രാജ്യത്ത് നിലവിലെ ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കോവിഡ് ബാധിതരുടെ എണ്ണം 33,000 കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച രാവിലെ പുറത്തുവിട്ട കണക്കുപ്രകാരം 33,050 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 1074 പേരാണ് രോഗബാധയേറ്റ് രാജ്യത്ത് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 66 പേര്‍ക്ക് ജീവന്‍ നഷ്ട്ടപ്പെട്ടു. 1718 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 23,651 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ തുടരുന്നത്. 8324 പേര്‍ …
Read More »സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധം; നിയമം ലംഘിച്ചാല്‍ കടുത്ത നടപടി..
സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധമാക്കികൊണ്ടുള്ള പ്രത്യേക ഉത്തരവ് ഇന്ന് പുറത്തിറങ്ങും. ഇതുപ്രകാരം, പൊതു സ്ഥലത്ത് മാസ്ക് ധരിക്കാതെ ഇറങ്ങുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ഇന്നു മുതല്‍ വ്യാപക പ്രചാരണം ആരംഭിക്കും. നവമാധ്യമങ്ങള്‍ വഴിയാണ് പ്രചാരണം. മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണിക്കുന്നതായും ഉത്തരവ് ഇന്നിറങ്ങുമെന്നും ഡി.ജി.പി വ്യക്തമാക്കി. മുഖാവരണം ധരിക്കാതെ പൊതു സ്ഥലത്ത് ഇറങ്ങുന്നവര്‍ക്ക് കനത്ത പിഴ …
Read More »ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു..
പ്രശസ്ത ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. 53 വയസ്സായിരുന്നു. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഇര്‍ഫാന്‍ ഖാന്‍. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് ഇര്‍ഫാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 2018 ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്.
Read More »കോവിഡ് 19 ; മെയ് മൂന്നിന് ശേഷം ഈ സ്ഥലങ്ങളില്‍ ലോക്ക് ഡൗണ്‍ തുടരേണ്ടി വരും; പ്രധാനമന്ത്രി..
രാജ്യത്തെ കൊറോണ തീവ്രബാധിത മേഖലകളിലും പകര്‍ച്ചാ സാധ്യതയുള്ള പ്രദേശങ്ങളിലും ലോക്ക് ഡൗണ്‍ നീട്ടേണ്ടി വരുമെന്ന് പ്രധാനമന്ത്രി. ഗ്രീന്‍ സോണുകളായ ചില ഇടങ്ങളില്‍ ലോക്ക് ഡൗണില്‍ ഇളവ് നല്‍കാവുന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ നിന്ന് മാറി ഹോട്ട് സ്‌പോട്ടുകളില്‍ ലോക്ക് ഡൗണ്‍ തുടര്‍ന്ന് മറ്റ് മേഖലകള്‍ക്ക് ഘട്ടംഘട്ടമായി ഇളവ് നല്‍കാനാണ് കേന്ദ്ര നീക്കമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. രാജ്യത്തെ വിവിധ മേഖലകളായി തിരിച്ച് ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ …
Read More »സംസ്ഥാനത്തെ സ്വര്‍ണ വില്‍പ്പനയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി; ഏകദേശം 1,500 കോടി രൂപയുടെ
അക്ഷയ തൃതീയനാളില്‍ സംസ്ഥാനത്തെ സ്വര്‍ണ വില്‍പ്പനയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. രാജ്യത്തെ ലോക്ക്ഡൗണിനെ തുടര്‍ന്ന് കേരളത്തിലെ ജ്വല്ലറികളും സ്വര്‍ണവ്യാപാര സ്ഥാപനങ്ങളും വന്‍ വില്‍പ്പന ഇടിവാണ് നേരിട്ടത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തെ വ്യാപാരികള്‍ സ്വര്‍ണം വാങ്ങാന്‍ ഓണ്‍ലൈനില്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, പ്രതീക്ഷിച്ച വില്‍പ്പന ഓണ്‍ലൈനില്‍ വഴി നടന്നില്ലെന്ന് സ്വര്‍ണ വ്യാപാരികള്‍ ഒന്നടങ്കം പറയുന്നു. കഴിഞ്ഞ അക്ഷയ തൃതീയ നാളില്‍ 10 ലക്ഷത്തോളം ജനങ്ങളാണ് സ്വര്‍ണ വാങ്ങാന്‍ വ്യാപാരശാലകളിലേക്ക് എത്തിയത്. മുന്‍വര്‍ഷത്തെ …
Read More »ഇന്ത്യയെ ഉറ്റുനോക്കി നോക്കി ലോകരാജ്യങ്ങള്‍; രാജ്യത്ത് ആദ്യമായി പ്ലാസ്‌മ തെറാപ്പിക്ക് വിധേയനായ രോഗി സുഖം പ്രാപിച്ചു; കൊറോണയുടെ തോല്‍വിയുടെ തുടക്കം ഇന്ത്യയില്‍…
ഇന്ത്യയില്‍ ആദ്യമായി പ്ലാസ്‌മ തെറാപ്പിക്ക് വിധേയനാക്കിയ കോവിഡ് ബാധിതന്‍ രോഗമുക്തി നേടിയതായ് റിപ്പോര്‍ട്ട്. ഡല്‍ഹി സാകേതിലെ മാക്സ് ഹോസ്പിറ്റലില്‍ ചികിത്സയിലിരുന്ന 49 കാരനാണ് പ്ലാസ്‌മ തെറാപ്പിയിലൂടെ സുഖം പ്രാപിച്ചത്. ഏപ്രില്‍ നാലിന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട രോഗി പനിയും ശ്വാസതടസവും മൂലം ഗുരുതരാവസ്ഥയിലേക്ക് മാറിയിരുന്നു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഇദ്ദേഹത്തെ വെന്റിലേറ്ററിലേക്കും മാറ്റിയിരുന്നു. ആരോഗ്യനിലയില്‍ മാറ്റമുണ്ടാകാതെ വന്നതോടെ പ്ലാസ്‌മ തെറാപ്പി നടത്താന്‍ ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് അഭ്യര്‍ഥിക്കുകയായിരുന്നു. പ്ലാസ്‌മ ദാനംചെയ്യാനുള്ള …
Read More »മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു
രാജ്യത്ത് മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗ വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. നേരത്തെ പരിശോധന നടത്തിയ 160 പേര്‍ക്ക് ഫലം നെഗറ്റീവ് ആയിരുന്നു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശമാണ് ഡല്‍ഹിയില്‍ നിലവിലുള്ളത്. ലോക്ക് ഡൗണില്‍ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്നായിരുന്നു ദില്ലി സര്‍ക്കാരിന്‍റെ മുന്‍ നിലപാട് എങ്കിലും പിന്നീട് ഒറ്റപ്പെട്ട കടകള്‍ക്കും, പാര്‍പ്പിട മേഖലകളിലെ …
Read More »ഇന്ത്യയില്‍ അടുത്ത മാസം പകുതിയോടെ പുതിയ കോവിഡ് കേസുകള്‍ രാജ്യത്ത് ഉണ്ടാവില്ല; പുതിയ പഠനം
രാജ്യത്ത് അടുത്ത മാസം പകുതിയോടെ പുതിയ കോവിഡ് കേസുകള്‍ ഉണ്ടാവില്ലെന്ന് പഠനം. മെഡിക്കല്‍ മാനേജ്മെന്റ് ശാക്തീകരണ കമ്മിറ്റി അധ്യക്ഷനുമായ വി.കെ പോള്‍ ആണ് പഠനം അവതരിപ്പിച്ചത്. ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന പ്രവണത തുടരുകയാണെങ്കിലും മെയ് 16 നകം പുതിയ കേസുകള്‍ അവസാനിക്കുമെന്നാണ് പഠനം വ്യകതമാക്കുന്നത്. അതേസമയം രോഗവ്യാപനം ഒരു പരിധിവരെ കുറയ്ക്കാന്‍ ലോക്ക്ഡൗണിനു കഴിഞ്ഞു. രോഗം ഇരട്ടിയാകുന്ന സമയം വര്‍ധിച്ചു. കേസുകള്‍ ഇരട്ടിയാകാന്‍ എടുത്ത കാലയളവ് ഏകദേശം …
Read More »പുതിയ അധ്യയന വര്‍ഷത്തില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പുതിയ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്
പുതിയ അധ്യയനവര്‍ഷത്തില്‍ കുട്ടികളും അധ്യാപകരും മുഖാവരണം അണിഞ്ഞുമാത്രമേ വിദ്യാലയങ്ങളിലെത്താവൂ. ഇതുസംബന്ധിച്ച നിര്‍ദേശം ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചു. കൊവിഡ് വ്യാപനം ഇല്ലാതായാലും ഇല്ലെങ്കിലും പുതിയ അധ്യയനവര്‍ഷത്തില്‍ കുട്ടികളും അധ്യാപകരും മുഖാവരണം അണിഞ്ഞുമാത്രമേ വിദ്യാലയങ്ങളിലെത്താവൂ എന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. മെയ് 30-നുമുമ്ബ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അരക്കോടിയോളം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യമായി മുഖാവരണം നിര്‍മിച്ചുനല്‍കാന്‍ സമഗ്ര ശിക്ഷാ കേരളത്തെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. രണ്ടു മുഖാവരണങ്ങളാണ് ഒരു കുട്ടിക്ക് നല്‍കുക. തുണികൊണ്ടുള്ള മുഖാവരണം. യൂണിഫോം …
Read More »മൃഗശാലയില്‍ ചത്ത വെള്ളക്കടുവയ്ക്ക് കൊറോണ ഇല്ല ; പരിശോധനാ ഫലം പുറത്ത്…
മൃഗശാലയില്‍ ചത്ത വെള്ള കടുവയുടെ കൊറോണ പരിശോധന ഫലം പുറത്ത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൃഗശാലയില്‍ വച്ച് ചത്ത വെള്ളക്കടുവയ്ക്ക് കൊറോണയില്ലെന്നു അധികൃതര്‍. കടുവയുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കി. കല്‍പ്പന എന്ന് പേരായ വെള്ളക്കടുവയാണ് കഴിഞ്ഞ ദിവസം പ്രായാധിക്യവും വൃക്ക സംബന്ധമായ അസുഖവും കാരണം ചത്തത്. കൊറോണ മൂലമാണ് മരണമെന്ന് സംശയിക്കാനുള്ള യാതൊരു ലക്ഷണവും കടുവയ്ക്ക് ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു. കടുവയുടെ സാമ്ബിളുകള്‍ ബറെയ്ലിയിലെ …
Read More »