ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ തോല്‍വിക്ക് ശേഷം സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപത്തിന് വിധേയനായ മുഹമ്മദ് ഷമിക്ക് പിന്തുണയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഷമിയെ ‘200 ശതമാനം’ പിന്തുണക്കുന്നതായി കോഹ്ലി പറഞ്ഞു. “ഞങ്ങള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിന് കാരണമുണ്ട്, ഒരു വ്യക്തിയുമായി നേരിട്ട് സംസാരിക്കാന്‍ ധൈര്യമില്ലത്ത, സോഷ്യല്‍ മീഡിയയിലെ നട്ടെല്ലില്ലാത്ത ചില ആളുകളല്ല ഞങ്ങള്‍. അവര്‍ തങ്ങളുടെ ഐഡന്റിറ്റിക്ക് പിന്നില്‍ ഒളിച്ച് സോഷ്യല്‍ മീഡിയയിലൂടെ ആളുകളെ പിന്തുടരുകയും ആളുകളെ കളിയാക്കുകയും ചെയ്യുന്നു, അത് ഇന്നത്തെ …
Read More »സ്കൂള്‍ തുറക്കല്‍: ക്ലാസുകള്‍ ബയോ ബബിള്‍ അടിസ്ഥാനത്തില്‍; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി…
നവംബര്‍ ഒന്നാം തിയതി സ്കൂള്‍ തുറക്കുന്നതോടെ മുന്‍കരുതല്‍ നടപടികളും മാര്‍ഗരേഖയുമായി ആരോഗ്യ വകുപ്പ്. വിദ്യാര്‍ഥികള്‍ക്കോ അധ്യാപകര്‍ക്കോ രക്ഷിതാക്കള്‍ക്കോ ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കുട്ടികളുടെ ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും അധ്യാപകരും രക്ഷിതാക്കളും ഉറപ്പ് വരുത്തേണ്ടതാണമെന്ന് മന്ത്രി നിര്‍ദേശിച്ചു. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരേയോ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്ബരുകളിലോ, ഇ …
Read More »പുനീതിന്‍റെ മരണത്തില്‍ മനംനൊന്ത് ആത്മഹത്യ, രണ്ട് ആരാധകര്‍ ഹൃദയാഘാതം മൂലം മരിച്ചു…
അന്തരിച്ച കന്നഡ സൂപ്പര്‍ താരം പുനീതിന്‍റെ മരണത്തില്‍ മനംനൊന്ത് ആരാധകന്‍ ആത്മഹത്യ ചെയ്തു. രണ്ട് പേര്‍ ഹൃദയാഘാതം മൂലം മരിച്ചു. നടന്‍റെ വിയോഗത്തിലുള്ള സങ്കടം സഹിക്കവയ്യാതെ ബലഗാവി ജില്ലയിെല അത്താണിയില്‍ രാഹുല്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പുനീതിന്‍റെ ഫോട്ടോ പൂക്കള്‍ വെച്ച അലങ്കരിച്ചതിനുശേഷം സ്വന്തം വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു രാഹുല്‍. ചാമരാജനഗര്‍ ജില്ലയിലെ മരുരു ഗ്രാമത്തില്‍ 30 വയസ്സുകാരനായ മുനിയപ്പ തന്‍റെ ഏറ്റവും പ്രിയപ്പെട്ട നടന്‍റെ വിയോഗവാര്‍ത്ത അറിഞ്ഞ് ഹദയാഘാതം മൂലം …
Read More »വിക്രം-ധ്രുവ് കോമ്ബോ; ‘മഹാന്‍’ തിയേറ്ററില്‍ എത്തില്ല; ഒ.ടി.ടി റിലീസിനെന്ന് റിപ്പോര്‍ട്ട്…
വിക്രം മകന്‍ ധ്രുവ് വിക്രമിനൊപ്പം ആദ്യമായഭിനയിക്കുന്ന ‘മഹാന്‍’ എന്ന ചിത്രം അണിയറയിലൊരുങ്ങുകയാണ്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി കാത്തിരിപ്പിലാണ് ഇരുവരുടേയും തെന്നിന്ത്യയിലെ ആരാധകര്‍. മഹാന്‍ ഒ.ടി.ടിയിലായിരിക്കും റിലീസ് ചെയ്യുക എന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കരാറിലെത്തിയെന്നും വാര്‍ത്തയുണ്ട്. എന്നാല്‍ ഒ.ടി.ടി അവകാശം മാത്രമേ വിറ്റിട്ടുള്ളൂ എന്നും ഏതെങ്കിലും പ്രത്യേക പ്ലാറ്റ്‌ഫോമുമായി കരാറിലെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. തിയേറ്ററില്‍ റിലീസ് ചെയ്യാതെ …
Read More »രുചികരം, ലാഭം ജനകീയമായി കുടുബശ്രീ ഹോട്ടല്‍; ആവശ്യക്കാര്‍ കൂടുന്നു…
രുചികരവും വിലക്കുറവുമായതിനാല്‍ കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളില്‍ ഉച്ചയൂണിന് ആവശ്യക്കാര്‍ കൂടുന്നു. പതിനൊന്ന് മണിയാകുമ്ബോഴേക്കും ഹോട്ടല്‍ കൗണ്ടറുകളില്‍ പാഴ്‌സലിനായി ആളുകള്‍ എത്തിതുടങ്ങും. നഗരസഭയില്‍ മൂന്നിടത്താണ് ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ ബസ് സ്റ്റാന്‍ഡ്, കൊല്ലം ആനക്കുളം, വൈദ്യരങ്ങാടി എന്നിവിടങ്ങളിലാണ്. ദിവസം ആയിരത്തി അഞ്ഞൂറോളം പാഴ്‌സല്‍ ഉള്‍പ്പെടെ വില്‍ക്കുന്നതായി നോര്‍ത്ത് സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ ഇന്ദുലേഖ പറഞ്ഞു. ആക്രി കച്ചവടക്കാര്‍, വിദ്യാര്‍ത്ഥികള്‍, പോട്ടര്‍മാര്‍, ബസ് ജീവനക്കാര്‍, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങി വിവിധ …
Read More »മലപ്പുറത്ത് വീണ്ടും പീഡനം; ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച 14 കാരിയെ പരിശോധിച്ചപ്പോൾ ഗർഭിണി; 19 കാരൻ അറസ്റ്റിൽ …
മലപ്പുറത്ത് വീണ്ടും പീഡനശ്രമം. പൊന്നാനിയിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 19 കാരൻ അറസ്റ്റിൽ. ഒരുമാസം മുൻപായിരുന്നു 19 കാരൻ പെൺകുട്ടിയെ പീഡിപ്പിച്ചത്. എന്നാൽ ഭയം കാരണം 14 കാരി ആരോടും വിവരം പറഞ്ഞിരുന്നില്ല. തുടർന്ന് പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും ഇതോടെ വീട്ടുകാർ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. തുടർന്നാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. കേസിൽ പൊന്നാനി സ്വദേശിയായ മുഹമ്മദ് അഷ്ഫാഖ് (19) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ …
Read More »കേരളത്തില്‍ തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
കേരളത്തില്‍ നവംബര്‍ ഒന്നുവരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ടാഴ്ചയിലും മധ്യ തെക്കന്‍ കേരളത്തില്‍ വടക്കന്‍ കേരളത്തെ അപേക്ഷിച്ച് കൂടുതല്‍ മഴ സാധ്യതയുണ്ടെന്നാണ് പ്രവചനം. അടുത്ത മൂന്നുമണിക്കൂറിനുള്ളില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, …
Read More »സ്വകാര്യ ബസുകള്‍ വീണ്ടും ഷെഡിലേക്ക്; നവംബര്‍ ഒമ്ബത് മുതല്‍ സര്‍വിസ് നിര്‍ത്തും…
കോവിഡ് നിയന്ത്രണങ്ങളും ഇന്ധനവില വര്‍ധനയും പ്രതിസന്ധിയിലാക്കിയ ജില്ലയിലെ സ്വകാര്യ ബസുകള്‍ കരകയറാനാകാതെ ഓട്ടം നിര്‍ത്താനൊരുങ്ങുന്നു. കോവിഡ്ഭീതി കാരണം യാത്രക്കാര്‍ പൊതുസംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ മടിക്കുന്നതും ദിവസേനയുണ്ടാകുന്ന ഡീസല്‍ വില വര്‍ധന താങ്ങാനാവാത്തതുമാണ് ബസ് വ്യവസായത്തിന് വെല്ലുവിളിയാകുന്നതെന്ന് ഉടമകള്‍ പറയുന്നു. 2018ല് മിനിമം ചാര്‍ജ് എട്ടു രൂപയായി വര്‍ധിപ്പിച്ചപ്പോള്‍ ഡീസലിന് 61 രൂപയായിരുന്നു വില. എന്നാല്‍, ഇന്നിത് 103 രൂപയിലെത്തി. 42 രൂപയുടെ വര്‍ധന. ഒരു ലിറ്റര്‍ ഡീസലിന് മൂന്നു മുതല്‍ നാല് …
Read More »ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നു വിടാന്‍ തീരുമാനം……
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിലവില്‍ തുറന്നിരിക്കുന്ന മൂന്നു ഷട്ടറുകള്‍ 65 സെന്റിമീറ്ററായി ഉയര്‍ത്താന്‍ തീരുമാനം. രാവിലെ 11 മണിക്ക് ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് തമിഴ്‌നാട് അറിയിച്ചു. നിലവില്‍ ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തിയാണ് വെള്ളം പുറത്തേക്ക് ഒഴുക്കി കളയുന്നത്. നിലവില്‍ 3 ഷട്ടറുകള്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 825 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്. ഇതിന് പകരം 1650 ഘനയടി വെള്ളം മൂന്നു ഷട്ടറുകളിലൂടെ ഒഴുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നതോടെ, പെരിയാറില്‍ …
Read More »സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് കൂട്ടി സര്‍ക്കാര്‍ ഉത്തരവിറങ്ങി…
പ്ലസ് വണ്‍ സീറ്റ് കൂട്ടി സര്‍ക്കാര്‍ ഉത്തരവിറങ്ങി. മുന്‍പ് 20 ശതമാനം സീറ്റ് കൂട്ടിയ 7 ജില്ലകളില്‍, ആവശ്യം അനുസരിച്ചു സര്‍ക്കാര്‍ സ്‌കൂളില്‍ 10 ശതമാനം സീറ്റ് കൂട്ടി. നേരത്ത സീറ്റ് കൂട്ടാത്ത 7 ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളില്‍ 20 ശതമാനം സീറ്റ് കൂട്ടി. സീറ്റ് കൂട്ടിയിട്ടും പ്രശ്‌നം തീര്‍ന്നില്ലെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ താല്‍ക്കാലിക ബാച്ച് അനുവദിക്കും. സൗകര്യമുള്ള എയ്ഡഡ് സ്‌കൂളിലും 20 ശതമാനം വര്‍ദ്ധനവ്. മന്ത്രിസഭാ തീരുമാനം ഉത്തരവായി …
Read More »