Breaking News

Slider

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് വീട്ടമ്മ മരിച്ചു…

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തൊടുപുഴ കാരിക്കോട് പേണ്ടാനത്ത് സൂസന്നാമ്മയാണ് മരിച്ചത്. ഭര്‍ത്താവ് സെബാസ്റ്റ്യന്‍, മകന്‍ അരുണ്‍ എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് 4.30 മണിയോടെ തേക്കടി-മൂന്നാര്‍ സംസ്ഥാനപാതയില്‍ പുളിയന്‍മല അപ്പാപ്പന്‍പടിക്ക് സമീപമായിരുന്നു അപകടം നടന്നത്. ഡോക്ടറായ മരുമകളെ ആശുപത്രിയില്‍ എത്തിച്ച ശേഷം ഭര്‍ത്താവിനും മകനുമൊപ്പം വീട്ടിലേക്കു മടങ്ങുന്നതിനിടെയാണു മരം കാറിന് മുകളിലേക്ക് വീണത്. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരാണ് സെബാസ്റ്റ്യനും സൂസന്നാമ്മയും.

Read More »

ടൗട്ടെ ഇന്ന് ഗുജറാത്ത് തീരത്ത്; ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത…

മധ്യകിഴക്കന്‍ അറബിക്കടലില്‍ അതിശക്ത ചുഴലിക്കാറ്റായി മാറിയ ‘ടൗട്ടെ’ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഗുജറാത്ത് തീരത്ത് എത്തുമെന്ന് മുന്നറിയിപ്പ്. ഗുജറാത്ത്, ദിയു തീരങ്ങള്‍ക്കാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ളത്. ചൊവ്വാഴ്ച അതിരാവിലെയോടെ ഗുജറാത്തിലെ പോര്‍ബന്ദര്‍, മഹുവ തീരങ്ങള്‍ക്കിടയിലൂടെ അതിശക്ത ചുഴലിക്കാറ്റായി മണിക്കൂറില്‍ പരമാവധി 185 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയിലേക്ക് പ്രവേശിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം ഇന്ന് വരെ തുടരുമെന്നതിനാല്‍ അതിതീവ്രമോ അതിശക്തമായതോ ആയ …

Read More »

തലസ്ഥാന നഗരത്തില്‍ ഇരട്ട പൂട്ട് ; മരുന്ന് പൊലീസ് എത്തിക്കും; വിട്ടുവീഴ്ചയില്ലെന്ന് കമ്മീഷണര്‍…

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന തിരുവനന്തപുരത്ത് കര്‍ശന നിരീക്ഷണമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ. മരുന്ന് ഉള്‍പ്പെടെയുള്ള അത്യാവശ്യങ്ങള്‍ക്ക് പൊലീസിനെ വിളിക്കാം. ക്വാറന്റീന്‍ ലംഘനം തടയാന്‍ നൂറിലേറെ ബൈക്ക് പട്രോള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ക്വാറന്റീനിലുള്ളവരെ പൊലീസ് വീട്ടിലെത്തി പരിശോധിക്കും. ലംഘിച്ചാല്‍ നടപടി സ്വീകരിക്കും. നഗരത്തിലേക്ക് പ്രവേശിക്കാന്‍ ആറു വഴികള്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read More »

വ്യാ​ജ ഇ ​മെ​യി​ല്‍ ഉ​പ​യോ​ഗി​ച്ചു പ​ണ​പ്പി​രി​വ്; പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍​കി മു​ല്ല​പ്പ​ള്ളി…

വ്യാ​ജ ഇ ​മെ​യി​ല്‍ ഐ​ഡി ഉ​പ​യോ​ഗി​ച്ച്‌ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ പേ​രി​ല്‍ ധ​ന​സ​ഹാ​യാ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി പ​ണ​പ്പി​രി​വു ന​ട​ത്തു​ന്ന​താ​യി പ​രാ​തി. കെ​പി​സി​സി ക​ടു​ത്ത സാ​മ്പത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്ക​ണ​മെ​ന്ന മു​ല്ല​പ്പ​ള്ളി​യു​ടെ  പേ​രി​ലു​ള്ള വ്യാ​ജ അ​ഭ്യ​ര്‍​ഥ​ന കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് അ​ട​ക്കം ല​ഭി​ച്ച​തോ​ടെ​യാ​ണ് ത​ട്ടി​പ്പു ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​ത്. ത​ന്‍റെ പേ​രി​ല്‍ വ്യാ​പ​ക​മാ​യി പ​ണ​പ്പി​രി​വ് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ അ​റി​യി​ച്ചു. …

Read More »

18-44 വയസ് മുന്‍ഗണനാ വിഭാഗത്തിന്റെ വാക്‌സിനേഷന്‍ നാളെ മുതല്‍,​ രണ്ട് ദിവസം കൊണ്ട് രജിസ്റ്റര്‍ ചെയ്തത് 1.91 ലക്ഷം പേര്‍

സംസ്ഥാനത്ത് 18 മുതല്‍ 44 വരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിന്റെ വാക്‌സിനേഷന്‍ നാളെ ആരംഭിക്കുന്നു. ഈ പ്രായത്തിലുള്ള അനുബന്ധ രോഗമുള്ളവരെയാണ് ആദ്യ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ ആരോഗ്യ വകുപ്പ് നടത്തിയിട്ടുണ്ട്. 18 നും 44 വയസിനും ഇടയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന്റെ മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ https://covid19.kerala.gov.in/vaccine/ എന്ന വെബ്‌സൈറ്റില്‍ മുന്‍ഗണനയ്ക്കായി രജിസ്റ്റര്‍ ചെയ്തവരുടെ വാക്‌സിനേഷനാണ് നാളെ മുതല്‍ നടക്കുന്നത്. നല്‍കിയ രേഖകള്‍ ജില്ലാ തലത്തില്‍ പരിശോധിച്ച …

Read More »

ബംഗാളില്‍ വീണ്ടും ഏറ്റുമുട്ടല്‍; നാല് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില അതീവ ഗുരുതരം…

ബിജെപി-തൃണമൂല്‍ ഏറ്റുമുട്ടല്‍ തുടരുന്ന ബംഗാളിലെ ബരാക്പൊരയില്‍ വീണ്ടും സംഘര്‍ഷങ്ങള്‍ പുകയുന്നു. ബരാക്പൊരയിലെ ഭട്‍പാരയിലാണ് ബോംബേറ് ഉണ്ടായിരിക്കുന്നത്. നാല് പേര്‍ക്ക് പരിക്കേറ്റതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ബരാക്പൊരയിലെ ബിജെപി എംപി അര്‍ജ്ജുന്‍ സിങിന്‍റെ വീടിന് നേരെയും ബോംബേറ് നടന്നിരുന്നു. ബംഗാളിലെ ബിജെപി-തൃണമൂല്‍ സംഘര്‍ഷം നടന്ന സ്ഥലങ്ങളില്‍ ഗവര്‍ണര്‍ ജഗ്ദീപ് ധാന്‍കര്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് വീണ്ടും സംഘര്‍ഷം ഉണ്ടാകുന്നത്. ഇന്നലെ രാത്രിയോടെ ഒരു സംഘം ഭട്പാരിയല്‍ സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നുവെന്ന് …

Read More »

സൗമ്യ ഇസ്രയേല്‍ ജനതയ്ക്ക് മാലാഖ, സര്‍ക്കാര്‍ കൂടെയുണ്ട്; ഇസ്രായേല്‍‍ കോണ്‍സല്‍ ജനറല്‍ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു…

ഹമാസ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നേഴ്‌സ് സൗമ്യയെ ഇസ്രയേല്‍ ജനത കാണുന്നത് മാലാഖ ആയെന്ന് ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍. ഭീകരാക്രമണത്തിന്റെ ഇരയാണ് സൗമ്യ. അവരുടെ കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍ കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗമ്യയുടെ വീട് സന്ദര്‍ശിക്കവേയാണ് കോണ്‍സല്‍ ജനറല്‍ ജൊനാദന്‍ സട്ക ഇക്കാര്യം അറിയിച്ചത്. ‘വളരെ സങ്കീര്‍ണമായ സമയം ആണ് ഇത്. ഈ കുടുംബത്തെ സംബന്ധിച്ച്‌ സൗമ്യയുടെ നഷ്ടം അവിശ്വസനീയമാണ്. ഇസ്രായേല്‍ ജനങ്ങള്‍ സൗമ്യയെ ഒരു മാലാഖയായാണ് കണ്ടിരുന്നത്. …

Read More »

കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ കോവിഡ് രോഗി തൂങ്ങിമരിച്ച നിലയില്‍…

സ്വകാര്യ ആശുപത്രിയില്‍ കോവിഡ് രോഗിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം തങ്കശ്ശേരി സ്വദേശിയാണ് മരിച്ചത്. 70 വയസ്സായിരുന്നു. ഭാര്യക്കൊപ്പം ആശുപത്രിയില്‍ 17 ദിവസമായി ചികിത്സയിലായിരുന്നു ഇയാള്‍. ഭാര്യയുടെ നില വഷളായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഇതില്‍ മനംനൊന്ത് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. മലപ്പുറത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കോവിഡ് രോഗി വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇയാള്‍ മാനസിക സമ്മര്‍ദം …

Read More »

ഇടിമിന്നലും ശക്തമായ മഴയും കാറ്റും: പൊതുജനങ്ങളും ബന്ധപ്പെട്ടവരും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മിന്നറിയിപ്പ്…

കേരളത്തില്‍ ഇടിമിന്നലും ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. മെയ് 16 മുതല്‍ മെയ് 19 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30-40 കി.മീ.വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും …

Read More »

ദേശീയ രാഷ്ട്രീയത്തിലേക്കില്ല, കേരളത്തില്‍ തന്നെ പ്രവര്‍ത്തിക്കും: നിലപാട് അറിയിച്ച്‌ ചെന്നിത്തല…

ഡല്‍ഹി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കാനില്ലെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തോട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് തന്നെ പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്നും ചെന്നിത്തല വ്യക്തമാക്കി. തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ കേരളത്തിലേക്ക് എത്താനിരിക്കെയാണ് ചെന്നിത്തല നിലപാട് അറിയിച്ചത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ താന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചത്. തെറ്റായ വിവരങ്ങള്‍ കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ചെന്നിത്തല എഐസിസി നേതൃത്വത്തെ അറിയിച്ചു. ഗ്രൂപ്പുകളുടെ വീഴ്ചയല്ല നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ …

Read More »