കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഒരു സ്ത്രീയുടെ വോയിസ് ക്ലിപ്പും വര്‍ണ്ണാഭമായ ഒരു പുഴുവിന്‍റെ ചിത്രവും വാട്സാപ്പ് ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളില്‍ കാട്ടുതീ പോലെ പ്രചരിക്കുകയാണ്. കാണാന്‍ സുന്ദരനാണ് ഈ പുഴുവെങ്കിലും കടിച്ചാല്‍ അഞ്ച് മിനിട്ടിനകം മരണം സംഭവിക്കുമെന്നാണ് വോയിസ് ക്ലിപ്പില്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഈ പുഴുവിനെ കണ്ടാല്‍ ഉടന്‍ ചുട്ടുകൊല്ലണമെന്നാണ് വോയിസ് ക്ലിപ്പിലെ നിര്‍ദേശം. കര്‍ണാടകത്തിലെ കരിമ്ബിന്‍ തോട്ടത്തില്‍ കണ്ടെത്തിയ പുഴുവിനെ കേരളത്തിലെ വടക്കന്‍ ജില്ലകളിലും കണ്ടുവരുന്നതായാണ് പറയുന്നത്. എന്നാല്‍ ഈ വോയിസ് …
Read More »ഒരേ വിമാനത്തിലെത്തിയ മൂന്ന് പേര്‍ സ്വര്‍ണം ഒളിപ്പിച്ചത് മലദ്വാരത്തില്‍; എന്നാൽ നാലാമന്‍ പരീക്ഷിച്ചത് പുതിയ രീതി, നെടുമ്ബാശേരിയില്‍ പിടിച്ചെടുത്തത് ഒന്നരക്കോടിയുടെ സ്വര്‍ണം
കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നാല് യാത്രക്കാരില്‍ നിന്നായി ഒന്നരക്കോടി രൂപയുടെ അനധികൃത സ്വര്‍ണം പിടികൂടി. പിടിയിലായവരെല്ലാം ഇന്നലെ പുലര്‍ച്ചെ ദുബായിയില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരാണ്. കോഴിക്കോട് സ്വദേശിയില്‍ നിന്ന് 1783 ഗ്രാം സ്വര്‍ണവും മലപ്പുറം സ്വദേശിയില്‍ നിന്ന് 1140 ഗ്രാമുമാണ് കണ്ടെടുത്തത്. കാസര്‍കോട് സ്വദേശിയായ ഒരാളില്‍ നിന്ന് പേസ്റ്റ് രൂപത്തിലാക്കിയ 117 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. മറ്റൊരാളില്‍ നിന്ന് പൊടിരൂപത്തിലാക്കി ബേസ് ബോര്‍ഡ് പെട്ടിയിലൊളിപ്പിച്ച് കടത്തിയ 200 ഗ്രാം സ്വര്‍ണം …
Read More »ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്…
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകേന്ദ്രം അറിയിച്ചിരിക്കുന്നത്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലാണ് ന്യൂനമർദം രൂപപ്പെട്ടത്. ഇതിന്റെ ഭാഗമായി കേരളത്തിൽ എല്ലാ ജില്ലകളിലും വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ആന്ധ്രാ പ്രദേശ് തീരത്തേക്ക് ന്യൂനമർദം നീങ്ങാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.
Read More »11 മക്കളും, 40 പേരക്കുട്ടികളുമുണ്ട്, എങ്കിലും ഏകാന്തത; 56 കാരന്‍ അഞ്ചാമതും വിവാഹം കഴിച്ചു..
ജീവിതത്തില്‍ ഏകാന്തനായി പോകാതിരിക്കാന്‍ അഞ്ചാമതും വിവാഹം കഴിച്ച് 56 കാരന്‍. പാകിസ്താനിലാണ് സംഭവം. 11 മക്കളുടെ അച്ഛനായ ഷൗക്കത്താണ് അഞ്ചാമത് വിവാഹം കഴിക്കാന്‍ തയ്യാറായത്. ഏകാന്തത അനുഭവപ്പെടാതിരിക്കാനാണ് താന്‍ ഈ വിവാഹം കഴിക്കുന്നത് എന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തി. മുന്‍ വിവാഹങ്ങളില്‍ 10 പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമാണ് ഇയാള്‍ക്കുള്ളത്. 40 പേരക്കുട്ടികളും 11 മരുമക്കളുമുണ്ട്. കുടുംബത്തില്‍ ആകെ 62 അംഗങ്ങളാണ് ഉള്ളത്. എന്നാലും അച്ഛന്‍ ഏകാന്തത അനുഭവിക്കുമെന്നാണ് മക്കള്‍ പറയുന്നത്. …
Read More »ആരോഗ്യനില വഷളായി ആശുപത്രിയിലെത്തിച്ച യുവാവിന്‍റെ വയറ്റില്‍ നിന്ന് കണ്ടെത്തിയത് ഞെട്ടിക്കുന്ന…
ലഹരിക്ക് അടിമപ്പെട്ട് ഇതില്‍ നിന്ന് മോചനം നേടാനായി ഡീ അഡിക്ഷൻ സെന്‍ററില്‍ പ്രവേശിക്കപ്പെട്ട യുവാവിന്‍റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന സംഭവം. ഉത്തര്‍ പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. മുപ്പത്തിരണ്ട് വയസായ യുവാവ് ലഹരിമരുന്നിന് അടിമയായി മാറിയതോടെ വീട്ടുകാരാണ് ഡീ അഡിക്ഷൻ സെന്‍ററില്‍ കൊണ്ടെത്തിച്ചത്. ഇവിടെ ചികിത്സയില്‍ തുടരവെയാണ് യുവാവിന്‍റെ ആരോഗ്യനില പെട്ടെന്ന് വഷളായത്. യുവാവിന് ഭക്ഷണം കഴിക്കാൻ സാധിക്കാത്ത അവസ്ഥ വരികയും, ആകെ അവശാനാവുകയും ചെയ്യുകയായിരുന്നു. …
Read More »ബിനോയ് കോടിയേരിക്ക് എതിരായ ബലാത്സംഗക്കേസ് ഒത്തുതീര്‍പ്പായി, യുവതിക്ക് നൽകിയത് 80 ലക്ഷം…
സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് എതിരായ ബലാത്സംഗക്കേസ് ഒത്തുതീര്‍പ്പായി. പരാതിക്കാരിയായ ബിഹാര്‍ സ്വദേശിനിക്ക് 80 ലക്ഷം രൂപ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് നല്‍കിയ ഒത്തുതീര്‍പ്പുവ്യവസ്ഥ ബോംബെ ഹൈക്കോടതി അംഗീകരിച്ചു. 80 ലക്ഷം രൂപയ്ക്കാണ് കേസ് അവസാനിപ്പിക്കുന്നതെന്ന് ഒത്തുതീര്‍പ്പ് വ്യവവസ്ഥയില്‍ വ്യക്തമാക്കിയിട്ടുണ്ട്. യുവതിക്ക് പണം നല്‍കിയതിന്റെ രേഖയും സമര്‍പ്പിച്ചിട്ടുണ്ട്. കുട്ടിയുടെ പിതൃത്വം ബിനോയ് ഒത്തുതീര്‍പ്പുവ്യവസ്ഥയില്‍ നിഷേധിച്ചിട്ടില്ല. ജസ്റ്റിസുമാരായ ആര്‍.പി. മൊഹിത് ദേരെ, എസ്.എം. മോദക് …
Read More »ജനറല്‍ ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയായി അനില്‍ ചൗഹാന്‍; പുതിയ സംയുക്ത സേനാ മേധാവി
പുതിയ സംയുക്ത സേനാ മേധാവിയായി റിട്ടയേര്‍ഡ് ലഫ. ജനറല്‍ അനില്‍ ചൗഹാന്‍. ഹെലികോപ്റ്റര്‍ അപകടത്തില്‍ ജനറല്‍ ബിപിന്‍ റാവത്ത് മരിച്ച് ഒമ്ബത് മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ നിയമനം. കരസേനയുടെ കിഴക്കന്‍ കമാന്‍ഡിംഗ് ഇന്‍ ചീഫായിരുന്ന 61 കാരനായ ലെഫ്റ്റനന്റ് ജനറല്‍ ചൗഹാന്‍ 2021 മെയ് മാസത്തിലാണ് സൈന്യത്തില്‍ നിന്നും വിരമിച്ചത്. ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ സൈനിക ഉപദേഷ്ടാവായി ജനറല്‍ ചൗഹാന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ജമ്മു കശ്മീരിലും വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും തീവ്രവാദ …
Read More »പൂജവെപ്പ്; സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും തിങ്കളാഴ്ചയും അവധി പ്രഖ്യാപിച്ചു
ദുര്‍ഗാഷ്ടമിയോട് അനുബന്ധിച്ച് ഒക്ടോബര്‍ മൂന്നിന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയാണ് അവധി. വിവിധ ഹൈന്ദവ സംഘടനകള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇത്തവണ ഞായറാഴ്ച വൈകിട്ടു മുതലാണ് പൂജ തുടങ്ങുന്നത്. അതിനാല്‍ തിങ്കളാഴ്ച പ്രവൃത്തിദിനമാക്കുന്നത് വിദ്യാര്‍ഥികള്‍ക്കു പ്രയാസം സൃഷ്ടിക്കുമെന്നാണ് സംഘടനകള്‍ ചൂണ്ടിക്കാട്ടിയത്. അഷ്ടമി തിഥി വരുന്ന ദിവസം പുസ്തകം പൂജയ്ക്കു വയ്ക്കുന്നവര്‍ പിറ്റേന്ന് നവമിക്ക് എഴുത്തും വായനയും ഒഴിവാക്കി പൂജയ്ക്കിരിക്കണമെന്നാണ് വിശ്വാസം. തുടര്‍ന്നു ദശമി പുലരിയില്‍ പൂജയെടുപ്പും …
Read More »മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്ബര്‍ രജിസ്റ്റര്‍ ചെയ്യണം; നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍
വില്‍പ്പനയ്ക്ക് മുന്‍പ് മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്ബര്‍ രജിസ്റ്റര്‍ ചെയ്യണം എന്ന വ്യവസ്ഥ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഇത് നടപ്പിലാക്കും. ഇതോടെ രാജ്യത്ത് വില്‍ക്കുന്ന എല്ലാ മൊബൈല്‍ ഫോണുകളുടേയും ഐഎംഇഐ നമ്ബര്‍ വില്‍പ്പനയ്ക്ക് മുന്‍പ് തന്നെ രജിസ്റ്റര്‍ ചെയ്യണം. സെപ്റ്റംബര്‍ 26ന് ഇത് സംബന്ധിച്ച വിജ്ഞാപനം ഇറങ്ങും. ഇന്ത്യയില്‍ നിര്‍മിച്ചതോ ഇറക്കുമതി ചെയ്തതോ ആയ എല്ലാ മൊബൈല്‍ ഫോണുകള്‍ക്കും വ്യവസ്ഥ ബാധകമാണ്. വില്‍പ്പനയ്ക്കല്ലാതെ …
Read More »രാജ്യസുരക്ഷയ്‌ക്ക് വെല്ലുവിളി; പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രം…
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്ക് നിരോധനം. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംഘടനയ്‌ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. സംഘടന രാജ്യ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. പിഎഫ്‌ഐക്കും എട്ട് അനുബന്ധ സംഘടനകള്‍ക്കുമാണ് നിരോധനം വന്നിരിക്കുന്നത്. നേരത്തെ തന്നെ ഇത് സംബന്ധിച്ചുള്ള സൂചനകള്‍ പുറത്ത് വന്നിരുന്നു. ഭീകരപ്രവര്‍ത്തന ബന്ധം കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. ഇതിന്റെ ഭാഗമായി എന്‍ഐഎ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന നേതാക്കളെ അടക്കം കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. …
Read More »