Breaking News

Slider

പതിനാറുകാരിയെ വീടിനുപിറകില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി…

പതിനാറു വയസുകാരി പെണ്‍കുട്ടിയെ വീടിനു പിറകില്‍ പൊളളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പനയത്താണ് സംഭവം. പനയം ചിറ്റയം സ്വദേശികളായ എഡിസന്റെയും ഹേമയുടെയും മകള്‍ ഹന്നയാണ് മരിച്ചത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്നുളള ദുഖത്തില്‍ കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ ആറു മണിക്ക് അലാറം വച്ച്‌ കുട്ടി ഉണര്‍ന്നു. വീടിനു പുറത്തേക്ക് ഇറങ്ങുന്നതും വീട്ടുകാര്‍ കണ്ടു. പതിവായി പുലര്‍ച്ചെ ഉണര്‍ന്ന് വീടിനു പിന്നിലിരുന്ന് പഠിക്കുന്ന പതിവുളളതിനാല്‍ …

Read More »

പ്രസവം നിര്‍ത്തിയിട്ടും ഗര്‍ഭിണിയായി; സര്‍ക്കാര്‍ ചെലവിന് നല്‍കണമെന്ന് ഉത്തരവിട്ട് കോടതി

പ്രസവം നിര്‍ത്തിയിട്ടും ജനിച്ച കുഞ്ഞിന്റെ വിദ്യാഭ്യാസച്ചെലവ് തമിഴ്‌നാട് സര്‍ക്കാട് വഹിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. സര്‍ക്കാര്‍ ആശുപത്രിയില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയെങ്കിലും അതിലെ പിഴവ് മൂലം യുവതി വീണ്ടും ഗര്‍ഭിണിയാവുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. കന്യാകുമാരി സ്വദേശിനിയാണ് ഇവര്‍. ഇപ്പോള്‍ ജനിച്ച കുഞ്ഞിന്റെ വിദ്യാഭ്യാസച്ചെലവ് പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാര്‍ തന്നെ വഹിക്കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. ഇതിന് പുറമെ കുട്ടിക്ക് 21 വയസ്സാകുന്നത് വരെ മാസം 10,000 രൂപയും …

Read More »

കൊല്ലം-പുനലൂര്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് ലൈംഗികാതിക്രമം; യുവതി ബോധരഹിതയായി വീണു; യുവാവ് പിടിയില്‍

ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. കൊട്ടാരക്കര മേലില സ്വദേശി ഷിജു (43) ആണ് കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്. കൊല്ലം-പുനലൂര്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്കാണ് ലൈംഗികാതിക്രമം നേരിട്ടത്. പ്രതിയുടെ ആക്രമണത്തില്‍ മാനസികാഘാതമുണ്ടായ സ്ത്രീ ബോധരഹിതയായി വീണു. സഹയാത്രികര്‍ പ്രതിയെ തടയുകയും യുവതിയെ രക്ഷപ്പെടുത്തുകയും പൊലീസില്‍ അറിയിക്കുകയും ചെയ്തു. പിങ്ക് പൊലീസെത്തി യുവതിയെ കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക് മാറ്റി. പിന്നീട് യുവതിയുടെ ഭര്‍ത്താവിനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി. …

Read More »

കോഴിപ്പോരിൽ യുവാവിന് ദാരുണാന്ത്യം; പോരുകോഴിയുടെ കാലിൽ കെട്ടിവെച്ച കത്തികൊണ്ട് ​പരിക്ക്

കോഴിപ്പോരിനായി കോഴിയുടെ കാലിൽ കെട്ടി വച്ച കത്തി കൊണ്ട് പരിക്കേറ്റയാൾ മരിച്ചു. ചിറ്റൂർ (Chittoor) ജില്ലയിലെ പെദ്ദമണ്ഡ്യം മണ്ഡലിലെ മുടിവേട് സ്വദേശി ഗാംഗുലയ്യ (37) ആണ് മരിച്ചത്. അബദ്ധത്തിൽ കത്തി (Knife) കാലിൽ തറച്ച് ഞരമ്പിന് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണം. പെദ്ദമണ്ഡ്യം പോലീസ് സ്റ്റേഷൻ പരിധിയിലെ നിപ്പുവനം ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഗ്രാമത്തിൽ ചിലർ കോഴിപ്പോര് സംഘടിപ്പിക്കുന്നതായി വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. ഇതിനിടെ ഗാംഗുലയ്യയ്ക്ക് കോഴിയുടെ …

Read More »

സംസ്ഥാനത്ത് ഇന്ന് 29,471 പേര്‍ക്ക് കോവിഡ്; 46,393 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ 29,471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,508 സാമ്ബിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,51,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,42,162 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8945 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1418 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എറണാകുളം 5676 തിരുവനന്തപുരം 5273 കോട്ടയം 3569 കൊല്ലം 2806 തൃശൂര്‍ 1921 കോഴിക്കോട് 1711 ആലപ്പുഴ 1559 മലപ്പുറം 1349 പത്തനംതിട്ട 1322 …

Read More »

ബാലചന്ദ്രകുമാറിന് ലഭിച്ച വിവരം തെറ്റ്? യുവതി പോലീസ് സ്‌റ്റേഷനില്‍, സംവിധായകനെ വിളിപ്പിക്കും

നടന്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരെ പരാതി നല്‍കിയ യുവതി പോലീസ് സ്‌റ്റേഷനില്‍. പരാതിയുടെ വിശദാംശങ്ങള്‍ അറിയാനും മൊഴിയെടുക്കുന്നതിനുമാണ് പോലീസ് വിളിപ്പിച്ചത്. പരാതി വ്യാജമാണെന്നും യുവതിയെ അറിയില്ല എന്നുമാണ് ബാലചന്ദ്ര കുമാറിന്റെ പ്രതികരണം. നടന്‍ ദിലീപാണ് കേസിന് പിന്നിലെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കേസിന്റെ ഗൗരവം വര്‍ധിക്കുകയാണ്. യുവതി മൊഴി നല്‍കിയ പിന്നാലെ പോലീസ് നടപടികള്‍ വേഗത്തിലാക്കും. ബാലചന്ദ്ര കുമാറിനെ ചോദ്യം ചെയ്യും. ഹൈടെക് സെല്‍ …

Read More »

ഇനി ആ കടം വീട്ടാം: അബ്ദുള്ളയെ സഹായിച്ച ‘യഥാര്‍ഥ യൂസിസിന്റെ’ മക്കളെ കണ്ടെത്തി

പിതാവിന്റെ 30 വര്‍ഷം മുന്‍പുള്ള കടം വീട്ടാന്‍ മക്കള്‍ പത്രത്തില്‍ നല്‍കിയ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തിരുവനന്തപുരം പെരുമാതുറ സ്വദേശി നാസര്‍ തന്റെ പിതാവിനെ സഹായിച്ച ലൂസിസിനെ തേടിയുള്ള അന്വേഷണം ഇപ്പോള്‍ ഫലം കണ്ടിരിക്കുകയാണ്. ലൂസിസിന്റെ മക്കളെ കണ്ടെത്തിയിരിക്കുകയാണ് നാസറിപ്പോള്‍. മുപ്പത് വര്‍ഷം മുന്‍പ് നാസറിന്റെ പിതാവ് അബ്ദുള്ളയുടെ ജോലി നഷ്ടപ്പെട്ടപ്പോള്‍ പണം നല്‍കി സഹായിച്ച സുഹൃത്ത് ലൂസിസിനെ തേടിയുള്ള അന്വേഷണമാണ് സഫലമായിരിക്കുന്നത്. ലൂസിസ് വാര്‍ധക്യ സഹജമായ രോഗത്തെ …

Read More »

ചിലപ്പോള്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടച്ചുപൂട്ടേണ്ടി വരും; ആശങ്കയറിയിച്ച് മെറ്റ

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടച്ചുപൂട്ടേണ്ടി വരുമെന്ന് ആശങ്കയറിയിച്ച് മെറ്റ. വ്യക്തി വിവരങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിലവിലെ നിയമത്തില്‍ യൂറോപ്യന്‍ യൂണിയന്‍ വരുത്തുന്ന മാറ്റത്തിലാണ് മെറ്റ കുടുങ്ങിയിരിക്കുന്നത്. പുതിയ ചട്ടത്തിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കഴിയാതെ വന്നാല്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടച്ചുപൂട്ടുന്ന സ്ഥിതിയിലേക്ക് പോകുമെന്നാണ് മെറ്റ വ്യക്തമാക്കിയിരിക്കുന്നത്. വിവരങ്ങള്‍ യൂറോപ്യന്‍ യൂണിയനിലെ സര്‍വറുകളില്‍ സൂക്ഷിക്കണമെന്നതാണ് പുതിയ ചട്ടം. എന്നാല്‍ മെറ്റ നിലവിലിത് അമേരിക്കയിലും യൂറോപ്പിലുമാണ് സൂക്ഷിക്കുന്നത്. പരസ്യ ലക്ഷ്യങ്ങളിലും മറ്റും പുതിയ ചട്ടം പ്രതിസന്ധി …

Read More »

ഭാര്യയെ പീഡിപ്പിച്ചയാളു​ടെ മകള്‍ക്കും ഗര്‍ഭിണിയായ മരുമകള്‍ക്കും നേരെ ആസിഡ് ആക്രമണം; ഭര്‍ത്താവും മകനും അറസ്റ്റില്‍

ഗുജറാത്തിലെ അംറേലിയില്‍ ഗര്‍ഭിണിയുള്‍പ്പെടെ രണ്ട് സ്ത്രീകള്‍ക്ക് നേരെ ആസിഡ് ആക്രമണം. സംഭവത്തില്‍ പിതാവും മകനും അറസ്റ്റിലായി. ഞായറാഴ്ച് ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴി സവര്‍കുണ്ട് ലയില്‍ വെച്ചായിരുന്നു ആക്രമണം. പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സവര്‍കുണ്ട് ലയില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സം​ഗ കേസിലെ പ്രതിയുടെ മകള്‍ക്കും മരുമകള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. ബലാത്സംഗത്തിനിരയായ യുവതിയുടെ ഭര്‍ത്താവും മകനുമാണ് പ്രതികാര നടപടിയുടെ ഭാഗമായി സ്ത്രീകള്‍ക്ക് നേരെ …

Read More »

ഒമിക്രോണിനെ നിസാരമായി കാണരുതെന്ന് ആരോഗ് മന്ത്രി വീണാ ​ജോർജ്…

ഒമിക്രോണിനെ നിസാരമായി കാണരുതെന്ന് മന്ത്രി വീണാ ​ജോർജ്. കോവിഡിനെ ഭയക്കേണ്ടതില്ല എങ്കിലും കോവിഡ് ബാധിച്ചവര്‍ കരുതലോടെ ഏഴ് ദിവസം കഴിണമെന്ന് മന്ത്രി പറഞ്ഞു. ഗൃഹ പരിചരണത്തില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്കായി സംഘടിപ്പിച്ച പ്രത്യേക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാവരും കൃത്യമായ ആരോഗ്യ നിരീക്ഷണം നടത്തണം. വീട്ടിലിരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. കടുത്ത രോഗലക്ഷണങ്ങളോ മൂന്ന് ദിവസത്തില്‍ കൂടുതലുള്ള പനിയോ ഉണ്ടെങ്കില്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. ആശങ്കപ്പെടേണ്ടതില്ല. കൃത്യമായ …

Read More »