Breaking News

Slider

പതിനൊന്നുമണിയോടെ പോയ ആള്‍ ഇരുപത് മിനിട്ടിനുള്ളില്‍ തിരിച്ചെത്തി, കൈയില്‍ മുറിവ്; വിനീതയുടെ കൊലപാതകത്തില്‍ നിര്‍ണായകമായി സിസിടിവി ദൃശ്യങ്ങള്‍

പേരൂര്‍ക്കട അമ്ബലമുക്കില്‍ അലങ്കാര ചെടി വില്‍പന കേന്ദ്രത്തിലെ ജീവനക്കാരിയുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഞായറാഴ്ച രാവിലെയാണ് കടയ്ക്കുള്ളില്‍ നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനീതമോളെ (38) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ പതിനൊന്നുമണിയോടെ വിനീത നില്‍ക്കുന്ന കടയുടെ ഭാഗത്തേക്ക് പോയ ആള്‍ 20 മിനിട്ടിനുളളില്‍ തിരിച്ചു വന്ന ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. തിരിച്ചെത്തിയപ്പോള്‍ ഇയാളുടെ കൈയില്‍ മുറിവുണ്ടായിരുന്നു എന്ന് സാക്ഷി മൊഴി നല്‍കി. …

Read More »

കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച പ്രദീപിന്റെ ഭാര്യക്ക് തൃശൂര്‍ താലൂക്ക് ഓഫിസില്‍ നിയമനം…

കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫിസര്‍ എ. പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. തൃശൂര്‍ താലൂക്ക് ഓഫിസില്‍ ക്ലറിക്കല്‍ തസ്തികയിലാണ് ജോലി ലഭിച്ചത്. എം.കോം ബിരുദധാരിയാണ് ശ്രീലക്ഷ്മി. തിങ്കളാഴ്ച രാവിലെ താലൂക്ക് ഓഫിസിലെത്തിയ ശ്രീലക്ഷ്മിയ്ക്ക് റവന്യൂ മന്ത്രി കെ. രാജനാണ് നിയമന ഉത്തരവ് കൈമാറിയത്. രാജ്യത്തിന് വേണ്ടി പോരാടുന്ന ധീരജവാന്മാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വലിയ അംഗീകാരമാണ് അവരുടെ ആശ്രിതര്‍ക്കുള്ള നിയമനമെന്ന് മന്ത്രി പറഞ്ഞു. …

Read More »

കാട്ടാനയുടെ ആക്രമണത്തില്‍ അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം; കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പരിക്കേറ്റ അച്ഛനും മുത്തച്ഛനും ആശുപത്രിയില്‍

കാട്ടാനയുടെ ആക്രമണത്തില്‍ അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം. കണ്ണന്‍കുഴിയില്‍ സ്‌കൂട്ടറില്‍ പോകുകയായിരുന്ന കുടുംബത്തെയാണ് കാട്ടാന ആക്രമിച്ചത്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ അച്ഛനേയും മുത്തച്ഛനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാള പുത്തന്‍ചിറ മൂരിക്കാട് സ്വദേശി കച്ചട്ടില്‍ നിഖിലിന്റെയും അജന്യയുടെയും മകളാണ് കൊല്ലപ്പെട്ടത്. നിഖിലി(36)നും ഭാര്യയുടെ അച്ഛന്‍ വെറ്റിലപ്പാറ സ്വദേശി നെടുമ്ബം വീട്ടില്‍ ജയനു(50)മാണ് പരിക്കേറ്റത്. ഇവരെ ചാലക്കുടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലക്കുടിയില്‍നിന്ന് അതിരപ്പിള്ളിയിലേക്കുള്ള വഴിയില്‍ തിങ്കളാഴ്ച രാത്രി ഏഴോടെ കണ്ണംകുഴി പാലത്തിനും ശിവക്ഷേത്രത്തിനുമിടയിലായിരുന്നു …

Read More »

കേസുകള്‍ കെട്ടിച്ചമച്ചത്; ജാമ്യത്തിനായി മോന്‍സന്‍ മാവുങ്കല്‍ ഹൈക്കോടതിയില്‍.

ബലാത്സംഗ കേസുകളില്‍ ജാമ്യം തേടി മോന്‍സന്‍ മാവുങ്കല്‍ ഹൈക്കോടതിയെ സമീപിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഉള്‍പ്പെടെയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ബലാത്സംഗ കേസുകള്‍ കെട്ടിച്ചമച്ചതാണെന്നാണ് ജാമ്യാപേക്ഷയില്‍ മോന്‍സന്റെ വാദം. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ കൊണ്ട് തനിക്കെതിരെ മൊഴി നല്‍കിപ്പിച്ചതെന്നാണ് മോന്‍സണ്‍ വാദിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും യുവതിയെയും ബലാത്സംഗം ചെയ്ത കേസുകളിലാണ് മോന്‍സന്‍ മാവുങ്കല്‍ ജാമ്യം തേടിയിരിക്കുന്നത്. വീട്ടിലെ സഹായിയായ സ്ത്രീയുടെ മകളെ …

Read More »

ബാലചന്ദ്രകുമാറിനെതിരെയുള്ള ബലാത്സംഗക്കേസ്; തിരുവനന്തപുരം ഹൈടെക് സെല്ലിന് കൈമാറി

ദിലീപിനെതിരെ ആരോപണം ഉന്നയിച്ച സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെയുള്ള ബലാത്സംഗക്കേസ് തിരുവനന്തപുരം ഹൈടെക് സെല്ലിന് കൈമാറി. അഡീ. എസ് പി എസ് ബിജുമോൻ്റെ നേതൃത്വത്തിലാണ് അന്വേഷണം. നാളെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. പത്ത് കൊല്ലം മുമ്പ് കൊച്ചിയിൽ വെച്ച് ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്നാണ് പരാതി. പീഡനത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ശേഷം ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു. …

Read More »

മത്സ്യത്തിനെതിരെ കൊലക്കുറ്റം; പോലീസ് കേസെടുത്തത് മത്സ്യത്തൊഴിലാളിയുടെ മരണത്തെത്തുടർന്ന്

സാധാരണയായി മത്സ്യങ്ങളെ വേട്ടയാടുന്നത് മത്സ്യത്തൊഴിലാളികളാണ് (Fishermen). എന്നാൽ വിശാഖപട്ടണത്ത് മത്സ്യത്തൊഴിലാളി മത്സ്യത്തിന്റെ ആക്രമണത്തിൽ (Fish Attack) കൊല്ലപ്പെട്ടു. ഇതേത്തുടർന്ന് ഐപിസി 302 വകുപ്പ് പ്രകാരം പരവട പോലീസ് സ്വമേധയാ കേസ് (Police Case) രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ഇതോടെ മത്സ്യത്തൊഴിലാളിയെ ആക്രമിച്ച മത്സ്യത്തിനെതിരെ പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ജനങ്ങൾ. ബംഗാൾ ഉൾക്കടലിൽ വിശാഖപട്ടണ തീരത്ത് കൂറ്റൻ ബ്ലാക്ക് മാർലിൻ മത്സ്യത്തിന്റെ ആക്രമണത്തിലാണ് മത്സ്യത്തൊഴിലാളി മരിച്ചത്. വളരെ അപകടകരമായ മത്സ്യമാണിത്. …

Read More »

ഏഴാം നമ്പര്‍ എന്നും ദിലീപിന് ഭാഗ്യമാണ്…! ലക്കി സെവനില്‍ മുന്‍കൂര്‍ ജാമ്യം

ഏഴാം നമ്പര്‍ എന്നും ദിലീപിന് ഭാഗ്യ നമ്പറാണ്. സിനിമ മേഖലയിലും ഏഴ് എന്ന അക്കം ദിലീപിനെ തുണച്ചിട്ടേ ഉള്ളൂ, ദിലീപിന്റെ സിനിമകള്‍ എല്ലാം റിലീസ് ചെയ്യുന്നതും ഏഴ് എന്ന അക്കം ഉള്‍കൊള്ളുന്ന തീയതിയില്‍ ആയിരിക്കും. ഒടുവില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതും ഭാഗ്യ നമ്പറായ ഏഴില്‍ തന്നെ. ഹൈക്കോടതിയില്‍ ഏതാണ്ട് മൂന്നാഴ്ച കാലം നിണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ വിധി പറയുന്നത് യാദ്യശ്ചികമായി ഫെബ്രുവരി ഏഴാം തീയതി നിശ്ചയിച്ചപ്പോള്‍ തന്നെ ഒരു …

Read More »

എട്ടു വർഷങ്ങൾക്ക് ശേഷം ഗൂഗിൾ ക്രോമിന്റെ ലോഗോയിൽ മാറ്റം

ജനപ്രിയ ബ്രൗസറായ ഗൂഗിൾ ക്രോമിന്റെ ലോഗോയിൽ മാറ്റംവന്നു. എട്ട് വർഷത്തിനിടെ ആദ്യമായാണ് ഗൂഗിൾ ക്രോം ബ്രൗസറിന്റെ ലോഗോ മാറ്റുന്നത്. ഗൂഗിളിന്റെ നിലവിലെ ബ്രാൻഡുമായി മികച്ച രീതിയിൽ പൊരുത്തപ്പെടാൻ ഉദ്ദേശിച്ചുള്ള ലളിതമായ ലോഗോ സ്വീകരിക്കുന്നു എന്നാണ് കമ്പനി ഡിസൈനർ പറഞ്ഞത്. പക്ഷേ, ലോഗോയിലെ മാറ്റം അത്ര പെട്ടെന്ന് കണ്ടുപിടിക്കാനും കഴിയില്ല. 2008ലാണ് ആദ്യത്തെ ക്രോം ലോഗോ എത്തിയത്. 2011ൽ ഇത് നവീകരിച്ച് വീണ്ടും അവതരിപ്പിച്ചു. 2014 ലാണ് ലോഗോ അവസാനമായി പരിഷ്‌കരിച്ചത്. …

Read More »

അറസ്റ്റ് ചെയ്യാന്‍ കാത്തിരുന്ന പൊലീസിന് തിരിച്ചടി; ദിലീപിന് മുന്‍കൂ‍ര്‍ ജാമ്യം…

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും മുന്‍കൂ‍ര്‍ ജാമ്യാപേക്ഷയില്‍ വിധി പ്രഖ്യാപിച്ച്‌ ഹൈക്കോടതി. ജസ്റ്റീസ് പി ഗോപിനാഥിന്‍റെ ബെഞ്ച് ആണ് വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂര്‍ത്തിയാക്കിയ കോടതി ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കുകയായിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ കാത്തിരുന്ന അന്വേഷണ സംഘത്തിന് തിരിച്ചടി ആയിരിക്കുകയാണ് ഈ വിധി. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച വാദം പൂര്‍ത്തിയായിരുന്നു. സാക്ഷി എന്ന …

Read More »

ഷാരൂഖ് ഖാൻ ലതാ മങ്കേഷ്കറിന്റെ ഭൗതിക ശരീരത്തിൽ തുപ്പിയെന്ന് വ്യാജ ആരോപണം

അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിൻ്റെ ഭൗതിക ശരീരത്തിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ തുപ്പി എന്ന് വ്യാജ പ്രചാരണം. ലതയുടെ അന്തിമ കർമ്മങ്ങൾ നടന്ന ശിവാജി പാർക്കിലെത്തി ഷാരൂഖ് ഖാൻ ആദരാഞ്ജലി അർപ്പിച്ചിരുന്നു.ലതയുടെ മൃതദേഹത്തിനരികെ നിന്ന് പ്രാർത്ഥിക്കുന്ന ഷാരൂഖിൻ്റെയും മാനേജർ പൂജ ദദ്ലാനിയുടെയും ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഷാരൂഖ് മുസ്ലിങ്ങളുടെ പ്രാർത്ഥനയായ ദുആ ചെയ്യുമ്പോൾ പൂജ കൈകൂപ്പി പ്രാർത്ഥിക്കുകയാണ്. ലതയുടെ ഭൗതിക ശരീരത്തിനരികെ നിന്ന് പ്രാർത്ഥിച്ച ഷാരൂഖ് …

Read More »