Breaking News

Slider

കിഴക്കമ്ബലത്ത് പോലീസിനെ ആക്രമിച്ച സംഭവം; കസ്റ്റ‍ഡിയില്‍ ഉള്ള മുഴുവന്‍ പേരും പ്രതികളാകും…

എറണാകുളം കിഴക്കമ്ബലത്ത് ക്രിസ്തുമസ് ആഘോഷത്തിന്റെ പേരില്‍ കിറ്റക്സിലെ അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ കസ്റ്റ‍ഡിയില്‍ ഉള്ള മുഴുവന്‍ പേരും പ്രതികളാകും. അക്രമവുമായി ബന്ധപ്പെട്ട് ഇന്നലെ 156 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ 50പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തും. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ രണ്ട് ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വധശ്രമത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനും ആണ് അറസ്റ്റുമാണ് രേഖപ്പെടുത്തിയത്. പ്രതികള്‍ 12ലക്ഷം …

Read More »

മീന്‍ തിന്ന പൂച്ചകള്‍ പിടഞ്ഞു ചത്തു; നാട്ടുകാര്‍ ആശങ്കയില്‍; പരിശോധനാഫലം പുറത്ത്…

വീടുകളില്‍ വില്‍പ്പനയ്ക്കായി എത്തിച്ച മീന്‍ (fish) തിന്ന പൂച്ചകള്‍ (cats) തല്‍ക്ഷണം പിടഞ്ഞുവീണ് ചത്തു. കുറ്റിപ്പുറം നാഗപറമ്പില്‍ ഇന്നലെ രാവിലെ ഒന്‍പത് മണിക്കാണ് സംഭവം. മാണിയങ്കാടുള്ള വില്‍പനക്കാരന്‍ വീടുകളില്‍ മത്സ്യം വില്‍ക്കുന്നതിനിടെയാണ് സംഭവം നടന്നത്. ഇതോടെ നാട്ടുകാരും പരിഭ്രാന്തരായി. ഇതിനുപിന്നാലെ മീന്‍ മലപ്പുറം മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബില്‍ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. മീന്‍ വില്പനക്കാരനില്‍ നിന്ന് മത്സ്യം വാങ്ങിയ സ്ത്രീ സമീപത്തുണ്ടായിരുന്ന 2 പൂച്ചകള്‍ക്ക് മീനുകള്‍ …

Read More »

നിയന്ത്രിതമായ ഉള്ളടക്കം നീക്കം ചെയ്യുന്നതില്‍ പരാജയപ്പെട്ടു; ഗൂഗിളിന് 100 മില്യണ്‍ ഡോളര്‍ പിഴ ; ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്ബനിയായ മെറ്റയ്ക്ക് 27.2 മില്യണ്‍ ഡോളര്‍ പിഴയും…

പ്രാദേശിക നിയമം മൂലം നിയന്ത്രിതമായ ഉള്ളടക്കം നീക്കം ചെയ്യുന്നതില്‍ പരാജയപ്പെട്ടതിന് ഗൂഗിളിന് ഏകദേശം 100 മില്യണ്‍ ഡോളര്‍ പിഴ ചുമത്തി മോസ്‌കോയിലെ ഒരു കോടതി. ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്ബനിയായ മെറ്റയ്ക്ക് 27.2 മില്യണ്‍ ഡോളര്‍ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഇതുവഴി ഏകദേശം 130 മില്യണ്‍ ഡോളറാണ് ഇരു കമ്ബനികള്‍ക്കും പിഴ ചുമത്തിയിരിക്കുന്നത്. മോസ്കോ കോടതി ഗൂഗിളിന് 7.2 ബില്യണ്‍ റുബിളാണ് പിഴ ചുമത്തിയത്. നിരോധിത ഉള്ളടക്കം നീക്കം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ …

Read More »

രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം: കേന്ദ്ര സംഘം കേരളത്തിലേക്ക്…

രാജ്യത്ത് ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളമടക്കം പത്ത് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്രസംഘം. കൊവിഡ് വൈറസിന്റെ വ്യാപനം കൂടിയ സംസ്ഥാനങ്ങളിലും വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളിലുമാണ് കേന്ദ്രത്തിന്റെ വിദഗ്ധ സംഘം സന്ദര്‍ശനം നടത്തുന്നത്. കൊവിഡ് ആശങ്കയ്ക്ക് ഒപ്പം ഒമിക്രോണ്‍ ഭീതി കൂടി ആയതോടെ കൂടുതല്‍ നിരീക്ഷണവും പരിശോധനയും വേണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. രാജ്യത്തെ 20 ജില്ലകളില്‍ 5 ശതമാനത്തിന് മുകളിലാണ് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം …

Read More »

വാഹനാപകടത്തില്‍ 2 വിദ്യാര്‍ഥികള്‍ മരിച്ചു; അപകടം മുന്നില്‍ പോകുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈകിന്റെ ഹാന്‍ഡില്‍ കുടുങ്ങി തെറിച്ചുവീണ്

വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. ബെനാര്‍ഘട്ടയിലെ എ എം സി കോളജ് വിദ്യാര്‍ഥികളായ കൗശിക് (19), സുഷമ (19) എന്നിവരാണ് മരിച്ചത്. മുന്നില്‍ പോകുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ലോറിയില്‍ ബൈകിന്റെ ഹാന്‍ഡില്‍ കുടുങ്ങി തെറിച്ചുവീണാണ് അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഹാന്‍ഡില്‍ ലോറിയില്‍ കുടുങ്ങിയതോടെ ബൈക് റോഡിലേക്ക് മറിയുകയായിരുന്നു. ഇതോടെ ഇരുവരും തലയടിച്ച്‌ വീണു. 10 മീറ്ററോളം ബൈകിനെ വലിച്ചിഴച്ച്‌ മുന്നോട്ടുപോയശേഷമാണ് ലോറി നിര്‍ത്തിയത്. ഇരുവരും വ്യാഴാഴ്ച ബെനാര്‍ഘട്ട ബയോളജികല്‍ …

Read More »

അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി ഇന്ന് സന്നിധാനത്തെത്തും…

ശബരിമലയില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി ഇന്ന് സന്നിധാനത്തെത്തും. പ്രത്യേക പേടകത്തില്‍ ശരംകുത്തിയിലെത്തിക്കുന്ന തങ്ക അങ്കി ദേവസ്വം പ്രതിനിധികള്‍ ആചാരപൂര്‍വം വരവേല്‍ക്കും. ഘോഷയാത്ര കടന്നു പോകുന്ന നിലയ്ക്കല്‍ പമ്ബ റൂട്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും കഴിഞ്ഞ ബുധനാഴ്ച പുറപ്പെട്ടതാണ് തങ്ക അങ്കി ഘോഷയാത്ര. ഇന്നലെ രാത്രി ളാഹ സത്രത്തില്‍ തങ്ങിയ ശേഷം ഇന്ന് പുലര്‍ച്ചയാണ് പമ്ബയിലേക്ക് പുറപ്പെട്ടത്. ഉച്ചയ്ക്ക് 1.30 നാണ് തങ്ക …

Read More »

മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരം ബെല്‍ഫോര്‍ട്ട് വീണ്ടും ഇന്ത്യയില്‍…

മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരവും ഹെയ്തി ഇന്റര്‍നാഷണലുമായ കെവര്‍വന്‍സ് ബെല്‍ഫോര്‍ട് ഇനി ഐലീഗില്‍ കളിക്കും. ഐലീഗ് ക്ലബായ ശ്രീനിധി ഡെക്കാനാണ് ബെല്‍ഫോര്‍ട്ടിനെ സ്വന്തമാക്കിയത്. ഐ ലീഗിലെ പുതിയ ക്ലബായ ശ്രീനിധി താരത്തിന്റെ സൈനിംഗ് പൂര്‍ത്തിയാക്കാനായി താരം ഇന്ത്യയില്‍ എത്തുന്നത് കാത്തിരിക്കുകയാണ്. അവസാനമായി ഇന്ത്യയില്‍ ഐ എസ് എല്ലില്‍ ജംഷദ്പൂര്‍ എഫ് സിക്കായായിരുന്നു ബെല്‍ഫോര്‍ട്ട് കളിച്ചിരുന്നത്. മുമ്ബ് അസര്‍ബൈജാന്‍ ഒന്നാം ഡിവിഷന്‍ ക്ലബായ സീറ എഫ് സിയിലും ബെല്‍ഫോര്‍ട്ട് കളിച്ചിട്ടുണ്ട്. 26കാരനായ …

Read More »

കടുവയ്ക്കായുള്ള തിരച്ചില്‍ വിഫലം, ഭീതിയില്‍ പ്രദേശവാസികള്‍..

നാളുകളായി കുറുക്കന്‍മൂലയേയും പ്രദേശവാസികളെയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന കടുവയ്ക്കായുള്ള തിരച്ചില്‍ വെള്ളിയാഴ്ചയും ഫലം കണ്ടില്ല. തോൽപെട്ടി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ദേവട്ടത്തെ ഉള്‍വനങ്ങളില്‍ സര്‍വ സന്നാഹം ഉപയോഗിച്ച്‌ തിരച്ചില്‍ നടത്തിയിട്ടും കടുവയുടെ സാന്നിധ്യം പോലും കണ്ടെത്താനായില്ല. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ ഉള്‍ക്കാട്ടിലേക്ക് പാതയൊരുക്കിയിരുന്നു. വെള്ളിയാഴ്ച മയക്കുവെടി സംഘങ്ങള്‍, കുങ്കിയാനകള്‍ എന്നിവയുമായി ഉള്‍ക്കാടിളക്കി തിരഞ്ഞെങ്കിലും കാര്യമുണ്ടായില്ല. മന്ദംകൊല്ലി, ഈശ്വരക്കൊല്ലി കാടുകളിലായിരുന്നു തിരച്ചില്‍. രാവിലെ തുടങ്ങിയ തിരച്ചില്‍ വൈകീട്ടുവരെ തുടര്‍ന്നു. …

Read More »

കണ്ടക്ടർമാർ വനിതാ യാത്രക്കാരെ തൊടാനോ ചോദ്യം ചെയ്യാനോ പാടില്ല; നിയമഭേദഗതിയുമായി സർക്കാർ…

ബസ് യാത്രകളില്‍ പലപ്പോഴും യാത്രക്കാരും ബസ് ജീവനക്കാരും തമ്മില്‍ വഴക്കുകള്‍ ഉണ്ടാകാറുണ്ട്. ബസ് കണ്ടക്ടര്‍മാര്‍ (Bus Conductor) വനിതായാത്രക്കാരെ (Woman Passengers) വാക്കാലോ ലൈംഗികമായോ ഉപദ്രവിക്കുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍, 1989ലെ മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി (Tamil Nadu Motor Vehicles Rules) വരുത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. വനിതായാത്രികരോട് യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ച് ചോദിക്കാനോ അവരെ തൊടാനോ അനുചിതമായ മറ്റു പരാമർശങ്ങൾ നടത്താനോ കണ്ടക്ടര്‍മാര്‍ക്ക് കഴിയില്ലെന്ന് …

Read More »

സംസ്ഥാനത്തെ മുഴുവൻ സ്ഥാപനങ്ങളും തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടി എടുക്കും

സംസ്ഥാനത്തെ മുഴുവൻ സ്ഥാപനങ്ങളെയും തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ നടപടികൾ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തൊഴിൽ വകുപ്പിലെ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ്-2 മുതൽ അഡീഷണൽ ലേബർ കമ്മീഷണർ വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിലാളി താല്പര്യം സംരക്ഷിക്കാൻ ഉദ്യോഗസ്ഥർ മുൻഗണന നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചു. കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് അനുസരിച്ച് സംസ്ഥാനത്തെ എല്ലാ കടകളും …

Read More »