Breaking News

National

രണ്ട് വര്‍ഷത്തേക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന്‍റെ ഡാറ്റ, കോള്‍ റെക്കോഡുകള്‍ എന്നിവ സൂക്ഷിച്ച്‌ വയ്ക്കണമെന്ന് ടെലികോം കമ്ബനികളോട് കേന്ദ്ര സര്‍ക്കാര്‍…

രണ്ട് വര്‍ഷത്തേക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന്‍റെ ഡാറ്റ, കോള്‍ റെക്കോഡുകള്‍ എന്നിവ സൂക്ഷിക്കണമെന്ന് ടെലികോം കമ്ബനികള്‍ക്കും (Telecos), ഇന്‍റര്‍നെറ്റ് സേവനദാതക്കള്‍ക്കും (ISP) നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. നേരത്തെ ഇത്തരത്തില്‍ ഇന്‍റര്‍നെറ്റ് ഡാറ്റയും കോള്‍ റെക്കോഡും സൂക്ഷിക്കേണ്ട കാലവധി ഒരു വര്‍ഷമായിരുന്നു. ഇതാണ് ഇപ്പോള്‍ രണ്ട് കൊല്ലത്തേക്ക് നീട്ടിയത്. കേന്ദ്ര ടെലികോം മന്ത്രാലയമാണ് (Department of Telecom (DoT) ) സുരക്ഷ മുന്‍നിര്‍ത്തി ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്. പുതിയ ഭേദഗതി …

Read More »

കാണ്‍പൂര്‍ റെയ്​ഡ്​; പിടിച്ചെടുത്തത്​ 196 കോടി രൂപയും 23 കിലോ സ്വര്‍ണവും ആറുകോടിയുടെ ചന്ദനത്തൈലവും…

ഉത്തര്‍പ്രദേശ്​ കാണ്‍പൂരിലെ ബിസിനസുകാരന്‍റെ വീട്ടിലും സ്ഥാപനങ്ങളിലും നികുതി വകുപ്പ്​ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്​​ 200 കോടിയിലധികം രൂപയും സ്വര്‍ണവും. 195 കോടി രൂപയും 23 കിലോ സ്വര്‍ണവും ആറുകോടിയുടെ ചന്ദനത്തൈലവും ഇതില്‍ ഉള്‍പ്പെടും. പെര്‍ഫ്യൂം വ്യവസായിയായ പീയുഷ്​ ജെയിനിന്‍റെ കാണ്‍പൂരിലെയും ഉജ്ജയിനിലെയും വസതിയിലും സ്ഥാപനങ്ങളിലുമായിരുന്നു ജി.എസ്​.ടി, ആദായനികുതി വകുപ്പുകളുടെ പരിശോധന. പീയുഷ്​ ജെയിനിന്‍റെ താമസസ്ഥലത്തുനിന്ന്​ 177.45 കോടിയുടെ കള്ളപ്പണമാണ്​ പിടിച്ചെടുത്തത്​. കനൗജിലെ ഫാക്ടറിയില്‍നിന്ന്​ 17 കോടി രൂപയും. സ്​റ്റേറ്റ്​ ബാങ്ക്​ …

Read More »

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു…

സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യാഴാഴ്‌ച മുതൽ ഞായറാഴ്‌ച വരെ രാത്രികാല നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ. ഡിസംബർ 30 മുതൽ ജനുവരി 2 വരെയാണിത്. രാത്രി 10 മുതൽ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. ഈ സമയങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കണം. അനാവശ്യ യാത്രകളും പാടില്ലെന്ന് നിർദ്ദേശമുണ്ട്. പുതുവർഷാഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ശക്തമായ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഈ തീരുമാനം. നിലവിൽ കേന്ദ്ര നിർദ്ദേശപ്രകാരം വിവിധ സംസ്ഥാനങ്ങൾ …

Read More »

അമിത വേഗതയിലെത്തിയ ലോറി ബസിനെ ഇടിച്ചു വീഴ്ത്തി; 20 പേർക്ക് പരുക്ക്; വിഡിയോ…

തമിഴ്നാട് മേട്ടുപ്പാളയത്ത് അമിത വേഗതയിലെത്തിയ ലോറി ബസിലിടിച്ച് ഇരുപതുപേർക്ക് പരുക്ക്. മേട്ടുപ്പാളയം കാരമട തിരുമുഗയ്ക്ക് സമീപമാണ് ലോറി ബസിനെ ഇടിച്ച് വീഴ്ത്തിയത്. മേട്ടുപ്പാളയത്ത് നിന്ന് സത്യമംഗലത്തേക്ക് പോകുകയായിരുന്ന തമിഴ്നാട് ആർ.ടി.സി ബസിൽ അൻപതിലധികം യാത്രക്കാരുണ്ടായിരുന്നു. അപകടത്തിന്റെ സി.സി.വി ദൃശ്യങ്ങൾ പുറത്തു വന്നു.

Read More »

ചുമയുടെ സിറപ്പ് അമിതമായി നല്‍കി, കുഞ്ഞ് മരിച്ചു; മൃതദേഹം വെള്ളം നിറച്ച ഡ്രമ്മില്‍ തള്ളി, അമ്മ അറസ്റ്റില്‍

ചുമയുടെ മരുന്ന് അമിതമായി നല്‍കിയതിനെ തുടര്‍ന്ന് ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. നവജാതശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് 30 വയസുള്ള അമ്മയെ അറസ്റ്റ് ചെയ്തു. മരിച്ചതിന് ശേഷം കുഞ്ഞിന്റെ മൃതദേഹം വെള്ളം നിറച്ച ഡ്രമ്മില്‍ തള്ളിയതായി പൊലീസ് പറയുന്നു. താനെ മഹാത്മ ഫൂലെ ചേരിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കേസില്‍ ഞായറാഴ്ചയാണ് കുഞ്ഞിന്റെ അമ്മ ശാന്ത ചവാനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായി ചുമയ്ക്കുന്നത് കണ്ട് കുഞ്ഞിന് ചുമയുടെ സിറപ്പ് …

Read More »

15 മു​ത​ല്‍ 18 വയസ് ; വാ​ക്​സി​നേ​ഷ​നു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ ജ​നു​വ​രി 1 ​മു​ത​ല്‍…

രാജ്യത്തെ കൗ​മാ​ര​ക്കാ​ര്‍​ക്ക് കോ​വി​ഡ് വാ​ക്​സി​നേ​ഷ​നു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍ ആ​രം​ഭി​ക്കും. ആ​ധാ​ര്‍ കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച്‌ കോ​വി​ന്‍ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളി​ല്ലാ​ത്ത​വ​ര്‍​ക്ക് സ്റ്റു​ഡ​ന്‍റ് ഐ​ഡി കാ​ര്‍​ഡ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.15 മു​ത​ല്‍ 18 വ​യ​സു​വ​രെ​യു​ള്ള കൗ​മാ​ര​ക്കാ​ര്‍​ക്ക് കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​ല്‍​കു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ്ര​ഖ്യാ​പി​ച്ച​ത്. ജ​നു​വ​രി മൂ​ന്നു മു​ത​ലാ​ണ് കു​ട്ടി​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ വിതരണം ചെയ്യുക.

Read More »

‘പാമ്ബ് എന്റെ കൈയിലേക്ക് കയറി മൂന്ന് തവണ കൊത്തി, വിഷമുള്ള പാമ്ബാണ് എന്നെ കടിച്ചത്’; പാമ്ബു കടിയേറ്റ സംഭവത്തില്‍ പ്രതികരണവുമായി സല്‍മാന്‍ ഖാന്‍

തന്നെ കടിച്ചത് വിഷമുള്ള പാമ്ബാണെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. പന്‍വേലിലെ ഫാം ഹൗസില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെയാണ് സല്‍മാന്‍ ഖാന് പാമ്ബുകടിയേറ്റത്. ഉടന്‍ തന്നെ നവിമുംബൈയിലെ കാമോതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി നിരീക്ഷണത്തിന് ശേഷം തിരിച്ചെത്തിയ ശേഷമാണ് താരം സംഭവത്തെ കുറിച്ച്‌ പ്രതികരിച്ചത്. ‘ഫാം ഹൗസില്‍ കയറിയ പാമ്ബിനെ ഒരു വടി ഉപയോഗിച്ച്‌ ഞാന്‍ പുറത്തേയ്‌ക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. എന്നാല്‍ പാമ്ബ് എന്റെ കൈയിലേക്ക് കയറി മൂന്ന് തവണ കൊത്തി. …

Read More »

സംസ്ഥാനത്ത് ‘അതിഥികള്‍’ ആയി വിലസുന്നത് കൊടുംകുറ്റവാളികൾ, ഒന്നും ചെയ്യാനാകാതെ അധികൃതര്‍, അഞ്ച് വര്‍ഷത്തിനിടെ പ്രതികളായത് 3,650 കേസുകളില്‍…

കഴിഞ്ഞ അഞ്ച് വ‌ര്‍ഷത്തിനിടെ സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളായത് 3,650 ക്രിമിനല്‍ കേസുകളില്‍. 2020 വരെയുള്ള കണക്കാണിത്. 15ാം നിയമസഭയുടെ മൂന്നാം സമ്മേളനത്തില്‍ നജീബ് കാന്തപുരം എം.എല്‍.എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. അതേസമയം നിലവില്‍ സംസ്ഥാനത്തുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്ക് തൊഴില്‍ വകുപ്പിന്റെ പക്കലില്ല. ഇതിന് വേണ്ടിയുള്ള പരിശോധന നിലച്ചിട്ട് നാളുകളായി. കൊവിഡിന്റെ ആദ്യഘട്ടത്തില്‍ 25,000ത്തോളം അന്യസംസ്ഥാനത്തൊഴിലാളികളെയാണ് തൊഴില്‍ വകുപ്പ് ഇടപെട്ട് നാട്ടിലെത്തിച്ചത്. നിയന്ത്രണങ്ങളില്‍ ഇളവ് …

Read More »

രാ​ജ്യ​ത്തെ ഒ​മി​ക്രോ​ണ്‍ ബാ​ധി​ത​രു​ടെ എ​ണ്ണം 500 ക​ട​ന്നു; ഏറ്റവും കൂടുതൽ രോ​ഗ ബാ​ധിതർ മ​ഹാ​രാ​ഷ്ട്ര​യിൽ; കേരളത്തിൽ 57 പേർക്ക് രോ​ഗം…

ഇന്ത്യയില്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്നു. രാ​ജ്യ​ത്ത് നിലവില്‍ 508 പേ​രി​ലാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ല്‍ 153 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ലും മ​ധ്യ​പ്ര​ദേ​ശി​ലും ആ​ദ്യ​മാ​യി രോ​ഗ ബാ​ധ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. വി​ദേ​ശ​ത്ത് നി​ന്നു​മെ​ത്തി​യ​വ​രി​ലാ​ണ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച മാ​ത്രം രാ​ജ്യ​ത്ത് 77 ഒ​മി​ക്രോ​ണ്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ല്‍ ഒ​മി​ക്രോ​ണ്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. 141 പേ​ര്‍​ക്കാ​ണ് സം​സ്ഥാ​ന​ത്ത് ഒ​മി​ക്രോ​ണ്‍ ബാ​ധി​ച്ച​ത്. ഡ​ല്‍​ഹി(79), കേ​ര​ളം(57), ഗു​ജ​റാ​ത്ത്(49), …

Read More »

രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം: കേന്ദ്ര സംഘം കേരളത്തിലേക്ക്…

രാജ്യത്ത് ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളമടക്കം പത്ത് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്രസംഘം. കൊവിഡ് വൈറസിന്റെ വ്യാപനം കൂടിയ സംസ്ഥാനങ്ങളിലും വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളിലുമാണ് കേന്ദ്രത്തിന്റെ വിദഗ്ധ സംഘം സന്ദര്‍ശനം നടത്തുന്നത്. കൊവിഡ് ആശങ്കയ്ക്ക് ഒപ്പം ഒമിക്രോണ്‍ ഭീതി കൂടി ആയതോടെ കൂടുതല്‍ നിരീക്ഷണവും പരിശോധനയും വേണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. രാജ്യത്തെ 20 ജില്ലകളില്‍ 5 ശതമാനത്തിന് മുകളിലാണ് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം …

Read More »