ന്യൂ ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആരംഭിച്ച ത്രിപുരയിലെ സംഘർഷങ്ങൾ തുടരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായുണ്ടായ ബിജെപി-സിപിഎം-കോൺഗ്രസ് സംഘർഷങ്ങളിൽ ഇതുവരെ 100 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം, ബഗാൻബസാറിൽ സി.പി.എം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ബി.ജെ.പി പഞ്ചായത്ത് അംഗം അറസ്റ്റിലായി. ഫെബ്രുവരി 16ലെ വോട്ടെടുപ്പിന്‍റെ തലേന്ന് രാത്രിയാണ് ത്രിപുരയുടെ വിവിധ ഭാഗങ്ങളിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. വോട്ടെടുപ്പ് ദിവസവും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ബി.ജെ.പി, സി.പി.എം, കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. 20ലധികം പേരെ പൊലീസ് …
Read More »ഗുൽമാർഗിൽ സ്നോമൊബൈൽ ഓടിച്ച് രാഹുലും പ്രിയങ്കയും; ദൃശ്യങ്ങൾ വൈറൽ
ശ്രീനഗർ: സോഷ്യൽ മീഡിയയിൽ വൈറലായി ജമ്മു കശ്മീരിലെ ഗുൽമാർഗിൽ സ്നോമൊബൈൽ ഓടിക്കുന്ന രാഹുൽ ഗാന്ധിയുടെയും സഹോദരി പ്രിയങ്ക ഗാന്ധിയുടെയും ദൃശ്യങ്ങൾ. യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ബി വി ശ്രീനിവാസ് പങ്കുവച്ച വീഡിയോയിൽ സഹോദരങ്ങൾ മഞ്ഞിലൂടെ സ്നോമൊബൈൽ ഓടിക്കുന്നത് കാണാം. കശ്മീരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഗുൽമാർഗ്. നിരവധി വിനോദ സഞ്ചാരികൾക്കിടയിൽ മാറിമാറി ഒരു സ്നോമൊബൈൽ ഓടിക്കുന്ന പ്രിയങ്കയേയും രാഹുലിനെയും വീഡിയോയിൽ കാണാം. രണ്ട് ദിവസത്തെ സ്വകാര്യ വിനോദയാത്രയുടെ …
Read More »കശ്മീരിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനൊരുങ്ങി കേന്ദ്രം; ചർച്ചകൾ അവസാന ഘട്ടത്തിൽ
ന്യൂഡല്‍ഹി: കശ്മീരിൽ നിന്ന് സൈന്യത്തെ പൂർണമായും പിൻവലിക്കാനൊരുങ്ങി കേന്ദ്രം. ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കി മൂന്നര വർഷം പിന്നിടുന്ന സാഹചര്യത്തിലാണിത്. നിർദ്ദേശം അംഗീകരിക്കുകയാണെങ്കിൽ, സൈന്യം നിയന്ത്രണ രേഖയിൽ മാത്രമേ ഉണ്ടാകൂ. നിർദ്ദേശം ജമ്മു കശ്മീർ പൊലീസ്, കരസേന, കേന്ദ്ര പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ പരിഗണനയിലാണ്. കഴിഞ്ഞ രണ്ട് വർഷമായി ഈ നിർദ്ദേശം ചർച്ചയിലാണെങ്കിലും നിലവിൽ ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ക്രമസമാധാന പാലനം, തീവ്രവാദ പ്രവർത്തനങ്ങൾ കൈകാര്യം …
Read More »രാജസ്ഥാൻ പോലീസ് റെയ്ഡിനിടെ ഗർഭം അലസി; പരാതിയുമായി കുടുംബം
ഭിവാനി: ഹരിയാനയിൽ അറസ്റ്റിലായ യുവാവിന്‍റെ ഭാര്യയുടെ ഗർഭം അലസിയത് രാജസ്ഥാൻ പോലീസ് വീട്ടിൽ നടത്തിയ റെയ്ഡിലെന്ന് ആരോപണം. രാജസ്ഥാനിലെ ഭരത്പൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയി പിന്നീട് രണ്ടുപേരെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ യുവാവിന്‍റെ ഭാര്യയുടെ ഗർഭമാണ് അലസിയത്. വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിനിടെയുണ്ടായ മർദ്ദനമാണ് ഇതിനു കാരണമെന്നാണ് പരാതി. ഗോസംരക്ഷകരെന്ന് അവകാശപ്പെടുന്ന മോനു മനേസറിന്‍റെ സംഘത്തിൽപ്പെട്ട ശ്രീകാന്ത് പണ്ഡിറ്റിന്‍റെ കുടുംബമാണ് പരാതി നൽകിയത്. ഗർഭിണിയായ മരുമകൾക്ക് കുഞ്ഞിനെ നഷ്ടപ്പെടാൻ കാരണം …
Read More »സുപ്രധാന ചുവടുവയ്പ്പ്; ഐഐടിയുടെ ആദ്യ വിദേശ കാമ്പസ് അബുദാബിയിൽ
ദുബായ്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ആദ്യ വിദേശ കാമ്പസ് അടുത്ത വർഷം അബുദാബിയിൽ തുറന്നേക്കുമെന്ന സൂചന നൽകി അബുദാബിയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ. അടുത്ത വർഷം ക്ലാസ് ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്നും വ്യക്തമാക്കി. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. കാമ്പസ് എവിടെ സ്ഥാപിക്കണം, സിലബസിൽ എന്തൊക്കെ ഉൾപ്പെടുത്തണം, കുട്ടികളുടെ പ്രവേശനം, പ്രവർത്തന രീതി എന്നിവ സംബന്ധിച്ച് ഐഐടി ഡൽഹിയും അബുദാബി എജ്യുക്കേഷൻ ആൻഡ് നോളജ് ഡിപ്പാർടുമെന്റുമായി ചർച്ചകൾ നടക്കുകയാണ്. നിലവിൽ …
Read More »മണിക്കൂറുകളോളം ജോലി ചെയ്യാൻ അനുവദിച്ചില്ല; ആദായനികുതി വകുപ്പിനെതിരെ ബിബിസി
ന്യൂഡല്‍ഹി: ആദായനികുതി വകുപ്പ് ഡൽഹി ഓഫീസിലെ മാധ്യമപ്രവർത്തകരെ മണിക്കൂറുകളോളം ജോലി ചെയ്യാൻ അനുവദിച്ചില്ലെന്ന ആരോപണവുമായി ബിബിസി. ഉദ്യോഗസ്ഥർ ജീവനക്കാരോട് മോശമായി പെരുമാറിയെന്നും ബിബിസി ആരോപിച്ചു. ബിബിസി ഹിന്ദി വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് വിമര്‍ശനം. ജീവനക്കാരുടെ കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായും പ്രവർത്തന രീതി അന്വേഷിച്ചതായും ലേഖനത്തിൽ പറയുന്നു. സർവേ നടപടികളെക്കുറിച്ച് എഴുതുന്നതിനു വിലക്കുണ്ടായിരുന്നു. മുതിർന്ന എഡിറ്റർമാർ തങ്ങളെ ജോലി ചെയ്യാൻ അനുവദിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇംഗ്ലീഷ്, ഹിന്ദി വിഭാഗങ്ങളിലുള്ളവരെ …
Read More »മേഘാലയയിൽ കേന്ദ്രപദ്ധതികളുടെ പ്രയോജനം ലഭിച്ചത് കുറച്ച് കുടുംബങ്ങൾക്ക് മാത്രം: അസം മുഖ്യമന്ത്രി
ഷില്ലോങ്: മേഘാലയയിലെ വളരെ കുറച്ച് കുടുംബങ്ങൾക്ക് മാത്രമാണ് കേന്ദ്ര സർക്കാരിൻ്റെ ക്ഷേമപദ്ധതികളുടെ പ്രയോജനം ലഭിച്ചതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മേഘാലയയിലെ മഹേന്ദ്രഗഞ്ച്, ഘർകുട്ട തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി ആവാസ് യോജന പോലുള്ള ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ വളരെ കുറച്ച് കുടുംബങ്ങൾക്ക് മാത്രമേ ലഭ്യമായിട്ടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. അസമിൽ തന്‍റെ സർക്കാർ നടപ്പാക്കിയ ക്ഷേമ പദ്ധതികളെക്കുറിച്ച് സംസാരിച്ച …
Read More »‘അമ്പും വില്ലി’നുമായി 2000 കോടിയുടെ ഇടപാട്; ആരോപണവുമായി സഞ്ജയ് റാവത്ത്
മുംബൈ: ശിവസേന പാർട്ടിയും അമ്പും വില്ലും ചിഹ്നവും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ വിഭാഗത്തിന് ലഭിക്കാൻ 2,000 കോടി രൂപയുടെ ഇടപാട് നടന്നതായി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ഒരു ഡീലാണ്. ആദ്യഘടുവായിട്ടാണ് 2000 കോടിയുടെ ഇടപാട് നടന്നതെന്നും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ ചരിത്രത്തിൽ ഇതുപോലൊന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണനേതൃത്വവുമായി അടുപ്പമുള്ള ഒരു ബിൽഡറാണ് ഇക്കാര്യം …
Read More »പൃഥ്വി ഷായെ ആക്രമിച്ച സംഭവം; സപ്ന ഗില്ലിന്റെ സുഹൃത്തിനെ അറസ്റ്റ് ചെയ്തു
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്ക് നേരെ സെൽഫി എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. നേരത്തെ അറസ്റ്റിലായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സപ്ന ഗില്ലിന്റെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തതായി മുംബൈ പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. സപ്നയുടെ സുഹൃത്ത് ശോഭിത് ഠാക്കൂറിനെയാണ് അറസ്റ്റ് ചെയ്തത്. പൃഥി ഷായെ ആക്രമിച്ച സംഭവത്തിൽ എട്ട് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച അറസ്റ്റിലായ സപ്ന ഗില്ലിനെ വെള്ളിയാഴ്ച കോടതിയിൽ …
Read More »വോട്ടെടുപ്പിന് പിന്നാലെ ഏറ്റുമുട്ടൽ; ത്രിപുരയിൽ ബിജെപി-സിപിഎം-കോണ്‍ഗ്രസ് സംഘർഷം
അഗര്‍ത്തല: തിരഞ്ഞെടുപ്പിന് ശേഷം ത്രിപുരയുടെ വിവിധ ഭാഗങ്ങളിൽ സംഘർഷം. ബി.ജെ.പി, സി.പി.എം, കോൺഗ്രസ് പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. ബിശാൽഘഡിൽ അക്രമികൾ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിന് തീയിട്ടു. വിവിധ സംഘർഷങ്ങളുടെ അടിസ്ഥാനത്തിൽ പതിനാറ് കേസുകൾ രജിസ്റ്റർ ചെയ്യുകയും 21 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംസ്ഥാനത്ത് അർധസൈനികരെയും പൊലീസിനെയും വിന്യസിച്ചിട്ടും സംഘർഷം തുടരുകയാണ്. സംഘർഷത്തിൽ പരിക്കേറ്റ സിപിഎം പ്രവർത്തകരെ ത്രിപുരയിലെ പ്രതിപക്ഷ നേതാവ് മണിക്ക് സർക്കാർ സന്ദർശിച്ചു. വ്യാഴാഴ്ചയാണ് ത്രിപുരയിൽ വോട്ടെടുപ്പ് …
Read More »