Breaking News

National

വിവാഹിതയാണെന്ന് മറച്ചുവച്ചു പ്രണയം, കാമുകനൊപ്പം പോകാന്‍ മക്കള്‍ക്ക് വിഷം കൊടുത്തു കൊലപ്പെടുത്തി: യുവതി അറസ്റ്റില്‍…

കാമുകനൊപ്പം പോകാന്‍ ഒന്നര വയസ്സുള്ള മകനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ യുവതി അറസ്റ്റില്‍. കന്യാകുമാരി സ്വദേശിനി കാര്‍ത്തിക (21) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം, യുവാവിനൊപ്പം പോകാന്‍ വേണ്ടി യുവതി തന്റെ രണ്ട് കുട്ടികള്‍ക്കും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ കുലക്കച്ചി സ്വദേശി ജഗദീശിന്റെ ഭാര്യയാണ് അറസ്റ്റിലായ കാര്‍ത്തിക. ഇരുവര്‍ക്കും ശരണ്‍, സജ്‌ന എന്ന പേരില്‍ രണ്ട് കുട്ടികള്‍ ഉണ്ടായിരുന്നു. …

Read More »

മുസ്ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി റേപ് ചെയ്യും’; പരസ്യ ഭീഷണിയുമായി ഹിന്ദു പുരോഹിതൻ (വീഡിയോ)

മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടു പോയി ബലാത്സം​ഗം ചെയ്യുമെന്ന് ഹിന്ദു പുരോഹിതൻ ഭീഷണിപ്പെടുന്ന വീഡിയോ പുറത്തു വന്നതിനെ തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഉത്തര്‍പ്രദേശ് പൊലീസ്. ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള സീതാപൂർ ജില്ലയിലെ മുസ്ലീം പള്ളിക്ക് പുറത്ത്, ഖൈരാബാദിലെ പ്രാദേശിക പുരോഹിതൻ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്. കാവി വസ്ത്രം ധരിച്ച ഒരാൾ, ജീപ്പിനുള്ളിൽ നിന്ന് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത് വീഡിയോയിൽ …

Read More »

പത്താം ക്ലാസ്സ് തോറ്റാല്‍ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഭയം : പതിനഞ്ചുകാരന്‍ പിതാവിനെ വെട്ടിക്കൊന്നു…

പത്താം ക്ലാസ് പരീക്ഷ തോറ്റാല്‍ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഭയന്ന് പതിനഞ്ചുവയസുകാരന്‍ പിതാവിനെ വെട്ടിക്കൊന്നു. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന പിതാവിനെ കോടാലി ഉപയോഗിച്ചാണ് കുട്ടി വെട്ടിക്കൊന്നത്. പിന്നീട് കുറ്റം അയല്‍വാസിയുടെ തലയില്‍ കെട്ടി വയ്ക്കാനും ശ്രമിച്ചു. സംഭവം നടന്ന ഏപ്രില്‍ 2ന് പുലര്‍ച്ചെ അയല്‍വാസിയും മറ്റൊരാളും സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നത് കണ്ടുവെന്ന് കുട്ടി പോലീസിനോട് പറഞ്ഞിരുന്നു. ഇതനുസരിച്ച് അയല്‍വാസിയെ കസ്റ്റഡിയിലെടുത്തെങ്കിലും ഫോറന്‍സിക് പരിശോധനയില്‍ കൊലപാതകത്തില്‍ ഇയാള്‍ക്ക് പങ്കില്ലെന്ന് …

Read More »

ട്രാഫിക് നിയമം ലംഘിച്ചു; നടന്‍ അല്ലു അര്‍ജുന് പിഴ ചുമത്തി ഹൈദരാബാദ് പൊലീസ്…

ട്രാഫിക് നിയമം ലംഘിച്ചതിന് നടന്‍ അല്ലു അര്‍ജുന് പിഴ ചുമത്തി ഹൈദരാബാദ് പൊലീസ്. താരത്തിന്റെ വാഹനമായ റേഞ്ച് റോവര്‍ എസ്‌യുവിയില്‍ ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചതിനാണ് പിഴ ചുമത്തിയത്. 700രൂപ പിഴയടച്ച ശേഷം ഗ്ലാസില്‍ മാറ്റം വരുത്തണമെന്നും പൊലീസ് അല്ലു അര്‍ജുനോട് ആവശ്യപ്പെട്ടു. വാഹനങ്ങള്‍ക്കുള്ളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി 2012ല്‍ തന്നെ രാജ്യത്ത് വാഹനങ്ങളില്‍ ടിന്റഡ് ഗ്ലാസ് ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ട്രാഫിക് നിയമം ലംഘിച്ചതിന് തെലുങ്ക് സംവിധായകനായ ത്രിവിക്രം …

Read More »

പിരിഞ്ഞിട്ടും വഴക്ക് തീരുന്നില്ല; 60 കേസുകളുമായി ദമ്ബതികള്‍ കോടതിയില്‍; ഒടുവില്‍ സുപ്രീംകോടതിയുടെ വിധി ഇങ്ങനെ…

വിവാഹജീവിതത്തിനിടയില്‍ തര്‍ക്കങ്ങളുണ്ടാവുക സ്വഭാവികമാണ്. എന്നാല്‍ വിവാഹമോചനം നേടി രണ്ടുപേരും രണ്ടു വഴിക്കായിട്ടും തര്‍ക്കം തീരുന്നില്ലെങ്കില്‍ എന്താണ് പറയുക. പരസ്പരം കേസുകള്‍ കൊടുത്തു മത്സരിക്കുകയാണ് രണ്ടുപേര്‍. കഴിഞ്ഞ 41 വര്‍ഷത്തിനിടയില്‍ 60 കേസുകളാണ് ദമ്ബതികള്‍ കോടതിയില്‍ ഫയല്‍ ചെയ്തത്. 41 വര്‍ഷമായി ഇവര്‍ പരസ്പരം തര്‍ക്കത്തിലാണ്. ഒരുമിച്ച ജീവിച്ച 30 വര്‍ഷത്തിനിടയിലും വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിനു ശേഷമുള്ള 11 വര്‍ഷത്തിനിടയിലുമായാണ് ഇവര്‍ പരസ്പരം ഇത്രയധികം കേസുകളുമായി കോടതിയെ സമീപിച്ചത്. ഈ കണക്കുകള്‍ …

Read More »

പാലില്‍ ഉറക്ക ഗുളിക കലക്കി ഭര്‍ത്താവിനെ മയക്കി കിടത്തി അരിവാള്‍കൊണ്ട് വെട്ടി അരുംകൊല! അരുംകൊലയ്ക്ക് പിന്നാലെ ചുരുളഴിഞ്ഞത് അവിഹിത ബന്ധം; ഭാര്യയും കാമുകനും സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം ആറുപേര്‍ പിടിയില്‍…

രാജ്യത്ത് ഇപ്പോൾ വളരെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് പുറത്ത് വരുന്നുകൊണ്ടിരിക്കുന്നത്. കൊലപാതകങ്ങള്‍ നിത്യസംഭവമായി മാറുകയാണ്. ഇപ്പോഴിതാ സമാനമായ സംഭവമാണ് പുറത്ത് വരുന്നത്. ദിണ്ടിക്കല്‍ എരിയോടിനടുത്ത് കുരുക്കളയന്‍പട്ടിയിലെ കല്‍പ്പണിക്കാരനായ സെല്‍വരാജ് (40), ഇവരുടെ അമ്മ സൗന്ദരമ്മാള്‍ (65) എന്നിവരാണ് മാര്‍ച്ച്‌ 31-ന് രാത്രി കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ മകന്റെ ഭാര്യ, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവരടക്കം ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട സെല്‍വരാജിന്റെ ഭാര്യയ്ക്കുണ്ടായിരുന്ന അവിഹിതബന്ധമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. കുരുക്കളയന്‍പട്ടിയിലെ …

Read More »

രണ്ടാം വിവാഹത്തിന് പുറപ്പെട്ട യുവാവിനെ ക്ഷേത്രത്തില്‍ ചൂടന്‍ സമ്മാനവുമായി കാത്തുനിന്നത് ആദ്യ ഭാര്യയും കുടുംബാംഗങ്ങളും…

ആദ്യവിവാഹത്തിലെ ഭാര്യയെ സ്ത്രീധനത്തിന്റെ പേരില്‍ ഉപേക്ഷിച്ച ശേഷം രണ്ടാം വിവാഹത്തിന് പുറപ്പെട്ട യുവാവിന് കിട്ടിയത് നല്ല നാടന്‍ തല്ല്. ഛത്തീസ്ഗഡിലെ ജന്‍ജ്ഗിര്‍ ചമ്ബയിലാണ് സംഭവം. സോം പ്രകാശ് നാരായണ്‍ ജയ്സ്വാള്‍ എന്നയാളാണ് 2017ല്‍ വിവാഹം ചെയ്ത യുവതിയെ ഉപേക്ഷിച്ച്‌ വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ഇയാളെ ആദ്യ ഭാര്യ ദാമിനി ജയ്സ്വാളാണ് കുടുംബാംഗങ്ങളുമായി എത്തി ശാരീരികമായി കൈകാര്യം ചെയ്തത്. ഇതിന് ശേഷം യുവാവിനെതിരെ ഇവര്‍ സ്ത്രീധന പീഡനത്തിനെതിരെ കേസും നല്‍കി. …

Read More »

കഞ്ചാവ് ഉപയോഗിച്ചു, 15-കാരനെ തൂണില്‍ കെട്ടിയിട്ട് കണ്ണില്‍ മുളകുപൊടി തേച്ച്‌ അമ്മ: വീഡിയോ വൈറല്‍

കഞ്ചാവ് ഉപയോഗിച്ചതിന് 15-കാരനെ തൂണില്‍ കെട്ടിയിട്ട് കണ്ണില്‍ മുളകുപൊടി തേച്ച്‌ അമ്മ. തെലങ്കാനയിലെ സൂര്യപെട്ട് ജില്ലയിലാണ് സംഭവം നടന്നത്. സ്ഥിരമായി കഞ്ചാവ് ഉപയോഗത്തിന് അടിമയായിരുന്നു 15കാരന്‍. അമ്മ എത്ര ആവശ്യപ്പെട്ടിട്ടും കഞ്ചാവ് ഉപയോഗം നിര്‍ത്താന്‍ കൂട്ടാക്കിയില്ല. മാത്രമല്ല കഞ്ചാവിന് പണം നല്‍കാത്തതിന് അമ്മയെ ദേഹോപദ്രവം ഏല്‍പ്പിക്കാനും തുടങ്ങി. ഇതോടെയാണ് മകനെ മര്യാദ പഠിപ്പിക്കാന്‍ കടുത്ത മാര്‍ഗ്ഗം തന്നെ ‘അമ്മ തിരഞ്ഞെടുത്തത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

Read More »

മുപ്പതോളം കുട്ടികളടങ്ങിയ സ്‌കൂള്‍ ബസ് കാണാതായി; ഡ്രൈവറുടെ ഫോണ്‍ സ്വിച്ച്‌ ഓഫ്; ആശങ്കയിലായ രക്ഷിതാക്കള്‍ക്ക് ഒടുവില്‍ ആശ്വാസ വാര്‍ത്ത

മഹാരാഷ്‌ട്രയില്‍ സ്‌കൂള്‍ ബസ് കാണാതായത് ആശങ്കയ്‌ക്ക് ഇടയാക്കി. മണിക്കൂറുകള്‍ക്ക് ശേഷമാണ് വിദ്യാര്‍ത്ഥികളടങ്ങുന്ന ബസ് കണ്ടെത്തിയത്. എല്ലാവരും സുരക്ഷിതരായി വീട്ടില്‍ തിരിച്ചെത്തി. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ഉച്ചയ്‌ക്ക് 12.30ന് സ്‌കൂള്‍ പരിസരത്ത് നിന്ന് പുറപ്പെട്ട ബസ് സമയപരിധി കഴിഞ്ഞും എത്താതായതോടെയാണ് രക്ഷിതാക്കള്‍ ആശങ്കയിലായത്. ഡ്രൈവറുടെ മൊബൈല്‍ സ്വിച്ച്‌ ഓഫായത് പ്രശ്‌നം കൂടുതല്‍ വഷളാക്കി. തുടര്‍ന്ന് മുംബൈ സാന്താക്രൂസ് ഏരിയയിലെ പോഡാര്‍ സ്‌കൂളിലെത്തിയ മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടു. നാല് …

Read More »

റോഡിലെ ക്യാമറ കാണുമ്ബോള്‍ സ്പീഡ് കുറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ എത്തി, സംസ്ഥാനത്ത് സ്ഥാപിക്കുന്നത് 700 ഓളം ക്യാമറകള്‍

സംസ്ഥാനത്തെ പ്രധാന റോഡുകളിലെ കാമറകള്‍ കമ്ബ്യൂട്ടറുമായി ബന്ധിപ്പിച്ചുള്ള വെര്‍ച്വല്‍ ലൂപ് സംവിധാനം നിലവില്‍ വന്നു. കൊല്ലം ജില്ലയില്‍ മാത്രം 50 ക്യാമറകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സേഫ് കേരള പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പാതകളില്‍ 80 കേന്ദ്രങ്ങളിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ക്യാമറകള്‍ സ്ഥാപിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും നിലവിലുള്ള നിരീക്ഷണ ക്യാമറകള്‍ക്ക് പുറമേയാണ് പുതിയവ സ്ഥാപിച്ചത്. ഈ മാസം പകുതിയോടെ …

Read More »