പലസ്തീനികള്‍ താമസിക്കുന്ന വീടുകളിലേക്ക് ബോംബാക്രമണം നടത്തി ഇസ്രായേല്‍. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ ഗാസയിലെ നിരവധി വീടുകളാണ് തകര്‍ന്നത്. പാര്‍പ്പിട കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ കഴിഞ്ഞ ദിവസം മാത്രം പത്ത് കുട്ടികളടക്കം 42 പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഒരാഴ്ചയിലേറെയായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 192 ആയി. ഇതില്‍ 58 കുട്ടികളും 34 സ്ത്രീകളും ഉള്‍പ്പെടുന്നു. ശനിയാഴ്ച ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്ബ് …
Read More »ആശ്വാസ ദിനം; ആഴ്ചകള്‍ക്ക് ശേഷം രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ താഴെ; രോഗമുക്തി നേടിയരുടെ എണ്ണത്തിൽ റെക്കോഡ്…
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,81,386 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏപ്രില്‍ 21ന് ശേഷം ഇത് ആദ്യമായിട്ടാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ താഴെയാകുന്നത്. ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി നാല്‍പത്തിയൊന്‍പത് ലക്ഷം കടന്നു. നിലവില്‍ 35 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യയില്‍ കാര്യമായ കുറവുകള്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,106 പേരാണ് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ …
Read More »ആലപ്പുഴയിൽ ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ച നഴ്സിനോട് സ്വകാര്യ ആശുപത്രിയുടെ ക്രൂരത…
ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ച നഴ്സിനോട് സ്വകാര്യ ആശുപത്രിയുടെ ക്രൂരത. കോവിഡ് സ്ഥിരീകരിച്ച നഴ്സിനെ ആശുപത്രിയില്‍ നിന്ന് ഇറക്കിവിട്ടുവെന്നാണ് പരാതി. ഒരു മണിക്കൂറിലധികം റോഡരികില്‍ നിന്ന നഴ്സിനെ വീട്ടുകാര്‍ എത്തിയാണ് ഫസ്റ്റ‍് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയത്. കരുവാറ്റ സ്വദേശിനിയായ നഴ്സിനു ഡ്യൂട്ടിക്കിടയിലാണ് രോഗലക്ഷണം ഉണ്ടായത്. തുടര്‍ന്ന് പരിശോധന നടത്തുകയും ഫലം വന്നപ്പോള്‍ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. അതിന് പിന്നാലെയാണ് ആശുപത്രിയില്‍ നിന്ന് പുറത്തിറക്കി നിര്‍ത്തിയത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ …
Read More »പ്രധാനമന്ത്രിക്കെതിരെ പോസ്റ്റര്‍; അന്വേഷണം എ.എ.പി പ്രവര്‍ത്തകരിലേക്ക്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ അന്വേഷണം വിപുലമാക്കി പൊലീസ്. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരാണ് പോസ്റ്റര്‍ പതിച്ചതിന് പിന്നിലെന്ന് പൊലീസ് പറയുന്നു. മുഖ്യപ്രതിയായ അരവിന്ദ് ഗൗതം ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. രണ്ടുദിവസം മുമ്ബാണ് ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ മോദിയെ വിമര്‍ശിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘മോദിജി, നമ്മുടെ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ പ്രധാനമന്ത്രി എന്തിന് വിദേശരാജ്യങ്ങള്‍ക്ക് അയച്ചുകൊടുത്തു?’ എന്നെഴുതിയ പോസ്റ്ററുകളാണ് പതിച്ചത്. രാജ്യത്ത് കോവിഡ് …
Read More »ഗംഗാതീരത്ത് മണലില്‍ കുഴിച്ചിട്ട നിലയില്‍ നൂറിലേറെ അജ്ഞാത മൃതദേഹങ്ങള്‍; ആശങ്കയൊഴിയാതെ ജനങ്ങള്‍
ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ ഗംഗയുടെ തീരത്ത് നൂറിലേറെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയ കണ്ടെത്തി. നേരത്തെ യു.പിയിലെ ഉന്നാവിലും ഇത്തരത്തില്‍ നൂറുകണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ സംഭവം. മണ്ണു മാന്തി മൃതദേഹങ്ങള്‍ വലിച്ചിടുന്ന നായ്ക്കള്‍ പ്രദേശത്ത് കൂട്ടം കൂടുന്നത് സമീപവാസികളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് -മൂന്ന് മാസങ്ങളായി ഇവിടെ മൃതദേഹങ്ങള്‍ അടക്കുന്നുണ്ട്. കൃത്യമായി സംസ്‌കരിക്കാത്തതിനാല്‍ ഇപ്പോള്‍ മണല്‍ നീങ്ങി മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തുവന്നിരിക്കുന്നു. പക്ഷികളും നായ്ക്കളും മൃതദേഹാവശിഷ്ടങ്ങള്‍ വലിച്ച് പുറത്തിടുകയാണ് …
Read More »ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് വീട്ടമ്മ മരിച്ചു…
ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തൊടുപുഴ കാരിക്കോട് പേണ്ടാനത്ത് സൂസന്നാമ്മയാണ് മരിച്ചത്. ഭര്‍ത്താവ് സെബാസ്റ്റ്യന്‍, മകന്‍ അരുണ്‍ എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് 4.30 മണിയോടെ തേക്കടി-മൂന്നാര്‍ സംസ്ഥാനപാതയില്‍ പുളിയന്‍മല അപ്പാപ്പന്‍പടിക്ക് സമീപമായിരുന്നു അപകടം നടന്നത്. ഡോക്ടറായ മരുമകളെ ആശുപത്രിയില്‍ എത്തിച്ച ശേഷം ഭര്‍ത്താവിനും മകനുമൊപ്പം വീട്ടിലേക്കു മടങ്ങുന്നതിനിടെയാണു മരം കാറിന് മുകളിലേക്ക് വീണത്. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരാണ് സെബാസ്റ്റ്യനും സൂസന്നാമ്മയും.
Read More »ടൗട്ടെ ഇന്ന് ഗുജറാത്ത് തീരത്ത്; ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത…
മധ്യകിഴക്കന്‍ അറബിക്കടലില്‍ അതിശക്ത ചുഴലിക്കാറ്റായി മാറിയ ‘ടൗട്ടെ’ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഗുജറാത്ത് തീരത്ത് എത്തുമെന്ന് മുന്നറിയിപ്പ്. ഗുജറാത്ത്, ദിയു തീരങ്ങള്‍ക്കാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ളത്. ചൊവ്വാഴ്ച അതിരാവിലെയോടെ ഗുജറാത്തിലെ പോര്‍ബന്ദര്‍, മഹുവ തീരങ്ങള്‍ക്കിടയിലൂടെ അതിശക്ത ചുഴലിക്കാറ്റായി മണിക്കൂറില്‍ പരമാവധി 185 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയിലേക്ക് പ്രവേശിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം ഇന്ന് വരെ തുടരുമെന്നതിനാല്‍ അതിതീവ്രമോ അതിശക്തമായതോ ആയ …
Read More »തലസ്ഥാന നഗരത്തില്‍ ഇരട്ട പൂട്ട് ; മരുന്ന് പൊലീസ് എത്തിക്കും; വിട്ടുവീഴ്ചയില്ലെന്ന് കമ്മീഷണര്‍…
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന തിരുവനന്തപുരത്ത് കര്‍ശന നിരീക്ഷണമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ. മരുന്ന് ഉള്‍പ്പെടെയുള്ള അത്യാവശ്യങ്ങള്‍ക്ക് പൊലീസിനെ വിളിക്കാം. ക്വാറന്റീന്‍ ലംഘനം തടയാന്‍ നൂറിലേറെ ബൈക്ക് പട്രോള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ക്വാറന്റീനിലുള്ളവരെ പൊലീസ് വീട്ടിലെത്തി പരിശോധിക്കും. ലംഘിച്ചാല്‍ നടപടി സ്വീകരിക്കും. നഗരത്തിലേക്ക് പ്രവേശിക്കാന്‍ ആറു വഴികള്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Read More »വ്യാജ ഇ മെയില്‍ ഉപയോഗിച്ചു പണപ്പിരിവ്; പോലീസ് മേധാവിക്ക് പരാതി നല്കി മുല്ലപ്പള്ളി…
വ്യാജ ഇ മെയില്‍ ഐഡി ഉപയോഗിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരില്‍ ധനസഹായാഭ്യര്‍ഥന നടത്തി പണപ്പിരിവു നടത്തുന്നതായി പരാതി. കെപിസിസി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സാമ്പത്തികമായി സഹായിക്കണമെന്ന മുല്ലപ്പള്ളിയുടെ പേരിലുള്ള വ്യാജ അഭ്യര്‍ഥന കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ക്ക് അടക്കം ലഭിച്ചതോടെയാണ് തട്ടിപ്പു ശ്രദ്ധയില്‍ പെട്ടത്. തന്റെ പേരില്‍ വ്യാപകമായി പണപ്പിരിവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു. …
Read More »18-44 വയസ് മുന്‍ഗണനാ വിഭാഗത്തിന്റെ വാക്‌സിനേഷന്‍ നാളെ മുതല്‍, രണ്ട് ദിവസം കൊണ്ട് രജിസ്റ്റര്‍ ചെയ്തത് 1.91 ലക്ഷം പേര്‍
സംസ്ഥാനത്ത് 18 മുതല്‍ 44 വരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിന്റെ വാക്‌സിനേഷന്‍ നാളെ ആരംഭിക്കുന്നു. ഈ പ്രായത്തിലുള്ള അനുബന്ധ രോഗമുള്ളവരെയാണ് ആദ്യ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ ആരോഗ്യ വകുപ്പ് നടത്തിയിട്ടുണ്ട്. 18 നും 44 വയസിനും ഇടയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന്റെ മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ https://covid19.kerala.gov.in/vaccine/ എന്ന വെബ്‌സൈറ്റില്‍ മുന്‍ഗണനയ്ക്കായി രജിസ്റ്റര്‍ ചെയ്തവരുടെ വാക്‌സിനേഷനാണ് നാളെ മുതല്‍ നടക്കുന്നത്. നല്‍കിയ രേഖകള്‍ ജില്ലാ തലത്തില്‍ പരിശോധിച്ച …
Read More »