Breaking News

Slider

വന്‍ സുരക്ഷാ വീഴ്ച,​ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ യാത്ര ചെയ്ത 13,000 യാത്രക്കാരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ത്തി വിദേശ കമ്ബനിക്ക് കൈമാറി

യാത്രക്കാരുടെ രേഖകള്‍ ഉപയോഗിച്ച്‌ തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് ആറു കോടി രൂപയുടെ വിദേശമദ്യം കടത്തിയ കേസില്‍ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ. ജോര്‍ജിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ യാത്ര ചെയ്ത 13,000 യാത്രക്കാരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ത്തി 16 കോടിയുടെ തിരിമറി നടന്നെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. മലേഷ്യന്‍ കമ്ബനിയായ പ്ലസ് മാക്സിനാണ് വിവരങ്ങള്‍ ലഭിച്ചത്. യാത്രക്കാരുടെ പാസ്‌പോര്‍ട്ട് …

Read More »

മലപ്പുറത്ത് മദ്യലഹരിയിൽ സംഘർഷം; മകന്റെ അടിയേറ്റ അച്ഛൻ മരിച്ചു

മലപ്പുറം നിലമ്പൂരിൽ മദ്യ ലഹരിയിൽ നടന്ന അടിപിടിക്കൊടുവിൽ മകന്റെ അടിയേറ്റ അച്ഛൻ മരിച്ചു. ചുങ്കത്തറ സ്വദേശി തങ്കച്ചൻ (69) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട് മകൻ വർഗീസ് (41) നെ എടക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. മദ്യപിച്ച്‌ അച്ഛനും മകനും തമ്മിലുണ്ടായ തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു. ശരീരമാസകലം മർദനമേറ്റ നിലയിൽ റോഡിൽ കണ്ട വർഗീസിനെ നാട്ടുകാർ ഉടൻ നിലമ്പുർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. …

Read More »

എംബാപെ മാജിക്ക്; ചാമ്ബ്യന്‍സ് ലീഗിൽ റയലിനെ മറികടന്ന് പിഎസ്‌ജി

യുവേഫ ചാമ്ബ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ മുന്‍ ചാമ്ബ്യന്മാരായ റയല്‍ മാഡ്രിഡിനെ മറികടന്ന് പിഎസ് ജി. തുല്യ ശക്തികളുടെ പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഫ്രഞ്ച് പടയുടെ ജയം. മത്സരത്തിന്റെ അധിക സമയത്ത് കെയിലിയന്‍ എംബാപെയായിരുന്നു വിജയ ഗോള്‍ നേടിയത്. മത്സരത്തിലുടനീളം റയലിന് മുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ പിഎസ്‌ജിക്ക് കഴിഞ്ഞിരുന്നു. 58 ശതമാനം പന്തടക്കവും 21 ഷോട്ടുകളും എംബാപയും കൂട്ടരും ഉതിര്‍ത്തു. റയലിന്റെ മുന്നേറ്റ നിര സീസണിലാദ്യമായി …

Read More »

ലൈംഗിക പീഡന പരാതി: വ്ലോഗർ ശ്രീകാന്ത് വെട്ടിയാർ പൊലീസിൽ കീഴടങ്ങി…

പീഡന പരാതിയിൽ ഒളിവിലായിരുന്ന വ്ലോഗർ ശ്രീകാന്ത് വെട്ടിയാർ കീഴടങ്ങി. ഇന്ന് അഭിഭാഷകനൊപ്പം എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഹാജരായത്. കേസിൽ ഇദ്ദേഹത്തിന് ഹൈക്കോടതി മുൻ‌കൂർ ജാമ്യം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്ന് ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി ജാമ്യം നൽകും. യുവതിയെ ബലാത്സംഗം ചെയ്ത് കേസിൽ വ്ലോഗർ ശ്രീകാന്ത് വെട്ടിയാർക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതി ആണ് ശ്രീകാന്തിന് …

Read More »

കുപ്രസിദ്ധ മോഷ്ടാവ് ടെന്‍ഷന്‍ സുരേഷ് പോലീസ് പിടിയിൽ

അന്തര്‍സംസ്ഥാന മോഷ്ടാവ് ടെന്‍ഷന്‍ സുരേഷിനെ പോലീസ് പിടികൂടി. തൃച്ചി അമ്മംകുളം വീതി അരിയമംഗലം സുരേഷ് എന്ന ടെന്‍ഷന്‍ സുരേഷിനെയാണ് നാര്‍ക്കോട്ടിക്ക് സെല്‍ അസി.കമ്മീഷണര്‍ ജയകുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കാവല്‍ സ്‌ക്വാഡും കസബ പോലീസും ചേര്‍ന്ന് പിടികൂടിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 4 വര്‍ഷവും കോഴിക്കോട് ജയിലില്‍ ഒരു വര്‍ഷവും ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷം മലപ്പുറം ജില്ലയിലെ പതിനഞ്ചോളം കടകള്‍ ഇയാള്‍ കുത്തിപൊളിച്ചു മോഷണം നടത്തിയിരുന്നു. തുടര്‍ന്ന് ചെന്നൈയില്‍ …

Read More »

വാലന്റൈന്‍സ് ദിനത്തില്‍ ലോഡ്ജ് റൂമില്‍ യുവാവ് കണ്ടത് കാമുകനൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ഭാര്യയെ; ഭര്‍ത്താവിനെ കണ്ടതും ഇറങ്ങി ഓടി ഭാര്യയും; സ്വന്തം ഭാര്യയുടെ അവിഹിതം നിര്‍ത്താന്‍ പരാതി നല്‍കി വിനോദ്…

ഭാര്യയും കാമുകനും തന്നെ അപായപ്പെടുത്തുമെന്നു കൊല്ലം സ്വദേശിയായ റെയില്‍വേ ഉദ്യോഗസ്ഥന്റെ പരാതി. സ്വന്തം ഭാര്യയുടെ അവിഹിത ബന്ധം നിര്‍ത്താനും കുടുംബം തകര്‍ക്കുന്ന വര്‍ക്കല സ്വദേശിക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് വിനോദ്. വാലന്റൈന്‍സ് ഡേയ്ക്ക് വര്‍ക്കല പാ നശം ലോഡ്ജില്‍ ഭാര്യ മുറിയെടുത്തത് അറിഞ്ഞു സ്ഥലത്ത് എത്തിയ യുവാവ് അവിടെവച്ചു ഭാര്യയേയും കാമുകനെയും കയ്യോടെ പിടികൂടി. ലോഡ്ജില്‍ താന്‍ എത്തിയത് അറിഞ്ഞ് തന്റെ ഭാര്യ മുറിയില്‍ നിന്നും …

Read More »

പിടിയിലായത് മോഷണ കേസില്‍, സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയ വിവരം പുറത്തുവന്നത് പൊലീസിന്റെ ഒറ്റ ചോദ്യത്തില്‍; കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്ക്?

ഒറ്റപ്പാലത്ത് സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതി ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പട്ടാമ്ബി കോടതിയിലാണ് ഇയാളെ ഹാജരാക്കുക. പ്രതിയെ കൊലപാതകം നടത്തിയ സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തും. ഒറ്റപ്പാലം പാലപ്പുറത്തെ അഴീക്കല്‍ പറമ്ബില്‍ നിന്നാണ് പാലപ്പുറം ഐക്കരപറമ്ബ് കയലത്ത് വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ആഷിഖിന്റേതെന്ന് (24) സംശയിക്കുന്ന മൃതദേഹം കണ്ടെടുത്തത്. ജീര്‍ണിച്ച നിലയിലാണ് മൃതദേഹം. ആഷിഖിന്റേതാണ് മൃതദേഹമെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. കൈയില്‍ കെട്ടിയ …

Read More »

ഒന്ന് മുതല്‍ ഒമ്ബത് വരെയുളള ക്ലാസുകളില്‍ പരീക്ഷ ഏപ്രില്‍ ആദ്യം; അധ്യയനം മാര്‍ച്ച്‌ അവസാനം വരെ; ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ബന്ധമല്ലെന്നു മന്ത്രി…

ഒന്ന് മുതല്‍ ഒമ്ബത് വരെയുളള ക്ലാസുകളില്‍ പരീക്ഷ ഏപ്രില്‍ ആദ്യം. അധ്യയനം മാര്‍ച്ച്‌ അവസാനം വരെ. സ്‌കൂളുകളില്‍ 21 മുതല്‍ എല്ലാ കുട്ടികളെയും ഉള്‍പ്പെടുത്തി മുഴുവന്‍സമയപ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ബന്ധമല്ലെന്നു മന്ത്രി വി. ശിവന്‍കുട്ടി. എല്ലാ ജില്ലയിലും കലക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധവകുപ്പുകളെ ഉള്‍പ്പെടുത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ കര്‍മപദ്ധതി തയ്യാറാക്കും. അസുഖംമൂലം ക്ലാസില്‍ വരാത്ത കുട്ടികള്‍ക്ക് അധ്യാപകര്‍ പിന്തുണ നല്‍കണം. പാഠഭാഗങ്ങളുടെ പൂര്‍ത്തീകരണം, പഠനപിന്നാക്കാവസ്ഥ നേരിടുന്ന കുട്ടികള്‍ക്കുള്ള …

Read More »

ചരിത്രമെഴുതി സൗദി! ആദ്യത്തെ വനിതാ ക്രെയ്ന്‍ ഡ്രൈവറായി മുപ്പതുകാരി മെറിഹാന്‍…

നാല് വര്‍ഷം മുന്‍പ് സൗദി സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കിയത് ചരിത്ര കാല്‍വയ്പ്പായിരുന്നു. പല മേഖലകളിലും സ്ത്രീകള്‍ക്ക് ഉണ്ടായിരുന്ന വിലക്കുകള്‍ സൗദി അറേബ്യ നീക്കം ചെയ്തത് ലോകം ഉറ്റുനോക്കിയിരുന്നു. ഇപ്പോഴിതാ മറ്റൊരു ചരിത്രം കൂടി സൗദിയില്‍ പിറന്നിരിക്കുകയാണ്. സൗദിയിലെ ആദ്യത്തെ വനിതാ ക്രെയ്ന്‍ ഡ്രൈവറായി മാറിയിരിക്കുകയാണ് മുപ്പതുകാരി മെറിഹാന്‍ അല്‍ ബാസിം. വാഹനങ്ങളോടും എഞ്ചിനുകളോടും ചെറുപ്പം മുതലേ താത്പര്യമാണ് മെറിഹാന്. പതിമൂന്നാം വയസില്‍ തുടങ്ങിയ ഈ ഇഷ്ടം ചെന്നെത്തിയിരിക്കുന്നത് …

Read More »

വിവാഹം മുടക്കുന്നുവെന്ന് സംശയം; യുവാവിനെ മുൻ കാമുകിയും മാതാപിതാക്കളും തീകൊളുത്തി കൊന്നു

മുൻ കാമുകിയും മാതാപിതാക്കളും ചേർന്ന് ആക്രമിച്ച് തീകൊളുത്തി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുംബൈയിൽ കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം. ഗോരഖ് ബച്ഛവ് (31) എന്നയാളാണ് മരിച്ചത്. സംഭവത്തിൽ യുവതിയേയും മാതാപിതാക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ലോണർ ഗ്രാമത്തിൽ വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട ഗോരഖും കല്യാണി സോനാവാനെ(23) യും നേരത്തേ പ്രണയത്തിലായിരുന്നു. പിന്നീട് വേർപിരിഞ്ഞു. ഇതിനു ശേഷം കല്യാണിക്ക് വരുന്ന വിവാഹാലോചനകൾ ഗോരഖ് മുടക്കുന്നു എന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. …

Read More »