ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ മദ്യവില്‍പന പൂര്‍ണമായും സ്വകാര്യ മേഖലയിലേക്ക് മാറി. നഗരത്തില്‍ മുക്കിലും മൂലയിലും പ്രവര്‍ത്തിച്ചിരുന്ന മദ്യഷോപ്പുകളില്‍ നിന്ന് വ്യത്യസ്തമാണ് പുതിയ വില്‍പന കേന്ദ്രങ്ങള്‍. 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഷോപ്പുകള്‍ പൂര്‍ണമായും എയര്‍ കണ്ടിഷന്‍ ചെയ്തതും സി സി ടി വി ഘടിപ്പിച്ചതുമാണ്. ഷോപ്പിംഗ് മാളുകളിലേതുപോലെ ഇഷ്ടമുള്ള ബ്രാന്‍ഡുകള്‍ തിരഞ്ഞെടുക്കാം. സൂപ്പര്‍ പ്രീമിയം ഷോപ്പുകളില്‍ മദ്യം രുചിച്ച് നോക്കിയ ശേഷം വാങ്ങുന്നതിനുള്ള സൗകര്യവും …
Read More »മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമില്ല: കേരളത്തിന് കത്തയച്ച് തമിഴ്‌നാട്…
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച് കേരളത്തിന് വീണ്ടും കത്തയച്ച് തമിഴ്‌നാട്. ഘടനാപരമായോ ഭൂമിശാസ്ത്ര പരമായോ അണക്കെട്ടിന് ബലക്ഷയമില്ലെന്നും സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കിയിട്ടുണ്ടെന്നും തമിഴ്‌നാട് കത്തില്‍ പറയുന്നു. റൂള്‍ കര്‍വ്വ് അനുസരിച്ചുള്ള വെള്ളം മാത്രമേ സംഭരിക്കുന്നുള്ളൂ. ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ കേരളത്തെ മുന്‍കൂട്ടി അറിയിക്കുമെന്നും തമിഴ്‌നാട് ചീഫ് സെക്രട്ടറി കത്തില്‍ പറയുന്നു. അണക്കെട്ടിന് സമീപം താമസിക്കുന്നവര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 2014 മെയ് 14ലെ സുപ്രീം കോടതി …
Read More »5000ത്തോളം സ്ത്രീകളുടെ പ്രസവമെടുത്ത നഴ്‌സ് സ്വന്തം പ്രസവത്തിനിടെ മരണമടഞ്ഞു…
ഒട്ടേറെ സ്ത്രീകളുടെ പ്രസവമെടുത്തമഹാരാഷ്ട്ര സ്വദേശിനിയായ നഴ്‌സ് സ്വന്തം പ്രസവത്തിനിടെ മരിച്ചു. 5000 സ്ത്രീകളെ പ്രസവത്തിന് സഹായിച്ച സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരി ജ്യോതി ഗാവ്ലിയാണ് ഞായറാഴ്ച സ്വന്തം കുഞ്ഞിന് ജന്മം നല്‍കുന്നതിനിടെ മരണപ്പെട്ടത്. ഹിംഗോളിയിലെ പ്രാദേശിക സര്‍ക്കാര്‍ ആശുപത്രിയിലെ നവജാത ശിശു വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു 38 കാരിയായ ജ്യോതി ഗാവ്ലി. ഈ ആശുപത്രിയില്‍ നടക്കുന്ന സാധാരണ പ്രസവത്തിലും സിസേറിയനിലും നഴ്സായി ജ്യോതി ജോലി ചെയ്തിട്ടുണ്ട്. നഴ്സ് ജോലിയില്‍ ഏറെ ഇഷ്ടമുണ്ടായിരുന്ന …
Read More »ഇന്ധനവില വര്‍ധനവ്; ജനങ്ങള്‍ വോട്ട് ചെയ്ത സര്‍ക്കാരുകളോട് ചോദിക്കൂ എന്ന് നിര്‍മല സീതാരാമന്‍…
ഇന്ധനവില കുറയ്ക്കാന്‍ ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളോട് പറയൂവെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കേന്ദ്രസര്‍ക്കാര്‍ ഇന്ധനനികുതി കുറച്ചിട്ടും പല സംസ്ഥാനങ്ങളും നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ല. ജനങ്ങള്‍ അവര്‍ വോട്ടുചെയ്ത് വിജയിപ്പിച്ച സര്‍ക്കാരുകളോടാണ് ഇത് ചോദിക്കേണ്ടത്’. ധനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും സംസ്ഥാന ധനമന്ത്രിമാരും നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. തുടര്‍ച്ചയായുള്ള വിലക്കയറ്റിനുശേഷമാണ് കേന്ദ്രസര്‍ക്കാര്‍ പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ യഥാക്രമം 5 രൂപ, 10 രൂപ വീതം കുറച്ചത്. അതേസമയം ഇന്ധനവില …
Read More »മരണാനന്തര ചടങ്ങിന് കരുതിയ പണം കള്ളന്മാര്‍ കവര്‍ന്നു: 90 കാരന് ഒരുലക്ഷം രൂപ നല്‍കി ഐപിഎസ് ഓഫീസര്‍…
സമ്പാദ്യം മുഴുവന്‍ കള്ളന്മാര്‍ കവര്‍ന്ന 90 കാരനായ തെരുവുകച്ചവടക്കാരന് സഹായവുമായി ഐപിഎസ് ഓഫീസര്‍. ജമ്മു കശ്മീരിലെ ശ്രീനഗറിലെ കടല വില്‍പനക്കാരനായ അബ്ദുള്‍ റഹ്‌മാനാണ് ശ്രീനഗര്‍ എസ്എസ്പി സന്ദീപ് ചൗധരി ഒരുലക്ഷം രൂപ സഹായമായി നല്‍കിയത്. ശ്രീനഗറിലെ ബൊഹരി കദല്‍ മേഖലയില്‍ റോഡരികില്‍ വിവിധതരം കടലകള്‍ വില്‍പന നടത്തുകയാണ് അബ്ദുള്‍ റഹ്‌മാന്‍. തന്റെ മരണാനന്തര ചടങ്ങുകള്‍ക്കു വേണ്ടി അബ്ദുള്‍ റഹ്‌മാന്‍ സൂക്ഷിച്ചിരുന്ന പണമാണ് കള്ളന്മാര്‍ കവര്‍ന്നതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് സീ ന്യൂസ് …
Read More »നികുതി അടച്ചില്ല; സിനിമാ ചിത്രീകരണത്തിനിടെ രണ്ട് മലയാള യുവതാരങ്ങളുടെ കാരവന്‍ കസ്റ്റഡിയില്‍…
നികുതി അടയ്ക്കാത്തതിനെത്തുടര്‍ന്ന് മലയാള സിനിമയിലെ രണ്ട് യുവതാരങ്ങളുടെ കാരവന്‍ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. താരങ്ങള്‍ക്ക് വിശ്രമിക്കാനായി എത്തിച്ച മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള വാഹനങ്ങളാണ് ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് പിടികൂടിയത്. ഇതര സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനം നികുതി അടയ്ക്കാതെ നാട്ടില്‍ ഓടിച്ചു എന്ന കുറ്റം ചുമത്തിയാണ് കാരവന്‍ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ആണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. അത്യാധുനിക സൗകര്യങ്ങളടങ്ങിയ കാരവന്‍ ഇരുമ്ബനം റോഡരികിലെ സിനിമാ …
Read More »ഹാർദിക് പാണ്ഡ്യയിൽ നിന്ന് കോടികൾ വിലമതിക്കുന്ന വാച്ചുകൾ പിടിച്ചെടുത്തു…
ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെ പക്കൽ നിന്ന് കോടികൾ വിലമതിക്കുന്നവാച്ചുകൾ മുംബൈയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വാച്ചുകളുടെ ബിൽ രസീത് ക്രിക്കറ്റ് താരത്തിന്റെ പക്കൽ ഇല്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഞായറാഴ്ച രാത്രി ദുബായിൽ നിന്ന് ഹാർദിക് മുംബൈ വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിലകൂടിയ രണ്ട് റിസ്റ്റ് വാച്ചുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ട്വന്റി ട്വന്റി ലോകകപ്പ് മത്സരത്തിന് ശേഷം മടങ്ങിയെത്തിയതായിരുന്നു ഹാർദിക്. എന്നാൽ ഈ വാർത്ത നിഷേധിച്ച് ഹാദിക് രംഗത്തെത്തി. മുംബൈ വിമാനത്താവളത്തിലെ …
Read More »യുവതിയ്ക്ക് ലിഫ്റ്റ് കൊടുത്തു; യുവാവിനെ ആളുകള്‍ നോക്കിനില്‍ക്കെ ആറംഗ സംഘം വെട്ടിക്കൊന്നു…
ബൈക്കില്‍ യുവതിക്ക് ലിഫ്റ്റ് കൊടുത്തതിന് പിന്നാലെ യുവാവിനെ ആറംഗ സംഘം വെട്ടിക്കൊന്നു. കുമരേശനെന്ന യുവാവാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാടിലെ തിരുവാരൂര്‍ കാട്ടൂര്‍ അകതിയൂരെന്ന സ്ഥലത്താണ് സംഭവം. നടു റോഡില്‍ ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. മദ്യക്കടയ്‌ക്കെതിരെ നാട്ടുകാരെ കൂട്ടി യുവാവ് സമരം ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണം. ഇന്നലെ വൈകിട്ട് ഭാര്യവീട്ടിലേക്കു പോകുന്നതിനിടെയായിരുന്നു സംഭവം. ഒരു യുവതിയ്ക്ക് കുമരേശന്‍ ബൈക്കില്‍ ലിഫ്റ്റ് നല്‍കിയിരുന്നു. തൊട്ടുപിറകെയായിരുന്നു ആക്രമണം. ആറംഗ സംഘം ഇരുചക്രവാഹനങ്ങളിലെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ …
Read More »‘സ്വകാര്യ സ്ഥലങ്ങളിൽ ആർക്കും ശല്യമാകാതെ മദ്യപിക്കുന്നത് കുറ്റമല്ല’
സ്വകാര്യ സ്ഥലങ്ങളിൽ ആർക്കും ശല്യമാകാതെ മദ്യപിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് സോഫി തോമസിന്റെ വിധിയിൽ ഒരാളിൽ നിന്ന് മദ്യത്തിന്റെ മണമുണ്ടെന്ന് തോന്നിയാൽ അയാൾ മദ്യം കഴിച്ചിട്ടുണ്ടെന്നും മത്ത് പിടിച്ചിരിക്കുകയാണെന്നും അർത്ഥമില്ലെന്നും വ്യക്തമാക്കുന്നു. ബദിയഡുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി എഫ്ഐആർ റദ്ദാക്കി പ്രതിയെ കുറ്റവിമുക്തനാക്കിയത്. മറ്റൊരു കേസിലെ പ്രതിയെ തിരിച്ചറിയാനായി പൊലീസ് വിളിപ്പിച്ചപ്പോൾ വില്ലേജ് അസിസ്റ്റന്റ് കൂടിയായ താൻ മദ്യപിച്ചിരുന്നെന്ന് കാണിച്ചാണ് പൊലീസ് ആക്ടിലെ 118 (a) പ്രകാരം …
Read More »വിവാഹമോചനം നേടിയിട്ടും ഭർത്താവിൽ നിന്ന് ഒരു കുട്ടി കൂടി വേണമെന്ന ആവശ്യവുമായി 35 കാരി കോടതിയിൽ…
ഭർത്താവിൽ നിന്നും അകന്നു കഴിയുകയാണെങ്കിലും ഭർത്താവിൽനിന്ന് ഒരു കുട്ടി കൂടി വേണം എന്ന യുവതിയുടെ ആവശ്യത്തിന് കോടതിയിൽ നിന്നും അനുകൂലവിധി. രണ്ടാമത് ഒരു കുട്ടി കൂടി വേണമെന്ന 35 കാരിയുടെ ഹർജിയിൽ മുംബൈയിലെ കുടുംബ കോടതിയാണ് അനുകൂല വിധി പുറപ്പെടുവിച്ചത്. കൃത്രിമ ഗർഭധാരണ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ ദമ്പതികൾക്ക് കോടതി നിർദ്ദേശം നൽകി. ഒരുമാസത്തിനകം കൃത്രിമ ഗർഭധാരണത്തിന് ഗൈനക്കോളജിസ്റ്റിനെ സമീപിക്കാൻ ഡോക്ടർമാർ കൂടിയായ ദമ്പതികളോട് കോടതി ആവശ്യപ്പെട്ടു. ഇതിൻറെ ചിലവുകൾ യുവതി …
Read More »