Breaking News

National

പേരില്‍ ജാതി ഉണ്ടെങ്കില്‍ ഇനി ജോലി ഇല്ല, ജാതിവാല്‍ മുറിച്ച് ഏരീസ് ഗ്രൂപ്പ്: ജീവനക്കാരുടെ പേര് തിരുത്താന്‍ ചെലവ് കമ്പനി വഹിയ്ക്കും

പേരില്‍ ജാതി കൊണ്ടുനടക്കുന്നവര്‍ക്ക് ഇനി ജോലി ഉണ്ടാകില്ലെന്ന് ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്. വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് ജീവനക്കാര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് കമ്പനിയുടെ സ്ഥാപക ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഡോ. സോഹന്‍ റോയ് ഇക്കാര്യം അറിയിച്ചത്. പുതിയതായി സ്ഥാപനത്തില്‍ ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഈ നിബന്ധന ബാധകമായിരിക്കും.  നിലവിലുള്ള ജീവനക്കാര്‍ക്ക് തങ്ങളുടെ ഔദ്യോഗിക നാമത്തില്‍ നിയമപരമായ തിരുത്തലുകള്‍ വരുത്തണമെങ്കില്‍ അതിനാവശ്യമായ ചെലവുകള്‍ സ്ഥാപനം വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിപ്ലവകരമായ തീരുമാനങ്ങളിലൂടെ …

Read More »

കുടുംബവഴക്കിനിടെ ഭർത്താവിനെ കൊലപ്പെടുത്തി; തലയറുത്ത് ബാഗിലിട്ട് ഭാര്യ പോലീസ് സ്‌റ്റേഷനിൽ; ഞെട്ടൽ മാറാതെ പോലീസ് ഉദ്യോഗസ്ഥരും

കുടുംബവഴക്കിനിടെ ഭർത്താവിനെ കൊലപ്പെടുത്തി തലയറുത്തെടുത്ത് ഭാര്യ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ആന്ധ്രാപ്രദേശ് ചിറ്റൂർ ജില്ലയിലെ റെനിഗുണ്ടയിൽ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഭർത്താവിന്റെ അറുത്തെടുത്ത തലയുമായി നടന്നാണ് യുവതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. 53കാരനായ ഭശ്യാം രവിചന്ദ്രൻ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ വസുന്ധരയെ (50) അറസ്റ്റ് ചെയ്തു. പോലീസ് സ്‌റ്റേഷനിലെത്തി വസുന്ധര കീഴടങ്ങിയതിനു പിന്നാലെ പോലീസ് ഇവരുടെ വീട്ടിലെത്ത് പരിശോധന നടത്തിയപ്പോഴാണ് രവിചന്ദ്രന്റെ ശരീരം കണ്ടെത്തിയത്. കുടുംബവഴക്കിനെ …

Read More »

പതിനാറുകാരനെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു: ഇരുപത്തിയൊന്നുകാരി അറസ്റ്റിൽ…

പതിനാറ് വയസുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഇരുപത്തിയൊന്നുകാരി അറസ്റ്റിൽ. അസം സ്വദേശിനിയെയാണ് എറണാകുളം ടൗൺ നോർത്ത് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബർ അവസാനമാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്.  ആൺകുട്ടിയുമായുള്ള യുവതിയുടെ സൗഹൃദം പ്രണയത്തിന് വഴിമാറുകയായിരുന്നു. തുടർന്ന് ഒരുമിച്ച്‌ ജീവിക്കാനായി ഇരുവരും നാട് വിടുകയായിരുന്നു എന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. നാട്ടിൽ താമസിക്കുകയാണെങ്കിൽ കല്യാണം കഴിച്ച്‌ ഒരുമിച്ച്‌ ജീവിക്കാനാവിലെന്ന് പറഞ്ഞ് യുവതി ആൺകുട്ടിയെ …

Read More »

തണുപ്പ് മാറ്റാന്‍ മുറിയില്‍ അടുപ്പ് കത്തിച്ചു; വിഷപ്പുക ശ്വസിച്ച്‌ അമ്മയ്ക്കും നാലുമക്കളും മരിച്ചു…

ഷഹ്ദാരയിലെ സീമാപുരി ഏരിയയില്‍ അടുപ്പില്‍നിന്നുള്ള വിഷപ്പുക ശ്വസിച്ച്‌ അമ്മയും നാലുമക്കളും മരിച്ചു. ഭര്‍ത്താവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓള്‍ഡ് സീമാപുരി സ്വദേശി മോഹിത് കാലിയയുടെ ഭാര്യ രാധയും നാലുകുട്ടികളുമാണ് മരിച്ചത്. മോഹിത് കാലിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓള്‍ഡ് സീമാപുരിയില്‍ അമര്‍പാല്‍ സിങ്ങിന്റെ വീട്ടിലെ വാടകക്കാരാണിവര്‍. കുടുംബാംഗങ്ങള്‍ അബോധാവസ്ഥയില്‍ മുറിയില്‍ കിടക്കുന്നുവെന്ന് അയല്‍വാസികളാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അമ്മയുടെയും മക്കളുടെയും ജീവന്‍ രക്ഷിക്കാനായില്ല. വായുസഞ്ചാരമില്ലാത്ത ചെറിയ മുറിയിലാണ് …

Read More »

ശബരിമലയിലേക്ക് ഡോളിയിലെത്തിയ അജയ് ദേവ്ഗണിന് പരിഹാസം.

കോവിഡ് നിയന്ത്രണങ്ങളില്‍ കഴിഞ്ഞ വർഷത്തേക്കാള്‍ ഇളവവ് പ്രഖ്യാപിച്ചതോടെ നിരവധി പ്രമുഖരും ഇത്തവണ ശബരിമല ദർശനത്തിന് എത്തിയിരുന്നു. ബോളിവുഡ് താരമായ അജയ് ദേവ്ഗണ്‍ ആയിരുന്നു ഇത്തവണ ശബരിമല ദർശനത്തിന് എത്തിയ പ്രമുഖരില്‍ ഒരാള്‍. എന്നാല്‍ ഇപ്പോള്‍ ഈ സന്ദർശനത്തിന്റെ പേരില്‍ അദ്ദേഹം ഇപ്പോള്‍ പരിഹസിക്കപ്പെടുന്നതാണ് സാമൂഹ്യ മാധ്യമങ്ങളില്‍ കാണാന്‍ കഴിയുന്നത്. ജനുവരി 13 നായിരുന്നു അജയ് ദേവ്ഗണ്‍ ശബരിമലയില്‍ ദർശനത്തിന് എത്തിയത്. രാവിലെ ഒമ്പതുമണിയോടെ കൊച്ചിയിൽ നിന്നും ഹെലികോപ്ടർ മാർഗ്ഗം നിലയ്ക്കലെത്തിയ …

Read More »

വിവാഹം ഉറപ്പിച്ച ശേഷവും ജോലിക്ക് പോകുന്നില്ല, മറ്റൊരു സ്ത്രീയുമായി നിരന്തരം ചാറ്റും; ഒടുവിൽ യുവാവിനെ തല്ലിക്കൊന്ന് പുഴയിലെറിഞ്ഞ് മാതാപിതാക്കൾ…

യുവാവിനെ മാതാപിതാക്കളും സഹോദരിയും ചേർന്ന് തല്ലിക്കൊന്ന് പുഴയിലെറിഞ്ഞു. വിവാഹം ഉറപ്പിച്ചിട്ടും ജോലിക്ക് പോകാതെ മറ്റൊരു സ്ത്രീയുമായി നിരന്തരം ചാറ്റ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കുടുംബം മകനെ ക്രൂരമായി കൊലപ്പെടുത്തിയത്. മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലാണ് കൊലപാതകം നടന്നിരിക്കുന്നത്. രാമകൃഷ്ണ സിംഗ് എന്ന 25കാരനാണ് കൊല്ലപ്പെട്ടത്. കൈയ്യും കാലും കൂട്ടിക്കെട്ടിയ നിലയിൽ സമീപത്തെ പുഴയിൽ നിന്ന് രാമകൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാതാപിതാക്കളുടെ ക്രൂരത പുറംലോകം അറിഞ്ഞത്. ജനുവരി അഞ്ചിനാണ് മൃതദേഹം …

Read More »

യാത്രയ്ക്കിടെ ഡ്രൈവര്‍ ബോധരഹിതനായി; 10 കിലോമീറ്ററോളം ബസോടിച്ച് വീട്ടമ്മ, വൈറലായി വീഡിയോ…

ബസ് യാത്രയ്ക്കിടെ ഡ്രൈവര്‍ (driver) ബോധരഹിതനായതിനെ തുടര്‍ന്ന് ആദ്യമായി ജീവിതത്തില്‍ ബസിന്റെ വളയം പിടിച്ച് 42 കാരിയായ വീട്ടമ്മ. പൂനെയ്ക്ക് സമീപം ഷിരൂര്‍ എന്ന സ്ഥലത്തേക്ക് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം വിനോദയാത്രയ്ക്ക് പോകുമ്പോഴായിരുന്നു സംഭവം. ഗത്യന്തരമില്ലാതെ ആര്‍ക്കും പരിചയമില്ലാത്ത ഒരു സ്ഥലത്ത് ഡ്രൈവര്‍ക്ക് വണ്ടി നിര്‍ത്തേണ്ടി വന്നു. ഇതോടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം ഉച്ചത്തില്‍ നിലവിളിക്കാന്‍ തുടങ്ങി. ഇതിനിടെയാണ് യാത്രാസംഘത്തില്‍നിന്നുള്ള യോഗിത സാതവ് എന്ന യുവതി അവരുടെ …

Read More »

മൃഗബലി നടത്താൻ മദ്യപിച്ചെത്തി ; ആടിനു പകരം കത്തിവെച്ച് വെട്ടിയത് യുവാവിന്റെ കഴുത്തില്‍…

മൃഗബലിക്കിടെ യുവാവിനെ കഴുത്തറത്ത് കൊന്നു. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ വല്‍സപ്പള്ളിയിലാണ് ദാരുണാമായ സംഭവം. പ്രതിയായ ചലാപതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വല്‍സപ്പള്ളി സ്വദേശിയായ സുരേഷാണ്(35) കൊല്ലപ്പെട്ടത്. സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി യെല്ലമ്മ ക്ഷേത്രത്തില്‍ മൃഗബലി സംഘടിപ്പിച്ചു. ഇതിനിടെയാണ് ആടിന് പകരം ചലാപതി സുരേഷിന്റെ കഴുത്തറത്തത്. ബലിയ്ക്കായി ആടിനെ പിടിച്ചുനിന്നിരുന്നത് സുരേഷായിരുന്നു. മദ്യലഹരിയിലായിരുന്ന ചലാപതി ആടിന് പകരം സുരേഷിന്റെ കഴുത്തിലാണ് വെട്ടിയത്. കുത്തേറ്റയുടന്‍ സുരേഷിന്റെ കഴുത്തില്‍ ചോര വാര്‍ന്നൊഴുകി. ഉടന്‍തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ …

Read More »

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രം; 28,481 പുതിയ കേസുകള്‍; കൂടുതല്‍ തിരുവനന്തപുരത്ത്…

കേരളത്തില്‍ 28,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 165 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 39 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച്‌ അപ്പീല്‍ നല്‍കിയ 83 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,026 ആയി. തിരുവനന്തപുരം 6911 എറണാകുളം 4013 കോഴിക്കോട് 2967 തൃശൂര്‍ 2622 കോട്ടയം 1758 …

Read More »

മുംബൈ മൂന്നാം തരംഗത്തിന്റെ കൊടുമുടി കടന്നുവെന്ന് ദൗത്യസേന…

മുംബൈ മൂന്നാം തരംഗത്തിന്റെ കൊടുമുടി കടന്നതായി കൊവിഡ്‌ ദൗത്യസേന. തുടര്‍ച്ചയായി കൊവിഡ് കേസുകള്‍ കുറയുന്നതിന്റെ അടിസ്ഥാനത്തിലാണ് നഗരത്തില്‍ കൊവിഡ്‌ വ്യാപനത്തിന്റെ മൂര്‍ധന്യാവസ്ഥ കഴിഞ്ഞതായി വിദഗ്‌ധ സംഘത്തിന്റെ വിലയിരുത്തല്‍. ഇതേ നില തുടര്‍ന്നാല്‍ കൊവിഡ്‌ വ്യാപനം നിയന്ത്രണത്തിലായതായി ഉറപ്പിക്കാന്‍ കഴിയുമെന്നാണ് ബി.എം.സി. നിഗമനം. കഴിഞ്ഞ വര്‍ഷം ജൂലൈ 29 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസുകളും നഗരത്തില്‍ രേഖപ്പെടുത്തിയിരുന്നു. മുംബൈയില്‍ ബുധനാഴ്ച 16,420 പുതിയ കൊവിഡ് കേസുകളും വ്യാഴാഴ്ച 13,702 …

Read More »