പ്രമുഖ വ്യവസായ ശൃംഖലയായ അദാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഗൗതം അദാനി രാജ്യത്തെ ഏറ്റവും വലിയ സമ്ബന്നന്‍. 10,94,400 കോടിയാണ് ഗൗതം ആദാനിയുടെ ആസ്തിമൂല്യം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയേയാണ് ഗൗതം അദാനി പിന്നിലാക്കിയത്. ലോകത്ത് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഗൗതം അദാനി. മുകേഷ് അബാനിയേക്കാള്‍ ഏകദേശം മൂന്ന് ലക്ഷം കോടി രൂപ കൂടുതലാണ് ഗൗതം അദാനിയുടെ ആസ്തി. കഴിഞ്ഞവര്‍ഷം പ്രതിദിനം ശരാശരി 1600 കോടി രൂപ ആസ്തിയില്‍ …
Read More »ടി-20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ്; റെക്കോർഡ് നേട്ടവുമായി മുഹമ്മദ് റിസ്വാൻ….
രാജ്യാന്തര ടി-20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് പൂർത്തിയാക്കിയ താരമെന്ന റെക്കോർഡുമായി പാകിസ്താൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20യിലാണ് റിസ്വാൻ റെക്കോർഡ് സ്ഥാപിച്ചത്. മത്സരത്തിൽ 68 റൺസെടുത്ത റിസ്വാനായിരുന്നു പാകിസ്താൻ്റെ ടോപ്പ് സ്കോറർ. 52 ഇന്നിംഗ്സുകളിൽ നിന്നാണ് റിസ്വാൻ 2000 റൺസ് പൂർത്തിയാക്കിയത്. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിനൊപ്പം ഈ റെക്കോർഡ് പങ്കിടുകയാണ് റിസ്വാൻ. അസമും 52 ഇന്നിംഗ്സുകളിൽ നിന്ന് 2000 റൺസ് പൂർത്തിയാക്കിയിരുന്നു. …
Read More »ഇന്ത്യന്‍ കുടുംബങ്ങളിലെ ശീലങ്ങള്‍ മാറി; ഫ്ളിപ്കാര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നത് ഈ അഞ്ച് സാധനങ്ങള്‍ക്ക്…
അടുത്തകാലത്തായി ജനങ്ങള്‍ ഓണ്‍ലൈന്‍ മുഖേന സാധനങ്ങള്‍ വാങ്ങുന്നതിന് ഏറെ താത്പര്യമാണ് കാണിക്കുന്നത്. ഇത്തരത്തില്‍ ഓണ്‍ലൈനിലൂടെ ആളുകള്‍ വാങ്ങുന്ന വീട്ടുപകരണങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുകയാണ് പ്രമുഖ ഇ കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാര്‍ട്ട്. കമ്ബനി നല്‍കുന്ന വിവരപ്രകാരം വാട്ടര്‍ പ്യൂരിഫയറുകള്‍, വാക്വം ക്ലീനര്‍, ജ്യൂസര്‍ മിക്സര്‍, ഗ്രൈന്‍ഡറുകള്‍, മൈക്രോവേവ് എന്നീ ചെറു വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിനാണ് ഇപ്പോള്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ ശ്രദ്ധ നല്‍കുന്നത്. ഈ വര്‍ഷം ഇവയുടെ ആവശ്യം 25ശതമാനം വര്‍ദ്ധിച്ചതായും കമ്ബനി അവകാശപ്പെടുന്നു. …
Read More »കേരള ബാങ്ക് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍; ശൂരനാട് ജപ്തി വിഷയത്തില്‍ കേരളത്തിന് ഒന്നും ചെയ്യാനാകില്ലെന്ന് മന്ത്രി…
ശൂരനാട് ജപ്തി നോട്ടീസ് പതിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയെന്ന് മന്ത്രി വി എന്‍ വാസവന്‍. വിഷയത്തിന്റെ ഉള്ളടക്കം പരിശോധിച്ച് കൂടുതല്‍ പ്രതികരിക്കാമെന്ന് മന്ത്രി പറഞ്ഞു. കേരള ബാങ്ക് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്. ജപ്തി വിഷയത്തില്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല. വീട്ടില്‍ ബോര്‍ഡ് വച്ചതില്‍ റിപ്പോര്‍ട്ട് തേടിയെന്ന് മന്ത്രി വ്യക്തമാക്കി. വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ സംസ്‌ക്കാരം ഇന്ന് …
Read More »പത്തനംതിട്ടയില്‍ പേവിഷ ബാധ സംശയിക്കുന്ന നായ ചത്തു
പത്തനതിട്ട ഓമല്ലൂരില്‍ വീട്ടുവളപ്പില്‍ കുടുങ്ങിയ പേവിഷ ബാധ സംശയിക്കുന്ന നായ ചത്തു. ഇന്നലെ മയക്കുമരുന്ന് കുത്തിവച്ച ശേഷം കൊക്കാ തോട്ടിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ നായയാണ് ചത്തത്. നായയ്ക്ക് പേ ഉണ്ടാ എന്നറിയാന്‍ തിരുവല്ല മഞ്ഞാടിയിലെ ലാബില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി രക്തം, ഉമിനീര്‍ എന്നിവയുടെ സാമ്പിള്‍ പരിശോധിക്കുകയും ചെയ്യും. ഇന്ന് ഉച്ചയോടെ പരിശോധനാ ഫലം ലഭ്യമാകുമെന്നാണ് കരുതുന്നത്. ഓമല്ലൂര്‍ മാര്‍ക്കറ്റിന്റെ പരിസരത്ത് നിന്നാണ് ഇന്നലെ നായ വീട്ടുവളപ്പിലേക്ക് ഓടിക്കയറിയത്. വീട്ടുവളപ്പില്‍ …
Read More »30 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കശ്മീരിൽ വീണ്ടും സിനിമ തീയറ്ററുകൾ തുറന്നു…
30 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കശ്മീരിൽ സിനിമ തീയറ്ററുകൾ തുറന്നു. പുൽവാമയിലും ഷോപ്പിയാനിലുമുള്ള രണ്ടു തീയറ്ററുകൾ കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തു. ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് തീയറ്ററുകൾ തുറന്നുകൊടുത്തത്. 1980-കളിൽ ശ്രീനഗർ നഗരത്തിൽ കുറഞ്ഞത് എട്ട് തിയറ്ററുകൾ ഉണ്ടായിരുന്നു. പിന്നീട് അവയെല്ലാം സുരക്ഷാ സേനകളുടെ ക്യാമ്പുകളാക്കി മാറ്റുകയായിരുന്നു. 2021-ൽ ജമ്മു കശ്മീർ ഭരണകൂടം സിനിമകളുടെ ചിത്രീകരണത്തിന് പ്രോത്സാഹനം നൽകിയെങ്കിലും തീയറ്ററുകളുടെ അഭാവം മൂലം വാണിജ്യ സിനിമകൾ പ്രദർശിപ്പിക്കാൻ …
Read More »അഞ്ചു ബില്ലുകളില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍; വകുപ്പ് സെക്രട്ടറിമാരുടെ വിശദീകരണത്തെ തുടര്‍ന്നെന്ന് സൂചന ?
നിയമസഭ പാസാക്കിയ അഞ്ചു ബില്ലുകളില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിവാദങ്ങള്‍ ഇല്ലാത്ത ബില്ലുകളിലാണ് ഒപ്പുവെച്ചത്. വകുപ്പ് സെക്രട്ടറിമാരുടെ വിശദീകരണത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന. അതേസമയം സര്‍വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പുവെക്കില്ലെന്ന നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് ഗവര്‍ണര്‍. നാല് ബില്ലുകളില്‍ തീരുമാനമായിട്ടില്ല. 11 ബില്ലുകളായിരുന്നു നിയമസഭയില്‍ പാസാക്കി ഗവര്‍ണറുടെ അംഗീകാരത്തിനായി എത്തിയത്. ലോകായുക്ത, സര്‍വകലാശാല ഭേദഗതികള്‍ ഒഴികെയുള്ള ഒമ്ബത് ബില്ലുകള്‍ക്ക് അനുമതി നല്‍കുന്ന കാര്യം പരിഗണിക്കണമെങ്കില്‍ വകുപ്പ് …
Read More »റിവ്യൂന് അപ്പീല്‍ ചെയ്തില്ല, ദിനേശ് കാര്‍ത്തികിന്റെ കഴുത്തിന് പിടിച്ച് രോഹിത് ശര്‍മ- വൈറല്‍ വീഡിയോ
ഓസ്‌ട്രേലിയക്കെതിരെ ടി20 പരമ്പര തോല്‍വിയോടെയാണ് ഇന്ത്യ തുടങ്ങിയത്. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. 30 പന്തില്‍ 71 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കെ എല്‍ രാഹുല്‍ (35 പന്തില്‍ 55), സൂര്യകുമാര്‍ യാദവ് (46) എന്നിവരും തിളങ്ങിയിരുന്നു. മറുപടി ബാറ്റിംഗില്‍ ഓസീസ് 19.2 …
Read More »പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങള്‍ക്ക് കൈയ്യടിച്ച് വിദേശശക്തികള്‍ യുക്രെയ്ന്‍- റഷ്യ യുദ്ധത്തിലെ ഇന്ത്യയുടെ നിലപാടിനെ യുഎന്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങള്‍ക്ക് കൈയ്യടിച്ച് വിദേശശക്തികള്‍. യുദ്ധത്തിനുള്ള സമയമല്ലെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ശരിയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍. കഴിഞ്ഞ ദിവസം ഐക്യരാഷ്‌ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുമ്ബോഴാണ് ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയുടെ നയങ്ങള്‍ മാതൃകയാണെന്ന് പറഞ്ഞത്. ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞത് ശരിയാണ്, ഇത് യുദ്ധത്തിനുള്ള സമയമല്ല, ഇത് പാശ്ചാത്യരോടുള്ള പ്രതികാരത്തിനോ കിഴക്ക് പടിഞ്ഞാറിനെ എതിര്‍ക്കാനോ അല്ല. നമ്മള്‍ ഭരണാധികാരികള്‍ക്ക് ഇത് ഒരു കൂട്ടായ ശ്രമത്തിന്റെ സമയമാണ്. തുല്യ …
Read More »ചീറ്റകൾക്ക് ഇന്ത്യൻ ഭക്ഷണം നൽകിത്തുടങ്ങി; കഴിച്ചത് 2 കിലോ പോത്തിറച്ചി വീതം…
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ രാജ്യത്തെത്തിച്ച 8 ചീറ്റകൾക്ക് ഇന്ത്യൻ ഭക്ഷണം നൽകിത്തുടങ്ങി. 2 കിലോ പോത്തിറച്ചി വീതമാണ് ചീറ്റകൾ ഇന്ത്യയിലെത്തിയതിനു ശേഷം ആദ്യം കഴിച്ച ഭക്ഷണം. ഞായറാഴ്ച വൈകിട്ട് നൽകിയ ഭക്ഷണം ഒരാളൊഴികെ ബാക്കിയെല്ലാ ചീറ്റകളും മുഴുവനും കഴിച്ചു. ഭക്ഷണം മുഴുവനും കഴിക്കാത്തതിൽ അസ്വാഭാവികതയില്ലെന്ന് അധികൃതർ അറിയിച്ചു. 30 മുതൽ 66 മാസം വരെ പ്രായമുള്ള ചീറ്റകളാണ് രാജ്യത്ത് എത്തിയത്. ഇന്ത്യൻ സാഹചര്യവുമായി ചീറ്റകൾ ഇണങ്ങിക്കഴിഞ്ഞു. മൂന്ന് ദിവസത്തിൽ …
Read More »