രാജസ്ഥാൻ : സമൂഹമാധ്യമങ്ങളിൽ വൈറലാവുന്ന വീഡിയോ പലപ്പോഴും സാധാരണക്കാരായ വ്യക്തികളുടെ ജീവിതം തന്നെ മാറ്റിമറിക്കാറുണ്ട്. രാജസ്ഥാൻ മരുഭൂമിയിലെ ക്രിക്കറ്റ് കളിയിൽ അത്ഭുതകരമായ ഷോട്ടുകൾ പായിച്ച 14 കാരിക്കാണ് ഇപ്പോൾ ഈ ഭാഗ്യം കൈവന്നിരിക്കുന്നത്. വനിതാ ഐ.പി.എൽ താരലേലം നടന്ന സമയത്താണ് രാജസ്ഥാനിലെ ഒരു കർഷകന്റെ മകളായ മുമാൽ മെഹറും ശ്രദ്ധിക്കപ്പെട്ടത്. ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ മുമാൽ താരമായെന്ന് മാത്രമല്ല, സാക്ഷാൽ ക്രിക്കറ്റ് ദൈവം സച്ചിൻ ടെൻഡുൽക്കർ തന്നെ പെൺകുട്ടിയെ …
Read More »പ്രായം ആഗ്രഹങ്ങൾക്ക് തടസ്സമല്ല; റോപ് സൈക്ലിങ് ചെയ്ത് 67കാരി, വൈറലായി വീഡിയോ
പ്രായം മറന്ന് ആഗ്രഹങ്ങൾ എല്ലാം സാധിച്ചെടുത്ത് പുഞ്ചിരിക്കുന്ന നിരവധി വ്യക്തികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തിൽ 67 വയസ്സുള്ള ഒരു സ്ത്രീയാണ് റോപ് സൈക്ലിങ് ചെയ്ത് വൈറലായിരിക്കുന്നത്. ഷൈനു എന്ന യുവാവാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ തന്റെ മുന്നിലെത്തിയ മുത്തശ്ശിയെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയത്. മഞ്ഞ സാരി ഉടുത്ത് നിറ പുഞ്ചിരിയോടെ ഭയമേതുമില്ലാതെ അവർ വലിച്ചു കെട്ടിയ കയറിലൂടെ സൈക്കിൾ ചവിട്ടുന്നത് വീഡിയോയിൽ വ്യക്തമാണ്. സാഹസികത ഇഷ്ടപ്പെടുന്ന വ്യക്തികൾക്ക് ഏറെ ഇഷ്ടമുള്ള …
Read More »ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു; ഗ്രാമത്തിലെ കുട്ടികളെ കണക്ക് പഠിപ്പിച്ച് ശ്രാവൺ
ഗുവാഹത്തി : ഉയർന്ന വിദ്യാഭ്യാസവും, അതിനൊത്ത ജോലിയും, ശമ്പളവുമുള്ള പലരും അതെല്ലാം വേണ്ടെന്ന് വച്ച് ഗ്രാമങ്ങളിലെ വിദ്യാർത്ഥികളെയും മറ്റും സഹായിക്കാൻ മുന്നിട്ടിറങ്ങുന്ന കഥകൾ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് നാം കേൾക്കാറുണ്ട്. ഇതിലേക്ക് ശ്രാവൺ എന്ന യുവാവിന്റെ കഥയും ചേർത്തുവെക്കപ്പെടുകയാണ്. സുഹൃത്തായ രാഹുൽ രാജാണ് സമൂഹത്തിലെ അസമത്വങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ശ്രാവണിനെ ട്വിറ്ററിലൂടെ പരിചയപ്പെടുത്തിയത്. ഐ.ഐ.ടി. ഗുവാഹത്തിയിൽ നിന്ന് ബിരുദം നേടി ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ഉയർന്ന …
Read More »നൃത്തവേദിയിൽ നിന്നുള്ള പണം നിർധനർക്ക്; 10 വയസ്സുകാരിയെ പ്രശംസിച്ച് കളക്ടർ
ആലപ്പുഴ : ചെറുപ്രായത്തിൽ തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ പെൺകുട്ടിക്ക് കളക്ടർ വി.ആർ. കൃഷ്ണതേജയുടെ അഭിനന്ദനം. 10 വയസ്സുള്ള ചിപ്പി എന്ന വിദ്യാർത്ഥിയാണ് പ്രിയപ്പെട്ട കളക്ടർ മാമന്റെ പ്രശംസാ വാക്കുകൾക്ക് അർഹയായത്. നർത്തകിയായ ചിപ്പി വിവിധ വേദികളിൽ നൃത്തം ചെയ്ത് ലഭിക്കുന്ന പണം കൂട്ടിവെച്ചാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത്. അതുല്യ പ്രതിഭയായ ചിപ്പിയെ കാണാനും, പരിചയപ്പെടാനും സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് താൻ കാണുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ …
Read More »ഈ സ്നേഹം അവർണ്ണനീയം; സുഹൃത്തിന് വീട് നിർമ്മിച്ച് നൽകി അയൽക്കാരൻ
വാക്കുകൾക്കും അതീതമായ മനുഷ്യനന്മകൾ വിളിച്ചോതുന്ന കാര്യങ്ങൾ നാടിന്റെ പലഭാഗങ്ങളിലും നടക്കുന്നുണ്ട്. സുഹൃത്തിന്റെ ദുരിതജീവിതത്തിന് താങ്ങായി കൂടെ നിന്ന ഒരു അയൽക്കാരന്റെ വാർത്ത സൂചിപ്പിക്കുന്നതും ഇതാണ്. ആ കരുതലിൽ ഉയർന്ന പുതുവീട്ടിലേക്ക് കെ. വിജയനും കുടുംബവും താമസം മാറാൻ ഒരുങ്ങുന്നു. അടച്ചുറപ്പുള്ള സുരക്ഷിതമായ വീട്ടിൽ താമസിക്കുക എന്നത് സ്വപ്നം മാത്രമായി അവശേഷിക്കുമെന്ന് കരുതിയ വിജയനരികിലേക്ക് അയൽക്കാരനായ നെല്ലിമുകൾ അലൻ വില്ലയിൽ റെജി ചാക്കോ എത്തുകയായിരുന്നു. ഭാര്യ, രണ്ട് പെൺകുട്ടികൾ എന്നിവരോടൊപ്പം മഴയിൽ …
Read More »അഭിമാനം ഈ നിമിഷം; ഡി.ഐ.ജി ആയ പിതാവിന് സല്യൂട്ട് നൽകി മകൾ ഐ.പി.എസ് പദവിയിലേക്ക്
അസം: മക്കൾ ഉയർന്ന നിലയിൽ എത്തുന്നത് മാതാപിതാക്കൾക്ക് അഭിമാനവും, സന്തോഷവും നൽകുന്ന കാര്യമാണ്. ഇത്തരത്തിലൊരു അഭിമാന മുഹൂർത്തം പങ്കുവെക്കുകയാണ് അസം ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ജ്ഞാനേന്ദ്ര പ്രതാപ് സിംഗ്. മകൾ ഐശ്വര്യ സിംഗ്, സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിൽ നിന്നും ട്രെയിനിങ് നേടി ഐ.പി.എസ് ഉദ്യോഗസ്ഥ ആയതിന്റെ സന്തോഷം അദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. പാസ്സിങ് ഔട്ട് പരേഡിന്റെയും ഇരുവരും പുഞ്ചിരിച്ച്, പരസ്പര ബഹുമാനത്തോടെ സല്യൂട്ട് ചെയ്യുന്നതിന്റെയും …
Read More »ഏറ്റവും പ്രായം കുറഞ്ഞ മജീഷ്യൻ; ജാലവിദ്യയിലൂടെ വേദികൾ കീഴടക്കി അഞ്ച് വയസ്സുകാരൻ അർജുൻ
കോട്ടക്കൽ : സംസ്ഥാനതലത്തിൽ മാജിക് കലയിൽ വിസ്മയിപ്പിച്ച് 5 വയസ്സുകാരൻ. ഏറ്റവും പ്രായം കുറഞ്ഞ മജീഷ്യൻ എന്ന റെക്കോർഡ് സ്വന്തം പേരിനൊപ്പം ചേർത്ത അർജുൻ ആണ് കണ്ണൂരിലെ വേദിയിൽ ഇത് വരെ ചെയ്തതിൽ വച്ച് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. മാജിക്കിൽ അഗ്രഗണ്യനായ വാഴക്കുന്നം നമ്പൂതിരിയുടെ പേരിൽ എല്ലാ വർഷവും നടത്തുന്ന മത്സരമാണിത്. വിവിധ ജില്ലകളിൽ നിന്നായി 16 വയസ്സുവരെയുള്ള നൂറോളം വിദ്യാർത്ഥികൾ എത്തി മാറ്റുരച്ചതിൽ പറപ്പൂർ വെസ്റ്റ് എ.എം.എൽ.പി.സ്കൂൾ …
Read More »കുഞ്ഞുസമ്പാദ്യം ദുരിതാശ്വാസ നിധിയിൽ നൽകി; 18ആം വയസ്സിൽ 48 മില്യൺ ലോട്ടറിയടിച്ച് ജൂലിയറ്റ്
ടൊറന്റൊ : നമ്മൾ ഒരു നന്മ ചെയ്‌താൽ കാലങ്ങൾ കഴിഞ്ഞും അതിന്റെ ഫലം നമ്മെ തേടിയെത്തുമെന്ന് പറയാറുണ്ട്. അത് ശരി വെക്കുന്ന തരത്തിൽ ഒരു പെൺകുട്ടിയെ തേടി അവൾ അർഹിക്കുന്ന സൗഭാഗ്യം എത്തിയെന്ന വാർത്ത ലോകശ്രദ്ധയാകർഷിക്കുകയാണ്. കാനഡയിലെ ഉത്തര ഒന്താരിയോയിൽ നിന്നുള്ള ജൂലിയറ്റ് ലാമർ അവളുടെ അഞ്ചാം വയസ്സിൽ തന്റെ കുഞ്ഞു സാമ്പാദ്യം മുഴുവൻ ഭൂകമ്പബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ നിധിയിലേക്ക് ദാനം ചെയ്തിരുന്നു. ജൂലിയറ്റിന് 18 വയസ്സായപ്പോൾ മെഗാബംബർ ലോട്ടറി …
Read More »രോഗദുരിതങ്ങളെല്ലാം മറന്നു; പാലിയേറ്റിവ് രോഗികൾക്കായി ബ്ലോക്ക് പഞ്ചായത്തിന്റെ സ്നേഹയാത്ര
തിരുവനന്തപുരം : രോഗത്തിന്റെ ക്ഷീണവും അവശതകളും മറന്ന് ആനവണ്ടിയിൽ അവർ നാട് കണ്ട് ആസ്വദിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സെക്കൻഡറി പാലിയേറ്റിവ് കെയർ രോഗികൾക്കായി സ്നേയാത്ര എന്ന പേരിൽ ഒരുക്കിയ യാത്ര പ്രായഭേദമന്യേ ഏവരും ആസ്വദിച്ചത് ഹൃദയം നിറക്കുന്ന കാഴ്ചയായിരുന്നു. കല്ലറ സാമൂഹികാരോഗ്യകേന്ദ്രം, പാലോട് കുടുംബാരോഗ്യകേന്ദ്രം, എന്നിവക്ക് കീഴിൽ പ്രവർത്തിക്കുന്ന സെക്കൻഡറി പാലിയേറ്റിവ് കെയർ രോഗികൾ, അവർക്ക് കൂട്ടിരിക്കുന്നവരുമായി 80 ഓളം സംഘമാണ് യാത്രയിൽ ഉണ്ടായിരുന്നത്. ജന്മനാ ശരീരം …
Read More »കമ്പനിയുടെ വളർച്ചയിൽ നിഴൽ പോലെ കൂടെ നിന്നു; സഹപ്രവർത്തകന് ബെൻസ് കാർ സമ്മാനിച്ച് സി.ഇ.ഒ
കൊരട്ടി : ഐ.ടി ആഗോള സാധ്യതകളിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുമ്പോൾ എബിൻ ജോസ് എന്ന സംരംഭകന്റെ കയ്യിൽ ഉണ്ടായിരുന്നത് വെറും 200 രൂപയുടെ മൂലധനം മാത്രമായിരുന്നു. അന്ന് മുതൽ കൂടെ നിന്ന് കമ്പനിയെ വിജയിപ്പിച്ച സഹപ്രവർത്തകന് ബെൻസ് കാർ സ്നേഹസമ്മാനമായി നൽകിയിരിക്കുകയാണ് അദ്ദേഹം. കൊരട്ടി ഇൻഫോ പാർക്കിലെ ജോലിക്കാരനിൽ നിന്ന് ആഗോള ഐ.ടി. സൊല്യൂഷൻ പ്രൊവൈഡർ വെബ് ആൻഡ് ക്രാഫ്റ്റ്സ് കമ്പനിയുടെ സി.ഇ.ഒ സ്ഥാനത്തേക്കാണ് എബിൻ ജോസ് ഉയർന്നത്. എല്ലാ പിന്തുണയും …
Read More »