Breaking News

National

ജമ്മു കശ്മീരിൽ വൻ ലിഥിയം ശേഖരം കണ്ടെത്തി; രാജ്യത്ത് ആദ്യം

ശ്രീനഗർ: ഇലക്ട്രിക് വാഹന മേഖലയിൽ വൻ കുതിപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് സന്തോഷവാർത്തയുമായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ). രാജ്യത്ത് ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി. ജമ്മു കശ്മീരിലെ രെയാസി ജില്ലയിലെ സലാൽ ഹൈമാന പ്രദേശത്താണ് വൻ ലിഥിയം ശേഖരം കണ്ടെത്തിയത്. 5.9 ദശലക്ഷം ടൺ ലിഥിയം ശേഖരമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. രാജ്യത്ത് ആദ്യമായാണ് ലിഥിയം ശേഖരം കണ്ടെത്തുന്നതെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മൈൻസ് സെക്രട്ടറി വിവേക് …

Read More »

മലയാളി വ്യവസായിയും കർണ്ണാടക മുൻ മന്ത്രിയുമായ ടി. ജോൺ നിര്യാതനായി

ബെം​ഗളൂരു: കർണാടക മുൻ മന്ത്രിയും മലയാളി വ്യവസായിയുമായ ടി ജോൺ നിര്യാതനായി. 92 വയസായിരുന്നു. കർണാടകയിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്നു ജോൺ. നാളെ ഉച്ചയ്ക്ക് ബെംഗളൂരു ക്വീൻസ് റോഡിലെ സെന്‍റ് മേരീസ് ജെഎസ്ഒ കത്തീഡ്രൽ പള്ളിയിലാണ് സംസ്കാരം. 1999 മുതൽ 2004 വരെ കർണ്ണാടക സർക്കാരിൽ മന്ത്രിയായിരുന്നു. ഏഴ് പതിറ്റാണ്ട് മുമ്പ് കർണാടകയിലെ കൂർഗിലേക്ക് കുടിയേറിയ ടി ജോൺ പ്ലാന്റേഷൻ തൊഴിലാളികൾക്ക് നേതൃത്വം കൊടുത്താണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ടി. ജോൺ …

Read More »

ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു; 2022ൽ മാത്രം 2.25 ലക്ഷം പേര്‍

ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. സർക്കാർ കണക്കുകൾ പ്രകാരം 2011 മുതൽ കഴിഞ്ഞ 12 വർഷത്തിനിടെ 16 ലക്ഷം പേരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. കഴിഞ്ഞ വർഷം മാത്രം 2,25,620 പേരാണ് പൗരത്വം ഉപേക്ഷിച്ചത്. 2020ൽ 85,256 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതാണ് അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ സംഖ്യ എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്കുകളെക്കുറിച്ച് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ …

Read More »

കുതിച്ചുയര്‍ന്ന് എസ്എസ്എൽവി ഡി2; മൂന്ന് ഉപഗ്രഹങ്ങൾ വിക്ഷേപിക്കും

ശ്രീഹരിക്കോട്ട: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റേ (ഐഎസ്ആർഒ) ഏറ്റവും ചെറിയ വിക്ഷേപണ വാഹനമായ എസ്എസ്എൽവി-ഡി 2വിന്റെ രണ്ടാം പതിപ്പ് ഇന്ന് രാവിലെ 9.18 ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിന്റെ ആദ്യ ലോഞ്ച് പാഡിൽ നിന്ന് വിക്ഷേപിച്ചു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്- 07, യുഎസ് കമ്പനി അന്‍റാരിസിന്‍റെ ജാനസ്–1, ചെന്നൈ ആസ്ഥാനമായ സ്റ്റാർട്ടപ്പ് സ്പേസ് കിഡ്സ് ഇന്ത്യയുടെ ആസാദി സാറ്റ് 2 എന്നിവയാണ് ദൗത്യത്തിലുള്ളത്. 2023 …

Read More »

ജയശങ്കറിന് പിന്നാലെ ഡോവലും; പുടിനുമായി കൂട്ടിക്കാഴ്ച നടത്തി

മോസ്കോ: ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പ്രാദേശിക പ്രശ്നങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തെന്നാണ് വിവരം. ഇന്ത്യ-റഷ്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് റഷ്യയിലെ ഇന്ത്യൻ എംബസി ട്വിറ്ററിൽ കുറിച്ചു. പ്രതിരോധ രംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം തുടരുമെന്നും ട്വീറ്റിൽ പറയുന്നു. റഷ്യ-ഉക്രെയ്ൻ യുദ്ധത്തെ തുടർന്നുള്ള പ്രതിസന്ധികൾക്കിടെയാണ് ഡോവലിന്‍റെ …

Read More »

ഉദ്യോഗസ്ഥനെ കൊണ്ട് ചെരുപ്പ് പിടിപ്പിച്ചു; ആന്ധ്ര ടൂറിസം മന്ത്രി വിവാദത്തിൽ

വിശാഖപട്ടണം: തൊണ്ണൂറുകളിൽ തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന നടിയായിരുന്ന റോജ സിനിമ വിട്ട് ഇപ്പോൾ സജീവ രാഷ്ട്രീയത്തിലാണ്. നിലവിൽ ആന്ധ്രാപ്രദേശിലെ വൈഎസ്ആർ കോൺഗ്രസ് സർക്കാരിൽ ടൂറിസം മന്ത്രിയാണ് റോജ. രാഷ്ട്രീയ എതിരാളികൾക്കെതിരായ പ്രസ്താവനകളിലൂടെ എന്നും വിവാദങ്ങളിൽ പെടുന്ന റോജ ഇപ്പോൾ വീണ്ടും വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. നാഗേരി നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ റോജ ബപട്ല സൂര്യലങ്ക ബീച്ച് സന്ദർശിച്ചിരുന്നു. ഇവിടെ കടലിൽ ഇറങ്ങിയ മന്ത്രി തന്‍റെ ചെരിപ്പുകൾ ഒപ്പമുണ്ടായിരുന്ന സർക്കാർ …

Read More »

വാടക ഗർഭപാത്രം നൽകുന്ന സ്ത്രീക്ക് കുഞ്ഞുമായി ജനിതക ബന്ധം പാടില്ല; കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഗർഭപാത്രം വാടകയ്ക്ക് നൽകുന്ന സ്ത്രീക്ക് ജനിക്കുന്ന കുഞ്ഞുമായി ജനിതക ബന്ധം പാടില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. ഗർഭപാത്രം നൽകുന്ന സ്ത്രീയുടെ അണ്ഡം ഗർഭധാരണത്തിനായി ഉപയോഗിക്കരുത്. വാടക ഗർഭപാത്രം തേടുന്നവർ ആരാണോ അവരുടെ അണ്ഡവും ബീജവും വേണം ഇതിനായി ഉപയോഗിക്കാൻ എന്നും സർക്കാർ വ്യക്തമാക്കി. വാടക ഗർഭധാരണ നിയമത്തിലെ സെക്ഷൻ 4(3) ബി(3) പ്രകാരം ഗർഭപാത്രം വാടകയ്ക്ക് നൽകുന്നവർ സ്വന്തം അണ്ഡം നൽകരുതെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. വാടക ഗർഭപാത്രം …

Read More »

രാജ്യത്തെ യഥാർത്ഥ കൊവിഡ് കണക്കുകൾ റിപ്പോർട്ട് ചെയ്തതിനേക്കാൾ 17 മടങ്ങ്‌ കൂടുതലെന്ന് പഠനം

ന്യൂഡൽഹി: രാജ്യത്തെ യഥാർത്ഥ കൊവിഡ് -19 കണക്കുകൾ റിപ്പോർട്ട് ചെയ്തതിനേക്കാൾ 17 മടങ്ങ് കൂടുതലാകാമെന്ന് പഠനം. ബനാറസ് ഹിന്ദു സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. കേന്ദ്ര സർക്കാരിന്റെ കണക്ക് പ്രകാരം രാജ്യത്ത് 4.5 കോടി പേർക്കാണ് കൊവിഡ്-19 ബാധിച്ചത്. യഥാർത്ഥ കണക്കുകൾ 58 കോടി മുതൽ 98 കോടി വരെയാകാമെന്നാണ് പഠനം പറയുന്നത്. ഇന്‍റർനാഷണൽ ജേണൽ ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസിലാണ് (ഐജെഐഡി) പഠനം പ്രസിദ്ധീകരിച്ചത്. ‘രോഗലക്ഷണങ്ങളില്ലാത്തവരുടെ എണ്ണം …

Read More »

ഓഹരി വിലയുടെ അടിസ്ഥാനത്തിലല്ല ബാങ്കുകൾ കമ്പനികൾക്ക് വായ്പ നൽകുന്നത്: ശക്തി കാന്ത ദാസ്

മുംബൈ: വിപണി മൂല്യത്തിന്‍റെ അടിസ്ഥാനത്തിലല്ല ബാങ്കുകൾ കമ്പനികൾക്ക് വായ്പ നൽകുന്നതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ബിസിനസ്സ് നോക്കിയാണ് തീരുമാനം എടുക്കുന്നത്. ഏതെങ്കിലും ഒരു വ്യക്തി നേരിടുന്ന പ്രശ്നങ്ങൾ ബാങ്കുകളെ ബാധിക്കില്ലെന്നും മേഖല ശക്തമാണെന്നും ഗവർണർ പറഞ്ഞു. ബാങ്കുകൾ വായ്പ നൽകുമ്പോൾ കമ്പനികളുടെ പണ ലഭ്യത, പ്രോജക്റ്റ് മുതലായ കാര്യങ്ങൾ കണക്കിലെടുക്കും. ഹിൻഡൻബർഗ് വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ ബാങ്കുകൾ അദാനി ഗ്രൂപ്പിന് നൽകിയ വായ്പയെക്കുറിച്ച് ആശങ്ക ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് …

Read More »

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ രാജ്യസഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം. നടുത്തളത്തിലേക്കിറങ്ങിയ പ്രതിപക്ഷാംഗങ്ങൾ ഇരിപ്പിടങ്ങളിലേക്ക് മടങ്ങണമെന്ന് രാജ്യസഭാ അധ്യക്ഷൻ ആവശ്യപ്പെട്ടു. മോദിയും അദാനിയും സഹോദരങ്ങളാണെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ മുദ്രാവാക്യം. അതേസമയം പ്രതിപക്ഷത്തിന്‍റെ പെരുമാറ്റം രാജ്യതാൽപര്യത്തിന് വിരുദ്ധമാണെന്ന് പ്രധാനമന്ത്രി രാജ്യസഭയിൽ പറഞ്ഞു. നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം ദൗർഭാഗ്യകരമാണെന്നും കോൺഗ്രസ് കുടുംബം രാജ്യത്തെ നശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അദാനി-മോദി ബന്ധത്തെക്കുറിച്ചുള്ള മല്ലികാർജുൻ ഖാർഗെയുടെ പരാമർശം രാജ്യസഭാ രേഖകളിൽ …

Read More »