Breaking News

National

ഇന്ത്യയില്‍ 10 കോടി അംഗങ്ങള്‍ കടന്ന് ലിങ്ക്ഡ്ഇന്‍; അംഗത്വത്തിൽ 56% വളർച്ച

ഇന്ത്യയിൽ നിന്നും 10 കോടിയിലേറെ അംഗങ്ങളുമായി ലിങ്ക്ഡ്ഇൻ. ഇന്ത്യയിലെ അംഗങ്ങളിൽ ഭൂരിഭാഗവും സോഫ്റ്റ്വെയർ, ഐടി മേഖലയിൽ നിന്നുള്ളവരാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അംഗത്വത്തിൽ 56 ശതമാനം വളർച്ചയോടെ ആഗോളതലത്തിൽ ലിങ്ക്ഡ്ഇന്‍റെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 2022 ൽ മാത്രം ഇന്ത്യയിലെ പ്രൊഫഷണലുകൾ 46 ലക്ഷം മണിക്കൂർ പ്ലാറ്റ്ഫോമിൽ ചെലവഴിച്ചു. യുഎസിലെ അംഗങ്ങൾ ലിങ്ക്ഡ്ഇനിൽ ചെലവഴിക്കുന്ന സമയത്തിന്‍റെ ഏകദേശം 2 ഇരട്ടിയാണിതെന്നും കമ്പനി അറിയിച്ചു.

Read More »

പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളുടെ പ്രാര്‍ഥന; മതത്തിൽ അനുവാദമില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്

ന്യൂഡല്‍ഹി: സ്ത്രീകളെ മുസ്ലിം പള്ളികളിൽ പ്രവേശിക്കുന്നതിൽ നിന്നോ പ്രാർത്ഥന നടത്തുന്നതിൽ നിന്നോ വിലക്കിയിട്ടില്ലെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. എന്നിരുന്നാലും, പള്ളികൾക്കുള്ളിൽ പുരുഷൻമാരോടൊപ്പം പ്രാർത്ഥിക്കാൻ മതത്തിൽ അനുവാദമില്ലെന്നും ബോർഡ് വ്യക്തമാക്കി. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മുസ്ലിം വ്യക്തി നിയമ ബോർഡ് നിലപാട് വ്യക്തമാക്കിയത്. പള്ളിയിൽ സ്ത്രീകൾക്ക് പ്രാർത്ഥന നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ബോർഡ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. ഇസ്ലാമിക ഗ്രന്ഥങ്ങളിൽ സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കുന്നതിനു …

Read More »

ജിഎസ്ടി വെട്ടിപ്പ്; ഹിമാചലിലെ അദാനി വിൽമർ സ്റ്റോറിൽ റെയ്ഡ്

ഷിംല: പർവാനോയിലെ അദാനി വിൽമർ സ്റ്റോറിൽ സംസ്ഥാന എക്സൈസ് ആൻഡ് ടാക്സ് ഡിപ്പാർട്ട്മെന്റിൻ്റെ പരിശോധന. കഴിഞ്ഞ അഞ്ച് വർഷമായി കമ്പനി ജിഎസ്ടി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് സംസ്ഥാന സർക്കാർ റെയ്ഡ് നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. അദാനി വിൽമർ സ്റ്റോറിൽ ബുധനാഴ്ച രാത്രിയാണ് റെയ്ഡ് നടന്നത്. കമ്പനിയുടെ ഗോഡൗണിൽ നിന്നടക്കം വിവിധ രേഖകൾ ഉദ്യോഗസ്ഥർ പരിശോധിച്ചതായാണ് റിപ്പോർട്ട്. അദാനി ഗ്രൂപ്പും സിംഗപ്പൂർ ആസ്ഥാനമായുള്ള വിൽമറും ചേർന്നുള്ള സംയുക്ത സംരംഭമാണ് അദാനി വിൽമർ …

Read More »

വിവാദങ്ങൾ നിലനിൽക്കെ’പത്താനെ’ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ബോക്സ് ഓഫീസിൽ വിജയ കുതിപ്പ് തുടരുന്ന ഷാരൂഖ് ഖാൻ്റെ ‘പത്താനെ’ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീനഗറിലെ ഐനോക്സ് റാം മുൻഷി ബാഗിൽ പത്താന്‍റെ ഹൗസ്ഫുൾ ഷോയെ അഭിനന്ദിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. പതിറ്റാണ്ടുകൾക്ക് ശേഷം ശ്രീനഗറിലെ തിയേറ്ററുകൾ ഹൗസ്ഫുൾ ആയെന്നും മോദി പറഞ്ഞു. കഴിഞ്ഞ ദിവസം ലോക്സഭയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം പത്താൻ്റെ വിജയത്തെക്കുറിച്ച് പ്രശംസിച്ചത്. പത്താനെതിരായ ബഹിഷ്കരണ ആഹ്വാനങ്ങളോടും പ്രതിഷേധങ്ങളോടും പ്രധാനമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു. ബോളിവുഡ് താരങ്ങളെ കുറിച്ച് …

Read More »

മോഡലിൻ്റെ ഹെയർ കട്ട്; സലൂണിനേർപ്പെടുത്തിയ രണ്ട് കോടി പിഴ സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: സൗന്ദര്യവർധക വസ്തുക്കളുടെ പ്രൊമോഷൻ ചെയ്യുന്ന മോഡലിന്‍റെ മുടി മോശമായി വെട്ടിയതിന് പഞ്ചനക്ഷത്ര ഹോട്ടലിലെ സലൂണിനേർപ്പെടുത്തിയ രണ്ട് കോടി രൂപ പിഴ സുപ്രീം കോടതി റദ്ദാക്കി. ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ചുമത്തിയ നഷ്ടപരിഹാര തുക വളരെ കൂടുതലാണെന്നും ഇത് പുനഃപരിശോധിക്കണമെന്നും കോടതി പറഞ്ഞു. 2018 ഏപ്രിൽ 12ന് മൗര്യ ഹോട്ടലിനെതിരെ മുടിവെട്ടിയതുമായി ബന്ധപ്പെട്ട് മോഡൽ ആഷ്ന റോയ് നൽകിയ പരാതിയിലാണ് കമ്മീഷൻ പിഴ ചുമത്തിയത്. സ്ഥിരം ഹെയർസ്റ്റൈലിസ്റ്റ് …

Read More »

ബിഹാറിൽ ‘പത്താൻ’ പ്രദര്‍ശനത്തിനിടെ സ്ക്രീൻ കുത്തിക്കീറി യുവാക്കൾ

പറ്റ്ന: നീണ്ട ഇടവേളയ്ക്ക് ശേഷം ഹിന്ദി സിനിമാ വ്യവസായത്തെ പുനരുജ്ജീവിപ്പിച്ച ഷാരൂഖ് ഖാന്‍റെ ‘പത്താൻ’ 1,000 കോടി കടക്കാൻ ഒരുങ്ങുമ്പോൾ, പത്താനെതിരെ പല കോണുകളിൽ നിന്നും വീണ്ടും പ്രശ്നങ്ങൾ ഉയരുകയാണ്. പത്താന്‍റെ പ്രദർശനത്തിനിടെ സ്ക്രീൻ കുത്തികീറിയ യുവാക്കളെ അറസ്റ്റ് ചെയ്തതായാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.  ബിഹാറിലെ ബേട്ടിയ ജില്ലയിലെ ലാൽ ടാക്കീസിൽ ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ നടന്ന ആദ്യ ഷോയ്ക്കിടെയാണ് സംഭവം. നാല് യുവാക്കളാണ് സിനിമ കാണാനെത്തിയത്. ഷോ …

Read More »

ഇന്ത്യയിലെ സാഹചര്യങ്ങള്‍ വ്യത്യസ്തം; സുപ്രീം കോടതി ഉത്തരവിനെതിരെ കേന്ദ്രം

ന്യൂഡല്‍ഹി: അമേരിക്കൻ കോടതി വിധികൾ അനുകരിച്ച് സുപ്രീം കോടതി ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യയിലെ സാഹചര്യം വ്യത്യസ്തമാണെന്നും അതിനാൽ യുഎസ് ഭരണഘടനയെയും വിധികളെയും അടിസ്ഥാനമാക്കി മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉത്തരവ് പുറപ്പെടുവിക്കരുതെന്നും കേന്ദ്രം പറഞ്ഞു. ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിവിധ വിധികളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ വ്യക്തമാക്കി. നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരമല്ലെന്ന 2011ലെ വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജി പരിഗണിക്കുന്നതിനിടെയാണ് …

Read More »

ഓൺലൈൻ ചൂതാട്ടത്തിനെതിരെ നിയമം കൊണ്ടുവരുന്ന കാര്യം പരിഗണനയിലെന്ന് കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: ഓൺലൈൻ ചൂതാട്ടം, വാതുവയ്പ്പ്, തുടങ്ങിയവ നിയന്ത്രിക്കാൻ മറ്റ് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് കേന്ദ്ര നിയമം കൊണ്ടുവരുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ കെ മുരളീധരനെ അറിയിച്ചു. ഡിജിറ്റൽ ലോകത്ത്, സംസ്ഥാനങ്ങളുടെ അതിരുകൾ അർത്ഥശൂന്യമായി മാറിയിരിക്കുന്നു. എന്നാൽ ഭരണഘടനയുടെ ഏഴാം ​പട്ടി​ക​യി​ൽ​ ഉൾപ്പെട്ട ഇത് സംസ്ഥാന വിഷയമായതിനാൽ സംസ്ഥാനങ്ങളുമായി സമവായത്തിലെത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. 19 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്വന്തമായി നിയമം പാസാക്കിയിട്ടുണ്ട്. സമവായത്തിന്‍റെ അടിസ്ഥാനത്തിൽ …

Read More »

തുര്‍ക്കി ഭൂകമ്പം; ഒരു ഇന്ത്യൻ പൗരനെ കാണാതായതായി കേന്ദ്രം

ന്യൂഡല്‍ഹി: തുർക്കിയിൽ ജോലിസംബന്ധമായി എത്തിയ ഒരു ഇന്ത്യൻ പൗരനെ കാണാതായതായി കേന്ദ്രസര്‍ക്കാര്‍. തുർക്കിയിൽ പതിനായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ ഭൂചലനത്തെ തുടർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് ഒരു ഇന്ത്യൻ പൗരനെ കാണാതായതായി റിപ്പോർട്ട് വന്നത്. 10 ഓളം ഇന്ത്യക്കാർ തുർക്കിയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരെല്ലാം സുരക്ഷിതരാണെന്നും സർക്കാർ അറിയിച്ചു. തുർക്കിയിൽ മൂവായിരത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. തുർക്കിയിലെ അദാനയിൽ ഇന്ത്യക്കാർക്കായി കണ്ട്രോൾ റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഭൂകമ്പം ബാധിച്ച വിദൂര പ്രദേശങ്ങളിൽ …

Read More »

ഉത്തർപ്രദേശ് കോടതിയില്‍ പുലി; ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലാ കോടതിയിൽ പുലി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കോടതി വളപ്പിൽ പുലി കയറിയത്. കെട്ടിടത്തിനുള്ളിൽ പ്രവേശിച്ച പുലിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. കെട്ടിടത്തിന്‍റെ ഒന്നാം നിലയിലേക്ക് പുലി ഓടിക്കയറിയതായി ദൃക്സാക്ഷികൾ പറഞ്ഞു. പുലിയെ കണ്ടതോടെ കോടതിയിലെത്തിയവരും അഭിഭാഷകരും പരിഭ്രാന്തരായി ഓടി. അഭിഭാഷകർ ഉൾപ്പെടെ നിരവധി പേർ കോടതി മുറികളിൽ കയറി വാതിൽ അടച്ച് രക്ഷപ്പെടുകയായിരുന്നു. പുലിയെ വടികൊണ്ട് ഓടിക്കാൻ ശ്രമിച്ച അഭിഭാഷകനും പോലീസുകാരനും …

Read More »