ജയ്പുർ: വീരമൃത്യു വരിച്ച ജവാന്മാരുടെ വിധവകൾ രാജസ്ഥാനിൽ നടത്തുന്ന സമരത്തെ പിന്തുണച്ച് ബി.ജെ.പി സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായി. ബി.ജെ.പി നേതാവ് കിരോഡി ലാൽ മീണയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രവർത്തകർ വൻ പ്രതിഷേധമാണ് നടത്തിയത്. മീണ വിധവകളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചതോടെയാണ് പ്രതിഷേധം രൂക്ഷമായത്. ഗെഹ്ലോട്ടിന്‍റെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർക്കുകയും കല്ലെറിയുകയും ചെയ്തു. ഇതോടെയാണ് പോലീസ് ലാത്തിച്ചാർജ് നടത്തിയത്. …
Read More »ബ്രഹ്മപുരം വിഷയം; സംസ്ഥാന സർക്കാരിനെതിരെ ചോദ്യങ്ങളുമായി പ്രകാശ് ജാവദേക്കർ
തൃശൂർ: ബ്രഹ്മപുരത്തെ തീപിടിത്തം സംസ്ഥാനത്തിന്‍റെ ഭരണസംവിധാനത്തിന്‍റെ പരാജയമാണെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. കരാറിന് പിന്നിൽ വൻ അഴിമതിയാണ് നടന്നത്. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ജാവദേക്കർ ആവശ്യപ്പെട്ടു. രാജ്യത്തെ നഗരങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനായി നരേന്ദ്ര മോദി സർക്കാർ നടപ്പാക്കുന്ന സ്മാർട്ട് സിറ്റി പദ്ധതിയിലേക്ക് തിരഞ്ഞെടുത്ത 25 നഗരങ്ങളിൽ ഒന്നാണ് കൊച്ചി. കഴിഞ്ഞ 6 വർഷമായി കൊച്ചി നിവാസികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കോർപ്പറേഷന് …
Read More »മോദിയിൽ വിശ്വസിക്കുന്നു, ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തും: സുമലത
ബെംഗളൂരു: ബി.ജെ.പിക്ക് പിന്തുണ അറിയിച്ച് നടിയും മണ്ഡ്യയിൽ നിന്നുള്ള ലോക്സഭാ അംഗവുമായ സുമലത അംബരീഷ്. വരാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ തന്‍റെ പിന്തുണ ബി.ജെ.പിക്കായിരിക്കുമെന്ന് സുമലത പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തും. എന്നാൽ പാർട്ടി അംഗത്വം സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ വിശ്വസിക്കുന്നുവെന്നും സുമലത പറഞ്ഞു. നിലവിൽ മണ്ഡ്യയിൽ നിന്നുള്ള സ്വതന്ത്ര എം.പിയാണ് സുമലത. കർണാടക മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ …
Read More »ജോലിക്ക് പകരം ഭൂമി; തേജസ്വിയുടെയും സഹോദരിമാരുടെയും വീടുകളിൽ നിന്നു പിടിച്ചെടുത്തത് 70 ലക്ഷം രൂപ
പട്ന: ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്‍റെയും സഹോദരിമാരുടെയും വീടുകളിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ 70 ലക്ഷം രൂപയും ഒന്നര കിലോ സ്വർണാഭരണങ്ങളും പിടിച്ചെടുത്തു. ഇതിനുപുറമെ 540 ഗ്രാം സ്വർണ്ണ ബിസ്കറ്റുകളും 900 യുഎസ് ഡോളറും ഉൾപ്പെടെയുള്ള വിദേശ കറൻസികളും പിടിച്ചെടുത്തു. ഇതേ അഴിമതി കേസുമായി ബന്ധപ്പെട്ട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ തേജസ്വി യാദവിന് നോട്ടീസ് നൽകിയിരുന്നു. പട്ന, …
Read More »രാജ്യത്ത് എച്ച്3എൻ2 വലിയ തോതിൽ വ്യാപിക്കില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
ന്യൂഡൽഹി: രാജ്യത്ത് എച്ച് 3 എൻ 2 വലിയ തോതിൽ വ്യാപിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) പ്രസിഡന്‍റ് ഡോ ശരത് കുമാർ അഗർവാൾ . രോഗമുക്തി നേടാൻ കൂടുതൽ സമയം വേണ്ടിവരും. ഗർഭിണികൾ, വാർദ്ധക്യസഹജമായ അസുഖങ്ങളുള്ളവർ, കുട്ടികൾ എന്നിവർ ജാഗ്രത പാലിക്കണം. വായുവിലൂടെ രോഗം പകരുന്നതിനാൽ മാസ്കുകളും സാനിറ്റൈസറുകളും ഉപയോഗിക്കുന്നത് തുടരണമെന്നും ശരത് കുമാർ അഗർവാൾ പറഞ്ഞു. എച്ച് 3 എൻ 2 പടരാതിരിക്കാൻ കൊവിഡ് വ്യാപനം …
Read More »ഹോളിയുടെ മറവിൽ ജാപ്പനീസ് യുവതിയെ കടന്നുപിടിച്ചു; മൂന്ന് പേർ അറസ്റ്റിൽ
ന്യൂഡൽഹി: ഹോളി ആഘോഷത്തിന്‍റെ പേരിൽ ജപ്പാനിൽ നിന്നെത്തിയ യുവതിയെ കടന്നു പിടിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഇന്ത്യ സന്ദർശിക്കാൻ ജപ്പാനിൽ നിന്നെത്തിയ യുവതിയെ സെൻട്രൽ ഡൽഹിയിലെ പഹർഗഞ്ച് പ്രദേശത്ത് വച്ചാണ് ഒരുകൂട്ടം ചെറുപ്പക്കാർ കയറിപ്പിടിക്കുകയും അപമാനിക്കുകയും ചെയ്തത്. ഹോളി ആഘോഷങ്ങളുടെ മറവിലായിരുന്നു യുവതിയെ അക്രമിച്ചത്. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. വിഷയത്തിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെടുകയും കർശന നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. …
Read More »ഹോളിയുടെ മറവിൽ ജാപ്പനീസ് യുവതിയെ കടന്നുപിടിച്ചു; മൂന്ന് പേർ അറസ്റ്റിൽ
ന്യൂഡൽഹി: ഹോളി ആഘോഷത്തിന്‍റെ പേരിൽ ജപ്പാനിൽ നിന്നെത്തിയ യുവതിയെ കടന്നു പിടിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഇന്ത്യ സന്ദർശിക്കാൻ ജപ്പാനിൽ നിന്നെത്തിയ യുവതിയെ സെൻട്രൽ ഡൽഹിയിലെ പഹർഗഞ്ച് പ്രദേശത്ത് വച്ചാണ് ഒരുകൂട്ടം ചെറുപ്പക്കാർ കയറിപ്പിടിക്കുകയും അപമാനിക്കുകയും ചെയ്തത്. ഹോളി ആഘോഷങ്ങളുടെ മറവിലായിരുന്നു യുവതിയെ അക്രമിച്ചത്. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. വിഷയത്തിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെടുകയും കർശന നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. …
Read More »കവിതയെ ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന; പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ചന്ദ്രശേഖർ റാവു
ന്യൂഡൽഹി: ഡൽഹി മദ്യ ലൈസൻസ് തട്ടിപ്പ് കേസിൽ തന്‍റെ മകൾ കവിതയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന നൽകി തെലങ്കാന മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ ചന്ദ്രശേഖർ റാവു. കവിതയെ അറസ്റ്റ് ചെയ്താൽ ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത റാവു, ബിആർഎസിനെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾ ഫലം കാണില്ലെന്നും പറഞ്ഞു. കവിതയുടെ അറസ്റ്റുണ്ടായാൽ നേതാക്കളോടും പ്രവർത്തകരോടും ഡൽഹിയിലേക്ക് വരാനാണ് നിർദ്ദേശം. ബി.ആർ.എസിനും കവിതയ്ക്കുമെതിരായ നീക്കം ബി.ജെ.പി …
Read More »ത്രിപുരയിൽ എളമരം കരീം ഉൾപ്പെടെയുള്ളവർക്കു നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് ആരോപണം
അഗർത്തല: ത്രിപുരയിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ, എളമരം കരീമിന്‍റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തിനു നേരെ ആക്രമണം. നേതാക്കളെ ശാരീരികമായി ആക്രമിച്ചതായും വാഹനങ്ങൾ തകർത്തതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കാര്യമായി ഇടപെട്ടില്ലെന്ന് എം.പിമാർ ആരോപിച്ചു. ത്രിപുരയിലെ ബിസാൽഗാർഹ് നിയമസഭാ മണ്ഡലം സന്ദർശിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ബി.ജെ.പി പ്രവർത്തകരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് എം.പിമാർ ആരോപിച്ചു. “ബിസാൽഗാർഹ്, മോഹൻപൂർ പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ പ്രതിപക്ഷ നേതാക്കളെ ബിജെപി ഗുണ്ടകൾ ആക്രമിച്ചു. നേതാക്കൾക്കൊപ്പമുണ്ടായിരുന്ന പോലീസ് മൗനം …
Read More »‘ഗോവധ നിരോധന നിയമം’; പ്രിയങ്കാ ഗാന്ധിയുടെ പേരിലുള്ള പോസ്റ്റർ വ്യാജം
തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാൽ ഗോവധ നിരോധന നിയമം നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞതായി പ്രിയങ്കയുടെ ചിത്രമുൾപ്പെടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജം. പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ. പി സരിൻ വ്യക്തമാക്കി. പ്രിയങ്ക ഗാന്ധിയുടെ പേരിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണ്. അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല. ഇത് ഒരു പ്രത്യേക അജണ്ടയോടെയാണ് പ്രചരിക്കുന്നത്. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. സോഷ്യൽ മീഡിയയിൽ അത്തരമൊരു …
Read More »