Breaking News

National

എൽഐസിയും എസ്ബിഐയും അദാനി ഗ്രൂപ്പുമായി വലിയ ഇടപാടുകളിൽ ഏർപ്പെട്ടിട്ടില്ലെന്ന് നിർമല സീതാരാമൻ

ദില്ലി: എൽഐസിയും എസ്ബിഐയും അദാനി ഗ്രൂപ്പുമായി വലിയ കരാറുകളിൽ ഏർപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഇവ അദാനിയുമായി നടത്തിയ ഇടപാടുകൾ പരിശോധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എൽഐസിയും എസ്ബിഐയും അദാനി കമ്പനികൾക്ക് നൽകിയ വായ്പകൾ അനുവദനീയമായ പരിധിക്കുള്ളിൽ തന്നെയാണെന്ന് വ്യക്തമാണെന്നും ധനമന്ത്രി പറഞ്ഞു. എസ്ബിഐ ഉൾപ്പെടെയുള്ള ഇന്ത്യയിലും വിദേശത്തുമുള്ള ബാങ്കുകൾ ഓഹരി ഈട് എടുത്ത് അദാനിക്ക് രണ്ട് ലക്ഷം കോടിയിലധികം രൂപ വായ്പ നൽകിയിട്ടുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. ഇന്ത്യയിലെയും …

Read More »

ഇന്ത്യൻ നിര്‍മിത തുള്ളിമരുന്ന് ഉപയോഗിച്ചത് മൂലം യുഎസിൽ ഒരു മരണം; കമ്പനിയില്‍ റെയ്ഡ്

ചെന്നൈ: യു എസിൽ ഇന്ത്യൻ നിർമിത തുള്ളിമരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് നിരവധി പേർക്ക് കാഴ്ച നഷ്ടപ്പെട്ടുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ റെയ്ഡ്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും തമിഴ്നാട് ഡ്രഗ് കൺട്രോളറും ചെന്നൈയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗ്ലോബൽ ഫാർമ ഹെൽത്ത് കെയറിൽ വെള്ളിയാഴ്ച രാത്രി പരിശോധന നടത്തി. മണിക്കൂറുകളോളം നീണ്ട പരിശോധനയിൽ തുള്ളിമരുന്നിന്‍റെ സാമ്പിളുകൾ ഉൾപ്പെടെ ശേഖരിച്ചതായി അധികൃതർ അറിയിച്ചു. ഗ്ലോബൽ ഫാർമയുടെ ‘എസ്രികെയര്‍ ആര്‍ട്ടിഫിഷ്യല്‍ ടിയേഴ്‌സ് …

Read More »

സണ്ണി ലിയോണി പങ്കെടുക്കാനിരുന്ന ഫാഷൻ ഷോ വേദിക്ക് സമീപം സ്ഫോടനം; ആളപായമില്ല

ഇംഫാൽ: പ്രമുഖ ബോളിവുഡ് താരം സണ്ണി ലിയോണി പങ്കെടുക്കാനിരുന്ന ഫാഷൻ ഷോയുടെ വേദിക്ക് സമീപം സ്ഫോടനം. മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലെ ഹട്ട കാങ്ജെയിബുങ്ങിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫാഷൻ ഷോ നടക്കേണ്ട സ്ഥലത്തിന് 100 മീറ്റർ അകലെയാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) അല്ലെങ്കിൽ ഗ്രനേഡ് പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമെന്നാണ് നിഗമനം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും …

Read More »

മധ്യസ്ഥ ചർച്ചകൾ തുടരുന്നു, നിമിഷപ്രിയയുടെ മോചനത്തില്‍ ആശങ്ക വേണ്ട: കേന്ദ്ര സര്‍ക്കാർ‌

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദേശകാര്യ മന്ത്രാലയം. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുമായി മധ്യസ്ഥ ചർച്ചകൾ നടക്കുകയാണ്. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ വരും ദിവസങ്ങളിൽ ദുബായിൽ മധ്യസ്ഥരുമായി നേരിട്ട് ചർച്ച നടത്തും. കേസിന്‍റെ നടപടികൾ വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രോസിക്യൂഷൻ മേധാവി നിർദേശം നൽകിയതിന് പിന്നാലെയാണ് നിമിഷപ്രിയയുടെ മോചനത്തെക്കുറിച്ച് ആശങ്ക ഉയർന്നത്. യെമൻ സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കാൻ പോകുന്നു എന്നതിനർത്ഥം ശിക്ഷ വേഗത്തിലാക്കുന്നു …

Read More »

പ്രധാനമന്ത്രിയുടെ ‘മാന്‍ ഓഫ് ഐഡിയാസ്’; ആനന്ദ ബോസിനെതിരെയുള്ള വിമര്‍ശനം വിലക്കി കേന്ദ്രം

കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിനെതിരെയുള്ള പരസ്യ പരാമർശത്തിന് വിലക്കേർപ്പെടുത്തി കേന്ദ്രം. പ്രധാനമന്ത്രിയുടെ ‘മാന്‍ ഓഫ് ഐഡിയാസ്’ എന്നറിയപ്പെടുന്ന ആനന്ദബോസിനെതിരെയോ രാജ് ഭവനെതിരെയോ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കളോട് കേന്ദ്രം ആവശ്യപ്പെട്ടു. സി വി ആനന്ദബോസിന്‍റെ ഡൽഹി സന്ദർശനത്തിന് ശേഷമാണ് ബംഗാൾ നേതാക്കൾക്ക് കേന്ദ്രം വിലക്കേർപ്പെടുത്തിയത്. ഗവർണർ സി വി ആനന്ദ ബോസ് ബംഗാൾ സർക്കാരിനെ വഴിവിട്ട് സഹായിച്ചതായി …

Read More »

മന്ത്രവാദ ചികിത്സ; ന്യുമോണിയ ഭേദമാക്കാൻ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പൊള്ളിച്ച കുഞ്ഞ് മരിച്ചു

ഭോപാൽ: ന്യുമോണിയ ഭേദമാക്കാൻ പഴുത്ത ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പൊള്ളലേൽപ്പിച്ച കുഞ്ഞ് മരണപ്പെട്ടു. മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞാണ് ക്രൂരമായ മന്ത്രവാദ ചികിത്സയ്ക്ക് വിധേയയായി മരിച്ചത്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് 51 തവണയാണ് കുഞ്ഞിന്‍റെ വയറ്റിൽ പൊള്ളലേൽപ്പിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 15 ദിവസത്തോളം കുഞ്ഞിനെ ആശുപത്രിയിൽ ചികിത്സിച്ചതായാണ് വിവരം. മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം നടത്തുമെന്ന് അധികൃതർ അറിയിച്ചു. മധ്യപ്രദേശിലെ ഷാഹ്ദോലിലാണ് …

Read More »

ആദ്യം പൊതു പ്രവേശന പരീക്ഷ; അഗ്നിവീർ റിക്രൂട്ട്മെന്‍റ് രീതിയിൽ മാറ്റം വരുത്തി കരസേന

ന്യൂഡല്‍ഹി: സൈന്യത്തിലേക്കുള്ള അഗ്നിവീർ റിക്രൂട്ട്മെന്‍റ് രീതിയിൽ മാറ്റം വരുത്തി കരസേന. ആദ്യം പൊതു പ്രവേശന പരീക്ഷ നടത്താനാണ് തീരുമാനം. അതിന് ശേഷമായിരിക്കും കായിക ക്ഷമതയും വൈദ്യ പരിശോധനയും നടത്തുന്നത്. നിലവിലെ രീതി പ്രകാരം പ്രവേശന പരീക്ഷ അവസാനമായിരുന്നു നടത്താറുണ്ടായിരുന്നത്. റിക്രൂട്ട്മെന്‍റ് നടത്തുന്നതിനുള്ള ചെലവ് കുറക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് തീരുമാനം. ഇതു സംബന്ധിച്ചുള്ള ഉത്തരവ് വെള്ളിയാഴ്ച്ചയാണ് പുറപ്പെടുവിച്ചത്. ആദ്യ ബാച്ച് അഗ്നിവീറുകളുടെ പരിശീലനം 2022 ഡിസംബറിൽ തുടങ്ങുമെന്നും …

Read More »

അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം; കേന്ദ്ര കമ്പനികാര്യ മന്ത്രാലയം വിവരങ്ങൾ തേടി

ന്യൂഡൽഹി: ഓഹരി തട്ടിപ്പുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനെതിരെ കോർപ്പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം തുടങ്ങി. കമ്പനി നിയമത്തിലെ സെക്ഷൻ 206 പ്രകാരം അദാനി ഗ്രൂപ്പിൽ നിന്ന് വിവരങ്ങൾ തേടി. സമീപകാലത്ത് നടത്തിയ ഇടപാടുകളുടെ രേഖകളാണ് പരിശോധിക്കുന്നത്. കോർപ്പറേറ്റ് അഫയേഴ്സ് ഡയറക്ടർ ജനറലിന്‍റെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം. എന്നാൽ, ഇതിനെക്കുറിച്ച് മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. അദാനിക്കെതിരെ സെബിയും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹിൻഡൻബർഗ് റിപ്പോർട്ടിനു ശേഷം ഇതാദ്യമായാണ് അദാനിക്കെതിരെ അന്വേഷണമുണ്ടാകുന്നത്. അദാനിയുടെ …

Read More »

കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷ ഉറപ്പാക്കണം; പ്രധാനമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

ന്യൂഡല്‍ഹി: കശ്മീർ താഴ്‌വരയില്‍ ജോലി ചെയ്യുന്ന കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിക്ക് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ കത്ത്. കശ്മീരി പണ്ഡിറ്റുകളെ തീവ്രവാദികൾ വേട്ടയാടി കൊല്ലുന്ന പശ്ചാത്തലത്തിൽ കശ്മീർ താഴ്‌വരയില്‍ ജോലി ചെയ്യുന്നവർക്ക് സുരക്ഷ നൽകണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. ജോഡോ യാത്ര കശ്മീരിൽ പ്രവേശിച്ചപ്പോൾ പണ്ഡിറ്റുകളുടെ പ്രതിനിധി സംഘം തന്നെ സന്ദർശിച്ചിരുന്നുവെന്ന് രാഹുൽ കത്തിൽ സൂചിപ്പിക്കുന്നു. പുൽവാമ ഭീകരാക്രമണത്തിന് ശേഷം താഴ്‌വരയില്‍ നിന്ന് മടങ്ങിയ പണ്ഡിറ്റ് …

Read More »

രാജ്യത്തെ ബാങ്കിംഗ് മേഖല സുസ്ഥിരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കിംഗ് മേഖല സുസ്ഥിരമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. അദാനി കമ്പനികളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് റിസർവ് ബാങ്കിന്‍റെ വിശദീകരണം. മൂലധന ക്ഷമത, പണലഭ്യത, പ്രൊവിഷൻ കവറേജ്, ലാഭക്ഷമത തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങൾ ആരോഗ്യകരമായ നിലയിലാണെന്നും റിസർവ് ബാങ്ക് അറിയിച്ചു. രാജ്യത്തെ ബാങ്കുകൾ റിസർവ് ബാങ്കിന്‍റെ മാർഗ്ഗനിർദ്ദേശങ്ങളുടെ പരിധിയിലാണ്. ഇന്ത്യൻ ബാങ്കിംഗ് മേഖലയുടെ സ്ഥിരതയെക്കുറിച്ച് ജാഗ്രത പാലിക്കുമെന്നും നിരീക്ഷിക്കുന്നത് തുടരുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. നിലവിലെ …

Read More »