Breaking News

National

കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു…

ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. പുല്‍വാമ ജില്ലയിലെ കസ്ബയാര്‍ ഏരിയയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശം വളഞ്ഞ സുരക്ഷാസേന ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്ന് ജമ്മു കശ്മീര്‍ സോണ്‍ പൊലീസ് വൃത്തങ്ങൾ അറിയിച്ചു. നവംബര്‍ 20ന് കുല്‍ഗാം ജില്ലയിലെ അഷ്മുജി ഏരിയയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ചിരുന്നു. നവംബര്‍ 17ന് കുല്‍ഗാമിലെ പോംപി, ഗോപാല്‍പോറ ഗ്രാമങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ വധിച്ചിരുന്നു.

Read More »

വെള്ളപ്പൊക്കം ചര്‍ച്ച ചെയ്യുമ്ബോള്‍ കേരള എംപിമാര്‍ രാജ്യസഭയില്‍ ഇല്ല; കേരളത്തിലെ പ്രളയ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ കേരള എംപിമാരെ ആരെയും കാണുന്നില്ലല്ലോയെന്ന് വെങ്കയ്യ നായിഡു..

കേവല രാഷ്ട്രീയത്തിന്റെ പേരില്‍ പാര്‍ലമെന്റില്‍ വന്‍ ബഹളം ഉണ്ടാക്കുന്നവരാണ് എംപിമാര്‍. ഇതിന്റെ പേരില്‍ നിരവധി മലയാളി എംപിമാര്‍ക്കെതിരെ മുമ്പ് നടപടിയും വന്നിട്ടുണ്ട്. എന്നാല്‍, ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തില്‍ ചര്‍ച്ച വന്നപ്പോള്‍ അവിടെ കേരള എംപിമാരെ കാണാനില്ല. ഇക്കാര്യം രാജ്യസഭാ ചെയര്‍മാന്‍ ചോദിക്കുകയും ചെയതു. കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ കേരള എംപിമാരെ ആരെയും കാണുന്നില്ലല്ലോ എന്നാണ് രാജ്യസഭാ ചെയര്‍മാന്‍ എം. വെങ്കയ്യ നായിഡു ചോദിച്ചത്. രാജ്യസഭയില്‍ രാവിലെ …

Read More »

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിന്റെ ഷട്ടര്‍ ഉയര്‍ത്തുന്നതില്‍ ബുദ്ധിമുട്ടുണ്ട്; പകല്‍ കൂടുതല്‍ വെള്ളം ഒഴുക്കണം, കേരളം പ്രതിഷേധം അറിയിച്ചു…

ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ മുന്നറിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളം തുറന്നു വിടുന്നതില്‍ തമിഴ്‌നാടിനോട് എതിര്‍പ്പ് അറിയിച്ച്‌ കേരളം. ജല നിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഒമ്ബത് ഷട്ടറുകള്‍ തമിഴ്‌നാട് തുറന്നിട്ടുണ്ട്. സെക്കന്‍ഡില്‍ 160 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇതിലൂടെ ഒഴുക്കി വിടുന്നത്. രാത്രിയില്‍ ഷട്ടര്‍ തുറക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി പകല്‍ സമയങ്ങളില്‍ കൂടുതല്‍ വെള്ളം ഒഴുക്കി കളയണമെന്ന് ജല വിഭവമന്ത്രി റോഷി അഗസ്റ്റിന്‍ അറിയിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയ സംഭരണ …

Read More »

അമിതാഭ് ബച്ചന് തുറന്ന കത്ത്; കോന്‍ ബനേഗ ക്രോര്‍പതിയുടെ “സൂപ്പര്‍ പവര്‍” എപ്പിസോഡ് പിന്‍വലിച്ചു

ബി​ഗ് ബി അമിതാഭ് ബച്ചന്‍ അവതാരകനായെത്തുന്ന കോന്‍ ബനേഗ ക്രോര്‍പതിയുടെ ‘മിഡ്‌ബ്രെയിന്‍ ആക്ടിവേഷന്‍’ എപ്പിസോഡ് സോണി ടിവിയുടെ എല്ലാ പ്ലാറ്റ്ഫോമുകളില്‍ നിന്നും പിന്‍വലിച്ചു. യുക്തിവാദിയും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റേഷനലിസ്റ്റ് അസോസിയേഷന്റെ പ്രസിഡന്റുമായ മംഗളൂരു സ്വദേശി നരേന്ദ്ര നായക് അമിതാഭ് ബച്ചന് എഴുതിയ തുറന്ന കത്തിനെ തുടര്‍ന്നാണ് നടപടി. ‘സൂപ്പര്‍ പവര്‍’ പോലുള്ള പ്രതിഭാസങ്ങള്‍ അംഗീകരിക്കുന്നത് സാമാന്യബുദ്ധിയുടെ പരിഹാസമാണെന്നും ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും ആര്‍ട്ടിക്കിള്‍ 51എ(എച്ച്‌) ചൂണ്ടിക്കാട്ടി നായക് കത്തില്‍ …

Read More »

മലയാളക്കരക്ക് ഇത് അഭിമാന നിമിഷം; ഇന്ത്യന്‍ നാവികസേനയെ ഇനി മലയാളി നയിക്കും…

മലയാളക്കരക്ക് ഇത് അഭിമാന നിമിഷം. ഇന്ത്യന്‍ നാവികസേനയുടെ തലപ്പത്ത്, ഇതാദ്യമായി ഒരു മലയാളി എത്തിയിരിക്കുന്നു. തിരുവനന്തപുരം സ്വദേശിയായ വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാറാണ് നാവികസേനയുടെ മേധാവിയായി ചുമതലയേറ്റത്. രാവിലെ ഒമ്ബത് മണിയോടെ പ്രതിരോധ മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന അഡ്മിറല്‍ കരംബീര്‍ സിംഗില്‍ നിന്ന് നാവിക സേന മേധാവിയുടെ ചുമതല വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ഏറ്റെടുത്തു. രാജ്യത്തിന്റെ 25ാം നാവിക സേന മേധാവിയാണ് ഹരികുമാര്‍. മഹത്തായ രാജ്യത്തിന്റെ നാവികസേനയെ …

Read More »

അവിഹിതമെന്ന് സംശയം; 24കാരനെയും 30കാരിയെയും ഇലക്‌ട്രിക്ക് പോസ്റ്റില്‍ കെട്ടിയിട്ട് മണിക്കൂറുകളോളം ക്രൂരമര്‍ദ്ദനം (വീഡിയോ)

അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച്‌ 30കാരിയെയും യുവാവിനെയും ഇലക്‌ട്രിക്ക് പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. മുന്‍ ഭര്‍ത്താവും സഹോദരനുമാണ് ഇരുവരെയും ക്രൂരമായി മര്‍ദ്ദിച്ചത്. നവംബര്‍ 25നായിരുന്നു കേസിനാസ്പദമായ സംഭവം. കര്‍ണാടകയിലെ മൈസുരുവിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. യുവതിക്ക് മൂന്ന് മക്കളുണ്ട്. ഭര്‍ത്താവുമായി അഞ്ച് വര്‍ഷം മുന്‍പ് വേര്‍പിരിഞ്ഞതിന് ശേഷം യുവതി അവളുടെ അച്ഛനമ്മമാരോടൊപ്പമാണ് താമസിച്ചിരുന്നത്. കൂലിപ്പണിക്ക് പോയാണ് യുവതി ഉപജീവനമാര്‍ഗം കണ്ടെത്തിയത്. അതിനിടെ സമീപപ്രദേശത്തെ 24കാരനുമായി …

Read More »

അച്ഛന്‍ ശാസിച്ചതിന് 16-കാരന്‍ ജീവനൊടുക്കി; വിവരമറിഞ്ഞെത്തിയ സഹോദരിയും അതേസ്ഥലത്ത് തൂങ്ങിമരിച്ചു…..

അച്ഛന്‍ ശാസിച്ചതിന് 16-കാരന്‍ തൂങ്ങിമരിച്ചു. വിവരമറിഞ്ഞെത്തിയ സഹോദരിയും മണിക്കൂറുകള്‍ക്കുള്ളില്‍ ജീവനൊടുക്കി. കര്‍ണാടകയിലെ ഹാവേരിയിലെ ബേഡഗിയിലാണ് ദാരുണസംഭവം നടന്നത്. ബേഡഗി സ്വദേശി ചന്ദ്രു ചാലവാഡിയുടെ മക്കളായ നാഗരാജ്(16) ഭാഗ്യലക്ഷ്മി(18) എന്നിവരാണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ഥിയായ നാഗരാജിനെ കഴിഞ്ഞദിവസം അച്ഛന്‍ ശാസിച്ചിരുന്നു. സ്ഥിരമായി ക്ലാസില്‍ പോകാത്തതിനും പഠിക്കാത്തതിനുമാണ് ശാസിച്ചത്. ഇതിന്റെ മനോവിഷമത്തിലാണ് വെള്ളിയാഴ്ച രാവിലെ നാഗരാജ് കിടപ്പുമുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ചത്. സംഭവസമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. വീട്ടുകാരെത്തി കുട്ടിയെ പിന്നീട് ആശുപത്രിയില്‍ …

Read More »

ഡ്രൈവര്‍മാരെ തേടി ഖത്തര്‍ ടീം കേരളത്തില്‍…

ലോകകപ്പ് കാണാന്‍ ഖത്തറിലെത്തി സ്റ്റേഡിയത്തിലേയ്ക്കുള്ള ബസ്സില്‍ കയറിയാല്‍ അതില്‍ മിക്കവാറും വളയം പിടിക്കുന്നത് ഒരു മലയാളി ഡ്രൈവര്‍ ആയിരിക്കും. 2022 ലോക കപ്പിലേക്ക് ഡ്രൈവര്‍മാരായി 2000 മലയാളികളെയാണ് നിയമിക്കുന്നത്. ഫിഫ ലോക കപ്പിന് വേണ്ടി 3,000 ആഢംബര ബസ്സുകളാണ് ഖത്തര്‍ ഒരുക്കുന്നത്. ഈ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ഇന്ത്യക്കാരായിരിക്കണം, അതില്‍ ഭൂരിഭാഗവും മലയാളികള്‍ വേണം തുടങ്ങിയ നിഷ്‌കര്‍ഷയിലാണ് ഖത്തര്‍ സര്‍ക്കാര്‍. മികച്ച ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ടി ഖത്തരി സംഘം കൊച്ചിയിലെത്തി. …

Read More »

വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു; ബന്ധുക്കള്‍ സ്ഥലമുടമയെ തല്ലിക്കൊന്നു…

തക്കാളിത്തോട്ടത്തിലെ വൈദ്യുതിവേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. ഗൗരിബിദനൂര്‍ താലൂക്കിലെ ചരകമാറ്റേനഹള്ളിയിലാണ് സംഭവം. സംഭവത്തെത്തുടര്‍ന്ന് യുവാവിന്‍റെ ബന്ധുക്കള്‍ സംഘടിച്ചെത്തി സ്ഥലമുടമയെ തല്ലിക്കൊന്നു. തക്കാളിക്ക് വിലകൂടിയതിനെത്തുടര്‍ന്ന് മോഷ്ടാക്കളെ ഭയന്ന് തോട്ടത്തിന് ചുറ്റും സ്ഥാപിച്ച കമ്ബിവേലിയിലൂടെ ഉടമ വൈദ്യുതി കടത്തിവിട്ടിരുന്നു. ഇതറിയാതെ വേലിയില്‍ സ്പര്‍ശിച്ച പ്രദേശവാസിയായ വസന്ത് റാവു എന്ന യുവാവ് ആണ് ഷോക്കേറ്റ് മരിച്ചത്. വിവരമറിഞ്ഞ് കൂട്ടമായെത്തിയ ഇയാളുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സ്ഥലമുടമയായ അശ്വത് റാവുവിനെ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു. അടിയേറ്റുവീണ …

Read More »

ചുരുങ്ങിയത് 100 സീറ്റുകളിലെങ്കിലും വിജയിക്കണം; യുപിയില്‍ കോണ്‍ഗ്രസിലേക്ക് ഒരു കോടി പുതിയ പാര്‍ട്ടി അംഗങ്ങള്‍…

തിരഞ്ഞെടുപ്പ് അടുക്കാന്‍ ഇനി കുറച്ച മാസങ്ങള്‍ കൂടെ ശേഷിക്കെ പുതിയ പുതിയ നീക്കണങ്ങളുമായി വരുകയാണ് പാര്‍ട്ടികള്‍. ഓരോ ദിവസവും ഓരോ മാറ്റങ്ങളാണ് യു പി യില്‍ നടക്കുന്നത്, ഇപ്പോഴിതാ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് ഒരു കോടി പുതിയ അംഗങ്ങളെ ചേര്‍ക്കുകയെന്ന ലക്ഷ്യത്തോടെ വമ്ബന്‍ അംഗത്വ വിതര ക്യാമ്ബയിന് തുടക്കം കുറിച്ചിരിക്കുകയാണ് യു പിയില്‍, നാളെ മുതല്‍ ഡിസംബര്‍ 10 വരെ നീളുന്ന 15 ദിവസത്തെ ക്യാമ്ബയിന് “ഏക് പരിവാര്‍, നയേ സദസ്യ …

Read More »