അടുത്ത അധ്യയന വര്‍ഷം മുതല്‍ ‘ലിംഗ നീതി’ കോളജ് കരിക്കുലത്തിന്‍റെ ഭാഗമാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. സ്ത്രീ പീഡനങ്ങളും ലൈംഗിക അതിക്രമങ്ങളും തടയാന്‍ പ്രത്യേക ക്ലാസുകള്‍ നടത്തും. ക്ലാസില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. പാലാ സെന്റ് തോമസ് കോളജ് കാമ്ബസില്‍ വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണ് ലിംഗ നീതി സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവത്കരണം വേണമെന്ന ആവശ്യം ശക്തമായത്. കോളജുകളില്‍ ബോധവത്കരണത്തിന് പ്രത്യേക …
Read More »പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് നാളെ പ്രസിദ്ധീകരിക്കും; പ്രവേശനം 7 മുതല്‍…
പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാമത്തേതും മുഖ്യഘട്ടത്തിലെ അവസാനത്തേതുമായ അലോട്ട്മെന്റ് നാളെ പ്രസിദ്ധികരിക്കു. പ്രവേശനം 7, 12, 16, 20, 21 തീയതികളില്‍ നടക്കും. അലോട്ട്മെന്റ് വിവരം www.admission.dge.kerala.gov.in ലെ ‘Click for Higher Secondary Admission’ എന്ന ലിങ്കിലൂടെ ലഭിക്കും. വെബ്സൈറ്റിലെ Candidate Login-SWS ല്‍ ലോഗിന്‍ ചെയ്ത് Second Allotment Results എന്ന ലിങ്ക് പരിശോധിക്കാം. ഇതില്‍ നിന്ന് ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ നിര്‍ദ്ദിഷ്ഠ തീയതിയിലും സമയത്തും പ്രവേശനത്തിനായി …
Read More »ജനജീവിതം കൂടുതല്‍ ദുരിതത്തിലാക്കി വീണ്ടും പാചകവാതക വില വര്‍ധിപ്പിച്ചു…
ഗാര്‍ഹിക പാചകവാതക സിലിന്‍ഡെറുകള്‍ക്ക് വീണ്ടും വില വര്‍ധിപ്പിച്ചു. വീടുകളില്‍ ഉപയോഗിക്കുന്ന സിലിന്‍ഡെറിന് 15 രൂപയാണ് കൂട്ടിയത്. 906 രൂപ 50 പൈസയാണ് കൊച്ചിയിലെ വില. മുമ്പ് 891 രൂപ 50 പൈസയായിരുന്നു വില. അതേസമയം, വാണിജ്യ സിലിന്‍ഡെറുകള്‍ക്ക് രണ്ട് രൂപ കുറച്ചിട്ടുണ്ട്. 1726 രൂപയാണ് കൊച്ചിയിലെ വില.
Read More »സ്‌കൂള്‍ തുറക്കല്‍; ഓരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കും; ഭിന്നശേഷിക്കാരായ കുട്ടികള്‍ ആദ്യഘട്ടത്തില്‍ വരേണ്ടതില്ല; നവംബര്‍ 1 മുതല്‍ സ്കൂളുകള്‍ തുറക്കുന്നതിനുള്ള കേരള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍…
സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പൊതുവിദ്യാഭ്യാസ-ആരോഗ്യ വകുപ്പ് മന്ത്രിമാര്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറി. അധ്യാപകരും രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും പാലിക്കേണ്ട മാനദണ്ഡങ്ങളുടെ സംക്ഷിപ്ത രൂപമാണ് മാര്‍ഗരേഖ. സ്‌കൂളുകള്‍ വൃത്തിയാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സ്‌കൂളുകള്‍ സജ്ജമാക്കുന്നത് സംബന്ധിച്ചും വിവിധ തലങ്ങളില്‍ ചേരേണ്ട യോഗങ്ങളുടെയും ആസൂത്രണ പ്രവര്‍ത്തനങ്ങളുടെയും ഉള്ളടക്കം സംബന്ധിച്ചും മാര്‍ഗരേഖയില്‍ വിശദമാക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ചൊവ്വാഴ്ച കോവിഡ് -19 നെത്തുടര്‍ന്ന് കേരളത്തില്‍ നവംബര്‍ …
Read More »തൊടുപുഴ നഗരത്തില്‍ കാറില്‍നിന്ന് 43 കിലോ കഞ്ചാവ് പിടികൂടി…
നഗരസഭ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്ന് 43 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. ഓടി രക്ഷപ്പെട്ട പ്രതിക്കായി തൊടുപുഴ പൊലീസ് അന്വേഷണം തുടങ്ങി. കൊച്ചി സ്വദേശിയുടെ കാര്‍ ഒരു വര്‍ഷം മുമ്ബ് തൊടുപുഴ സ്വദേശി വാടകക്കെടുത്തിരുന്നു. കാര്‍ തിരികെ കിട്ടാതെ വന്നതോടെ ഉടമ കാര്‍ അന്വേഷിച്ച് തൊടുപുഴയിലെത്തിയെങ്കിലും വാടകക്ക് എടുത്ത സല്മാന് എന്നയാളുടെ പക്കല്‍ കാറുണ്ടായിരുന്നില്ല. പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സല്‍മാനെ ചോദ്യം ചെയ്തപ്പോള്‍ …
Read More »ചേട്ടനുമായുള്ള ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതില്‍ പക; ഭര്‍തൃസഹോദരന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച യുവതി മരിച്ചു…
ചേട്ടനുമായുള്ള ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അനുജന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച യുവതി മരിച്ചു. ഭര്‍ത്താവിന്റെ അനുജന്റെ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പോത്തന്‍കോട് സ്വദേശി വൃന്ദ(28) ആണ് മരിച്ചത്. ഭര്‍ത്താവിന്റെ അനുജന്‍ യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. സെപ്തംബര്‍ 29നാണ് ഭര്‍തൃസഹോദരന്റെ ആക്രമണമുണ്ടായത്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി 10.30ടെയാണ് മരണം. യുവതിയുടെ ഭര്‍തൃസഹോദരന്‍ സുബിന്‍ലാല്‍(29) ഇപ്പോല്‍ റിമാന്‍ഡിലാണ്. വൃന്ദ തയ്യല്‍ പഠിക്കാനായി പോകുന്ന …
Read More »മണിക്കൂറുകള്‍ നിശ്ചലമായതോടെ ഫേസ്ബുക്കിന്റെ ഓഹരി വിപണിയില്‍ ഇടിവ്; ലാക സമ്ബന്ന പട്ടികയില്‍ സുക്കര്‍ ബര്‍ഗ് അഞ്ചാം സ്ഥാനത്തേയ്ക്ക് വീണു…
ഫേസ്ബുക്കും വാട്‌സ്‌ആപ്പും ഇന്‍സ്റ്റഗ്രാമും മണിക്കൂറുകള്‍ പ്രവര്‍ത്തനരഹിതമായതോടെ ലോക സമ്ബന്ന പട്ടികയില്‍ നിന്നും സുക്കര്‍ ബര്‍ഗ് താഴേയ്ക്ക്. സമൂഹമാധ്യമങ്ങള്‍ പ്രവര്‍ത്തന രഹിതമായ തിങ്കളാഴ്ച ഫേസ്ബുക്കിന്റെ ഓഹരി വിപണിയില്‍ 4.9 ശതമാനമണ് ഇടിവുണ്ടായത്. ഇതോടെ സുക്കര്‍ ബര്‍ഗിന്റെ ആസ്തി 121.6 ബില്യണ്‍ ഡോളറായി കുറയുകയും ലോക സമ്ബന്ന പട്ടികയില്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് താഴുകയുമായിരുന്നു. നേരത്തെ മുന്നാം സ്ഥാനത്തായിരുന്നു സുക്കര്‍ ബര്‍ഗ്. കഴിഞ്ഞ നവംബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന ഇടിവാണ് തിങ്കളാഴ്ച ഉണ്ടായത്. …
Read More »ഇരുട്ടടിയായി ഇന്ധനവില; കുതിപ്പ് തുടരുന്നു, പെട്രോളിന് 105 രൂപ കടന്നു…
രാജ്യത്തെ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 105രൂപ കടന്നു. 105.18 ആണ് ഇന്നത്തെ വില. ഡീസലിന് 98 രൂപ 38 പൈസയുമായി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 103.12 രൂപയും ഡീസലിന് 92.42 രൂപയുമാണ് വില. കോഴിക്കോട് പെട്രോള്‍ വില 103.42 രൂപയും ഡീസലിന് 96.74 രൂപയുമായി. കഴിഞ്ഞ 13 ദിവസത്തിനിടയില്‍ ഡീസലിന് 2.97 …
Read More »ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിട്ടും നടന്നില്ല; നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊന്നു; നാട്ടുകാര്‍ പിടി കൂടി പൊലീസില്‍ ഏല്‍പ്പിച്ചു…
നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പ്രതി ദീപക് എന്നയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഡല്‍ഹിയിലെ ദ്വാരക എന്ന സ്ഥലത്തുവച്ച് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്. കൊലപാതക ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. നാട്ടുകാരുടെ മര്‍ദനമേറ്റ പ്രതിയെ ആശുപത്രിയെ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് ഗുരതരമായി പരിക്കേറ്റിട്ടുണ്ട്. യുവാവ് അടുത്തേക്ക് വരുന്നത് കണ്ട യുവതി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും അടുത്തെത്തിയ യുവാവ് ബാഗില്‍ കത്തിയെടുത്ത് യുവതിയെ പിടിച്ചു നിര്‍ത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. യുവതിയെ സമീപത്തുള്ള …
Read More »തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് പതിനായിരത്തില്‍ താഴെ കേസുകള്‍; 13,878 പേര്‍ക്ക് രോഗമുക്തി…
സംസ്ഥാനത്ത് ഇന്ന് 9735 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,202 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. തൃശൂര്‍ 1367 തിരുവനന്തപുരം 1156 എറണാകുളം 1099 കോട്ടയം 806 പാലക്കാട് 768 കൊല്ലം 755 കോഴിക്കോട് 688 മലപ്പുറം 686 കണ്ണൂര്‍ 563 ആലപ്പുഴ 519 പത്തനംതിട്ട 514 ഇടുക്കി …
Read More »