Breaking News

National

പോലിസുകാരുടെ നേതൃത്വത്തില്‍ മൃതദേഹങ്ങള്‍ പെട്രോളൊഴിച്ച്‌ കത്തിച്ചു; സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

ഉത്തര്‍പ്രദേശില്‍ ബല്ലിയ ജില്ലയില്‍ മഡ്ഘാട്ടില്‍ മൃതദേഹങ്ങള്‍ പോലിസുകാരുടെ നേതൃത്വത്തില്‍ ടയര്‍ കൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഏതാനും പേര്‍ പോലിസുകാരുടെ നിര്‍ദേശപ്രകാരം മൃതദേഹങ്ങള്‍ ടയര്‍ കൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച്‌ തീകൊടുക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. എസ് പി ബല്ലിയ വിപിന്‍ ടഡയാണ് അഞ്ച് പോലിസുകാരെ മൃതദേഹം മറവ് ചെയ്യാന്‍ അയച്ചത്. അദ്ദേഹം തന്നെയാണ് അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളതും. അഡീഷണല്‍ എസ് പി …

Read More »

മൃഗശാല ജീവനക്കാരനെ കടുവ ആക്രമിച്ച്‌ കൊലപ്പെടുത്തി; കൂടുകള്‍ തുറന്നനിലയില്‍…

മൃഗശാല ജീവനക്കാരനെ കടുവ ആക്രമിച്ച്‌ കൊലപ്പെടുത്തി. പൌലോഷ് കര്‍മാക്കര്‍ എന്ന 35വയസുകാരനെയാണ് അരുണാചല്‍ പ്രദേശിലെ ഈറ്റനഗറിലെ മൃഗശാലയിലെ പെണ്‍ കടുവ ആക്രമിച്ചത്. ഇയാള്‍ ആസാമിലെ ലക്കിംപൂര്‍ സ്വദേശിയാണ്. ദേഹം മുഴുവന്‍ മുറിവോടെ കണ്ടെത്തിയ പൌലോഷ് ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരിച്ചിരുന്നു. മൃഗശാലയിലെ ഡോക്ടര്‍ തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ കടുവകൂട്ടിലെ കുളം വൃത്തിയാക്കുവാന്‍ കയറിയതായിരുന്നു ഇദ്ദേഹം എന്ന് മൃഗശാല ക്യൂറേറ്റര്‍ റയാ ഫാല്‍ഗോ മാധ്യമങ്ങളോട് പറഞ്ഞു. …

Read More »

മരിച്ച യാചകന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് 10 ലക്ഷം രൂപ…

ക്ഷേത്ര നഗരമായ തിരുമലയില്‍ മരിച്ച യാചകന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് 10 ലക്ഷം രൂപ. യാചകന്റെ വീട്ടില്‍ നിന്നും രണ്ട് തടിപ്പെട്ടികളിലായാണ് പണം കണ്ടെത്തിയത്. നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അസുഖം ബാധിച്ച്‌ കഴിഞ്ഞ വര്‍ഷം മരിച്ച ശ്രീനിവാസാചാരി എന്നയാളുടെ വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയത്. തിരുമലയില്‍ ഭിക്ഷയെടുത്തും മറ്റും കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് ബന്ധുക്കളായി ആരെങ്കിലും ഉള്ളതായി അറിവില്ല. 2007 മുതല്‍ തിരുമലയില്‍ താമസിക്കുന്ന ഇദ്ദേഹത്തിന് ശേഷാചലത്ത് …

Read More »

ഇരുചെവി അറിയാതെ ശൈലജ ടീച്ചറെ ഒഴിവാക്കിയതിന് പിന്നിലെ രാഷ്ട്രീയം എന്ത്…??

ശൈലജയെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കിയതിന് പിന്നില്‍ മട്ടന്നൂരിലെ രാഷ്ട്രീയം തന്നെ. മട്ടന്നൂര്‍ നഗരസഭയുടെ മുന്‍ അധ്യക്ഷനും സിപിഎം മട്ടന്നൂര്‍ ഏരിയ കമ്മിറ്റിയംഗവുമാണു ഭര്‍ത്താവ് ഭാസ്‌കരന്‍. മട്ടന്നൂരിലെ സിപിഎം രാഷ്ട്രീയത്തിലെ പ്രധാനി. സംസ്ഥാന നേതൃത്വത്തിലെ പലര്‍ക്കും മട്ടന്നൂരിലെ ഭാസ്‌കരന്റെ ഇടപാടുകളോട് താല്‍പ്പര്യമില്ല. ഇതും ശൈലജയെ അനഭിമതയാക്കി. പേരാവൂരില്‍ ഒരു തവണ ജയിക്കുകയും പിന്നീട് തോല്‍ക്കുകയും ചെയ്ത ശൈലജ കൂത്തുപറമ്ബില്‍ ജയിച്ച്‌ മന്ത്രിയായപ്പോള്‍ മട്ടന്നൂരില്‍ ഭാസ്‌കരനും കരുത്തു കൂടി. എതിര്‍പ്പുകളെ അവഗണിച്ച്‌ മട്ടന്നൂരില്‍ …

Read More »

കടുത്ത ശ്വാസ തടസം; നടന്‍ വിജയകാന്ത് ഗുരുതരാവസ്ഥയില്‍, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു…

നടനും ഡിഎംഡികെ അദ്ധ്യക്ഷനുമായ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി അദ്ദേഹത്തെ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. അതേസമയം ഡോക്ടര്‍മാര്‍ വിജയകാന്തിന്റെ ആരോഗ്യസ്ഥിതി നീരീക്ഷിക്കുകയാണെന്നും, രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജാകുമെന്നും പാര്‍ട്ടി പ്രസ്താവനയിലൂടെ അറിയിച്ചു. 2020 സെപ്തംബറില്‍ വിജയകാന്തിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഒക്ടോബര്‍ …

Read More »

രാജ്യത്ത്​ കോവിഡ്​ മരണം കൂടുന്നു ; ആശ്വാസമേകി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിലെ കുറവ്…

കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ രാജ്യത്തിന്​ ആശങ്കയായി മരണങ്ങളിലുള്ള വര്‍ധനവ്​. കഴിഞ്ഞ ദിവസം മാത്രം 4,529 പേരാണ്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. 2,67,334 പേര്‍ക്കാണ് കഴിഞ്ഞ ദിവസം​ കോവിഡ്​ സ്ഥിരീകരിച്ചത്​. 3,89,851 പേര്‍ക്കാണ്​ രോഗമുക്തിയുണ്ടായത്​. ഇതുവരെ 2,54,96,330 പേര്‍ക്കാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. 2,19,86,363 പേര്‍ക്ക്​ രോഗമുക്​തിയുണ്ടായി. 2,83,248 പേര്‍ ഇതുവരെ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. 32,26,719 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. 18,58,09,302 പേര്‍ക്ക്​ ഇതുവരെ വാക്​സിന്‍ നല്‍കിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read More »

വിവാഹം കഴിക്കാതെ ഒരുമിച്ച്‌ ജീവിക്കുന്നത് അംഗീകരിക്കാനാവില്ല; ഹൈകോടതി

ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് സമൂഹികപരമായും ധാര്‍മികപരമായും അംഗീകരിക്കാനാകാത്തതാണെന്ന് പഞ്ചാബ് – ഹരിയാന ഹൈകോടതി. സംരക്ഷണം ആവശ്യപ്പെട്ട് പഞ്ചാബില്‍ നിന്നും നാടുവിട്ട കമിതാക്കള്‍ നല്‍കിയ ഹർജിയില്‍ ജസ്റ്റിസ് എച്ച്‌.എസ് മദാനിന്റേതാണ് വിധി. നിലവില്‍ ഒരുമിച്ച്‌ കഴിയുകയാണെന്നും ഉടന്‍ വിവാഹം കഴിക്കുമെന്നും താണ്‍ തരണ്‍ ജില്ലയില്‍ നിന്നുള്ള 22കാരനായ ഗുര്‍വീന്ദര്‍ സിങ്ങും 19കാരിയായ ഗുല്‍സാ കുമാരിയും സമര്‍പ്പിച്ച ഹർജിയില്‍ പറയുന്നു. യുവതിയുടെ വീട്ടുകാര്‍ അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും അതിനാല്‍ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്നും ഹർജിയില്‍ …

Read More »

ആശങ്ക ഒഴിയാതെ കേരളം; സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കൂടി രോഗബാധ; 97 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു…

സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 150 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6612 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 45,926 പേര്‍ രോഗമുക്തി നേടി. മലപ്പുറം 4320 എറണാകുളം 3517 തിരുവനന്തപുരം 3355 കൊല്ലം 3323 പാലക്കാട് 3105 കോഴിക്കോട് 2474 ആലപ്പുഴ 2353 തൃശൂര്‍ …

Read More »

ഗുസ്തിതാരം സുശീല്‍ കുമാറിനെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം…

കൊലപാതകക്കേസില്‍ ഒളിവില്‍ പോയ ഗുസ്തി താരം സുശീല്‍ കുമാറിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ ഡല്‍ഹി പൊലീസ്. കേസിലെ മറ്റൊരു പ്രതിയായ അജയ്‍യെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 50000 രൂപ പ്രതിഫലവും പ്രഖ്യാപിച്ചു. ഗുസ്‌തിയില്‍ ജൂനിയര്‍ തലത്തില്‍ ദേശീയ ചാമ്ബ്യനായ 23കാരന്‍ സാഗര്‍ ആണ് കൊല്ലപ്പെട്ടത്. മേയ് നാലിന് ന്യൂഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് സാഗറിനും കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്കും പരിക്കേറ്റത്. ആശുപത്രിയില്‍ വെച്ച്‌ …

Read More »

കര്‍ഷകര്‍ മെയ് 26ന് കരിദിനം ആചരിക്കും…

ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷകസമരം ആറ് മാസം പിന്നിടുന്ന മെയ് 26 കരിദിനമായി ആചരിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. കരിദിനാചരണത്തിന്റെ ഭാഗമായി രാജ്യത്ത് ഒട്ടാകെ മോദി സര്‍ക്കാരിന്റെ കോലം കത്തിച്ച്‌ പ്രതിഷേധിക്കും. ഒരു ഇടവേളയ്ക്ക് ശേഷം കാര്‍ഷികനിയമങ്ങള്‍ക്കെതിരെ രാജ്യവ്യാപക സമരപരിപാടികള്‍ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകരുടെ സമരം ഈ മാസം 26 ന് ആറ് മാസം പിന്നിടുകയാണ്. കൂടാതെ മോദി സര്‍ക്കാരിന്റെ ഏഴാം വാര്‍ഷികവും. ഈ സാഹചര്യത്തിലാണ് …

Read More »