Breaking News

Slider

ബസില്‍ ഒരു സീറ്റില്‍ ഒരു കുട്ടി മാത്രം; നിന്നു കൊണ്ടുള്ള യാത്ര അനുവദിക്കില്ല; സ്കൂള്‍ ബസുകള്‍ക്കായുള്ള കോവിഡ് മാര്‍ഗ്ഗ നിര്‍ദേശം പുറപ്പെടുവിച്ച്‌ സര്‍ക്കാർ

കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്ബോള്‍ വിദ്യാര്‍ത്ഥികളുടെ യാത്ര സുഗമമാക്കുവാനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുവാനും വിശദമായ മാര്‍ഗരേഖ തയ്യാറാക്കി ഗതാഗത വകുപ്പ്. ഒക്ടോബര്‍ 20-ന് മുന്‍പ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തി വാഹനങ്ങളുടെ യാന്ത്രിക ക്ഷമതാ പരിശോധന പൂര്‍ത്തിയാക്കും. ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കി ട്രയല്‍ റണ്ണിനു ശേഷം മാത്രമേ വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്കായി വാഹനം ഉപയോഗിക്കാന്‍ അനുവദിക്കു. കോവിഡ് പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ …

Read More »

നായ മാന്തിയത് കാര്യമാക്കിയില്ല; യുവാവ് പേവിഷബാധയേറ്റ് മരിച്ചു…

നായയുടെ മാന്തുകൊണ്ട യുവാവ് പേവിഷബാധയേറ്റ് മരിച്ചു. മുത്തങ്ങ മന്മഥന്മൂല കരുണന്റെ മകന്‍ കിരണ്‍കുമാര്‍ (30) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മുതലാണ് കിരണിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. വെള്ളം കാണുമ്ബോള്‍ ശ്വാസംമുട്ട് അനുഭവപ്പെട്ടുകൊണ്ടായിരുന്നു തുടക്കം. തുടര്‍ന്ന് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലും ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ഇവിടെവെച്ച്‌ ഡോക്ടര്‍ അന്വേഷിച്ചപ്പോഴാണ് ആഴ്ചകള്‍ക്ക് മുമ്ബ് നായ കാല്‍മുട്ടിന് മുകളില്‍ മാന്തിയ വിവരം കിരണ്‍ പറയുന്നത്. കോഴിക്കോട് ഗവ. …

Read More »

കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 50,000 രൂപ, ധനസഹായം സംസ്ഥാനങ്ങള്‍ നല്‍കണം; കേന്ദ്ര സർക്കാർ…

കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 50,000 രൂപ വീതം ധനസഹായം നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സംസ്ഥാനങ്ങള്‍ ധനസഹായം കൈമാറുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു. ഭാവിയില്‍ കോവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായ ധനം നല്‍കേണ്ടതുണ്ടെന്ന് ജൂണ്‍ 30നാണ് …

Read More »

സംസ്ഥാനത്ത് ഇന്ന്19,675 പേര്‍ക്ക് കോവിഡ്; 142 മരണം; 19,702 പേര്‍ രോഗമുക്തി…

സംസ്ഥാനത്ത് ഇന്ന് 19,675 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,594 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. എറണാകുളം 2792 തിരുവനന്തപുരം 2313 തൃശൂര്‍ 2266 കോഴിക്കോട് 1753 കോട്ടയം 1682 മലപ്പുറം 1298 ആലപ്പുഴ 1256 കൊല്ലം 1225 പാലക്കാട് 1135 പത്തനംതിട്ട 1011 കണ്ണൂര്‍ 967 …

Read More »

‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ ചിത്രത്തിന്റെ റിലീസിനെകുറിച്ച് അണിയറപ്രവർത്തകർ…

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഉടന്‍ റിലീസ് ചെയ്യില്ലെന്ന് വിവരം. സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറന്നാലും എല്ലാ സീറ്റുകളിലും ആളുകളെ ഇരുത്തി പ്രദര്‍ശനം ഉണ്ടാവില്ല. ഇത് പ്രതീക്ഷിച്ച ലാഭം ഉണ്ടാക്കില്ല. സ്ഥിതിഗതികള്‍ അനുകൂലമായതിന് ശേഷം മാത്രം ചിത്രം പ്രദര്‍ശനത്തിന് എത്തിക്കാനാണ് തീരുമാനം. പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുക്കിയ, മലയാളത്തിലെ തന്നെ എറ്റവും ചിലവേറിയ ചിത്രമാണ് മരയ്ക്കാര്‍. റിലീസിംഗിന് തയ്യാറായിരുന്നെങ്കിലും കോവിഡിനെത്തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചത് വലിയ തിരിച്ചടിയായിരുന്നു. …

Read More »

രാത്രിയില്‍ ടാക്സിയില്‍ വീട്ടിലേക്ക് മടങ്ങും വഴി യുവതിയെ ബലാത്സംഗം ചെയ്ത് വഴിയില്‍ ഉപേക്ഷിച്ചു…

കര്‍ണാടകയില്‍ വീണ്ടും കണ്ണില്ലാത്ത ക്രൂരത. ടാക്സിയില്‍ രാത്രി വീട്ടിലേക്ക് മടങ്ങിയ യുവതിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്ത് വഴിയില്‍ ഉപേക്ഷിച്ചുവെന്ന് പരാതി. അക്രമത്തിന് ഇരയായ യുവതി തന്നെയാണ് പൊലീസിനെ സമീപിച്ച്‌ പരാതി നല്‍കിയത്. ബെംഗളൂരു ഇലക്‌ട്രോണിക് സിറ്റിക്ക് സമീപമാണ് സംഭവം. രാത്രി വഴിയിരികില്‍ മണിക്കൂറുകളോളം കഴിയേണ്ടി വന്നുവെന്നും യുവതി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നതിങ്ങനെ: ഒരു ഐടി കമ്ബനിയിലെ ജീവനക്കാരിയാണ് യുവതി. ചൊവ്വാഴ്ച പാര്‍ടി കഴിഞ്ഞ് രാത്രി …

Read More »

ഐ.പി.എല്ലിനെ കുലുക്കി വീണ്ടും കോവിഡ്​; ടി.നടരാജന്‍​ ​പോസിറ്റീവ്​, ഇന്നത്തെ മത്സരം​ ആശങ്കയില്‍…

ഇന്ത്യയിലെ കോവിഡ്​ രൂക്ഷതകാരണം ടൂര്‍ണമെന്‍റ്​ ​യു.എ.ഇയിലേക്ക്​ മാറ്റിയിട്ടും പിടിവിടാതെ കോവിഡ്​. സണ്‍റൈസേഴ്​സ്​ ഹൈദരാബാദിന്‍റെ പേസ്​ ബൗളര്‍ ടി. നടരാജന്​ കോവിഡ്​ പോസിറ്റീവായതായി ടീം വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ ബുധനാഴ്ച​ നടക്കാനിരുന്ന സണ്‍റൈസേഴ്​സ്​ ഹൈദരാബാദ്​-ഡല്‍ഹി കാപ്പിറ്റല്‍സ്​ മത്സരം അനിശ്ചിതത്വത്തിലായി. മത്സരത്തിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട്​ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. നടരാജനോടൊപ്പം ആള്‍റൗണ്ടര്‍ വിജയ്​ ശങ്കര്‍, ടീം മാനേജര്‍ വിജയ്​ കുമാര്‍ അടക്കമുള്ള ആറുപേരെ ഐസൊലേഷനിലാക്കിയിട്ടുണ്ട്​.

Read More »

കോന്നിയില്‍ അത്യാധുനിക ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമായി. സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി…

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന ക്ഷമമാക്കുന്നതോടെ പ്രതിവര്‍ഷം ഏകദേശം 4500 മരുന്നുകള്‍ പരിശോധിക്കുവാന്‍ സാധിക്കുന്നതാണ്. ഇതോടെ സംസ്ഥാനത്ത് മൊത്തം പ്രതിവര്‍ഷം പരിശോധിക്കുന്ന മരുന്നുകളുടെ എണ്ണം 15,000 ആയി വര്‍ദ്ധിക്കുന്നതാണ്. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ വിതരണം നടത്തുന്ന മരുന്നുകളുടെ ഗുണനിലവാര …

Read More »

മഹീന്ദ്ര ബൊലേറോ നിയോ, സ്കോര്‍പിയോ, മറാസോ വില വര്‍ദ്ധിച്ചു…

മഹീന്ദ്ര & മഹീന്ദ്ര തങ്ങളുടെ പല കാറുകളുടെയും വില 12,000 രൂപ മുതല്‍ 30,000 രൂപവരെ വര്‍ധിപ്പിച്ചു. അടുത്തിടെ പുറത്തിറക്കിയ ബൊലേറോ നിയോ എസ്‌യുവിയുടെ വിലയില്‍ ഏറ്റവും വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. മഹീന്ദ്ര ബൊലേറോ നിയോ എസ്‌യുവിയുടെ വില 30,000 രൂപ വരെ വര്‍ദ്ധിപ്പിച്ചു. മള്‍ട്ടി-ടെറൈന്‍ സവിശേഷതകളുള്ള ടോപ്-സ്പെക്ക് ട്രിം ബൊലേറോ നിയോ N10 (O) യ്ക്ക് എസ്‌യുവി 8.48 ലക്ഷം രൂപ പ്രാരംഭ വിലയില്‍ അവതരിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ …

Read More »

ഐപിഎല്‍ മത്സരം; സമ്മര്‍ദ്ദം സഹിക്കാന്‍ പറ്റുന്നില്ല, പാതിവഴിയില്‍ കോഹ്‌ലിയുടെ നായകസ്ഥാനം തെറിക്കുമോ?

ഐപിഎല്‍ മത്സരത്തിന്റെ സീസണിന് ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകസ്ഥാനം ഒഴിയുമെന്ന് നേരത്തെ തന്നെ നായകന്‍ വിരാട് കോഹ്ലി വ്യക്തമാക്കിയിരുന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 നായകസ്ഥാനം ഒഴിയുമെന്ന് കോഹ്ലി പറഞ്ഞതിന് പിന്നാലെയാണ് ആര്‍സിബിയുടെ നായകസ്ഥാനവും ഒഴിയുകയാണെന്ന് കോഹ്ലി പ്രഖ്യാപിച്ചത്. ആദ്യ പാദത്തില്‍ ശ്രദ്ധേയ പ്രകടനം നടത്തിയ കോലിക്കും സംഘത്തിനും രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ത്തന്നെ കാലിടറിയിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 92 റണ്‍സിന് ഓള്‍ഔട്ടായ ആര്‍സിബി …

Read More »