Breaking News

National

കണ്ണില്ലാത്ത ക്രൂരത; 50 രൂപ കട്ടെടുത്തെന്ന് ആരോപിച്ച്‌ പത്ത് വയസുകാരനെ അച്ഛന്‍ തല്ലി കൊന്നു..

50 രൂപ കട്ടെടുത്തുവെന്നാരോപിച്ച്‌ പത്ത് വയസുകാരനായ മകനെ അച്ഛന്‍ തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ താനെയിലാണ് ദാരുണ സംഭവം. താനെ ജില്ലയിലെ കല്‍വയില്‍ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. കല്‍വയില്‍, വഗോഭ നഗര്‍ കോളനിയില്‍ താമസിക്കുന്ന സന്ദീപ് ബബ്ലു ഓംപ്രകാശ് പ്രജാപതി (41) എന്നയാളാണ് കണ്ണില്ലാത്ത ക്രൂരത നടത്തിയത്. 50 രൂപ കട്ടെടുത്തെന്നാരോപിച്ച്‌ സന്ദീപ് മകനെ മര്‍ദ്ദിക്കുകയായിരുന്നു. ക്രൂരമായി മര്‍ദ്ദനമേറ്റ ബാലന്‍ സ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. കോളനിയിലെ മറ്റ് താമസക്കാര്‍ വിവരമറിയിച്ചതിനെ …

Read More »

കൂനൂർ ഹെലികോപ്റ്റർ അപകടം; അട്ടിമറിയല്ലെന്ന് റിപ്പോർട്ട്

കൂനൂർ കോപ്ടർ അപകടത്തിന് പിന്നില്‍ അട്ടിമറി നടന്നിട്ടില്ലെന്ന് അന്വേഷണസംഘം. എയർ മാർഷൽ മാനവേന്ദ്ര സിംഗിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണമാണ് പൂർത്തിയായത്. റിപ്പോർട്ട് രണ്ടാഴ്ചയ്ക്കു ശേഷം പ്രസിദ്ധീകരിക്കും. റിപ്പോർട്ട് കേന്ദ്രത്തിന് ഉടൻ കൈമാറിയേക്കും. അതേസമയം, മോശം കാലാവസ്ഥ കാരണമാകാം അപകടമെന്നും അപകടം പെട്ടെന്നുണ്ടായതാണെന്നുമാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. കൂനൂരിലുണ്ടായ ഹെലിക്കോപ്ടർ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉൾപ്പെടെ പതിനാല് പേർ മരിച്ചിരുന്നു. അപകടത്തിൽപ്പെട്ടവരിൽ ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങും …

Read More »

35 കാരിയായ അധ്യാപികയെ പറ്റിച്ച് ഫേസ്ബുക്ക് ‘ഫ്രണ്ട്’; നഷ്ടമായത് 32 ലക്ഷം രൂപ, സംഭവം ഇങ്ങനെ…

35 കാരിയായ അധ്യാപികയെ പറ്റിച്ച് ഫേസ്ബുക്ക് ‘ഫ്രണ്ട്’. 32 ലക്ഷം രൂപയാണ് അധ്യാപികയ്ക്ക് ഫേസ്ബുക്ക് കാരണം നഷ്ടപ്പെട്ടത്. ഫേസ്ബുക്ക് വഴി അടുത്തിടെ സൗഹൃദം സ്ഥാപിച്ച ഒരു ഇടപാടുകാരിയാണ് ഈ ഭീമമായ തുക തട്ടിയെടുത്തത്. നോയിഡ സെക്ടര്‍ 45ല്‍ താമസിക്കുന്ന അധ്യാപികയാണ് തട്ടിനിരയായത്. കുറച്ച് ചാറ്റുകള്‍ക്ക് ശേഷം ഈ ആള്‍ ആദ്യം തന്റെ വിലാസം ചോദിച്ചുവെന്നും എന്നാല്‍ താനതിന് മറുപടി നല്‍കിയില്ലെന്നും ഇവര്‍ പറയുന്നു. എന്നിരുന്നാലും, കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, മുംബൈയില്‍ …

Read More »

പെട്രോൾ വില 25 രൂപ കുറച്ച് ജാർഖണ്ഡ് സർക്കാർ

ഇരുചക്രവാഹന യാത്രക്കാർക്ക് പെട്രോൾ ലിറ്ററിന് 25 രൂപ ഇളവ് അനുവദിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍. 2022 ജനുവരി 26 മുതൽ ഇളവ് ലഭിച്ചുതുടങ്ങും. മുഖ്യമന്ത്രി ഹേമന്ദ് സോറനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പെട്രോൾ, ഡീസൽ വില വർധിച്ച സാഹചര്യത്തിലാണ് നടപടി. ജാര്‍ഖണ്ഡിലെ ഹേമന്ദ് സോറന്‍ സര്‍ക്കാര്‍ രണ്ടുവര്‍ഷം തികയ്ക്കുന്ന ദിവസമാണ് മുഖ്യമന്ത്രി അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. ഹേമന്ദ് സോറന്റെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ചേര്‍ന്ന സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്. രാജ്യത്ത് …

Read More »

ഒമിക്രോണ്‍: ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം, ജാഗ്രതാ നിയന്ത്രണങ്ങള്‍ കൊണ്ടുവരണം; എട്ട് സംസ്ഥാനങ്ങള്‍‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രം

ഒമിക്രോണ്‍ വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ എട്ട് സംസ്ഥാനങ്ങളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള ഡല്‍ഹി, ഹരിയാന, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, മാഹാരാഷ്ട്ര, ഗുജറാത്ത് കര്‍ണ്ണാടക, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 24 മണിക്കൂറിനിടെ വര്‍ധിക്കുന്നതായി കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 13,154 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. …

Read More »

‘അവര്‍ എന്നെ കൊല്ലും’; പൊലീസിന്റെ സഹായം തേടി ‘വൈറലായ’ ആള്‍ദൈവം അന്നപൂര്‍ണി അരസു…

തനിക്കും തന്റെ അനുയായികള്‍ക്കും ജീവനില്‍ ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി സമൂഹമാധ്യമങ്ങളില്‍ ‘വൈറലായ’ ആള്‍ദൈവം അന്നപൂര്‍ണി അരസു. പലരും തന്നെ വിളിച്ച് ആത്മീയ സേവനത്തില്‍ ഏര്‍പ്പെടരുതെന്നും തന്നെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. തനിക്കെതിരെ വധഭീഷണിയും അപവാദ പ്രചാരണങ്ങളും നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും, തനിക്ക് സുരക്ഷ നല്‍കണമെന്നും കാണിച്ച് അന്നപൂര്‍ണി ചെന്നൈ പൊലീസിന് പരാതി നല്‍കി. ഇനിയും തന്റെ ആത്മീയ ജോലി തുടരമെന്നും ആത്മീയതയും ദൈവവും എന്താണെന്നും, നിങ്ങള്‍ ആരാണെന്നും എന്തിനാണ് ഇവിടെയുള്ളതെന്നും ബോധവന്മാരാക്കാനാണ് താനിവിടെ വന്നതെന്നും …

Read More »

പുതുച്ചേരിയില്‍ 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍ : പുതുവത്സരാഘോഷങ്ങളില്‍ വാക്സിനെടുത്തവര്‍ക്ക്​ മാത്രം അനുമതി

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഹോട്ടലുകളിലും മാളുകളിലും സിനിമാശാലകളിലും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം പ്രവേശനാനുമതി നല്‍കണമെന്ന നിര്‍ദ്ദേശവുമായി പുതുച്ചേരി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജി. ശ്രീരാമുലു. പ്രധാന മന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച്‌ അടുത്ത മാസം മുതല്‍ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ വിതരണം ആരംഭിക്കും. 15 മുതല്‍ 18 വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകളില്‍ നിന്ന് വാക്സിന്‍ നല്‍കാന്‍ സംവിധാനമൊരുക്കും. പഠനം ഉപേക്ഷിച്ച കുട്ടികള്‍ക്ക് അവരുടെ വീടുകളിലെത്തി വാക്സിന്‍ നല്‍കാന്‍ പദ്ധതിയൊരുക്കുന്നതായും ശ്രീരാമുലു …

Read More »

‘കേരളത്തെ കണ്ട് പഠിക്കണം’: യോഗി ആദിത്യനാഥിനോട് ശശി തരൂര്‍…

നീതി ആയോഗിന്റെ ആരോഗ്യ സര്‍വേയില്‍ ഒന്നാം സ്ഥാനത്ത് എത്തിയ കേരളത്തെ അഭിനന്ദിച്ച്‌ ശശി തരൂര്‍. കേരളത്തില്‍ നടക്കുന്നത് നല്ല ഭരണമാണെന്നും എല്ലാ രാഷ്ട്രീയത്തെയും ഉള്‍ക്കൊള്ളുന്നതാണ് കേരളഭരണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കേരളത്തെ കണ്ട് പഠിക്കണം എന്നാണു തരൂര്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. സര്‍വേ പ്രകാരം പട്ടികയില്‍ അവസാന സ്ഥാനത്ത് ആയിരുന്നു യു.പിയുടെ സ്ഥാനം. ‘യോഗി ആദ്യത്യനാഥ് ആരോഗ്യ സുരക്ഷ മാത്രമല്ല സദ്ഭരണവും എല്ലാവരെയും …

Read More »

ഒമൈക്രോണ്‍ വ്യാപനം രൂക്ഷമാകുന്നു : ഡല്‍ഹിയില്‍ ഭാഗിക ലോക്ഡൗണ്‍ പ്രഖ്യാപിച്ചു..

ഒമൈക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. സ്കൂളുകളും കോളജുകളും അടച്ചിടും. സ്പാ, ജിം, സിനിമാ തിയറ്ററുകള്‍ എന്നിവയും അടയ്ക്കാന്‍ ധാരണയായി. സ്വകാര്യ സ്ഥാപനങ്ങളില്‍ പകുതി ജീവനക്കാര്‍ മാത്രമേ ജോലിക്ക് എത്താവൂ. റസ്റ്ററന്റുകളിലും മെട്രോയിലും 50 ശതമാനം സീറ്റുകളില്‍ മാത്രമായിരിക്കും പ്രവേശനം. മാളുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമായിരിക്കും തുറക്കുക. ദിനംപ്രതി കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ടോടു കൂടിയ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് …

Read More »

ജിയോ ഹാപ്പി ന്യൂ ഇയര്‍ പ്ലാന്‍ 2,545 രൂപക്ക് റീ ചാര്‍ജ് ചെയ്യണം…

പുതുതായി അവതരിപ്പിച്ച ജിയോ ഹാപ്പി ന്യൂ ഇയര്‍ പ്ലാന്‍ പ്രകാരം വരിക്കാര്‍ക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ജിയോ നല്‍കുന്നത്. ഇത് 365 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. അതായത് ഈ പ്ലാന്‍ തിരഞ്ഞെടുക്കുന്ന ജിയോയുടെ പ്രീപെയ്ഡ് വരിക്കാര്‍ക്ക് ഒരു വര്‍ഷത്തില്‍ മൊത്തം 547.5 ജിബി ഡാറ്റ ലഭിക്കും. എന്നിരുന്നാലും, 1.5GB ഡാറ്റയുടെ പ്രതിദിന പരിധി കാലഹരണപ്പെട്ടുകഴിഞ്ഞാല്‍, വരിക്കാര്‍ക്ക് 64KBps വേഗതയില്‍ കണക്റ്റിവിറ്റി അനുഭവപ്പെടും. നീണ്ട വാലിഡിറ്റിയും വന്‍തോതിലുള്ള ഡാറ്റയും വാഗ്ദാനം …

Read More »