വയനാട് മുട്ടിലില്‍ വീടിന് സമീപത്തെ കുളത്തില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു. എടപ്പെട്ടി അമ്ബലകുന്ന് കോളനിയിലെ രാജേഷിന്‍റെ മകന്‍ വിഘ്‌നേഷ് (6) ആണ് മരിച്ചത്. കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ 30 അടി ആഴമുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. വീടിനു സമീപത്തെ കുളത്തില്‍ മീന്‍ പിടിക്കാനായി പോയപ്പോഴായിരുന്നു അപകടം. കല്‍പറ്റ ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്‌റ്റേഷന്‍ ഓഫീസര്‍ കെ.എം. ജോമിയുടെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ സെബാസ്റ്റ്യന്‍ ജോസഫ്, കെ.എസ് …
Read More »പരീക്ഷ ഏപ്രിലില്‍: ഉപരിപഠനാവസരം നഷ്ടമാകുമെന്ന ആശങ്കയില്‍ ബി.ഫാം വിദ്യാര്‍ഥികള്‍
കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് കോഴ്സ് നീണ്ടതിനാല്‍ ഉപരിപഠന-സ്കോളര്‍ഷിപ് പഠനം നഷ്ടമായേക്കുമെന്ന ആശങ്കയില്‍ കേരള ആരോഗ്യസര്‍വകലാശാലക്ക് കീഴിലെ ബി.ഫാം വിദ്യാര്‍ഥികള്‍. ജൂൈലയില്‍ തീരേണ്ട കോഴ്സിലെ ഏഴ്, എട്ട് സെമസ്റ്റര്‍ പരീക്ഷ ഇനിയും തീര്‍ന്നിട്ടില്ല. അതേസമയം, ഹൈദരാബാദിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (നൈപ്പര്‍) എം.ഫാം പ്രവേശനത്തിന് പരീക്ഷ എഴുതി അര്‍ഹത നേടിയവര്‍ക്ക് ക്ലാസ് തുടങ്ങി. ബി.ഫാം സര്‍ട്ടിഫിക്കറ്റ് ആറ് മാസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ആഴ്ചകള്‍ക്ക് മുമ്ബ് ആരോഗ്യസര്‍വകലാശാല പുറത്തിറക്കിയ …
Read More »മൊബൈല്‍ ഇന്‍റര്‍നെറ്റ് കവറേജില്ല; പഠനം കനാല്‍പാതയോരത്തെ കാട്ടില്‍
താമസം കനാല്‍ പുറമ്ബോക്കിലെ ചോര്‍ന്നൊലിക്കുന്ന കൂരയില്‍. പഠനത്തിന് ആരോ നല്കിയ പൊട്ടിപ്പൊളിഞ്ഞ സ്മാര്‍ട്ട് ഫോണ്‍. ഫോണുണ്ടെങ്കിലും ഇന്‍റര്‍നെറ്റ് കവറേജില്ലാത്തതിനാല്‍ പഠനം കനാല്പാതയിലെ കാട്ടില്‍. പകല്‍ വെയിലും മഴയുമേല്ക്കാതെ കുട പിടിച്ചും രാത്രിയില്‍ തെരുവുവിളക്കിെന്റ വെട്ടം പോലുമില്ലാതെയും പഠനം ഇവിടെ തന്നെ. മൊബൈല്‍ ഫോണിെന്റ നീലവെളിച്ചത്തില്‍ നോക്കി ഇവര്‍ക്ക് കണ്ണ്, തലവേദന പതിവാണ്. ഇത് ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കല്ലട ജലസേചന പദ്ധതി കനാല്‍ കരയില്‍ മരുതിമൂട് കവലക്ക് സമീപത്തെ …
Read More »കുതിക്കുന്നു; പാലുല്‍പാദനം
കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ജില്ലയിലെ പാലുല്പാദനത്തില് വര്‍ധന. മുന്വര്ഷെത്തക്കാള് ആറ് ലക്ഷത്തോളം ലിറ്ററാണ് ജൂണില്‍ വര്‍ധിച്ചത്. 2020 ജൂണില്‍ 24 ലക്ഷം ലിറ്റര്‍ പാലാണ് ജില്ലയില്‍ ഉല്പാദിപ്പിച്ചത്. ഈ വര്‍ഷം ജൂണില്‍ ഉല്പാദനം 30 ലക്ഷം ലിറ്ററായി. ജില്ലയില്‍ 243 ക്ഷീരസംഘങ്ങളുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ ഉല്പാദനം വീണ്ടും ഉയര്‍ന്നിട്ടുണ്ട്. ഇടവിട്ട മഴയില്‍ പുല്ല് അടക്കം സുലഭമായതാണ് ഉയര്‍ച്ചക്ക് കാരണമെന്ന് ക്ഷീരവികസനവകുപ്പ് പറയുന്നു. കോവിഡുകാലത്ത് ക്ഷീരവികസന വകുപ്പ് കാലിത്തീറ്റ വിതരണം നടത്തിയതും പാല് …
Read More »സ്വര്‍ണവിലയില്‍ മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 4420 രൂപയും പവന് 35,360 രൂപയുമാണ് ഇന്നത്തെ വില. വ്യാഴാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സ്വര്‍ണ വില കുറഞ്ഞിരുന്നു. ചൊവ്വാഴ്ച പവന് 120 രൂപ കുറഞ്ഞ് 35440 രൂപയായിരുന്നു വില. ഗ്രാമിന് പതിനഞ്ച് രൂപ കുറഞ്ഞ് 4430 രൂപയായി. കൊവിഡ് പ്രതിരോധം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗം ഇന്ന് രാജ്യത്ത് 24 മണിക്കൂറിനിടെ 45,352 …
Read More »ഉത്സവസമയത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍, രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കു മാത്രം പൊതു യോഗങ്ങളില്‍ പ്രവേശനമെന്ന് കേന്ദ്രം
രാജ്യത്ത് ഉത്സവസീസണ്‍ അടുക്കുമ്ബോള്‍ കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. പരമാവധി ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും വലിയ ജനക്കൂട്ടം ഒത്തുചേരുന്ന അവസരങ്ങളില്‍ രണ്ട് ഡോസ് വാക്സിനും എടുത്തവര്‍ക്കു മാത്രം പ്രവേശനം നല്‍കിയാല്‍ മതിയെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഉത്സവ സീസണ്‍ അടുക്കുമ്ബോള്‍ ജാഗ്രത കുറയാനുള്ള സാഹചര്യമുണ്ടെന്നും അതിനു മുമ്ബ് വാക്സിനേഷന്‍ പരമാവധി ആളുകളില്‍ എത്തിക്കുകയാണ് വേണ്ടതെന്നും ഐ സി എം ആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒക്ടോബറിനു മുമ്ബ് …
Read More »ഒ പനീര്‍സെല്‍വത്തിന്റെ ഭാര്യ വിജയലക്ഷ്മി അന്തരിച്ചു.
അണ്ണാ ഡി.എം.കെ കോ-ഓര്‍ഡിനേറ്ററും തമിഴ്നാട് നിയമസഭാ പ്രതിപക്ഷ ഉപനേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒ.പനീര്‍സെല്‍വത്തിന്റെ ഭാര്യ വിജയലക്ഷ്മി (66) ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെ അന്തരിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് രണ്ടാഴ്ചയിലധികമായി ചികിത്സയിലായിരുന്നു അവര്‍. ഇന്നലെ രാവിലെ 6.40ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതശരീരം ഒ.പി.എസിന്റെ നാടായ തേനിക്കടുത്ത് പെരിയാകുളത്തേക്ക് കൊണ്ടുപോയി. പൊതുദര്‍ശനത്തിനു ശേഷം സംസ്കാരം നടക്കും. മരണ വിവരം അറിഞ്ഞ ഉടന്‍ പ്രതിപക്ഷ നേതാവ് പളനിസാമി …
Read More »ഗുരുതര വീഴ്ച: വാക്‌സിനുകള്‍ പാഴാക്കി, അപാകത മൂലം കേരളം കളഞ്ഞുകുളിച്ചത് 8 ലക്ഷം രൂപയോളം.
വാക്‌സിന്‍ സൂക്ഷിച്ചതിലെ അപാകത മൂലം കോഴിക്കോട് ജില്ലയില്‍ 800 ഡോസ് വാക്‌സിന്‍ പാഴായതായി റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് ചെറൂപ്പ ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപത്തിലൂടെ എട്ട് ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായാണ് ഏകദേശ കണക്ക്. തിങ്കളാഴ്ച വൈകിട്ട് എത്തിയ വാക്‌സിന്‍ ഡോസുകള്‍ ചൊവ്വാഴ്ച രാവിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാന്‍ ഒരുങ്ങുമ്ബോഴാണ് ഉപയോഗശൂന്യമായ വിവരം ജീവനക്കാര്‍ തിരിച്ചറിഞ്ഞത്. ചെറൂപ്പ, പെരുവയല്‍, പെരുമണ്ണ എന്നിവിടങ്ങളിലേക്കായിരുന്നു മരുന്ന്. സംഭവത്തില്‍ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. …
Read More »‘വാരിയംകുന്നന്‍’ സിനിമയില്‍ നിന്ന് ആഷിഖ് അബുവും പൃഥ്വിരാജും പിന്‍മാറി.
‘വാരിയംകുന്നന്‍’ സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടന്‍ പൃഥ്വിരാജും പിന്‍മാറി. നിര്‍മാതാക്കളുമായുള്ള അഭിപ്രായഭിന്നതയാണ് പിന്മാറാന്‍ കാരണമെന്നാണ് സൂചന. 2020 ജൂണിലാണ് ആഷിഖ് അബു ‘വാരിയംകുന്നന്‍’ സിനിമ പ്രഖ്യാപിച്ചത്. 1921ലെ മലബാര്‍ വിപ്ലവത്തിലെ പോരാളിയായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥയായിരുന്നു ചിത്രം പറയുന്നത്. സിനിമയുടെ പേരില്‍ നേരത്തെ പൃഥ്വിരാജ് അടക്കമുള്ളവര്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. താരത്തിനും കുടുംബത്തിനുമെതിര വളരെ മോശം പദപ്രയോഗങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രചാരണമാണ് സമൂഹമാദ്ധ്യമങ്ങളില്‍ നടന്നത്.വാരിയം കുന്നത്ത് കുഞ്ഞമ്മദ് …
Read More »എം.സി.എ. പ്രവേശനം; ഓണ്‍ലൈനായി അപേക്ഷിക്കാം.
സംസ്ഥാനത്ത് എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2021-22 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് കോഴ്‌സിലേക്കുളള പ്രവേശനത്തിന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ക്ക് സെപ്റ്റംബര്‍ രണ്ടു മുതല്‍ അഞ്ചു വരെ കോളേജ് ഓപ്ഷനുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് എല്‍.ബി.എസ് ഡയറക്ടര്‍ അറിയിച്ചു. ഓപ്ഷനുകള്‍ പരിഗണിച്ചു കൊണ്ടുളള ഒന്നാം ഘട്ട അലോട്ട്‌മെന്റ് സെപ്റ്റംബര്‍ അഞ്ചുനു പ്രസിദ്ധീകരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363
Read More »