Breaking News

National

ബെംഗളൂരുവില്‍ ബിജെപി എംഎല്‍എയുടെ സ്റ്റിക്കര്‍ പതിച്ച കാര്‍ ഇടിച്ച് രണ്ട് മരണം

ബെംഗളൂരു: ബി.ജെ.പി എം.എൽ.എയുടെ സ്റ്റിക്കർ പതിച്ച എസ്.യു.വി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. നാല് പേർക്ക് പരിക്കേറ്റു. ഡ്രൈവർ മോഹനെ അറസ്റ്റ് ചെയ്തു. ബി.ജെ.പി എം.എൽ.എ ഹർത്താലു ഹാലപ്പയുടെ സ്റ്റിക്കർ പതിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. സിഗ്നലിൽ ബ്രേക്കിനുപകരം ആക്സിലറേറ്ററിൽ ചവിട്ടിയതാണ് നിയന്ത്രണം നഷ്ടപ്പെടാനുള്ള കാരണമെന്ന് ഡ്രൈവർ പറഞ്ഞു. മുൻ വനംവകുപ്പ് ഉദ്യോഗസ്ഥനും എംഎൽഎയുടെ മകൾ സുസ്മിത ഹാലപ്പയുടെ ഭാര്യാപിതാവുമായ രാമു സുരേഷിന്‍റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. ഡ്രൈവർ മോഹൻ മദ്യപിച്ചിരുന്നില്ലെന്ന് പോലീസ് …

Read More »

അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തകള്‍ക്ക് നിയന്ത്രണമേർപ്പെടുത്തണം; സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ മാധ്യമ വാർത്തകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഇത്തരം റിപ്പോർട്ടുകൾ സെബിക്ക് മുമ്പാകെ സമർപ്പിച്ച് ആരോപണങ്ങൾ സ്ഥിരീകരിക്കാതെ വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്നും ഹർജിയിൽ പറയുന്നു. ഹിന്‍ഡന്‍ബെര്‍ഗ് സ്ഥാപകനെതിരായി അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ എം.എല്‍. ശര്‍മ്മ നല്‍കിയ ഹര്‍ജിയുടെ അനുബന്ധമായാണ് ഈ ഹര്‍ജിയും സമര്‍പ്പിച്ചിരിക്കുന്നത്. ആൻഡേഴ്സൺ ഉൾപ്പെടെ ആരും ഇതുവരെ അദാനിക്കെതിരെ സെബിക്ക് മുന്നിൽ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. എന്നിരുന്നാലും, മാധ്യമങ്ങൾ നൽകുന്ന അമിത പ്രാധാന്യം …

Read More »

അദാനി വിഷയം; കേന്ദ്രത്തിനെതിരെ വിമർശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: അദാനി വിഷയത്തിൽ ലോക്സഭയിൽ ഭരണകക്ഷിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി. രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും തമ്മിൽ എന്താണ് ബന്ധം? അദാനിക്ക് വേണ്ടി നിയമങ്ങൾ കാറ്റിൽ പറത്തി, ഇരുവരും തമ്മിലുള്ള ബന്ധം എന്താണെന്ന് അറിയാൻ ആളുകൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാടും കേരളവും മുതൽ ഹിമാചൽ പ്രദേശ് വരെ രാജ്യത്തുടനീളം അദാനി എന്ന പേര് കേൾക്കുന്നു. നിരവധി ബിസിനസുകളിൽ നിക്ഷേപം നടത്തുന്ന അദാനി …

Read More »

മമത ബാനർജിയെ പ്രശംസിച്ച് ആനന്ദബോസ്; പരസ്യ പ്രതികരണവുമായി സുവേന്ദു അധികാരി

കൊല്‍ക്കത്ത: ബി.ജെ.പിയെ പ്രകോപിപ്പിച്ചുകൊണ്ട് മമതാ ബാനർജിയെ പ്രശംസിച്ച് ഗവർണർ സി.വി ആനന്ദബോസ്. സെന്‍റ് സേവ്യേഴ്സ് സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ആനന്ദബോസ്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി, മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാം, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ എന്നിവരുടെ പട്ടികയിൽ മമതയെ ഉൾപ്പെടുത്തിയിതാണ് വിവാദമയത്. ‘മമത ബാനര്‍ജിയെ പോലെ ഇവരെല്ലാം എഴുത്തുകാരായ രാഷ്ട്ര തന്ത്രജ്ഞരും രാഷ്ട്രീയക്കാരുമാണ്’ എന്നായിരുന്നു ആനന്ദ ബോസിൻ്റെ പരാമർശം. ഇതിനെതിരെ ബംഗാൾ …

Read More »

പൂനെ– നാസിക് അതിവേഗ റെയിൽപാത പദ്ധതിയ്ക്ക് അനുമതി

മുംബൈ: പൂനെ-നാസിക് അതിവേഗ റെയിൽ പാത പദ്ധതിക്ക് അംഗീകാരം. പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ വർഷങ്ങളായി സജീവമാണെങ്കിലും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനമായത്. പദ്ധതി യാഥാർത്ഥ്യമായാൽ പൂനെയിൽ നിന്ന് ഒന്നര മണിക്കൂർ കൊണ്ട് നാസിക്കിലെത്താം. നിലവിൽ നാലര മണിക്കൂർ റോഡുമാർഗം സഞ്ചരിക്കണം. റെയിൽവേ ലൈൻ ഏകദേശം 235 കിലോമീറ്ററോളം വരും. പൂനെയിൽ നിന്ന് അഹമ്മദ്നഗർ വഴിയാണ് നാസിക്കിലേക്ക് പോകുന്നത്. 200 കിലോമീറ്റർ …

Read More »

കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധം; അഭയ കേസിലെ സിസ്റ്റര്‍ സെഫിയുടെ ഹർജിയിൽ ഹൈക്കോടതി

ന്യൂഡല്‍ഹി: കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്നും നടത്തരുതെന്നും ഡൽഹി ഹൈക്കോടതി. അഭയ കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതിയായ സിസ്റ്റർ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഡൽഹി ഹൈക്കോടതി വിധിച്ചത്. ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് കെ ശർമ്മയാണ് വിധി പുറപ്പെടുവിച്ചത്. സി.ബി.ഐയുടെ കന്യകാത്വ പരിശോധനക്കെതിരെ 2009ൽ സമർപ്പിച്ച ഹർജി തീര്‍പ്പാക്കികൊണ്ടാണ് വിധി. ക്രിമിനൽ കേസിൽ പ്രതിയായതുകൊണ്ട് കന്യകാത്വ പരിശോധന നടത്താനാവില്ല. ഇരയാണോ പ്രതിയാണോ എന്നത് അത്തരമൊരു പരിശോധന …

Read More »

ബോളിവുഡ് നടി രാഖി സാവന്തിന്റെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

മുംബൈ: ബോളിവുഡ് നടി രാഖി സാവന്തിന്‍റെ പരാതിയിൽ ഭർത്താവ് ആദിൽ ഖാൻ ദുറാനിയെ അറസ്റ്റ് ചെയ്തു. മുംബൈ ഓഷിവാര പൊലീസാണ് ആദിലിനെ അറസ്റ്റ് ചെയ്തത്. കാരണം വ്യക്തമല്ല. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് താൻ വിവാഹിതയായതായി രാഖി വെളിപ്പെടുത്തിയത്. മൈസൂർ സ്വദേശിയാണ് ആദിൽ. 2022 ൽ വിവാഹിതരായെങ്കിലും വിവരം പുറത്ത് വിട്ടിരുന്നില്ല. വിവാഹത്തിന്‍റെ ചിത്രങ്ങൾ രാഖി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് തൊട്ടുപിന്നാലെ ചിത്രങ്ങൾ വ്യാജമാണെന്ന് ആദിൽ പറഞ്ഞിരുന്നു. എന്നാൽ രാഖിയുടെ കടുത്ത …

Read More »

മംഗളൂരുവിൽ ഭക്ഷ്യവിഷബാധ; 137 നഴ്‌സിംഗ് വിദ്യാർഥികൾ ചികിത്സയിൽ

മംഗളൂരു: മംഗളൂരു ശക്തി നഗറിലെ നഴ്സിംഗ് കോളേജിൽ 137 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. ഹോസ്റ്റൽ മെസിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പരിക്കേറ്റ വിദ്യാർത്ഥികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഹോസ്റ്റൽ ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് തലവേദനയും വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടു. പുലർച്ചെ രണ്ട് മണിയോടെയാണ് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകിയാണ് കോളേജ് അധികൃതർ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ വിവരം അറിയിച്ചത്. പൊലീസ് കമ്മിഷണർ എൻ.ശശികുമാർ ആശുപത്രിയിലെത്തി വിദ്യാർഥികളെ സന്ദർശിച്ചു. രക്ഷിതാക്കളുടെ …

Read More »

പിഎല്‍ഐ പദ്ധതി 3 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു: നീതി ആയോഗ് സിഇഒ

ന്യൂ ഡൽഹി: രാജ്യത്ത് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്‍റീവ് (പിഎൽഐ) പദ്ധതി 45,000 കോടിയിലധികം രൂപയുടെ നിക്ഷേപം ആകർഷിക്കുകയും മൂന്ന് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തതായി നീതി ആയോഗ് സിഇഒ പരമേശ്വരൻ അയ്യർ പറഞ്ഞു. പിഎൽഐ പദ്ധതിയിലൂടെ ഇതിനകം 800 കോടി രൂപ ഇൻസെന്‍റീവായി നൽകിയിട്ടുണ്ട്. മാർച്ചിന് മുമ്പ് ഇത് 3,000 കോടി മുതൽ 4,000 കോടി രൂപ വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അയ്യർ പറഞ്ഞു. രാജ്യത്തിന്‍റെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും …

Read More »

വിക്ടോറിയ ഗൗരി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു; നിയമനം ശരിവെച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. നിയമനം സുപ്രീം കോടതി ശരിവച്ചു. രാഷ്ട്രീയ ചായ്‌വ് ഉള്ളവരെ ഇതിന് മുൻപും ജഡ്ജി ആക്കിയിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സത്യപ്രതിജ്ഞയും നിയമനത്തിനെതിരായ ഹർജിയുടെ വാദവും ഒരേ സമയമാണ് നടന്നത്. രാവിലെ 9.15ന് ഹർജി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ …

Read More »