Breaking News

Slider

ഇന്ധനവില വര്‍ധനവ്; ജനങ്ങള്‍ വോട്ട് ചെയ്ത സര്‍ക്കാരുകളോട് ചോദിക്കൂ എന്ന് നിര്‍മല സീതാരാമന്‍…

ഇന്ധനവില കുറയ്ക്കാന്‍ ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളോട് പറയൂവെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കേന്ദ്രസര്‍ക്കാര്‍ ഇന്ധനനികുതി കുറച്ചിട്ടും പല സംസ്ഥാനങ്ങളും നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ല. ജനങ്ങള്‍ അവര്‍ വോട്ടുചെയ്ത് വിജയിപ്പിച്ച സര്‍ക്കാരുകളോടാണ് ഇത് ചോദിക്കേണ്ടത്’. ധനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും സംസ്ഥാന ധനമന്ത്രിമാരും നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. തുടര്‍ച്ചയായുള്ള വിലക്കയറ്റിനുശേഷമാണ് കേന്ദ്രസര്‍ക്കാര്‍ പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ യഥാക്രമം 5 രൂപ, 10 രൂപ വീതം കുറച്ചത്. അതേസമയം ഇന്ധനവില …

Read More »

മരണാനന്തര ചടങ്ങിന് കരുതിയ പണം കള്ളന്മാര്‍ കവര്‍ന്നു: 90 കാരന് ഒരുലക്ഷം രൂപ നല്‍കി ഐപിഎസ് ഓഫീസര്‍…

സമ്പാദ്യം മുഴുവന്‍ കള്ളന്മാര്‍ കവര്‍ന്ന 90 കാരനായ തെരുവുകച്ചവടക്കാരന് സഹായവുമായി ഐപിഎസ് ഓഫീസര്‍. ജമ്മു കശ്മീരിലെ ശ്രീനഗറിലെ കടല വില്‍പനക്കാരനായ അബ്ദുള്‍ റഹ്‌മാനാണ് ശ്രീനഗര്‍ എസ്എസ്പി സന്ദീപ് ചൗധരി ഒരുലക്ഷം രൂപ സഹായമായി നല്‍കിയത്. ശ്രീനഗറിലെ ബൊഹരി കദല്‍ മേഖലയില്‍ റോഡരികില്‍ വിവിധതരം കടലകള്‍ വില്‍പന നടത്തുകയാണ് അബ്ദുള്‍ റഹ്‌മാന്‍. തന്റെ മരണാനന്തര ചടങ്ങുകള്‍ക്കു വേണ്ടി അബ്ദുള്‍ റഹ്‌മാന്‍ സൂക്ഷിച്ചിരുന്ന പണമാണ് കള്ളന്മാര്‍ കവര്‍ന്നതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് സീ ന്യൂസ് …

Read More »

നികുതി അടച്ചില്ല; സിനിമാ ചിത്രീകരണത്തിനിടെ രണ്ട് മലയാള യുവതാരങ്ങളുടെ കാരവന്‍ കസ്റ്റഡിയില്‍…

നികുതി അടയ്ക്കാത്തതിനെത്തുടര്‍ന്ന് മലയാള സിനിമയിലെ രണ്ട് യുവതാരങ്ങളുടെ കാരവന്‍ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. താരങ്ങള്‍ക്ക് വിശ്രമിക്കാനായി എത്തിച്ച മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള വാഹനങ്ങളാണ് ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് പിടികൂടിയത്. ഇതര സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനം നികുതി അടയ്ക്കാതെ നാട്ടില്‍ ഓടിച്ചു എന്ന കുറ്റം ചുമത്തിയാണ് കാരവന്‍ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ആണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. അത്യാധുനിക സൗകര്യങ്ങളടങ്ങിയ കാരവന്‍ ഇരുമ്ബനം റോഡരികിലെ സിനിമാ …

Read More »

അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം; മൂന്ന് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത…

ഗോവ-മഹാരാഷ്ട്ര തീരത്തിനടുത്ത് അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. തുലാവര്‍ഷ സീസണില്‍ രൂപപ്പെടുന്ന എട്ടാമത്തെ ന്യൂനമര്‍ദമാണിത്. കൂടാതെ കര്‍ണാടകയ്ക്കും വടക്കന്‍ കേരളത്തിനും സമീപം മധ്യ കിഴക്കന്‍- തെക്കു കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതചുഴിയും നിലനില്‍ക്കുന്നു. ഇത് പടിഞ്ഞാറ്- വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് അടുത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും മണിക്കൂറില്‍ വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴക്കും മണിക്കൂറില്‍ …

Read More »

‘ഫോം ഇല്ലാതിരുന്നത് കൊണ്ടല്ല ഒഴിവാക്കിയത്’; ഡേവിഡ് വാര്‍ണറെ ഹൈദരാബാദ് തഴഞ്ഞതില്‍ വിശദീകരണം…

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്ലേയിങ് ഇലവനില്‍ നിന്ന് ഡേവിഡ് വാര്‍ണറെ മാറ്റി നിര്‍ത്തിയത് ഫോം ഇല്ലാത്തതിന്റെ പേരില്‍ അല്ലെന്ന് പരിശീലകന്‍ ബ്രാഡ് ഹാഡ്ഡിന്‍. വേണ്ടത്ര മാച്ച്‌ പ്രാക്ടീസ് ലഭിക്കാതിരുന്നതിന്റെ പേരിലാണ് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടാതിരുന്നത് എന്നാണ് ഹാഡ്ഡിന്‍ പറയുന്നത്. ഐപിഎല്ലില്‍ നിന്ന് തഴയപ്പെട്ടെങ്കിലും ട്വന്റി20 ലോകകപ്പില്‍ മൂന്ന് അര്‍ധ ശതകമാണ് വാര്‍ണര്‍ നേടിയത്. 48.16 ബാറ്റിങ് ശരാശരിയില്‍ കണ്ടെത്തിയത് 289 റണ്‍സ്. ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ആണ് അതില്‍ ഒരു അര്‍ധ …

Read More »

അത്തരക്കാരല്ല ഞങ്ങള്‍. ഏത് രാജ്യത്ത് പോയാലും ആരും അങ്ങനെയൊന്നും ചെയ്യാന്‍ പാടില്ല; ഫിറോസ് ചുട്ടിപ്പാറയുടെ ട്വിസ്റ്റ്…

മലയാളത്തിലെ പ്രശസ്ത ഫുഡ് വ്ലോഗറായ ഫിറോസ് ചുട്ടിപ്പാറ മയിലിനെ വാങ്ങി കറി വെക്കാന്‍ ദുബായിലേക്ക് പോവുകയാണെന്ന് യൂട്യൂബിലൂടെ പ്രഖ്യാപിച്ചിരുന്നു. ദേശീയ പക്ഷിയായ മയിലിനെ കറിവെച്ചാല്‍ ഫിറോസിനെ നാട്ടില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്ന ആഹ്വാനവുമായി സംഘപരിവാര്‍ പ്രൊഫൈലുകള്‍ രംഗത്ത് വന്നു. ഹേറ്റേഴ്സ് തീരെയില്ലാത്ത കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള ഫുഡ് വ്ലോഗര്‍ ഫിറോസിന്റെ മയില്‍ വീഡിയോക്ക് പിന്നാലെ സൈബര്‍ ആക്രമണവും മുസ്ലിം വിരുദ്ധത നിറച്ച വ്യക്തിയധിക്ഷേപവും തുടര്‍ന്നു. വിവാദവും രാഷ്ട്രീയ മുതലെടുപ്പും ലക്ഷ്യമിട്ടവര്‍ക്ക് …

Read More »

ഹാർദിക് പാണ്ഡ്യയിൽ നിന്ന് കോടികൾ വിലമതിക്കുന്ന വാച്ചുകൾ പിടിച്ചെടുത്തു…

ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെ പക്കൽ നിന്ന് കോടികൾ വിലമതിക്കുന്നവാച്ചുകൾ മുംബൈയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വാച്ചുകളുടെ ബിൽ രസീത് ക്രിക്കറ്റ് താരത്തിന്റെ പക്കൽ ഇല്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഞായറാഴ്ച രാത്രി ദുബായിൽ നിന്ന് ഹാർദിക് മുംബൈ വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിലകൂടിയ രണ്ട് റിസ്റ്റ് വാച്ചുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ട്വന്റി ട്വന്റി ലോകകപ്പ് മത്സരത്തിന് ശേഷം മടങ്ങിയെത്തിയതായിരുന്നു ഹാർദിക്. എന്നാൽ ഈ വാർത്ത നിഷേധിച്ച് ഹാദിക് രംഗത്തെത്തി. മുംബൈ വിമാനത്താവളത്തിലെ …

Read More »

ശബരിമല ദര്‍ശനത്തിനായി യുവതി ചെങ്ങന്നൂരിലെത്തി; പ്രതിഷേധിച്ച് തീര്‍ത്ഥാടകര്‍, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ…

ശബരിമല ദര്‍ശനത്തിനായി യുവതി ചെങ്ങന്നൂരിലെത്തി. തീര്‍ത്ഥാടകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് യുവതിയെ മടക്കി അയച്ചു. ട്രെയിന്‍മാര്‍ഗമാണ് തമിഴ്‌നാടുസ്വദേശിനിയായ യുവതി ചെങ്ങന്നൂരിലെത്തിയതെന്നാണ് നിഗമനം. തിങ്കളാഴ്ച രാത്രി ഒന്‍പതുമണിയോടെയാണു സംഭവം. ശബരിമലയ്ക്കുപോകണമെന്ന ആവശ്യത്തോടെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ പമ്പ ബസിനുള്ളില്‍ക്കയറി. പിന്നീട്, തീര്‍ഥാടകരുടെ പ്രതിഷേധത്തത്തുടര്‍ന്ന് ഇവര്‍ ബസില്‍ നിന്ന് ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് ചെങ്ങന്നൂര്‍ പോലീസെത്തി സംസാരിച്ചപ്പോള്‍ നാട്ടിലേക്കുമടങ്ങാമെന്നു യുവതി അറിയിച്ചു. യുവതിയെ പോലീസ് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിലെത്തിച്ചു. തിരുവനന്തപുരം ബസില്‍ ഇവര്‍ കയറിപ്പോയതായി ദൃക്സാക്ഷികള്‍ …

Read More »

തകര്‍ത്തുവാരാന്‍ തെലുങ്കിലെ ‘അയ്യപ്പനും കോശിയും’; ‘ഭീംല നായക്’ റിലീസ് തീയതി പ്രഖ്യാപിച്ചു…

അതുകൊണ്ടു തന്നെ മലയാളികളും ചിത്രത്തിനായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ജനുവരി 12ന് ചിത്രം തിയറ്ററുകളിലെത്തും. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാന ചിത്രമാണ് അയ്യപ്പനും കോശിയും. അയ്യപ്പനും കോശിയും തെലുങ്കില്‍ എത്തുമ്ബോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണും റാണ ദഗുബാട്ടിയുമാണ്. ‘ഭീംല നായക്’ എന്നാണ് തെലുങ്കില്‍ അയ്യപ്പന്റെ പേര്. ഇത് തന്നെയാണ് ചിത്രത്തിന്റെയും ടൈറ്റില്‍. സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന് ത്രിവിക്രം …

Read More »

യുവതിയ്ക്ക് ലിഫ്റ്റ് കൊടുത്തു; യുവാവിനെ ആളുകള്‍ നോക്കിനില്‍ക്കെ ആറംഗ സംഘം വെട്ടിക്കൊന്നു…

ബൈക്കില്‍ യുവതിക്ക് ലിഫ്റ്റ് കൊടുത്തതിന് പിന്നാലെ യുവാവിനെ ആറംഗ സംഘം വെട്ടിക്കൊന്നു. കുമരേശനെന്ന യുവാവാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാടിലെ തിരുവാരൂര്‍ കാട്ടൂര്‍ അകതിയൂരെന്ന സ്ഥലത്താണ് സംഭവം. നടു റോഡില്‍ ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. മദ്യക്കടയ്‌ക്കെതിരെ നാട്ടുകാരെ കൂട്ടി യുവാവ് സമരം ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണം. ഇന്നലെ വൈകിട്ട് ഭാര്യവീട്ടിലേക്കു പോകുന്നതിനിടെയായിരുന്നു സംഭവം. ഒരു യുവതിയ്ക്ക് കുമരേശന്‍ ബൈക്കില്‍ ലിഫ്റ്റ് നല്‍കിയിരുന്നു. തൊട്ടുപിറകെയായിരുന്നു ആക്രമണം. ആറംഗ സംഘം ഇരുചക്രവാഹനങ്ങളിലെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ …

Read More »