Breaking News

Slider

വീട്ടമ്മയെ വെട്ടിക്കൊന്നയാള്‍ക്ക് ജീവപര്യന്തം; കൂറുമാറിയ മകനും മരുമകള്‍ക്കും ഭര്‍തൃസഹോദരനുമെതിരെ കേസെടുത്തു…

അശ്ലീലചുവയോടെ സംസാരിച്ചത് ചോദ്യംചെയ്ത അയല്‍വാസിയായ വീട്ടമ്മയെ വെട്ടിക്കൊന്ന കേസില്‍ പ്രതിക്ക്​ ജീവപര്യന്തം. നീലംപേരൂര്‍ കൈനടി അടിച്ചിറ വീട്ടില്‍ വാസുദേവന്‍റെ ഭാര്യ സരസമ്മയെ (60) കൊലപ്പെടുത്തിയ കേസിലാണ് വിധി. കൈനടി അടിച്ചിറയില്‍ പ്രദീപ്കുമാറിനാണ് (46) ജില്ല അഡീഷനല്‍ സെഷന്‍സ് കോടതി -മൂന്ന്​ ജഡ്ജ് പി.എന്‍. സീത​ ശിക്ഷിച്ചത്​. ഒരുവര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്​. പിഴ അടച്ചി​ല്ലെങ്കില്‍ ഒരുവര്‍ഷം കഠിനതടവും വീട്ടില്‍ അതിക്രമിച്ചുകയറിയതിന്​ ഒരുമാസംകൂടി അധിക കഠിനതടവും​ അനുഭവിക്കണം. കൂറുമാറിയ …

Read More »

ഒമിക്രോണ്‍ ബാധിച്ച്‌ ആദ്യ മരണം; ജാഗ്രത നിർദേശം…

ഒമിക്രോണ്‍ ബാധിച്ച്‌ ലോകത്ത് ആദ്യ മരണം. ബ്രിട്ടണില്‍ ഒമിക്രോണ്‍ ബാധിച്ച്‌ ചികിത്സയിലായിരുന്ന രോഗി മരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് ഒമിക്രോണ്‍ ബാധിച്ചയാള്‍ മരിച്ചെന്ന പ്രഖ്യാപനം നടത്തിയത്. ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന് ശേഷം ആദ്യമായാണ് ലോകത്ത് ഒരു മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഒമിക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതിന്റെ ആവശ്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. അതേസമയം, കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ …

Read More »

ബിക്കിനിക്ക് പകരം ശരീരം മുഴുവൻ മറച്ചെത്തി ബഹ്റൈൻ സുന്ദരി; പ്രശംസിച്ച് സോഷ്യൽ മീഡിയ…

ഇരുപത്തിയൊന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു മിസ് യൂണിവേഴ്സ് കിരീടം ഇന്ത്യയിലേക്കെത്തുന്നത്. ഈ നേട്ടം സ്വന്തമാക്കിയ ഹർനാസ് സന്ധു എന്ന ഇരുപത്തിയൊന്നുകാരിയാണ് ഇന്നത്തെ താരം. ഇസ്രയേലിലെ ഏയ്‌ലറ്റില്‍ നടന്ന 70-ാം മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഹർനാസ് ശ്രദ്ധനേടിയപ്പോള്‍, തന്‍റേതായ വ്യക്തിത്വവും കാഴ്ചപ്പാടും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രശംസ നേടിയിരിക്കുകയാണ് മത്സരത്തില്‍ പങ്കെടുത്ത ബഹ്റൈൻ സുന്ദരി. ബിക്കിനിയും മറ്റും ധരിച്ച് മറ്റ് സുന്ദരിമാർ സ്വിംസ്യൂട്ട് റൗണ്ടിൽ എത്തിയപ്പോള്‍, ഇരുപത്തിയഞ്ചുകാരിയായ മനാര്‍ നദീം …

Read More »

ഡാന്‍സ് ബാറിലെ കണ്ണാടിക്കു പിന്നില്‍ രഹസ്യ അറ; ഉള്ളില്‍ 17 യുവതികള്‍…

ഡാന്‍സ് ബാറില്‍ നടത്തിയ റെയ്ഡില്‍ 17 യുവതികളെ രക്ഷപ്പെടുത്തി പൊലീസ്. അന്ധേരിയിലെ ദീപ ബാറില്‍ നടത്തിയ പരിശോധനയിലാണ് മേക്കപ്പ് റൂമുമായി ബന്ധപ്പെടുത്തിയ രഹസ്യ അറയില്‍ യുവതികളെ കണ്ടെത്തിയത്. ശനിയാഴ്ചയാണ് സംഭവം. ഇടപാടുകാര്‍ക്കു മുന്നില്‍ സ്ത്രീകളെ നിര്‍ബന്ധിച്ച്‌ നൃത്തം ചെയ്യിക്കുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് പരിശോധന നടത്തിയത്. പൊലീസ് എത്തിയപ്പോള്‍ മിക്ക മുറികളും ഒഴിഞ്ഞ നിലയിലായിരുന്നു. ബാര്‍ ജീവനക്കാരെ ചോദ്യം ചെയ്തിട്ടും ഫലമുണ്ടായില്ല. ഇതിനിടെ മേക്കപ്പ് മുറിയിലെ വമ്ബന്‍ കണ്ണാടി …

Read More »

കാട്ടാനയെ ഓടിക്കുന്നതിനിടെ തുമ്പിക്കൈകൊണ്ട് അടിയേറ്റു; യുവാവിന് ഗുരുതര പരിക്ക്…

കാട്ടാനയുടെ തുമ്പിക്കൈകൊണ്ടുള്ള അടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്. മറയൂര്‍ – ചിന്നാര്‍ റോഡില്‍ കാട്ടാനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് യുവാവിനെതിരെ ആക്രമണം ഉണ്ടായത്. ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ ചമ്പക്കാട് ആദിവാസി കുടിയിലെ യേശുരാജിനാണ് കാലില്‍ ഗുരുതര പരുക്കേറ്റത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ തമിഴ്‌നാട്ടില്‍നിന്നു ജോലി കഴിഞ്ഞു മടങ്ങിയെത്തും വഴി ഒറ്റയാനെ കണ്ട് യേശുരാജ് പിക്കപ്പ് ജീപ്പില്‍നിന്ന് ഇറങ്ങി, ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് തുമ്പിക്കൈകൊണ്ട് അടിയേറ്റതെന്ന് വനപാലകര്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യേശുരാജിനെ …

Read More »

കൊലയാളി സംഘത്തിൽ സഹോദരിഭർത്താവും, സുധീഷിന്റെ കൊലപ്പെടുത്തിയത് കഞ്ചാവ് വിൽപ്പന തർക്കത്തിൽ

തിരുവനന്തപുരം പോത്തൻകോട് പട്ടാപ്പകൽ സുധീഷ് എന്ന യുവാവിന്റെ കാൽ വെട്ടിയെടുത്ത് കൊലപ്പെടുത്തിയ സംഭവത്തിലേക്ക് നയിച്ചത് കഞ്ചാവ് വിൽപ്പനയെ ചൊല്ലിയുളള തർക്കം. കഞ്ചാവ് വിൽപ്പന സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് പ്രതികളിലൊരാളായ ഉണ്ണിയെയും രണ്ടു സുഹൃത്തുക്കളെയും കൊല്ലപ്പെട്ട സുധീഷ് നേരത്തെ ആക്രമിച്ചിരുന്നു. ഇതിന് ‘പ്രതികാരം’ തീർക്കാനായിരുന്നു സുധീഷിനെ ആക്രമിച്ചത്. കൊലയാളി സംഘത്തിൽ സുധീഷിന്റെ സഹോദരി ഭർത്താവും ഉൾപ്പെടുന്നുണ്ട്. കൊലപാതകത്തിന് മുമ്പ് സംഘം ശാസ്തവട്ടത്ത് ഒത്തുചേർന്ന് മദ്യപിച്ചു. സംഭവത്തിന് ശേഷവും മദ്യപിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച …

Read More »

‘മരക്കാര്‍’ ആമസോണ്‍ പ്രൈമിലേക്ക്, ഒടിടി റിലീസ് പ്രഖ്യാപിച്ചു

അറബിക്കടലിന്റെ സിംഹം ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷം ഡിസംബര്‍ 2നാണ് തിയറ്ററുകളിലെത്തിയത്. ഒടിടിയില്‍ ഡയറക്ട് റിലീസാകുമെന്ന വാര്‍ത്തകള്‍ സൃഷ്‍ടിച്ച വിവാദമൊക്കെ മറികടന്നാണ് മരക്കാര്‍ തിയറ്ററിലെത്തിയത്. തിയറ്ററില്‍ കാണേണ്ട ചിത്രം തന്നെയാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്നാണ് അഭിപ്രായം വന്നത്. ഇപോഴിതാ മരക്കാര്‍ ചിത്രത്തിന്റെ ഒടിടി പ്രീമിയറും പ്രഖ്യാപിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് മരക്കാര്‍ റിലീസ് ചെയ്യുക. 17 മുതലാണ് ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്‍ട്രീം ചെയ്യുക. മലയാളം, തമിഴ്, തെലുങ്ക്, …

Read More »

‘ബാക്കി വെച്ച ജപ്പാന്‍ യാത്ര സഫലമാക്കണം’; വിജയന്‍ ചേട്ടന്റെ ഓര്‍മകളുമായി ബാലാജി കോഫി ഹൗസ് വീണ്ടും തുറന്ന് മോഹന

ലോക സഞ്ചാരി കെആര്‍ വിജയന്റെ മരണത്തോടെ അടഞ്ഞുകിടന്ന ശ്രീ ബാലാജി കോഫി ഹൗസ് വീണ്ടും തുറന്നു. വിജയന്‍ ചേട്ടന്റെ ഓര്‍മകളുടെ തണലില്‍ ഭാര്യ മോഹനയും കടയിലുണ്ട്. മക്കളും മരുമക്കളുമെല്ലാം നിര്‍ബന്ധിച്ചതോടെയാണു മോഹന വീണ്ടും കടയിലെത്തിയത്. വിജയന്‍ ചേട്ടന്റെ സാന്നിധ്യമുള്ളിടത്തേക്കുള്ള തിരിച്ചുവരവ് ഒറ്റപ്പെടല്‍ ഇല്ലാതാക്കാനുള്ള വഴിയാണ് മോഹനയ്ക്ക്. ഇവിടേക്കുള്ള വരവ് വലിയ എനര്‍ജി തരുന്നതാണെന്ന് മോഹന പറഞ്ഞു. പക്ഷെ ഒറ്റക്കാര്യം മാത്രം, ‘അദ്ദേഹം ഉണ്ടാക്കുന്ന ചായയുടെ രുചി മറ്റാരുണ്ടാക്കിയാലും കിട്ടില്ല.’ വിജയന്റെ …

Read More »

നെടുമ്ബാശ്ശേരിയിലെത്തിയ നാല് പേര്‍ക്ക് കൊവിഡ്; സാമ്ബിളുകള്‍ ഒമിക്രോണ്‍ പരിശോധനയ്ക്ക് അയച്ചു

നെടുമ്ബാശേരിയില്‍ വന്നിറങ്ങിയ നാല് പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. നെതര്‍ലന്‍ഡില്‍ നിന്നും വന്ന രണ്ട് സ്ത്രീകള്‍ക്കും ഒരു പുരുഷനും ദുബായില്‍ നിന്നെത്തിയ മറ്റൊരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ ബാധയുണ്ടോ എന്നറിയാന്‍ ഇവരുടെ സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കേരളത്തിലെ ആദ്യത്തെ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തത്. യുകെയില്‍ നിന്നും എത്തിയ എറണാകുളം സ്വദേശിക്കാണ് കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചത്. ലണ്ടനില്‍ നിന്നും അബുദാബിയില്‍ എത്തിയ ഇയാള്‍ …

Read More »

തലവേദന മാറ്റാന്‍ ആള്‍ദൈവത്തെ സമീപിച്ച യുവതിയ്ക്ക് ദാരുണാന്ത്യം…

തലവേദന മാറ്റാന്‍ ആള്‍ദൈവത്തെ സമീപിച്ച യുവതിയ്ക്ക് ദാരുണാന്ത്യം. തലവേദന മാറാന്‍ ഇയാള്‍ യുവതിയുടെ തലയിലും ദേഹത്തുമെല്ലാം മാറിമാറി അടിയ്ക്കുകയായിരുന്നു. ഹാസന്‍ ജില്ലയിലെ ഗൗദരഹള്ളി സ്വദേശി പാര്‍വതി (37)യാണ് തലയ്ക്കടിയേറ്റ് മരിച്ചത്. സംഭവത്തില്‍ ബെക്ക ഗ്രാമവാസി മനു(42)വിനെതിരേ ശ്രാവണബെലഗോള പോലീസ് കൊലപാതകത്തിന് കേസെടുത്തു. പാര്‍വതിയുടെ മകള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. രണ്ടുമാസമായി പാര്‍വതിക്ക് തുടര്‍ച്ചയായി തലവേദനയുണ്ടായിരുന്നു. മൂന്ന് ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും കുഴപ്പങ്ങളുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞില്ല. …

Read More »