Breaking News

National

‘ജവാദ്’ തീരത്തേയ്ക്ക്; ശക്തമായ മഴയ്ക്ക് സാധ്യത; തീരദേശവാസികളെ മാറ്റിപാര്‍പ്പിച്ചു; 95 ട്രെയിനുകള്‍ റദ്ദാക്കി; ജാഗ്രത നിർദേശം..

ബംഗാള്‍ ഉള്‍കടലില്‍ ‘ജവാദ്’ ചുഴലിക്കാറ്റ് രൂപംകൊണ്ടു. ആന്ധ്രയുടെ തീരപ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കന്‍ ആന്ധ്ര തീരങ്ങളില്‍ സര്‍ക്കാര്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആന്ധ്ര തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കാന്‍ നടപടികള്‍ ആരംഭിച്ചാതായാണ് റിപ്പോര്‍ട്ട്. ചുഴലികാറ്റിന്റെയും കനത്ത മഴയുടെയും സാധ്യത കണക്കിലെടുത്ത് ഇതുവരെ 95 ട്രെയിനുകള്‍ റദ്ദാക്കി. ജവാദിന്റെ സഞ്ചാരപാത ആന്ധ്രാ ഒഡീഷ തീരത്തേക്കായതിനാല്‍ കേരളത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിലെന്നാണ് നിലവിലെ …

Read More »

ഇന്ത്യയിലെ ഏറ്റവും വലിയ യൂട്ടിലിറ്റി സ്‌കെയില്‍ പ്രോജക്‌ട്; 945 കോടിയുടെ സോളാര്‍ പദ്ധതി ഏറ്റെടുത്ത് ടാറ്റ ഗ്രൂപ്പ്

ഇന്ത്യയിലെ ഏറ്റവും വലിയ സൗരോര്‍ജ കരാര്‍ സ്വന്തമാക്കി ടാറ്റ ഗ്രൂപ്പ്. 945 കോടി രൂപ ചിലവിട്ട് ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍, ബാറ്ററി സംഭരണ പദ്ധതിയാണ് ടാറ്റയുടെ പവര്‍ സോളാര്‍ സിസ്റ്റം ലിമിറ്റഡ് സ്വന്തമാക്കിയത്. ഇതു സംബന്ധിച്ച്‌ ഔദ്യോഗികമായ ഉത്തരവ് സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് ടാറ്റയ്ക്ക് ലഭിച്ചിട്ടുണ്ട്. 18 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുന്ന 945 കോടി രൂപയുടെ പദ്ധതി ഛത്തീസ്ഗഡിലാണ് സജ്ജമാകുന്നത്. ടാറ്റ പവറിന്റെ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് …

Read More »

ആന്ധ്രയിലെ വെള്ളപ്പൊക്കം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവാഗ്ദാനവുമായി ചിരഞ്ജീവിയും രാം ചരണും

ആന്ധ്രാപ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതത്തിലായ ജനങ്ങളെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ വീതം സംഭാവന ചെയ്ത് തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയും മകന്‍ രാം ചരണും. ആന്ധ്രാപ്രദേശിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ആയിരക്കണക്കിന് ജനങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. ഇതേതുടര്‍ന്നാണ് സംഭാവന നല്‍കാന്‍ താരങ്ങള്‍ തീരുമാനിച്ചത്. ജൂനിയര്‍ എന്‍.ടി.ആറും മഹേഷ് ബാബുവും 25 ലക്ഷം വീതം ദുരിതത്തിലായവരെ സഹായിക്കാന്‍ സംഭാവന ചെയ്തിരുന്നു.

Read More »

നടുറോഡില്‍ അമ്മയ്ക്കും മകള്‍ക്കും ക്രൂരമര്‍ദ്ദനം; നിലത്തിട്ട് ഇരുമ്പ് വടികൊണ്ട് തല്ലി; ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം; മാലയും ഫോണും കവര്‍ന്നു…

വീട്ടിലേക്ക് മടങ്ങുന്നതിനിടെ അമ്മയ്ക്കും മകള്‍ക്കും നാലംഗസംഘത്തിന്റെ ക്രൂരമായ മര്‍ദ്ദനം. നാലുപേര്‍ ഇരുവരെയും ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ സിസി ടിവി ദശ്യങ്ങള്‍ പുറത്തുവന്നു. ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗിലാണ് സംഭവം. നവംബര്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം. പീതാംപുരയില്‍ നിന്ന് അമ്മയും മകളും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കാര്‍ റോഡില്‍പാര്‍ക്ക് ചെയ്ത ശേഷം കാറില്‍ നിന്ന് ഇറങ്ങിയ മകളെ നാലുപേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുയുമായിരുന്നു. ഇരുമ്ബുവടികള്‍ ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. …

Read More »

ലോക്ഡൗണില്‍ ഇന്ത്യയില്‍ 61 ശതമാനം ദമ്ബതികള്‍ക്കിടയിലും സംഭവിച്ചത് ഇതാണ്, എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി നടത്തിയ സര്‍വേയില്‍ അപ്രതീക്ഷിത ഉത്തരങ്ങള്‍

പുറത്തിറങ്ങാന്‍ പോലും കഴിയാത്ത ലോക്ഡൗണ്‍ ദിനങ്ങളില്‍ ആരോഗ്യ രംഗത്തുള്ളവര്‍ പ്രവചിച്ചത് രാജ്യത്ത് ജനന നിരക്കില്‍ കുതിച്ചു കയറ്റമുണ്ടാകും എന്നാണ്. ദമ്ബതികള്‍ കൂടുതല്‍ സമയം വീട്ടില്‍ ചിലവഴിക്കുന്നതാണ് ഇതിന് കാരണമായി കണ്ടെത്തിയത്. എന്നാല്‍ ലോക്ഡൗണ്‍ പിന്‍വലിച്ച്‌, ജനജീവിതം സാധാരണ നിലയില്‍ ആയിട്ടും ജനനനിരക്കില്‍ വര്‍ദ്ധനവുണ്ടായില്ല. അടുത്തിടെ വന്ന ഫെര്‍ട്ടിലിറ്റി നിരക്കുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ ഇന്ത്യയില്‍ ജനനനിരക്ക് കുറയുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എയ്ഡ്സ് ദിനമായ ഡിസംബര്‍ ഒന്നിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഇടങ്ങളില്‍ നടത്തിയ …

Read More »

റോഡുകളിലെ നിയമലംഘനത്തിന് പിഴയിടാന്‍ ഇനി കേന്ദ്രവും : പിഴയടക്കാത്തവര്‍ക്ക് വരുന്നത് കനത്ത പണി…

കേരളത്തിലെ റോഡുകളില്‍ നിയമലംഘനം കണ്ടെത്തി പിഴ ഈടാക്കുന്നത് നിലവില്‍ സംസ്ഥാന മോട്ടര്‍ വാഹനവകുപ്പാണ്. എന്നാല്‍ പലരും പിഴയടക്കാകെ മുങ്ങുകയാണ് പതിവ്. ഇനിമുതല്‍ പിഴയടയ്ക്കാതെ മുങ്ങുന്നവരെ പിടികൂടാന്‍ കേന്ദ്രവും രംഗത്തുണ്ടാവും. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള പരിവാഹന്‍ സോഫ്റ്റ്വെയറുമായി ലിങ്ക് ചെയ്യുന്ന ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിലൂടെയാണ് ഇത് സാദ്ധ്യമാക്കുക. റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകളെ ഇതിനായി പരിവാഹന്‍ സോഫ്റ്റ്വെയറുമായി ലിങ്ക് ചെയ്യും. ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേക സംഘത്തെയാണ് മോട്ടോര്‍ വാഹനവകുപ്പ് നിയോഗിച്ചിട്ടുള്ളത്. …

Read More »

‘തല’യെന്ന് ഇനി വിളിക്കരുത്; അഭ്യര്‍ഥനയുമായി നടന്‍ അജിത്ത്

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ പല നിലയ്ക്കും വ്യത്യസ്‍തനാണ് തമിഴ് താരം അജിത്ത് കുമാര്‍. മാസ് കൊമേഴ്സ്യല്‍ സിനിമകളില്‍ അഭിനയിക്കുമ്ബോഴും സിനിമയുടെ ഫ്രെയ്‍മിനു പുറത്ത് സ്വകാര്യജീവിതത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന ആളാണ് അജിത്ത്. മാധ്യമങ്ങളോട് കുറച്ചു മാത്രം സംവദിക്കുന്ന അദ്ദേഹത്തിന് ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകലൊന്നുമില്ല. ഇതിനാലൊക്കെത്തന്നെ അജിത്തിനെ സംബന്ധിച്ചുള്ള ഓരോ പുതിയ അപ്‍ഡേറ്റും ആരാധകര്‍ ട്വിറ്ററിലും മറ്റും ആഘോഷമാക്കാറുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ തന്നെ ഇനി മുതല്‍ ‘തല’ എന്ന് …

Read More »

മകനെയും തട്ടിയെടുത്ത് ഓടിയ പുള്ളിപ്പുലിയുടെ പിന്നാലെ പാഞ്ഞ അമ്മയുടെ പോരാട്ടത്തിന് മുന്നില്‍ മുട്ടുമടക്കിയ പുലി ഓടിയൊളിച്ചു…

2012 ല്‍ കുഞ്ചാക്കോ ബോബന്റെ നായികയായി സിനിമയില്‍ അരങ്ങേറിയ നടിയാണ് ശ്രിത ശിവദാസ്. പാര്‍വതി എന്നാണ് നടിയുടെ യഥാര്‍ഥ പേര്. സിനിമയിലെത്തിയപ്പോള്‍ ശ്രിത എന്ന പേര് സ്വീകരിക്കുകയായിരുന്നു. കുഞ്ചാക്കോ ബോബനും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഓര്‍ഡിനറി എന്ന സിനിമയില്‍ കല്യാണി എന്ന കഥാപാത്രത്തെയാണ് ശ്രിത അവതരിപ്പിച്ചത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓര്‍ഡിനറിക്ക് ശേഷം സീന്‍ ഒന്ന് നമ്മൂടെ വീട്, 10.30 am ലോക്കല്‍ കോള്‍ എന്നീ …

Read More »

മക്കളില്ലാത്ത 73-കാരി മരിച്ചു; കോടികളുടെ സ്വത്തിനായി മൃതദേഹത്തിന്റെ കൈപിടിച്ച് വിരലടയാളം പതിപ്പിച്ചു (വീഡിയോ)

മൈസൂരുവിലെ ശ്രീരാമപുരയില്‍ ഭൂസ്വത്ത് സ്വന്തമാക്കാന്‍ സഹോദരീപുത്രന്‍ മുദ്രപ്പത്രത്തില്‍ മരിച്ച സ്ത്രീയുടെ വിരലടയാളം പതിപ്പിച്ചു. മൃതദേഹത്തിന്റെ സമീപത്തിരുന്ന് വിരലടയാളം പതിപ്പിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ശ്രീരാമപുര ലേഔട്ടിലെ ജയമ്മ (73)യാണ് മരിച്ചത്. പാരമ്പര്യമായി ലഭിച്ച കോടിക്കണക്കിന് രൂപ വിലവരുന്ന 14 ഏക്കര്‍ ഭൂമി ഇവരുടെ പേരിലുണ്ട്. ഭര്‍ത്താവ് മരിച്ച ഇവര്‍ക്ക് മക്കളില്ല. രണ്ട് മൂത്ത സഹോദരിമാരും ഒരു ഇളയ സഹോദരനുമാണ് ഇവര്‍ക്കുള്ളത്. ജയമ്മയുടെ ഒരു സഹോദരിയുടെ മകനാണ് ഒന്നുമെഴുതാത്ത മുദ്രപത്രത്തില്‍ …

Read More »

കേരള-തമിഴ്നാട് കെഎസ്‌ആര്‍ടിസി സെര്‍വീസുകള്‍ പുനരാരംഭിച്ചു

കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്കുള്ള കെ എസ് ആര്‍ ടി സി സെര്‍വീസുകള്‍ പുനരാരംഭിച്ചു. കോവിഡ് സമയത്ത് നിര്‍ത്തിയ സംസ്ഥാന അതിര്‍ത്തി കടന്നുകൊണ്ടുള്ള ബസ് സെര്‍വീസുകളാണ് ഒരു വര്‍ഷവും എട്ട് മാസവും കഴിഞ്ഞ് ബുധനാഴ്ച മുതല്‍ പുനരാരംഭിച്ചത്. ആദ്യ സെര്‍വീസ് പാലക്കാട് ഡിപോയില്‍ നിന്നാണ് ആരംഭിച്ചത്. കോവിഡ് വ്യാപന സമയത്ത് അന്തര്‍ സംസ്ഥാന സെര്‍വീസുകള്‍ നിര്‍ത്തിവച്ച ശേഷം കര്‍ണ്ണാടകത്തിലേക്ക് സെര്‍വീസുകള്‍ക്ക് അനുമതി ലഭിച്ചുവെങ്കിലും തമിഴ്നാട് ഇത് വരെയും അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് …

Read More »