Breaking News

Slider

ലോക്ക്ഡൗണിൽ ചെറിയ ഇളവ്; പെരുന്നാൾ പ്രമാണിച്ച് മാംസവിൽപ്പനശാലകൾ ഇന്ന് രാത്രി 10 വരെ തുറക്കാം…

ചെറിയ പെരുന്നാൾ പ്രമാണിച്ച് ലോക്ക്ഡൗണിൽ ചെറിയ ഇളവ് നൽകി സംസ്ഥാനസർക്കാർ. മാംസവിൽപ്പനശാലകൾക്ക് മാത്രം ഇന്ന് (ബുധൻ) രാത്രി 10 മണി വരെ തുറക്കാൻ അനുമതി നൽകും. എന്നാൽ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പെരുന്നാള്‍ നമസ്കാരം പള്ളികളിലോ ഈദ് ഗാഹുകളിലോ ഉണ്ടാകില്ല. വീടുകളില്‍ ചെറിയപെരുന്നാള്‍ നമസ്കാരം നിര്‍വ്വഹിക്കണമെന്ന് വിവിധ ഖാസിമാര്‍ അഭ്യര്‍ത്ഥിച്ചു. ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കി വിശ്വാസികള്‍ വ്യാഴാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. പെരുന്നാള്‍ …

Read More »

കോവാക്​സിന്‍ കുട്ടികളില്‍ പരീക്ഷണം നടത്താന്‍ അനുമതി…

ഭാരത്​ ബയോടെകിന്റെ കോവിഡ്​ വാക്​സിന്റെ പരീക്ഷണം കുട്ടികളില്‍ നടത്താന്‍ അനുമതി നല്‍കിയെന്ന്​ റിപ്പോര്‍ട്ട്​. വാക്​സിന്റെ രണ്ട്​, മൂന്ന്​ ഘട്ട ക്ലിനിക്കല്‍ ട്രയലിനാണ്​ അനുമതി നല്‍കിയത്​. രണ്ട്​ മുതല്‍ 18 വയസ്​ വരെ പ്രായമുള്ളവരിലാണ്​ പരീക്ഷണം നടത്തുക. എയിംസ്​ ​ഡല്‍ഹി, എയിംസ്​ പട്​ന, മെഡിട്രീന നാഗ്​പൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലായി വാക്​സിന്‍ പരീക്ഷണം നടത്തും. സെന്‍ട്രല്‍ ഡ്രഗ്​ സ്​റ്റാന്‍ഡേര്‍ഡ്​ ഓര്‍ഗനൈസേഷ​െന്‍റ കോവിഡ്​ വിദഗ്​ധസമിതിയാണ്​ അനുമതി നല്‍കിയത്​. ഇതുമായി ബന്ധപ്പെട്ട്​ ഭാരത്​ ബയോടെക്​ …

Read More »

കോവിഡ് വ്യാപനം രൂക്ഷം; തെലങ്കാനയില്‍ നാളെ മുതല്‍ ലോക്ക്ഡൗണ്‍…

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തെലങ്കാനയിലും നാളെ മുതല്‍ പത്ത് ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് കേസുകളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിച്ച സാഹചര്യത്തിലാണ് സംസ്ഥാനങ്ങള്‍ സമ്ബൂര്‍ണ അടച്ചുപൂട്ടലിലേക്ക് നീങ്ങിയത്. ഇതോടെ ആന്ധ്രാപ്രദേശ് ഒഴികെയുള്ള എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും സമ്ബൂര്‍ണ ലോക്ക്ഡൗണില്‍ ആകും. കര്‍ണാടകയിലും തമിഴ്‌നാട്ടിലും മെയ് 24 വരെ ലോക്ക്ഡൗണ്‍ ആണ്. എല്ലാ ദിവസവും രാവിലെ ആറു മുതല്‍ പത്ത് വരെ അവശ്യ സേവനങ്ങള്‍ക്ക് ഇളവുണ്ടാകുമെന്ന് തെലുങ്കാന സര്‍ക്കാര്‍ അറിയിച്ചു

Read More »

സസ്ഥാനത്ത് ഇന്ന് 37,290 പേർക്ക് കോവിഡ്; 79 മരണം; 32,978 പേര്‍ക്ക് രോഗമുക്തി…

സസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 215 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എംപി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,72,72,376 സാമ്ബിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 79 മരണങ്ങളാണ് …

Read More »

കെ ആർ ഗൗരിയമ്മ രാഷ്ട്രീയ കേരളത്തിന്റെ അമ്മ…

കെ ആര്‍ ഗൗരിയമ്മ രാഷ്ട്രീയ കേരളത്തിന്റെ അമ്മയാണെന്ന് ജനാധിപത്യ സംരക്ഷണ സമിതി(ജെഎസ്‌എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എ എന്‍ രാജന്‍ ബാബു. കേരള ജനത അത്യധികം അഭിമാന സ്നേഹാദരങ്ങളോടെ സ്മരിക്കുന്ന രാഷ്ട്രീയ കേരളത്തിന്റെ വിപ്ലവ നായിക കെ ആര്‍ ഗൗരിയമ്മയ്ക്ക് ഇന്‍ഡ്യയിലെ തന്നെ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ഏറ്റവും ശ്രദ്ധേയമായ സ്ഥാനമുണ്ട്. സുദീര്‍ഘവും സംഭവബഹുലവുമായ ഒരു കര്‍മ്മ കാണ്ഡം അവകാശപ്പെടാവുന്ന മറ്റൊരു നേതാവ് ഗൗരിയമ്മയെപ്പോലെ കേരളത്തിലില്ലെന്നു തന്നെ പറയാം. ദേശീയ തലത്തിലും …

Read More »

കൊല്ലത്ത് ഇന്ന് 2390 പേര്‍ക്ക് കോവിഡ്; 2687 പേര്‍ക്ക് രോഗമുക്തി…

ജില്ലയില്‍ ഇന്ന് 2390 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 2687 പോര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ആറു പേര്‍ക്കും സമ്ബര്‍ക്കം വഴി 2377 പേര്‍ക്കും നാലു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.  കൊല്ലം കോര്‍പ്പറേഷനില്‍ 549 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-67, കരുനാഗപ്പള്ളി-55, പരവൂര്‍-49, കൊട്ടാരക്കര-40 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഗ്രാമപഞ്ചായത്തുകളില്‍ കുലശേഖരപുരം-92, പ•ന-82, ശൂരനാട് നോര്‍ത്ത്-60, പത്തനാപുരം-50, അഞ്ചല്‍-44, ചിതറ, മൈനാഗപ്പള്ളി …

Read More »

രാജ്യത്തെ 71 ശതമാനം പുതിയ കൊവിഡ് കേസുകളും 10 സംസ്ഥാനങ്ങളില്‍ നിന്ന്; കേരളത്തിന്റെ സ്ഥാനം…

രാജ്യത്ത് പുതുതായി സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളില്‍ 71 ശതമാനവും പത്തു സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം. ഇന്ന് രാജ്യത്ത് 4,03,738 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന്റെ 71.75 ശതമാനവും കേരളം ഉള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ ഒറ്റ ദിനത്തില്‍ സ്ഥിരീകരിച്ചത്. 56,578 പേര്‍ക്ക് സ്ഥിരീകരിച്ചു. 47,563 കേസുകള്‍ സ്ഥിരീകരിച്ച കര്‍ണാടക രണ്ടാമതും 41,971 കേസുകള്‍ സ്ഥിരീകരിച്ച കേരളം മൂന്നാമതുമാണുള്ളത്. തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, …

Read More »

ഐപിഎൽ തിരിച്ചെത്തുന്നു; വേദിയൊരുക്കാമെന്ന് നാല് രാജ്യങ്ങള്‍; സാധ്യതകള്‍ ഇങ്ങനെ…

കോവിഡ് വ്യാപനം കാരണം നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇനി എവിടെ നടക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഏറ്റവുമൊടുവില്‍ ശ്രീലങ്ക കൂടി താത്പ്പര്യം അറിയിച്ചതോടെ നാല് രാജ്യങ്ങളാണ് ഐപിഎല്ലിന് വേദിയൊരുക്കാന്‍ സന്നദ്ധരായി മുന്നോട്ട് വന്നിരിക്കുന്നത്. യുഎഇ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് വേദിയൊരുക്കാമെന്ന് അറിയിച്ചിരിക്കുന്നത്. എന്നാല്‍ സെപ്റ്റംബര്‍ പകുതിക്ക് ശേഷം യുഎഇയില്‍ ടൂര്‍ണമെന്റ് വീണ്ടും നടത്തിയേക്കുമെന്നാണ് ബിസിസിഐയില്‍ നിന്ന് ലഭിക്കുന്ന സൂചന. കഴിഞ്ഞ സീസണ്‍ വിജയകരമായി നടത്തിയതും ട്വന്റി20 ലോകകപ്പ് യുഎയില്‍ …

Read More »

ഓക്സിജന്‍ ഇനി മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ ആവില്ല, പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി…

കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന ഓക്സിജന്‍ ഇനി മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ ആവില്ലെന്ന് മുഖ്യമന്ത്രി. ഇത് സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരളത്തിൽ ഉപഭോഗം കൂടുകയാണെന്നും ഇനിമുതല്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഓക്സിജന്‍ ഇവിടെ തന്നെ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്. 219 ടണ്‍ ഓക്സിജന്‍ ആണ് കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത്. ഇത് കേരളത്തില്‍ തന്നെ ആവശ്യമുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Read More »

ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ക്രിക്കറ്റ് കളിച്ച യുവാക്കള്‍ക്ക് ‘ എട്ടിന്റെ പണി’ കൊടുത്ത് പൊലീസ്

ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ക്രിക്കറ്റ് കളിച്ച യുവാക്കള്‍ക്ക് ശിക്ഷ കൊടുത്ത് പൊലീസ്. ഒരു ദിവസം പൊലീസിനൊപ്പം ചേര്‍ന്ന് ജനങ്ങള്‍ക്ക് കോവിഡ് ബോധവല്‍ക്കരണം നടത്തണമെന്ന ശിക്ഷയാണ് യുവാക്കള്‍ക്ക് നല്‍കിയത്. മഹാദേവികാട് പുളിക്കീഴ് ജംക്ഷനു തെക്ക് വശം ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന ഏഴു പേരെയാണ് കഴിഞ്ഞ ദിവസം തൃക്കുന്നപ്പുഴ പൊലീസ് പിടികൂടിയത്. കോവിഡ് നിയന്ത്രണങ്ങളെ കുറിച്ചും കോവിഡ് വിപത്തിനെക്കുറിച്ചും പൊലീസ് യുവാക്കളെ പറഞ്ഞു മനസ്സിലാക്കി. തുടര്‍ന്നു പൊലീസ് സ്റ്റേഷനു സമീപം നടത്തുന്ന പരിശോധനയില്‍ …

Read More »