Breaking News

Slider

ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; പ്രതിയായ അമ്മാവന് വധശിക്ഷ വിധിച്ചു

രാജസ്ഥാനില്‍ ഏഴുവയസ്സുകാരിയായ സഹോദരിയുടെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 25കാരനായ അമ്മാവന് സ്‌പെഷ്യല്‍ പോക്‌സോ കോടതി വധശിക്ഷ വിധിച്ചു. പോക്‌സോ കോടതി ജഡ്ജി രേഖ റാത്തോഡാണ് വധശിക്ഷക്ക് വിധിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. സെപ്റ്റംബര്‍ 20നാണ് പ്രതിയായ 25കാരന്‍ സഹോദരിയുടെ മകളായ ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. 11 ദിവസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്. സംഭവത്തെ അപൂര്‍വങ്ങളില്‍ അപൂര്‍വമായി കോടതി പരിഗണിച്ചു. പബ്ലിക് പ്രൊസിക്യൂട്ടര്‍ സുമേര്‍ സിങ്ങാണ് …

Read More »

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി; അനന്യ പാണ്ഡെയെ എന്‍.സി.ബി വീണ്ടും ചോദ്യം ചെയ്യും…

മുംബൈ ലഹരിക്കേസില്‍ ബോളിവുഡ് താരം അനന്യ പാണ്ഡെയെ എന്‍.സി.ബി വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അനന്യക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നാല് മണിക്കൂറാണ് ഇന്നലെ അനന്യയെ എന്‍.സി.ബി ചോദ്യം ചെയ്തത്. മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് അനന്യ എന്‍.സി.ബിക്ക് മൊഴി നല്‍കി. അനന്യയുടെ ഫോണും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനക്കയച്ചു. ആര്യന്‍ ഖാനും അനന്യയും തമ്മില്‍ മയക്കുമരുന്ന് ഇടപാടുകളുണ്ടെന്നാണ് എന്‍.സി.ബിയുടെ വിലയിരുത്തല്‍. കേസില്‍ ചൊവ്വാഴ്ച ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ …

Read More »

തൊടുപുഴ ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച മൂന്ന് യുവാക്കള്‍ അറസ്റ്റില്‍…

അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഴ്സുമാരെയും സെക്യൂരിറ്റി ജീവനക്കാരെയും ആക്രമിച്ച സംഭവത്തില്‍ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലൂര്‍ക്കാട് സ്വദേശി ജോബിന്‍(21), കുമാരമംഗലം സ്വദേശി അഖില്‍(21), തൈമറ്റം സ്വദേശി വിനില്‍കുമാര്‍(22) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഒളിവിലായിരുന്നു. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പനി ബാധിച്ച സുഹൃത്തിനെയുമായെത്തിയ ഇവരോട് ആശുപത്രിയില്‍ നിന്ന് കൊവിഡ് പരിശോധനക്ക് നിര്‍ദേശിച്ചു. ഇതിന് തയ്യാറാകാതെ ഇവര്‍ സുഹൃത്തിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ …

Read More »

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 630 കേസുകള്‍; മാസ്ക് ധരിക്കാത്തത്…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 630 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 235 പേരാണ്. 848 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4367 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 14 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 167, 42, 83 തിരുവനന്തപുരം റൂറല്‍ – 87, …

Read More »

ഒന്നരവയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; പിതാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു…

ഒന്നരവയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. തലശ്ശേരി കുടുംബ കോടതിയിലെ റികാര്‍ഡ്‌സ് അറ്റന്‍ഡര്‍ പാട്യം പത്തായകുന്നിലെ കെ പി ഷിജുവിനെതിരെയാണ് നടപടി. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് കണ്ണൂര്‍ പാനൂരിലാണ് കേസിനാസ്പദമായ സംഭവം. മകള്‍ അന്‍വിതയെ പത്തായിപ്പാലം പുഴയില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയെന്നാണ് കേസ്. ഭാര്യയേയും കുഞ്ഞിനേയും ഭര്‍ത്താവ് പുഴയിലേക്ക് തള്ളിയിട്ടത്. സംഭവത്തില്‍ കുഞ്ഞ് മരിച്ചു. ഷിജു ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തില്‍ ഷിജുവിനെതിരെ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് …

Read More »

സംസ്ഥാനത്ത് മാറ്റിവെച്ച പി.എസ്​.സി പുതുക്കിയ പരീക്ഷ തീയതി പ്രഖ്യാപിച്ചു…

ഒക്ടോബര്‍ 21ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അസി. എഞ്ചിനിയര്‍ (സിവില്‍) പരീക്ഷകള്‍ ഒക്ടോ: 28 ന് വ്യാഴാഴ്ച നടത്തുമെന്ന്​ പി.എസ്.സി അധികൃതര്‍ അറിയിച്ചു. സംസ്‌ഥാനത്തെ മഴക്കെടുതിയെ തുടര്‍ന്നായിരുന്നു ഈ പരീക്ഷ മാറ്റിയത്​. ഉദ്യോഗാര്‍ത്ഥികള്‍ നിലവില്‍ ലഭിച്ച അഡ്മിഷന്‍ ടിക്കറ്റ് ഉപയോഗിച്ച്‌ തന്നെ പരീക്ഷയ്ക്ക് ഹാജരാകാന്‍ സാധിക്കും. ഒക്ടോബര്‍ 23ന് നടക്കേണ്ടുന്ന ബിരുദതലം പ്രാഥമിക പരീക്ഷ മാറ്റി വെച്ചിട്ടുണ്ട്. പുതുക്കിയ തീയതി ഉടന്‍ അറിയിക്കുന്നതാണ്. ഒക്ടോബര്‍ 30 ന്ബി നടക്കുന്ന ബിരുദതല പ്രാഥമിക …

Read More »

സംസ്ഥാനത്ത് കെ റെയില്‍ പദ്ധതി അതിവേഗത്തിലാക്കണം : കേന്ദ്രത്തിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍…

സംസ്ഥാനത്ത് കെ റെയില്‍ പദ്ധതി അതിവേഗത്തില്‍ നടപ്പിലാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവലുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. കെ റെയിലടക്കം കേരളത്തിലെ റെയില്‍വെ മേഖലയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍കൊണ്ടുവന്നു. കെ റെയില്‍ പദ്ധതിയുടെ അനുമതി വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ വായ്പകളുടെ കടബാധ്യതയില്‍ വ്യക്തത വരുത്താന്‍ കേന്ദ്ര റെയില്‍വെ മന്ത്രി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചതായാണ് വിവരം. …

Read More »

ചക്രവാതച്ചുഴിയുടേയും ന്യൂനമര്‍ദപാത്തിയുടേയും സ്വാധീനഫലമായി സംസ്ഥാനത്ത് 26 വരെ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത…

ചക്രവാതച്ചുഴിയുടേയും തുടര്‍ന്നുള്ള ന്യൂനമര്‍ദപാത്തിയുടേയും സ്വാധീനഫലമായി കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് 26 വരെ ഇടിയോടുകൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം. നാളെ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും, ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, …

Read More »

മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷ ഒക്‌ടോബര്‍ 26ന്…

മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷ ഒക്‌ടോബര്‍ 26ന് നടക്കും. ബോര്‍ഡ് ഓഫ് ഹയര്‍ സെക്കന്‍ഡറി എക്‌സാമിനേഷന്‍സ് അറിയിച്ചതാണ് ഈ വിവരം. ഒക്‌ടോബര്‍ 18ന് നടത്തേണ്ടിയിരുന്ന പരീക്ഷ മഴക്കെടുതികളെ തുടര്‍ന്ന് മാറ്റിവച്ചതായിരുന്നു.

Read More »

വെറ്റ് മാര്‍ക്കറ്റില്‍ ശുദ്ധജല മത്സ്യവുമായി ബന്ധപ്പെട്ട അപകടകരമായ ബാക്ടീരിയ അണുബാധ കണ്ടെത്തി; 7 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌…

ഹോങ്കോങ്ങിലെ വെറ്റ് മാര്‍ക്കറ്റില്‍ ശുദ്ധജല മത്സ്യവുമായി ബന്ധപ്പെട്ട അപകടകരമായ ബാക്ടീരിയ അണുബാധ കണ്ടെത്തി. ശുദ്ധജല മത്സ്യവുമായി ബന്ധപ്പെട്ടിരിക്കുന്ന അപകടകരമായ ബാക്ടീരിയ അണുബാധ പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഹോങ്കോംഗ് ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്‌. Hongkongfp.com- ന്റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്‌ ചന്തകളില്‍ ശുദ്ധജല മത്സ്യത്തെ തൊടരുതെന്ന് കടല്‍ വിദഗ്ധര്‍ കടക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2021 സെപ്റ്റംബറിലും ഒക്ടോബറിലും ആക്രമണകാരികളായ ഗ്രൂപ്പ് ബി സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയ അണുബാധയുടെ 79 കേസുകള്‍ കണ്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. ഏഴ് …

Read More »