Breaking News

Positive

30 വയസ് പ്രായമുള്ള സൈക്കിൾ ചവിട്ടി ലോകനെറുകയിലേക്ക്; 17,982അടി ഉയരത്തിലെത്തി ഗോപു

എവറസ്റ്റ് കീഴടക്കിയവർക്ക് ഉണ്ടാവുന്ന അതേ സന്തോഷമാണ് ലഡാക്കിലെത്തിയപ്പോൾ ഗോപുവിന് തോന്നിയത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിലൊന്നായ കർദുംഗ് ലാ പാസിലേക്ക് സൈക്കിൾ ചവിട്ടി കയറുമ്പോൾ തണുപ്പും, ഒക്സിജൻ ഇല്ലായ്മയും ആ യുവാവിന്റെ മനസ്സിനെ കീഴ്പെടുത്തിയില്ല. എല്ലാം അതിജീവിച്ച് ഗോപു ഗോപാലൻ ചെന്നെത്തിയത് 17,982 അടി ഉയരത്തിൽ. 2022 ഫെബ്രുവരി 9ന് കുളനട പാണിൽ മാവുനിൽക്കുന്നതിൽ വീട്ടിൽ നിന്ന് ആരംഭിച്ച സൈക്കിൾ യാത്ര 13 സംസ്ഥാനങ്ങളിലൂടെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും …

Read More »

കുരങ്ങൻമാർക്കായി തട്ടുകട! ആഹാരം തേടിയിറങ്ങി അപകടത്തിൽപെടുന്ന സാധുക്കളെ സംരക്ഷിച്ച് നാട്

തൃക്കരിപ്പൂർ : കാട്ടിൽ നിന്നും ആഹാരം തേടി വനപാതയിലേക്കിറങ്ങി വരുന്ന കുരങ്ങൻമാർ വാഹനമിടിച്ച് മരിക്കുന്നതും, പരിക്കേൽക്കുന്നതും ഇടയിലക്കാട് എന്ന നാട്ടിലെ പതിവ് കാഴ്ചയായിരുന്നു. എന്നാൽ ഇതിന് ഒരു പരിഹാരം കണ്ടിരിക്കുകയാണ് ഒരു കൂട്ടം സുമനസ്സുകൾ. ഭക്ഷണം തേടിയെത്തുന്ന കുരങ്ങുകൾക്കായി ആഹാരം കഴിക്കാൻ തട്ടുകട മാതൃകയിൽ ഇടയിലക്കാട് നിവാസികൾ ഇടമൊരുക്കി നൽകി. ഒരുക്കി വച്ചിരിക്കുന്ന പഴങ്ങൾ ആസ്വദിച്ച് കഴിച്ചുകൊണ്ട് വനത്തിലേക്ക് മടങ്ങുന്ന വാനരന്മാർ പ്രദേശവാസികളുടെ മനം നിറയ്ക്കുന്നു. ഈ പ്രദേശത്തുകൂടി സഞ്ചരിക്കുന്നവർ …

Read More »

ക്യാൻസർ രോഗിയായ സഹപ്രവർത്തകന് കൈത്താങ്ങ്; നിരത്തിലിറങ്ങിയത് 17 ബസുകൾ

കുറ്റ്യാടി: സഹപ്രവർത്തകനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയാണ് കുറ്റ്യാടിയിലെ സ്വകാര്യ ബസുകൾ തിങ്കളാഴ്ച നിരത്തിലിറങ്ങിയത്. ടിക്കറ്റിന് പകരം ആ ജീവനക്കാർക്ക് വേണ്ടിയിരുന്നത് കാരുണ്യത്തിന്റെ കൊച്ചുകരുതലാണ്. ക്യാൻസർ ബാധിതനായ ബസ് ജീവനക്കാരൻ പ്രദീപന്റെ ചികിത്സയിലേക്ക് പണം കണ്ടെത്തുന്നതിനായി ഉള്ളിയേരി, നടുവണ്ണൂർ, പേരാമ്പ്ര, കുറ്റ്യാടി എന്നിവിടങ്ങളിൽ നിന്നുള്ള 17 ബസുകളാണ് പ്രതീക്ഷയുടെ ബെൽ മുഴക്കി യാത്ര ആരംഭിച്ചത്. ഒരു ദിവസത്തെ കളക്ഷൻ സഹപ്രവർത്തകനായി മാറ്റിവെക്കാനായിരുന്നു അവരുടെ തീരുമാനം. 100 ലേറെ ട്രിപ്പുകൾ നടത്തിയും, സ്റ്റാൻഡിൽ …

Read More »

ബസിൽ കുഴഞ്ഞുവീണ് വിദ്യാർത്ഥിനി; സഹയാത്രികരുമായി ആശുപത്രിയിലേക്ക് പാഞ്ഞ് കെ.എസ്.ആർ.ടി.സി

കല്പറ്റ : കോളേജിലേക്കുള്ള യാത്രക്കിടെ ബസിൽ കുഴഞ്ഞുവീണ വിദ്യാർത്ഥിനിയെ അതേ ബസിൽ ആശുപത്രിയിൽ എത്തിച്ച് കെ.എസ്.ആർ. ടി.സി ജീവനക്കാർ. രാവിലെ 6:30 ന് മാനന്തവാടിയിൽ നിന്ന് പുറപ്പെട്ട ബസ് വൈത്തിരിക്കടുത്ത തളിപ്പുഴയിലെത്തിയപ്പോൾ വിദ്യാർത്ഥിനി ക്ഷീണിതയായി വീഴുകയായിരുന്നു. സഹയാത്രികർ ഉടനെ തന്നെ കണ്ടക്ടറെ വിവരമറിയിച്ചതിനെ തുടർന്ന് വഴിയരികിൽ നിർത്തിയ ശേഷം ആശുപത്രിയിലേക്ക് പോകാൻ തീരുമാനിച്ചു. തിരക്കുള്ള യാത്രികരെ മറ്റ് വാഹനങ്ങളിൽ കയറ്റിവിട്ടശേഷം അവശേഷിച്ച യാത്രക്കാരൊത്ത് മാനന്തവാടി ഡിപ്പോയിലെ കണ്ടക്ടർ ഷിബുവും, ഡ്രൈവർ …

Read More »

അരുത്, എന്റെ കൂട്ടുകാരിയെ മലിനമാക്കരുത്; 3 വയസ്സ് മുതൽ ദാൽ നദിയെ സംരക്ഷിച്ച് ജന്നത്ത്

കശ്മീർ : ഒഴുകി നടക്കുന്ന സ്വർഗം എന്നാണ് കശ്മീരിന്റെ വശ്യസൗന്ദര്യത്തിന് കാരണക്കാരിയായ ദാൽ നദിയുടെ മറ്റൊരു പേര്. ഈ നദിയെ സ്വന്തം കൂട്ടുകാരിയായികണ്ട് സംരക്ഷിച്ചു വരികയാണ് ഒരു പെൺകുട്ടി. അവളുടെ പേരിനർത്ഥവും സ്വർഗം എന്ന് തന്നെ. അസ്ഥികൾ പോലും മരവിക്കുന്ന ദാൽ തടാകക്കരയിലെ മഞ്ഞ് ജന്നത്തിന് പ്രശ്നമേയല്ല. മൂന്നാം വയസ്സുമുതൽ നദിയിലെ മാലിന്യം നീക്കി അതിനെ സംരക്ഷിക്കുകയാണവൾ. ഇപ്പോൾ ജന്നത്തിന് പത്ത് വയസ്സ്. ഒരു നാടിന്റെ മുഖമുദ്രയായ നദിയെ പൊന്നുപോലെ …

Read More »

അർബുദ വേദനയിൽ തളരാതെ; കവിതകൾ എഴുതി രോഗത്തെ തോൽപ്പിക്കുകയാണ് നളിനാക്ഷിയമ്മ

തിരുവനന്തപുരം : അർബുദത്തിന്റെ വേദനകൾക്ക് നളിനാക്ഷിയമ്മയെ തളർത്താനായില്ല. കവിതകൾ എഴുതാൻ ആ വേദനകളത്രയും അവർക്ക് പ്രചോദനമാവുകയായിരുന്നു. എഴുതിയ കവിതകൾ പുസ്തകമാക്കി മാറ്റണമെന്നാണ് ഏറ്റവും വലിയ ആഗ്രഹം. ബാലരാമപുരം കോട്ടുകൽ മന്നോട്ടുകോണം തിരുത്തുംകര ബംഗ്ലാവിൽ നളിനാക്ഷിയമ്മക്ക് വയസ്സ് 80. ജീവിതത്തിന്റെ ദുഃഖവും, മരണത്തിന്റെ താളവും പേറുന്ന അതിശക്തമായ കവിതകൾ എഴുതികൊണ്ട് ക്യാൻസറിനോട് പോരാടുകയാണ് അവർ. ഡയറിൽ ഒരു കവിത എഴുതി പൂർത്തിയാക്കുമ്പോൾ രോഗത്തെ പ്രതിരോധിക്കാനുള്ള ശക്തി ലഭിക്കുന്നു എന്നാണ് നളിനാക്ഷിയമ്മ പറയുന്നത്. …

Read More »

ഭൂകമ്പാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നവജാത ശിശുവിനെ രക്ഷപെടുത്തി; ദൈവതുല്യരായി രക്ഷാപ്രവർത്തകർ

സിറിയ : ഭൂചലനത്തിന്റെ ഭയാനതകളിൽ വിറച്ചു നിൽക്കുന്ന സിറിയയിൽ നിന്നുമുള്ളൊരു വാർത്ത മനസ്സ് നിറക്കുകയാണ്. ജനിച്ച് മണിക്കൂറുകൾ പോലും പിന്നിടാത്ത നവജാതശിശുവിനെ,തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്നും രക്ഷാപ്രവർത്തകർ അത്ഭുതകരമായി രക്ഷപെടുത്തിയെന്ന വാർത്ത ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ സജീവമായി കഴിഞ്ഞു. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സിറിയയിൽ അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ പ്രകമ്പനം ഏറ്റവും കൂടുതൽ അനുഭവപ്പെട്ട അഫ്രിനിൽ പ്രദേശത്തെ കെട്ടിടങ്ങൾക്കിടയിൽ നിന്നും ഒരു പോറൽ പോലും ഏൽക്കാതെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. …

Read More »

ഒന്നര വയസ്സ്; മാധവ് വിവേക് പിച്ചവെച്ചത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക്

തിരുവനന്തപുരം: കണ്ണൻ എന്ന മാധവ് വിവേകിന് പ്രായം ഒന്നര വയസ്സ്. എന്നാൽ കുഞ്ഞു പ്രായത്തിൽതന്നെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക് പിച്ചവെച്ച് വീടിന്റെയും, നാടിന്റെയും അഭിമാനമായി മാറിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ. ചിറയിൻകീഴ് ശാർക്കര പവിത്രത്തിൽ അധ്യാപകരായ വിവേകിന്റെയും, ശ്രീരമയുടെയും മകനായ ഒരു വയസ്സും ആറ് മാസവും പ്രായമുള്ള മാധവ് ആഘോഷങ്ങൾ, വാഹനങ്ങൾ, മൃഗങ്ങൾ, പൂക്കൾ, എന്നിവ ഉൾപ്പെടെ 201 വസ്തുക്കൾ തിരിച്ചറിഞ്ഞാണ് തന്റെ പേരിനൊപ്പം റെക്കോർഡ് ചേർത്തത്. ജനിച്ച് ആറ് …

Read More »

കളഞ്ഞു കിട്ടിയ സ്വർണ്ണമാല ഉടമസ്ഥന് തിരികെ നൽകി; മാതൃകയായി നാലാം ക്ലാസുകാരനും ബന്ധുവും

കുട്ടനാട് : ബസിൽ നിന്ന് കളഞ്ഞുകിട്ടിയ സ്വർണ്ണമാല ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏല്പിച്ച് മാതൃകയായി നാലാം ക്ലാസുകാരനും ബന്ധുവും. കാവാലം അട്ടിയിൽ വീട്ടിൽ മാർഷലിന്റെ മകനും, കാവാലം ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർത്ഥിയുമായ ജോഷ് മാർഷൽ, ബന്ധുവായ മോളി എന്നിവർക്ക് കെ.എസ്.ആർ.ടി.സി ബസിൽ നിന്നാണ് മാല ലഭിച്ചത്. ചങ്ങനാശ്ശേരിയിൽ നിന്ന് കാവാലത്തേക്ക് വരുകയായിരുന്ന ബസിൽ മാല കിടക്കുന്നത് കണ്ട് ജോഷ് അതെടുത്ത് മോളിയെ ഏല്പിക്കുകയായിരുന്നു. കാവാലത്തുള്ള ആരുടെയെങ്കിലും ആകാമെന്ന് കരുതി …

Read More »

30 വർഷത്തോളം വാടകവീട്ടിൽ; സ്വന്തമായി നിർമ്മിച്ച ഭവനത്തിൽ താമസം ആരംഭിച്ച് ദമ്പതികൾ

പത്തനംതിട്ട : സ്വന്തമായൊരു വീട് നിർമ്മിക്കുക എന്ന സ്വപ്നം കാലങ്ങളായി മനസ്സിൽകൊണ്ടു നടക്കുന്ന അനേകം ആളുകളുണ്ട്. ഒടുവിൽ സ്വപ്നം സാക്ഷാത്കരിക്കുമ്പോൾ അവർക്കുണ്ടാവുന്ന സന്തോഷത്തിന് അതിരുണ്ടാവില്ല. പത്തനംതിട്ട കലഞ്ഞൂരിലെ ദമ്പതികൾ ഇപ്പോൾ ആ സന്തോഷം അനുഭവിക്കുകയാണ്. 30 വർഷം വാടകവീട്ടിൽ താമസിച്ച അവർ സ്വന്തമായി നിർമ്മിച്ച ഭവനത്തിൽ താമസം ആരംഭിച്ചു. വീടിന് അനുവദിച്ച തുക തികയില്ലെന്ന് മനസ്സിലായതോടെയാണ് നിർമ്മാണപ്രവർത്തനങ്ങൾ സ്വയം ഏറ്റെടുക്കാമെന്ന തീരുമാനത്തിലേക്ക് വിക്രമൻ പിള്ളയും, ഭാര്യ മണിയും എത്തുന്നത്. തുടർന്ന് …

Read More »