Breaking News

Slider

മുപ്പതോളം കുട്ടികളടങ്ങിയ സ്‌കൂള്‍ ബസ് കാണാതായി; ഡ്രൈവറുടെ ഫോണ്‍ സ്വിച്ച്‌ ഓഫ്; ആശങ്കയിലായ രക്ഷിതാക്കള്‍ക്ക് ഒടുവില്‍ ആശ്വാസ വാര്‍ത്ത

മഹാരാഷ്‌ട്രയില്‍ സ്‌കൂള്‍ ബസ് കാണാതായത് ആശങ്കയ്‌ക്ക് ഇടയാക്കി. മണിക്കൂറുകള്‍ക്ക് ശേഷമാണ് വിദ്യാര്‍ത്ഥികളടങ്ങുന്ന ബസ് കണ്ടെത്തിയത്. എല്ലാവരും സുരക്ഷിതരായി വീട്ടില്‍ തിരിച്ചെത്തി. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ഉച്ചയ്‌ക്ക് 12.30ന് സ്‌കൂള്‍ പരിസരത്ത് നിന്ന് പുറപ്പെട്ട ബസ് സമയപരിധി കഴിഞ്ഞും എത്താതായതോടെയാണ് രക്ഷിതാക്കള്‍ ആശങ്കയിലായത്. ഡ്രൈവറുടെ മൊബൈല്‍ സ്വിച്ച്‌ ഓഫായത് പ്രശ്‌നം കൂടുതല്‍ വഷളാക്കി. തുടര്‍ന്ന് മുംബൈ സാന്താക്രൂസ് ഏരിയയിലെ പോഡാര്‍ സ്‌കൂളിലെത്തിയ മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടു. നാല് …

Read More »

വമ്ബന്‍ ഓഫറുമായി ബെന്‍സ് അധികൃതര്‍ വന്നിട്ടും കൊടുത്തില്ല; ഉത്രാടം തിരുനാളിന്റെ അപൂര്‍വ കാര്‍ എം.എ. യൂസഫലിക്ക്

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ ഉപയോഗിച്ചിരുന്ന ബെന്‍സ്​ കാര്‍ അപൂര്‍വ സൗഹൃദത്തിന്‍റെയും ആത്മബന്ധത്തി​ന്‍റെയും പ്രതീകമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിക്ക്​​ കൈമാറും. കാര്‍ യൂസഫലിക്ക്​ കൈമാറാന്‍ മാര്‍ത്താണ്ഡവര്‍മ ആഗ്രഹിച്ചിരുന്നു. അബൂദബിയിലെ വസതിയി​ലെത്തി സന്ദര്‍ശിച്ച വേളയില്‍ എം.എ. യൂസഫലിയെ മാര്‍ത്താണ്ഡ വര്‍മ കൊട്ടാരത്തിലേക്ക്​ ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ച്‌​ 2012ല്‍ യൂസഫലി പട്ടം കൊട്ടാരത്തിലെത്തിയപ്പോഴാണ്​ ത‍ന്‍റെ പ്രിയ​പ്പെട്ട ‘ബെന്‍സ്​ 180 T’ കാര്‍ സമ്മാനിക്കാനുള്ള ആഗ്രഹം ഉത്രാടം തിരുനാള്‍ നേരിട്ടറിയിച്ചത്​. അദ്ദേഹം …

Read More »

ഫോട്ടോഷൂട്ടിനിടെ കാല്‍വഴുതി പുഴയില്‍ വീണു, നവവരന്‍ മുങ്ങിമരിച്ചു; ഭാര്യ പരിക്കുകളോടെ രക്ഷപ്പെട്ടു…

ഫോട്ടോ ഷൂട്ടിനിടെ നവവരന്‍ പുഴയില്‍ മുങ്ങിമരിച്ചു. പാലേരി സ്വദേശി റെജിലാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട ഭാര്യയെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കുറ്റിയാടി ജാനകിക്കാട് പുഴയിലാണ് സംഭവം. മാര്‍ച്ച്‌ 14നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ശേഷമുള്ള ഫോട്ടോ ഷൂട്ടിന് എത്തിയതാണ് ഇരുവരും. ഫോട്ടോ ഷൂട്ടിനിടെ റെജില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പുഴയില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. അതിനാല്‍ റെജിലിനെ രക്ഷിക്കാന്‍ സാധിച്ചില്ല. ഭാര്യയും ഒഴുക്കില്‍പ്പെട്ടെങ്കിലും രക്ഷിക്കാന്‍ സാധിച്ചു. പെട്ടെന്ന് ഒഴുക്ക് വര്‍ധിക്കുന്ന പുഴയാണ് …

Read More »

വാഹനത്തിൽ ഇടിച്ചത് ചോദ്യം ചെയ്തു; ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർക്ക് കൊല്ലത്ത് വെച്ച് നടുറോഡിൽ ക്രൂര മർദ്ദനം; മൂന്ന് പേർ അറസ്റ്റിൽ

സഞ്ചരിച്ചിരുന്ന സ്വകാര്യവാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചത് ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർക്ക് നടുറോഡിൽ ക്രൂരമർദനം. കൊല്ലം പരവൂർ സ്വദേശിയും തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറുമായ ബിജുവിനെയാണ് മൂന്നംഗ സംഘം പട്ടാപ്പകൽ ക്രൂരമായി കയ്യേറ്റം ചെയ്തത്. സംഭവത്തിൽ പരവൂർ പൂതക്കുളം എ എൻ നിവാസിൽ മനു (33), കാർത്തികയിൽ രാജേഷ് (34), രാമമംഗലത്തിൽ പ്രദീഷ് (30) എന്നിവരെ സംഭവത്തിന് പിന്നാലെ പോലീസ് പിടികൂടി. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് …

Read More »

ഓപ്പറേഷന്‍ പി ഹണ്ടില്‍ കുടുങ്ങിയവരില്‍ ഏറെയും ഐ.ടി രംഗത്തുള്ളവര്‍; കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ ​പ്രചരിപ്പിച്ച 14 പേര്‍ അറസ്റ്റില്‍

കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച 14 പേര്‍ അറസ്റ്റില്‍. ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ പൊലീസ് നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടിലാണ് അറസ്റ്റ്. അറസ്റ്റിലായവരിലേറെയും ഐ.ടി രംഗത്തുള്ളവരെന്ന് പൊലീസ് വ്യക്തമാക്കി. 39 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈമാറുന്നതും പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെയാണ് നടപടി. ഞായറാഴ്ച ഉച്ച മുതല്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലായാണ് റെയ്ഡുകള്‍ നടത്തിയത്. ​ ഇന്റ‍ര്‍പോളിന്റെ സഹായത്തോടെ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുളള …

Read More »

ഇനി കെഎസ്‌ആര്‍ടിസിയില്‍ കിടന്നുറങ്ങി യാത്ര ചെയ്യാം; സ്വിഫ്റ്റ്‌ ബസ്‌ 11ന് നിരത്തിലിറങ്ങും…

സംസ്ഥാനത്ത് ഈ മാസം 11ന് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് നിരത്തിലിറങ്ങും. കേരള സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച സ്വിഫ്റ്റിന്റെ ആദ്യ സര്‍വീസ് വൈകിട്ട് 5.30ന് തമ്ബാനൂര്‍ കെഎസ്‌ആര്‍ടിസി ടെര്‍മിനലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാ​ഗ് ഓഫ് ചെയ്യും. ഗതാ​ഗതമന്ത്രി ആന്റണി രാജു അധ്യക്ഷനാകും. ആദ്യമായാണ് സ്ലീപ്പര്‍ സംവിധാനമുള്ള ബസുകള്‍ കേരള സര്‍ക്കാര്‍ നിരത്തില്‍ ഇറക്കുന്നത്. സ്വിഫ്റ്റ് ആദ്യ സര്‍വീസ് തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്കാണ്. 116 ബസാണ് സര്‍ക്കാര്‍ പദ്ധതിവിഹിതം ഉപയോഗിച്ച്‌ വാങ്ങിയത്. ഇതില്‍ …

Read More »

റോഡിലെ ക്യാമറ കാണുമ്ബോള്‍ സ്പീഡ് കുറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ എത്തി, സംസ്ഥാനത്ത് സ്ഥാപിക്കുന്നത് 700 ഓളം ക്യാമറകള്‍

സംസ്ഥാനത്തെ പ്രധാന റോഡുകളിലെ കാമറകള്‍ കമ്ബ്യൂട്ടറുമായി ബന്ധിപ്പിച്ചുള്ള വെര്‍ച്വല്‍ ലൂപ് സംവിധാനം നിലവില്‍ വന്നു. കൊല്ലം ജില്ലയില്‍ മാത്രം 50 ക്യാമറകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സേഫ് കേരള പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പാതകളില്‍ 80 കേന്ദ്രങ്ങളിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ക്യാമറകള്‍ സ്ഥാപിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും നിലവിലുള്ള നിരീക്ഷണ ക്യാമറകള്‍ക്ക് പുറമേയാണ് പുതിയവ സ്ഥാപിച്ചത്. ഈ മാസം പകുതിയോടെ …

Read More »

മൊബൈല്‍ ആപ്പിലൂടെ വായ്പ ഓഫറുകള്‍ വരുന്നുണ്ടോ… ശ്രദ്ധിക്കണം ഇതിന് പിന്നിലെ വലിയ തട്ടിപ്പുകളും

മൊബൈല്‍ ആപ്പുകള്‍ വഴി വായ്പകള്‍ നല്‍കുന്ന ധാരാളം സ്ഥാപനങ്ങളുണ്ട്. പേപ്പര്‍ വര്‍ക്കുകള്‍ കുറവാണെന്നും എളുപ്പം വായ്പ ലഭിക്കുമെന്നും ഉള്‍പ്പെടെ നിരവധി ഓഫറുകളും ഇവര്‍ മുന്നോട്ട് വയ്ക്കും. എന്നാല്‍, ഇത്തരം വായ്പകള്‍ വേ​ഗത്തില്‍ ലഭിക്കുമെന്ന് കരുതി ഒന്നും നോക്കാതെ വായ്പ എടുക്കരുത്. നിരവധി ചതിക്കുഴികള്‍ ഇവയില്‍ ഒളിഞ്ഞിരിപ്പുണ്ട്. ഇത്തരം വായ്പകള്‍ക്ക് അപേക്ഷിക്കുകയോ വായ്പ എടുക്കുകയോ ചെയ്യുന്നതിന് മുന്‍പ് നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. റിസര്‍വ് ബാങ്ക് അംഗീകരിച്ചിട്ടുള്ള ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കും മാത്രമേ …

Read More »

സന്യസ്ത വിദ്യാര്‍ത്ഥിനി കോണ്‍വെന്റില്‍ തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യ കുറിപ്പ് കണ്ടെത്തി…

സന്യസ്ത വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ സ്വദേശി അന്നു അലക്സ് (21) ആണ് മരിച്ചത്. കോതമംഗലം എസ്‌എച്ച്‌ കോണ്‍വെന്റിലാണ് സംഭവം. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. എസ് എച്ച്‌ കോണ്‍വെന്റ് നൊവീഷ്യേറ്റ് അംഗമായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. രാത്രി ഭക്ഷണം കഴിഞ്ഞ് മടങ്ങിയ അന്നു പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ എത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സാരിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോതമംഗലം …

Read More »

ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ ഇതാ ഈ അപ്പ്‌ഡേറ്റ് ശ്രദ്ധിക്കുക…

ഇന്ന് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് പഴയതുപോലെ അത്ര പ്രയാസ്സം ഇല്ല എന്നുതന്നെ പറയാം. വാഹനം നല്ല രീതിയില്‍ ഓടിക്കുവാന്‍ അറിയാവുന്ന ഒരാള്‍ക്ക് വളരെ എളുപ്പത്തില്‍ തന്നെ ഡ്രൈവിംഗ് ലൈസന്‍സ് നേടാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ലൈസന്‍സ് ലഭിച്ചുകഴിഞ്ഞാല്‍ വാഹനങ്ങള്‍ ഓടിക്കുമ്ബോള്‍ റോഡിലെ പല നിയമങ്ങളും പാലിക്കാത്ത ആളുകളും ഉണ്ട്. എന്നാല്‍ ഇപ്പോള്‍ അത്തരത്തില്‍ നിയമങ്ങള്‍ പാലിക്കാത്തവരെ നിരീക്ഷിക്കാന്‍ സിസിടിവി ക്യാമറകള്‍ അടക്കമുള്ള കാര്യങ്ങളും റോഡില്‍ ഉണ്ട്. എന്നാല്‍പോലും സ്പീഡ് ലിമിറ്റ് അടക്കമുള്ള …

Read More »