Breaking News

National

വാഹനാപകടത്തില്‍ 2 വിദ്യാര്‍ഥികള്‍ മരിച്ചു; അപകടം മുന്നില്‍ പോകുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈകിന്റെ ഹാന്‍ഡില്‍ കുടുങ്ങി തെറിച്ചുവീണ്

വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. ബെനാര്‍ഘട്ടയിലെ എ എം സി കോളജ് വിദ്യാര്‍ഥികളായ കൗശിക് (19), സുഷമ (19) എന്നിവരാണ് മരിച്ചത്. മുന്നില്‍ പോകുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ലോറിയില്‍ ബൈകിന്റെ ഹാന്‍ഡില്‍ കുടുങ്ങി തെറിച്ചുവീണാണ് അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഹാന്‍ഡില്‍ ലോറിയില്‍ കുടുങ്ങിയതോടെ ബൈക് റോഡിലേക്ക് മറിയുകയായിരുന്നു. ഇതോടെ ഇരുവരും തലയടിച്ച്‌ വീണു. 10 മീറ്ററോളം ബൈകിനെ വലിച്ചിഴച്ച്‌ മുന്നോട്ടുപോയശേഷമാണ് ലോറി നിര്‍ത്തിയത്. ഇരുവരും വ്യാഴാഴ്ച ബെനാര്‍ഘട്ട ബയോളജികല്‍ …

Read More »

കണ്ടക്ടർമാർ വനിതാ യാത്രക്കാരെ തൊടാനോ ചോദ്യം ചെയ്യാനോ പാടില്ല; നിയമഭേദഗതിയുമായി സർക്കാർ…

ബസ് യാത്രകളില്‍ പലപ്പോഴും യാത്രക്കാരും ബസ് ജീവനക്കാരും തമ്മില്‍ വഴക്കുകള്‍ ഉണ്ടാകാറുണ്ട്. ബസ് കണ്ടക്ടര്‍മാര്‍ (Bus Conductor) വനിതായാത്രക്കാരെ (Woman Passengers) വാക്കാലോ ലൈംഗികമായോ ഉപദ്രവിക്കുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍, 1989ലെ മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി (Tamil Nadu Motor Vehicles Rules) വരുത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. വനിതായാത്രികരോട് യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ച് ചോദിക്കാനോ അവരെ തൊടാനോ അനുചിതമായ മറ്റു പരാമർശങ്ങൾ നടത്താനോ കണ്ടക്ടര്‍മാര്‍ക്ക് കഴിയില്ലെന്ന് …

Read More »

അഞ്ച് ട്രെയിനുകളില്‍ നിന്ന് 100 കോടി : വന്‍ നേട്ടവുമായി ഇന്ത്യന്‍ റെയില്‍വേ…

കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ അഞ്ച് ട്രെയിനുകളില്‍നിന്ന് 100 കോടി രൂപയുടെ വരുമാനം ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ സോണ്‍ കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. 5 ട്രെയിനുകളില്‍ നിന്ന് യാത്രക്കൂലി ഇനത്തില്‍ 100.03 കോടി രൂപ ലഭിച്ചു. ട്രെയിനുകളും ലഭിച്ച വരുമാനവും താഴെ കൊടുക്കുന്നു 1. 22181 ജബല്‍പുര്‍-നിസാമുദ്ദീന്‍ ഗോണ്ട്വാന എക്‌സ്പ്രസ് – 21.32 കോടി രൂപ 2. 12427 റേവ-ആനന്ദ് വിഹാര്‍ എക്‌സ്പ്രസ് …

Read More »

‘രണ്ടുഭാഗത്തും തെറ്റുണ്ട്’; ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമത്തില്‍ കര്‍ണാടക ആഭ്യന്തരമന്ത്രി

കര്‍ണാടകയില്‍ ഹിന്ദുത്വ സംഘടനകള്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തുന്ന അക്രമങ്ങളെ ന്യായീകരിച്ച്‌ ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര. രണ്ടു ഭാഗത്തും തെറ്റുണ്ട്. ഇത്തരം അക്രമങ്ങളില്‍ ഭാഗികമായി ക്രിസ്ത്യാനികളും ഉത്തരവാദികളാണെന്നും മന്ത്രി പറഞ്ഞു. ”രണ്ടു ഭാഗത്തും തെറ്റുണ്ട്. അവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നില്ലെങ്കില്‍ മറ്റുള്ളവര്‍ അവരെ തടഞ്ഞ് അനാവശ്യ ശബ്ദകോലാഹലങ്ങള്‍ ഉണ്ടാക്കുകയില്ല. അതേസമയം നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ല… പരാതി ലഭിച്ചാല്‍ അക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കും”-മന്ത്രി പറഞ്ഞു. ചില കുഴപ്പക്കാര്‍ മൂലമാണോ ക്രമസമാധാനം തകരുന്നതെന്ന ചോദ്യത്തിന് …

Read More »

രാജീവ്​ ഗാന്ധി വധം; പ്രതി നളിനിക്ക് 30 ദിവസം പരോള്‍…

രാജീവ്ഗാന്ധി വധക്കേസിലെ പ്രതി നളിനിക്ക് പരോള്‍ അനുവദിച്ചു. 30 ദിവസം പരോള്‍ നല്‍കാന്‍ തീരുമാനിച്ചതായി തമിഴ്നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. മൂന്ന് പതിറ്റാണ്ട് നീണ്ട ജയില്‍വാസത്തിനിടെ മൂന്നാം തവണയാണ് നളിനിക്ക്​ പരോള്‍ ലഭിക്കുന്നത്. മാതാവിന്‍റെ ആരോഗ്യനില പരിഗണിച്ചാണ് പരോള്‍ അനുവദിച്ചത്. അമ്മയെ പരിചരിക്കാനായി 30 ദിവസം പരോളിന് അനുമതി തേടി നളിനി ആഴ്ചകള്‍ക്ക് മുന്‍പ് ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, അത് പരിഗണിക്കപ്പെട്ടില്ല. പിന്നീട് നളിനിയുടെ അമ്മ …

Read More »

കേരളം ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃക, കോവിഡ് പ്രതിരോധം ലോകശ്രദ്ധ പിടിച്ചുപറ്റി: രാഷ്ട്രപതി

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളം ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കോവിഡ് പ്രതിരോധത്തില്‍ കേരളത്തിലെ ഡോക്ടര്‍മാരും നഴ്‌സുമാരും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ പരിശ്രമങ്ങള്‍ ലോകമാകെ ശ്രദ്ധിക്കപ്പെട്ടതായും രാഷ്ട്രപതി പറഞ്ഞു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവും സമ്ബൂര്‍ണ സാക്ഷരതയുടെ മുഖ്യശില്‍പിയുമായ പി എന്‍ പണിക്കരുടെ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള പൂജപ്പുര പാര്‍ക്കിലാണ് പി എന്‍ പണിക്കരുടെ പൂര്‍ണകായ പ്രതിമ രാഷ്ട്രപതി …

Read More »

‘ജീവനക്കാരായി 20,000 പെണ്‍കുട്ടികള്‍, ഒരു മുറിയില്‍ 12 പേര്‍’; എട്ടു പേര്‍ മരിച്ചു; ഫോക്‌സ്‌കോണ്‍ ഫാക്ടറിയില്‍ നടക്കുന്നതെന്ത്?

ഭക്ഷ്യവിഷബാധയേറ്റ് എട്ടു വനിതാ ജീവനക്കാര്‍ മരിച്ച സംഭവത്തിന് പിന്നാലെ ഫോക്‌സ്‌കോണ്‍ ഫാക്ടറിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍. എട്ടുപേരുടെ മരണവിവരം മറച്ചുവയ്ക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും അതിന് പൊലീസിന്റെയും മറ്റ് അധികാരികളുടെയും പിന്തുണയുണ്ടെന്നും സമരം നടത്തുന്ന വനിതാ ജീവനക്കാര്‍ പ്രമുഖ തമിഴ് മാധ്യമമായ തന്തി ടിവിയോട് പറഞ്ഞു. ജീവനക്കാരുടെ വാക്കുകള്‍: ”20,000 പെണ്‍കുട്ടികളാണ് ഫോക്‌സ്‌കോണ്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്നത്. ജീവനക്കാരില്‍ 90 ശതമാനവും പെണ്‍കുട്ടികളാണ്. ഇവര്‍ക്ക് താമസിക്കാന്‍ വേണ്ടി 17 ഹോസ്റ്റലുകളാണുള്ളത്. കൊവിഡ് കാലത്തും …

Read More »

‘സുരക്ഷിതമായ സ്ഥലം അമ്മയുടെ ഗർഭപാത്രവും കുഴിമാടവും മാത്രം’; ലൈംഗിക പീഡനത്തിനിരയായ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ്…

ലൈംഗിക പീഡനത്തിന് (sexually harassed) ഇരയായ വിദ്യാർത്ഥിനി ആത്മഹത്യാ കുറിപ്പ് (Suicide note) എഴുതി വെച്ച് ജീവനൊടുക്കി. ചെന്നൈയിലെ പൂനമല്ലിയിലാണ് ദാരുണമായ സംഭവം നടന്നത്. ലൈംഗിക പീഡനത്തെ തുടർന്ന് നേരിടേണ്ടി വന്ന ഒറ്റപ്പെടലിനെ കുറിച്ചും മനാസിഘാതത്തെ കുറിച്ചുമാണ് പതിനൊന്നാം ക്ലാസ് വിദ്യാര‍്ത്ഥിനി ആത്മഹത്യാ കുറിപ്പിൽ എഴുതിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്തെ സർക്കാർ സ്കൂളിലെ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. അമ്മ വീട്ടിൽ …

Read More »

പ്രസവിച്ചയുടന്‍ കുഞ്ഞിനെ ഉപേക്ഷിച്ച്‌ ഒരമ്മ; പൊക്കിള്‍ക്കൊടി മുറിച്ചു മാറ്റാത്ത കുഞ്ഞിനെ തന്റെ കുഞ്ഞുങ്ങള്‍ക്കൊപ്പം ഒരു രാത്രി മുഴുവന്‍ സംരക്ഷിച്ച്‌ നായ..

പ്രസവിച്ചയുടന്‍ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച നവജാത ശിശുവിനു രക്ഷയായത് പ്രസവിച്ചു കിടന്ന നായ. പൊക്കിള്‍ കൊടി പോലും വേര്‍പെടുത്താത്ത കുഞ്ഞിനെ നായ തന്റെ കുഞ്ഞുങ്ങള്‍ക്കൊപ്പം കാത്തുസൂക്ഷിക്കുക ആയിരുന്നു. ഛത്തീസ്‌ഗഡിലെ മുങ്കേലി ജില്ലയിലാണു സംഭവം. രാവിലെ കുഞ്ഞിന്റെ കരച്ചില്‍കേട്ട് എത്തിയ ഗ്രാമീണരാണു സംഭവം അറിയുന്നത്. നാട്ടുകാര്‍ കാണുമ്ബോള്‍ കുഞ്ഞ് നായക്കുട്ടികള്‍ക്കൊപ്പം സുരക്ഷിതമായി കഴിയുക ആയിരുന്നു. പൊക്കിള്‍ക്കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലാണു കുഞ്ഞിനെ കണ്ടതെന്നു നാട്ടുകാര്‍ പറയുന്നു. നായയാണു കുഞ്ഞിനെ രാത്രിയില്‍ സംരക്ഷിച്ചതെന്നും …

Read More »

പ്രമുഖ ജുവലറിയില്‍ കവര്‍ച്ച; 15കിലോ സ്വര്‍ണം കണ്ടെടുത്തത് ശ്മശാനത്തില്‍ നിന്ന്…

ചെന്നൈ: വെല്ലൂരിലെ പ്രമുഖ ജുവലറിയില്‍ നിന്ന് കവര്‍ന്ന 15 കിലോ സ്വര്‍ണം ശ്മശാനത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കഴിഞ്ഞ 15 നാണ് കവര്‍ച്ച നടന്നത്. കേസില്‍ കഴിഞ്ഞ ദിവസം ഒരാള്‍ അറസ്റ്റിലായിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വര്‍ണം കണ്ടെത്തിയത്. വെല്ലൂര്‍ ടൗണില്‍ നിന്ന് 40 കിലോമീറ്ററോളം അകലെയുള്ള ഒടുക്കല്ലൂരിലുള്ള ശ്മശാനത്തില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. കേസില്‍ വെല്ലൂര്‍ കുച്ചിപ്പാളയം സ്വദേശിയായ ടിക്ക രാമനെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് …

Read More »