമല്ല ഇടവേള നീട്ടിയതെന്നും,ഫലപ്രാപ്തിക്കു വേണ്ടിയാണ് രണ്ടാം ഡോസ് വാക്സീനെടുക്കുന്ന ഇടവേള 84 ദിവസമായി നിശ്ചയിച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കിറ്റെക്സ്കമ്ബനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് വാക്സീന്‍ ലഭ്യതയാണോ വാക്സീനെടുക്കുന്നതിനു മുന്‍പുള്ള ഇടവേള 84 ദിവസമായി നിശ്ചയിച്ചത്തിന് കാരണം എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഇതിനു മറുപടിയായാണ് സര്‍ക്കാരിന്റെ മറുപടി സത്യവാങ്മൂലം. കിറ്റെക്സ് കമ്ബനി ജീവനക്കാര്‍ക്ക് രണ്ടാം ഡോസ് നല്‍കുന്നതിന് 12,000 ഡോസ് വാക്സീന്‍ വാങ്ങി സൂക്ഷിച്ചിട്ടുണ്ട് ഇത് ജീവനക്കാര്‍ക്ക് …
Read More »ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് യാഹൂ ന്യൂസ്…??
ഇന്ത്യയില്‍ തങ്ങളുടെ ന്യൂസ് സൈറ്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കി യാഹൂ. പുതിയ വിദേശ നിക്ഷേപ നിയമങ്ങള്‍ മൂലമാണ് യാഹൂ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്നത്. വിദേശ നിക്ഷേപ നിയമങ്ങള്‍ പ്രകാരം രാജ്യത്ത് പ്രവര്‍ത്തിക്കുകയും ഉള്ളടക്കം പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന മാധ്യമ സ്ഥാപനങ്ങളില്‍ വിദേശ നിക്ഷേപത്തിന് പരിമിതികളുണ്ട്. യാഹൂവിന്റെ ന്യൂസ് സൈറ്റുകളായ യാഹൂ ന്യൂസ്, യാഹൂ ക്രിക്കറ്റ്, ഫിനാന്‍സ്, എന്റര്‍ടൈന്‍മെന്റ്, മേക്കേഴ്‌സ് ഇന്ത്യ എന്നീ സ്ഥാപനങ്ങളാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. 2021 ആഗസ്റ്റ് 26 മുതല്‍ യാഹൂ ഇന്ത്യ …
Read More »സഹപാഠിക്കൊപ്പം ബൈകില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനിയെ ഒരു സംഘം തടഞ്ഞുനിര്‍ത്തി കൂട്ടബലാത്സംഗത്തിനിരയാക്കി; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍…
സഹപാഠിക്കൊപ്പം ബൈകില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനിയെ ഒരു സംഘം തടഞ്ഞുനിര്‍ത്തി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില ഇപ്പോള്‍ മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതികള്‍കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി ആലനഹള്ളി പൊലീസ് പറഞ്ഞു. 22 വയസ്സുകാരി എംബിഎ വിദ്യാര്‍ഥിനിയാണ് അഞ്ചംഗ സംഘത്തിന്റെ പീഡനത്തിനിരയായത്. പെണ്‍കുട്ടി മഹാരാഷ്ട്ര സ്വദേശിനിയാണ്. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ ചാമുണ്ഡി ഹില്‍സിനു സമീപം ലളിതാദ്രിപുര നോര്‍ത് ലേ ഔടിലാണ് സംഭവം. സംഘം മദ്യലഹരിയിലായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് …
Read More »എട്ട് മൊബൈല്‍ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍…
എട്ട് മൊബൈല്‍ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍. ആപ്ലിക്കേഷനുകള്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ഉപയോക്താക്കളെ കബിളിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഡിജിറ്റല്‍ കറന്‍സിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്ന എട്ട് ക്രിപ്‌റ്റോ കറന്‍സി ആപ്പുകളാണ് ഗൂഗിള്‍ നിരോധിച്ചത്. ലോകത്ത് നിരവധി പേരാണ് ഇപ്പോള്‍ ഡിജിറ്റല്‍ ലോകത്തെ ഇടപാടുകളില്‍ ക്രിപ്‌റ്റോകറന്‍സി ഉപയോഗിക്കുന്നത്. ആപ്പ് നല്‍കുന്ന സേവനങ്ങള്‍ ഉപയോഗിച്ച് എളുപ്പം പണം ഉണ്ടാക്കാമെന്ന് ആളുകളെ തെറ്റിധരിപ്പിക്കുന്നുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് …
Read More »കോവിഡ് വാക്സിന്‍ സ്വീകരിക്കാത്ത ആള്‍ക്ക് ഗുജറാത്തില്‍നിന്ന് സര്‍ട്ടിഫിക്കറ്റ്….
കോവിഡ് വാക്സിന്‍ സ്വീകരിക്കാത്ത ആള്‍ക്കും സര്‍ട്ടിഫിക്കറ്റ്. നടുവണ്ണൂര്‍ പഞ്ചായത്തില്‍ സ്ഥിരതാമസക്കാരനായ അതുല്‍ രാജ് എന്ന യുവാവിനാണ് കഴിഞ്ഞദിവസം ഗുജറാത്തില്‍നിന്ന് വാക്സിനേഷന് നടത്തിയതായി പറയുന്ന സര്‍ട്ടിഫിക്കറ്റ് വന്നത്. ആഗസ്റ്റ്23ന് ഗുജറാത്തിലെ ബനസ്കന്തയില്‍ കോവിഷീല്‍ഡ് വാക്സിനേഷന് നടത്തിയെന്നാണ് സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്. 26കാരനായ അതുല്‍ രാജ് ഇതുവരെ ഗുജറാത്തില്‍ പോയിട്ടില്ല. അടുത്ത വാക്സിന്‍ എടുക്കാനായി നവംബര്‍ 15നും ഡിസംബര്‍ 13നും ഇടയില്‍ എത്തണമെന്നും സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
Read More »രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,164 കോവിഡ് കേസുകള്‍; ഇതില്‍ 31,445 കേസുകളും റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍…
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 46,164 കേസുകള്‍. ഇതില്‍ 31,445 കേസുകളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 607 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 31 ദിവസമായി പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തില്‍ താഴെയാണ്, ഇത് ഇപ്പോള്‍ 2.58 ശതമാനമാണ്. സജീവമായ കേസുകള്‍ മൊത്തം കേസുകളുടെ 1.03% ആണ്, ഇത് 2020 മാര്‍ച്ച് മുതല്‍ ഏറ്റവും താഴ്ന്നതാണ്. അതേസമയം ദേശീയ കോവിഡ് -19 വീണ്ടെടുക്കല്‍ …
Read More »ഇന്ത്യയുടെ രക്ഷാദൗത്യം തുടരുന്നു: അഫ്ഗാനിൽ നിന്ന് 200 പേർ കൂടി രാജ്യത്തേയ്‌ക്ക്…
അഫ്ഗാനിസ്താനിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന ദൗത്യം ഇന്ത്യ തുടർന്നു. അഫ്ഗാനിൽ കുടുങ്ങിയ 200 പേരുമായി വ്യോമസേനാ വിമാനം കാബൂളിൽ നിന്ന് ഇന്ന് പുറപ്പെടും. ഇന്ത്യക്കാർക്ക് പുറമെ അഫ്ഗാൻ, നേപ്പാൾ പൗരന്മാരും ഡൽഹിയിലെത്തും. കാബൂളിൽ വ്യോമസേന നടത്തുന്ന ഒഴിപ്പിക്കലിന്റെ അവസാന വിമാനമാകും ഈ സർവീസ്. കഴിഞ്ഞ ദിവസം മലയാളി കന്യാസ്ത്രീ അടക്കം അഫ്ഗാനിൽ കുടുങ്ങിയ 78 പേരുമായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ഡൽഹിയിൽ എത്തിയിരുന്നു. 25 ഇന്ത്യൻ പൗരന്മാരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. 536 …
Read More »ശ്രീലങ്കന്‍ യുവതിയുടെ പരാതി ; പ്രതികള്‍ പിടിയിലായതോടെ നടന്‍ ആര്യയുടെ നിരപരാധിത്വം തെളിഞ്ഞു…
നടന്‍ ആര്യ വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയെടുത്തുവെന്ന ശ്രീലങ്കന്‍ യുവതിയുടെ പരാതിയില്‍ സത്യാവസ്ഥ പുറത്ത്. ആര്യയുടെ പേരില്‍ മറ്റു രണ്ടുപേരാണ് യുവതിയുടെ പക്കല്‍ നിന്നും പണം തട്ടിയെടുത്തതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. സംഭവത്തില്‍ ചെന്നൈ സ്വദേശികളായ മുഹമ്മദ് അര്‍മന്‍ (29), മുഹമ്മദ് ഹുസൈനി (35) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഓണ്‍ലൈനില്‍ വഴി പരിചയപ്പെട്ടാണ് ജര്‍മനിയില്‍ സ്ഥിരതാമസമാക്കിയ തമിഴ് വംശജയായ ശ്രീലങ്കന്‍ യുവതിയില്‍ നിന്നും ഇവര്‍ 65 …
Read More »