Breaking News

Slider

കല്‍പ്പനയുടെ മരണത്തോടെ പട്ടിണിയിലായി; നടി ഉര്‍വശിയുടെ സഹോദര ഭാര്യ ജീവനൊടുക്കി.

നടി ഉര്‍വശിയുടെ സഹോദരന്റെ ഭാര്യയായിരുന്ന പ്രമീള ആത്മഹത്യ ചെയ്തു. കടുത്ത ദാരിദ്ര്യവും അസുഖവുമെല്ലാമാണ് അവരെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചത്. പ്രമീളയുടെ സഹോദരന്‍ സുശീന്ദ്രനും ആത്മഹത്യ ചെയ്തിട്ടുണ്ട്. വില്ലുപുരത്താണ് ഇവര്‍ താമസിച്ചിരുന്നത്. ദിവസങ്ങളായി വീട് തുറക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോള്‍ രണ്ടുപേരും ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. വീട് പരിശോധിച്ച പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. അതില്‍ അന്തരിച്ച നടി കല്‍പ്പനയെ കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ടെന്നാണ് …

Read More »

ആശുപത്രിയില്‍ കഴിയുന്ന അച്ഛനെ ഫോണ്‍ ചെയ്യാനെത്തിയ 13കാരിയെ കടന്നുപിടിച്ച 78 കാരന് അഞ്ചുവര്‍ഷം കഠിനതടവ്

ചങ്ങനാശേരി വാകത്താനത്ത് വീട്ടിലെത്തിയ പതിമൂന്നുകാരിയെ കടന്നു പിടിച്ച 78കാരന് അഞ്ചുവര്‍ഷം കഠിന തടവും കാല്‍ ലക്ഷം രൂപ പിഴയും. പോക്‌സോ കേസിലാണ് വാകനത്താനം സ്വദേശിയായ വയോധികനെ ചങ്ങനാശേരി അഡീഷണല്‍ സെഷന്‍സ് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. തൃക്കോതമംഗലം കല്ലുവെട്ടാംകുഴിയില്‍ വിജയനെയാണ് ചങ്ങനാശേരി അഡീഷണല്‍ സെന്‍ഷസ് സ്‌പെഷ്യല്‍ കോടതി ജഡ്ജി ജി പി ജയകൃഷ്ണന്‍ ശിക്ഷിച്ചത്. 2020 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസിയായിരുന്നു പ്രതി വിജയന്‍. പെണ്‍കുട്ടിയുടെ അച്ഛന്‍ അസുഖബാധിതനായി ആശുപത്രിയില്‍ …

Read More »

സുഹൃത്തിനെ കൊന്നുകുഴിച്ചിട്ടെന്ന മോഷണ കേസ് പ്രതിയുടെ വെളിപ്പെടുത്തൽ; മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയെന്ന മോഷണക്കേസ് പ്രതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പൊലീസ് (Kerala Police) നടത്തിയ തിരച്ചിലില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഒറ്റപ്പാലം (Ottapalam) പാലപ്പുറത്തെ അഴീക്കല്‍പറമ്പില്‍നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ഉച്ചയോടെ ആരംഭിച്ച തിരച്ചിലിനൊടുവില്‍ രണ്ട് മണിക്കൂറിന് ശേഷമാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. എത്രയും വേഗം മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. 2015 ലെ മോഷണക്കേസുമായി ബന്ധപ്പെട്ടാണ് ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിയായ മുഹമ്മദ് ഫിറോസിനെ പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്. …

Read More »

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്നത് നിയമ വിരുദ്ധം

കേരളത്തില്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്നത് നിയമ വിരുദ്ധമാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുന്നത് അംഗീകരിക്കാനാവില്ല. പേഴ്‌സണല്‍ സ്റ്റാഫായി വെറും രണ്ടു വര്‍ഷം തികച്ചവര്‍ക്ക് കേരളത്തില്‍ പെന്‍ഷന് അര്‍ഹതയുണ്ട്. ഇത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഗവര്‍ണര്‍ പറഞ്ഞു. കേന്ദ്രത്തിലോ മറ്റ് സംസ്ഥാനങ്ങളിലോ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ലഭിക്കില്ല. പേഴ്‌സണല്‍ സ്റ്റാഫ് പദവിയില്‍ നിന്ന് രാജിവെച്ച്‌ ഇവരെല്ലാം വീണ്ടും പാര്‍ട്ടിയിലേക്ക് തിരികെയെത്തി …

Read More »

കലൂര്‍ പോക്സോ കേസ്; കുട്ടികള്‍ പോയത് മാതാപിതാക്കളെ കബളിപ്പിച്ച്, പീഡനത്തിന് ഇരയായത് ഒരു കുട്ടി

കലൂർ പോക്സോ കേസില്‍ കൂടുതൽ കുട്ടികൾ ഇരയായോ എന്ന് പരിശോധിക്കാന്‍ പൊലീസ്. സ്കൂളുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. അപകടത്തില്‍പ്പെട്ട കാറിനുള്ളിലുണ്ടായിരുന്നു കുട്ടികള്‍ മാതാപിതാക്കളെ കബളിപ്പിച്ചാണ് യുവാക്കൾക്കൊപ്പം പോയതെന്നും കുട്ടികളിൽ ഒരാൾ മാത്രമാണ് പീഡനത്തിനിരയായതെന്നും പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് കലൂരിൽ വെച്ച് ശുചീകരണ തൊഴിലാളിയെ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് കൊലപ്പെടുത്തുന്നത്. അപകടശേഷം നിർത്താതെപോയ കാർ പീന്നീട് നാട്ടുകാർ പിടികൂടി നോർത്ത് പൊലീസിന് കൈമാറി. അപകടത്തിന് പിറകെ കാറിൽ …

Read More »

വാട്‌സ്ആപ്പ് സ്റ്റാറ്റസിനെ ചൊല്ലി തര്‍ക്കം : കുടുംബങ്ങള്‍ തമ്മിലുള്ള കൂട്ടത്തല്ലില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വാട്‌സ് ആപ്പ് സ്റ്റാറ്റസിനെ ചൊല്ലി കുടുംബങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുംബൈയിലെ ശിവാജി നഗര്‍ സ്വദേശിനിയായ ലീലാവതി ദേവി പ്രസാദ് (48) ആണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 10നായിരുന്നു സംഭവം. ലീലാവതിയുടെ മകള്‍ പ്രീതി പ്രസാദ് ഇട്ട വാട്‌സ്ആപ്പ് സ്റ്റാറ്റസിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. പ്രീതിയുടെ സുഹൃത്തും അയല്‍ക്കാരിയുമായ പതിനേഴുകാരിയുമായുള്ള പ്രശ്‌നത്തെ സംബന്ധിക്കുന്നതായിരുന്നു സ്റ്റാറ്റസ്. പ്രീതിയുടെ സ്റ്റാറ്റസ് കണ്ടതിന് പിന്നാലെ ഇത് ചോദ്യം ചെയ്യാനായി അയല്‍ക്കാരിയും അമ്മയും സഹോദരനും ഇവരുടെ …

Read More »

അവര്‍ രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞവര്‍; പുല്‍വാമ ഭീകരാക്രമണത്തിന്റെ ഓര്‍മയില്‍ രാജ്യം…

ഇന്നിവിടെ പ്രണയപ്പൂക്കള്‍ ഇല്ല.രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ അനേകം സൈനികരുടെ വേദനിപ്പിക്കുന്ന ഓര്‍മ മാത്രം. രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 3 വര്‍ഷം തികയുമ്ബോള്‍ വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്കുള്ള ആദരവ് കൂടിയാണ് ഈ ദിനം. 2019 ഫെബ്രുവരി 14-നായിരുന്നു ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തുന്നത്. 40 ജവാന്മാരാണ് അന്ന് ഭീകരാക്രണത്തില്‍ വീരമൃത്യു വരിച്ചത്. 78 …

Read More »

PL 2022: ‘ശ്രീശാന്തിനോട് നന്ദി കാട്ടാമായിരുന്നു’, ടീമിലെടുത്തില്ല, സഞ്ജുവിനെ വിമര്‍ശിച്ച്‌ ഫാന്‍സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ മെഗാ താരലേലം അവസാനിച്ചിരിക്കുകയാണ്. രണ്ട് ദിവസം നീണ്ടുനിന്ന വാശിയേറിയ മെഗാ ലേലത്തില്‍ 600 താരങ്ങള്‍ പങ്കെടുത്തെങ്കിലും 204 താരങ്ങള്‍ക്ക് മാത്രമാണ് അവസരം ലഭിച്ചത്. നിരവധി സൂപ്പര്‍ താരങ്ങള്‍ കോടികള്‍ വാരിയപ്പോള്‍ ആരാധകരെ വളരെയധികം നിരാശപ്പെടുത്തി ചില താരങ്ങള്‍ അണ്‍സോള്‍ഡാവുകയും ചെയ്തു. ഇതിലൊരാളാണ് കേരള പേസര്‍ എസ് ശ്രീശാന്ത്. മുന്‍ ഇന്ത്യന്‍ പേസര്‍ ഇത്തവണ മെഗാ ലേലത്തിന്റെ അന്തിമ പട്ടികയിലേക്ക് എത്തിയിരുന്നു. 50 ലക്ഷം …

Read More »

വിജിഷ ഓണ്‍ലൈന്‍ പണമിടപാടിന്റെ ഇര​; നടന്നത് ലക്ഷങ്ങളുടെ ഇടപാടുകള്‍

യു​വ​തി ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച​ത് ഓ​ണ്‍​ലൈ​ന്‍ പ​ണ​മി​ട​പാ​ടി​ല്‍ വ​ഞ്ചി​ക്ക​പ്പെ​ട്ട​തി​നാ​ലാ​ണെ​ന്ന് വി​ല​യി​രു​ത്ത​ല്‍. ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ മൊ​ബൈ​ല്‍ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ചേ​ലി​യ മ​ല​യി​ല്‍ വി​ജി​ഷ (31) 2021 ഡി​സം​ബ​ര്‍ 11നാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ​ഇ​വ​രു​ടെ ര​ണ്ടു ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ല്‍​നി​ന്നു മാ​ത്രം 88 ല​ക്ഷ​ത്തി​ന്റെ ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സം​ഖ്യ ഇ​തി​ല്‍ കൂ​ടാ​ന്‍ ഇ​ട​യു​ണ്ടെ​ന്ന് അ​നു​മാ​നി​ക്കു​ന്നു. പാ​സ്ബു​ക്കു​ക​ള്‍ ന​ശി​പ്പി​ച്ച​താ​യും ക​രു​തു​ന്നു. ബി.​എ​ഡ് ബി​രു​ദ​ധാ​രി​യാ​യ വി​ജി​ഷ​യു​ടെ വി​വാ​ഹ​ത്തി​നു വാ​ങ്ങി സൂ​ക്ഷി​ച്ച 35 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ വി​ല്‍​ക്കു​ക​യും …

Read More »

ഇതൊക്കെ നടക്കുന്നത് രാജ്യത്ത് വേറെ എവിടെയാണ്; കേരളത്തിനെതിരെ വീണ്ടും യോഗി

കേരളത്തിനെതിരെ വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും രംഗത്ത്. കേരളത്തിലും ബംഗാളിലും കാണുന്ന രാഷ്ട്രീയ അക്രമം യുപിയില്‍ ഇല്ല. കേരളത്തിലും ബംഗാളിലും നൂറ് കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. രാജ്യത്ത് വേറെ എവിടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. യുപിയിലും ഇതേ അരാജകത്വം പടര്‍ത്താനാണ് നീക്കമെന്ന് വിമര്‍ശിച്ച യോഗി കലാപകാരികള്‍ ഭീഷണി മുഴക്കുകയാണ്. യുപി കേരളമാകാന്‍ താമസമുണ്ടാവില്ലെന്നും ആവര്‍ത്തിച്ചു. ഉത്തര്‍പ്രദേശില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായിട്ടായിരുന്നു യോഗിയുടെ പ്രസ്താവന. …

Read More »