ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. അവന്തിപ്പോറയിലെ പാംപ്പോറ ഏരിയയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭീകരര്‍ ഹിസ്ബുല്‍ മുദാഹിജീന്‍ പ്രവര്‍ത്തകരാണ്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ഭീകരരില്‍ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. സുരക്ഷാസേനയും അര്‍ധ സൈനികവിഭാഗവും പൊലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നതെന്ന് കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു. വ്യാഴാഴ്ച കശ്മീരിലെ രജൗരി ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചിരുന്നു. സൈന്യത്തിലെ ജൂനിയര്‍ …
Read More »യുഎഇയിലേക്കുള്ള ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കി…
ഇന്ത്യയില്‍ നിന്ന് യുഎഇലേയിക്കുള്ള ഇന്‍ഡിഗോ വിമാനങ്ങള്‍ ഒരാഴ്ചത്തേയ്ക്ക് സര്‍വീസ് നിര്‍ത്തിവച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് യാത്രക്കാരെ ദുബായില്‍ എത്തിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഓഗസ്റ്റ് 24 വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. പ്രവര്‍ത്തനത്തിലെ പ്രശ്നങ്ങള്‍ കാരണമാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്ന് എയര്‍ലൈന്‍ അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരികെ ആവശ്യപ്പെടുകയോ അല്ലെങ്കില്‍ മറ്റൊരു ദിവസത്തേക്ക് യാത്ര പുനക്രമീകരിക്കുകയോ ചെയ്യാമെന്നും ഇന്‍ഡിഗോ അറിയിച്ചു. അതേസമയം, കോവിഡ് വ്യാപനം മൂലം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ …
Read More »കോവിഷീല്‍ഡ് വ്യാജ വാക്‌സിന്‍; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന…
ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഷീല്‍ഡ് വാക്സിനില്‍ വ്യാജന്മാരുടെ സാന്നിധ്യം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കേന്ദ്ര സര്‍ക്കാര്‍ സുതാര്യമായിത്തന്നെ കൊറോണ വൈറസ് വാക്‌സിനുകള്‍ നല്‍കാന്‍ ശ്രമിച്ചിട്ടും രാജ്യത്ത് വ്യാജ കോവിഷീല്‍ഡ് ഡോസുകള്‍ വിതരണം ചെയ്യപ്പെടുന്നുണ്ടെന്നാണ് ഡബ്യൂഎച്ച്‌ഒ അറിയിച്ചിരിക്കുന്നത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ഇന്ത്യയിലും ആഫ്രിക്കയിലെ ഉഗാണ്ടയിലും വ്യാജ വാക്സിനുകളുടെ വ്യാപനം കണ്ടെത്തിയത്. ഇന്ത്യയിലെ കോവിഷീല്‍ഡ് നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും റിപ്പോര്‍ട്ട് സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. വ്യാജ കോവിഡ് -19 …
Read More »രാജ്യത്ത് ഡീസൽ വില വീണ്ടും കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം…
രാജ്യത്ത് ഡീസൽ വില വീണ്ടും കുറഞ്ഞു. 20 പൈസയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ ഡീസൽ വില 94 രൂപ 29 പൈസയായി. ഇന്നലെയും ഡിസൽ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഡീസലിന് 22 പൈസയാണ് കുറഞ്ഞത്. കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് സര്‍വ്വകാല റെക്കോര്‍ഡിലാണ് ഇന്ധനവില. രാജ്യത്തെ പ്രധാന നഗരങ്ങളിലെയെല്ലാം പെട്രോള്‍, ഡീസല്‍ വില 100 രൂപയ്ക്ക് മുകളിലാണ്. ഏപ്രില്‍ മാസത്തില്‍ 5 സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന …
Read More »ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക; പരാതിയിൽ അതൃപ്തി അറിയിച്ച് സോണിയാ ഗാന്ധി…
ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക സംബന്ധിച്ച പരാതികളിൽ അതൃപ്തി അറിയിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. മുതിർന്ന നേതാക്കൾ നൽകിയ പരാതിയിലാണ് സോണിയാഗാന്ധി അതൃപ്തി അറിയിച്ചത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനോട് സോണിയ റിപ്പോർട്ട് തേടി. എല്ലാവരെയും പരിഗണിച്ച് മുന്നോട്ടുപോകണമെന്നും സോണിയാ പറഞ്ഞു. ചർച്ച തുടരുകയാണെന്ന് താരിഖ് അൻവർ പ്രതികരിച്ചു. രണ്ടോ മൂന്നോ ദിവസത്തിനകം അന്തിമ തീരുമാനം ഉണ്ടാകുമെന്നും താരിഖ് അൻവർ പറഞ്ഞു. അതേസമയം, പാലക്കാട് ഡി …
Read More »ഹെയ്ത്തി ഭൂചലനം: മരണം 2,000 കടന്നു; നിരവധി പേര്‍ക്ക് പരിക്ക്; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു…
കാരിബീയന്‍ രാജ്യമായ ഹെയ്തിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ ശനിയാഴ്ചയുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 2,189 ആയി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും നൂറുകണക്കിന് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഭൂകമ്ബത്തില്‍ 12,260 പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സിന് 160 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്ബത്തിന്റെ പ്രഭവ കേന്ദ്രം.അപകടത്തില്‍ നൂറുകണക്കിന് കെട്ടിടങ്ങള്‍ പൂര്‍ണമായി നശിച്ചു. 2010ല്‍ സമാനമായ ഭൂചലനം ഹെയ്ത്തിയെ ബാധിച്ചിരുന്നു. ഗാങ് വാറിലും കൊവിഡ് ദുരന്തത്തിലും പെട്ട് വലയുന്നതിനിടയിലാണ് ഹെയ്ത്തിയില്‍ ഭൂചനലമുണ്ടായത്. പ്രസിഡന്റ് …
Read More »പിറന്നാള്‍ ആഘോഷത്തിനിടയില്‍ കേക്ക് മുഖത്ത് തേച്ചവരെ കൊലപ്പെടുത്തി യുവാവ്…
പിറന്നാള്‍ ആഘോഷത്തിനിടയില്‍ മുഖത്ത് കേക്ക് തേച്ച രണ്ട് പേരെ വെടിവെച്ച് കൊന്ന് യുവാവ്. ബുധനാഴ്ച്ച വൈകുന്നേരം അമൃത്സറിലെ ഒരു ഹോട്ടലിന് പുറത്താണ് സംഭവം നടന്നത്. മണി ധില്ലോണ്‍ എന്നയാളാണ് വെടിയുതിര്‍ത്തത്. വെടിയേറ്റ രണ്ട് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. സുഹൃത്തായ തനുര്‍പ്രീതിന്റെ പിറന്നാള്‍ ആഘോഷത്തിനായാണ് ഇവര്‍ ഒത്തുകൂടിയത്. ഹോട്ടലില്‍ സംഘടിപ്പിച്ച പിറന്നാള്‍ ആഘോഷത്തില്‍ 25 പേരെയാണ് തനുപ്രീത് ക്ഷണിച്ചിരുന്നത്. ആഘോഷത്തിനിടയില്‍ കേക്ക് മുഖത്ത് പുരട്ടിയതിന്റെ പേരില്‍ വഴക്ക് നടന്നിരുന്നതായി …
Read More »ഇനി രേഖകളില്ലാതെ ആധാറില്‍ മേല്‍വിലാസം അപ്ഡേറ്റ് ചെയ്യാനാകില്ല; മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ….
ഇന്ത്യന്‍ പൗരന്‍ കൈവശം വയ്‌ക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാണ് ആധാര്‍ കാര്‍ഡ്. ആധാറില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളില്‍ മാറ്റം വരുത്തണമെങ്കില്‍ യു.ഐ.ഡി.എ.ഐ (യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ) നിഷ്‌കര്‍ഷിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. നേരത്തെ ആധാര്‍കാര്‍ഡിലെ മേല്‍വിലാസം പുതുക്കാന്‍ രേഖകള്‍ നിര്‍ബന്ധമില്ലെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ യു.ഐ.ഡി.എ.ഐയുടെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് ആധാറിലെ മേല്‍വിലാസം തിരുത്തുന്നതിനോ പുതിയത് ചേര്‍ക്കുന്നതിനോ മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ആവശ്യമാണ്. മേല്‍വിലാസം തിരുത്തുന്നതിനായി ചെയ്യേണ്ടത്: 1. യു.ഐ.ഡി.എ.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് …
Read More »സുനന്ദ പുഷ്‌കറിന്റെ മരണം: ശശി തരൂര്‍ കുറ്റവിമുക്തന്‍, പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി…
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ കുറ്റവിമുക്തന്‍. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ശശി തരൂരിനെ കുറ്റവിമുക്തനാക്കിയത്. ജഡ്ജി ഗീതാഞ്ജലി ഗോയലാണ് വിധി പറഞ്ഞത്. കേസ് അവസാനിപ്പിക്കണമെന്ന തരൂരിന്റെ ആവശ്യം അംഗീകരിച്ച് കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. 2014 ജനുവരി 17നാണ് ദല്‍ഹിയിലെ ലീലാ പാലസ് ഹോട്ടല്‍ മുറിയില്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണാ …
Read More »അന്യ പുരുഷനോടൊപ്പം വിവാഹിതയായ സ്ത്രീ താമസിക്കുന്നത് നിയമവിരുദ്ധം- ഹൈക്കോടതി
വിവാഹമോചനം നേടാതെ ഒരു സ്ത്രീ അന്യ പുരുഷനോടൊപ്പം താമസിക്കുന്നത് നിയമവിരുദ്ധവും സാമൂഹികവിരുദ്ധവുമായ ബന്ധങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണെന്നും രാജസ്ഥാന്‍ ഹൈക്കോടതി. മുപ്പതുകാരിയായ യുവതിയും ഒരുമിച്ച് കഴിയുന്ന 27-കാരനും സംയുക്തമായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ട പോലീസ് സംരക്ഷണത്തിനുള്ള അപേക്ഷയും ജസ്റ്റിസ് സതീഷ് കുമാര്‍ ശര്‍മയുടെ സിംഗിള്‍ ജഡ്ജ് ബെഞ്ച് തള്ളി. ഹര്‍ജിക്കാരിയായ യുവതി വിവാഹിതയാണെന്നും വിവാഹമോചനം നേടാതെ രണ്ടാം ഹര്‍ജിക്കാരനായ യുവാവുമൊത്ത് താമസിച്ച് വരികയാണെന്നും കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ …
Read More »