ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം വ്യാപനം മൂലമുള്ള പ്രതിസന്ധി കൂടുതല്‍ രൂക്ഷമായേക്കാമെന്നു പഠന റിപ്പോർട്ട്. വരുന്ന ആഴ്ചകളില്‍ മരണസംഖ്യ ഇരട്ടിയിലധികം കൂടാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഒരു സംഘം മാത്തമാറ്റിക്കല്‍ മോഡല്‍ അനുസരിച്ചു നടത്തിയ പഠനത്തിലാണ് നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ ജൂണ്‍ പകുതിയോടെ മരണം 4,04,000 വരെ ആകാമെന്ന് പറയുന്നത്. ഇന്ത്യയെപ്പോലെ വലിയ ജനസംഖ്യയുള്ള രാജ്യത്ത് കോവിഡ് വ്യാപനത്തിന്‍റെ നിരക്ക് മുന്‍കൂട്ടി പ്രവചിക്കുക ദുഷ്കരമെങ്കിലും ശക്തമായ …
Read More »തമിഴ്‌നാട്ടിൽ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 11 കൊവിഡ് രോഗികള്‍ മരിച്ചു…
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പല സംസ്ഥാനങ്ങളിലും അനുഭവപ്പെടുന്ന ഓക്‌സിജന്‍ ക്ഷാമം മൂലം നിരവധി കൊവിഡ് രോഗികളാണ് പ്രാണവായു കിട്ടാതെ ആശുപത്രികളില്‍ പിടഞ്ഞുമരിക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും എണ്ണത്തിലുണ്ടാവുന്ന വര്‍ധന കൂടുതല്‍ ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്. തമിഴ്‌നാട്ടില്‍നിന്നാണ് പുതിയ ദാരുണ സംഭവം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ചെങ്കല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ 11 കൊവിഡ് രോഗികളാണ് പ്രാണവായു കിട്ടാതെ മരണത്തിന് കീഴടങ്ങിയത്. മരിച്ചവര്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളവരാണെന്നാണ് റിപോര്‍ട്ടുകള്‍. ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കൂറോളമാണ് ആശുപത്രിയില്‍ …
Read More »മാര്‍ ക്രിസോസ്റ്റമിന്റെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
മലങ്കര സഭയുടെ ആത്മീയാചാര്യൻ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയുടെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പുരോഗമന സ്വഭാവമുള്ള കാര്യങ്ങളെ ഹൃദയപൂര്‍വ്വം എന്നും അദ്ദേഹം സ്വാഗതം ചെയ്തുവെന്നും മാനുഷികമായ തലങ്ങളിലേക്ക് മത ചിന്തകളെ ഉയര്‍ത്തിയെടുത്തുവെന്നും മുഖ്യമന്ത്രി ഓര്‍ത്തു. വേദനിക്കുന്നവന്റെ കണ്ണീരൊപ്പുക, ഭാരം താങ്ങുന്നവന് ആശ്വാസം നല്‍കുക എന്നിവയായിരുന്നു ക്രിസ്തുവിന്റെ വഴിക്ക് സഞ്ചരിച്ച അദ്ദേഹത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 100 വർഷത്തിലധികം ജീവിക്കാൻ കഴിയുക എന്നത് അത്യപൂർവമായി മനുഷ്യജീവിതത്തിന് …
Read More »തുടർച്ചയായ രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂടി…
തുടര്‍ച്ചയായി രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. കേരളം അടക്കം അഞ്ചു നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിനു ശേഷം എണ്ണക്കമ്ബനികള്‍ വീണ്ടും ഇന്ധന വില ദിനംപ്രതി പുതുക്കാന്‍ തുടങ്ങിയത് ഇന്നലെയാണ്. പെട്രോള്‍ ലിറ്ററിന് 19 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്നു വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്നലെ യഥാക്രമം പതിനഞ്ചും പതിനെട്ടും പൈസ വീതം വര്‍ധിപ്പിച്ചിരുന്നു. ഇന്നത്തെ വില വര്‍ധനയോടെ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 90.74 രൂപയായിട്ടുണ്ട്. ഡീസലിന് 81.12 രൂപയും ആയിരുന്നു.
Read More »പിടിച്ചു നിര്‍ത്താനാവാതെ കൊവിഡ് വ്യാപനം; രാജ്യത്ത് 24 മണിക്കൂറിനിടെ 3,82,315 പേര്‍ക്ക് കൂടി കോവിഡ്; 3780 മരണം…
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി പടരുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,82,315 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കൂടാതെ 3,780 പേരുടെ മരണവും കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു . അതെ സമയം ഇതുവരെ രാജ്യത്ത് 2,26,188 പേര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 34,87,229 സജീവ രോഗികളും ഇന്ത്യയിലുണ്ട്. ഇതുവരെ രാജ്യത്ത് 2,06,65,148 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. രോഗമുക്തരായവരുടെ എണ്ണം 1,69,51,731 ആയി. അതെ സമയം ഇതുവരെ …
Read More »കോവിഡ് വ്യാപനം രൂക്ഷമാകുന്നു; വ്യാപനം ഇനിയും കൂടിയേക്കും; കര്‍ശന നിയന്ത്രണം വേണ്ടിവരുമെന്ന് മുഖ്യമന്ത്രി…
സംസ്ഥാനത്ത് ഗ്രാമീണ മേഖലകളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുവെന്നും കര്‍ശന നിയന്ത്രണം ഇവിടെയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നാമത്തെ തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗം ഗ്രാമീണ മേഖലയിലേക്കും വ്യാപിച്ചു. ഇതാണ് മരണ സംഖ്യ വര്‍ധിക്കാന്‍ കാരണമായതെന്നും പഠനങ്ങള്‍ വിലയിരുത്തുന്നു. ഇന്ത്യയിലെ ഗ്രാമീണ മേഖലകളില്‍ ആരോഗ്യ സംവിധാനങ്ങളുടെ ദൗര്‍ലഭ്യം ഈ സ്ഥിതിവിശേഷത്തെ കൂടുതല്‍ ഗുരുതരമാക്കി. പഞ്ചാബില്‍ 80 ശതമാനത്തോളം പേര്‍ ലക്ഷണങ്ങള്‍ വളരെ കൂടിയ ഘട്ടത്തിലാണ് ചികിത്സ …
Read More »കോവിഡിൽ മുങ്ങി കേരളം; സംസ്ഥാനത്ത് ഇന്ന് 37,190 പേര്‍ക്ക് കോവിഡ്; 57 മരണം; 34,143 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം….
സംസ്ഥാനത്ത് ഇന്ന് 37,190 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 201 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. യുകെയില്‍ നിന്നും വന്ന 6 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യുകെ (114), സൗത്ത് ആഫ്രിക്ക (8), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 123 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ …
Read More »ഇടിമിന്നലും ശക്തമായ കാറ്റും; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്…
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിനെതുടർന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കൂടാതെ ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകാനുള്ള സാഹചര്യത്തില്‍ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. മേയ് നാലിന് കൊല്ലം, പത്തനംതിട്ട ജില്ലകളിലും …
Read More »രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു…
രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു. കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് മെയ് 18 ചൊവ്വാഴ്ച രാജ്ഭവനില്‍ വച്ചായിരിക്കും സത്യപ്രതിജ്ഞ നടക്കുക. സിപിഎമ്മിലെ കേരളത്തിലെ പിബി മെബര്‍മാര്‍ തമ്മിലുള്ള യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. 2016 മെയ് 25നാണ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്. സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് സിപിഎമ്മിലെ ധാരണ. 17ന് രാവിലെ എല്‍ഡിഎഫ് യോഗം ചേര്‍ന്ന് ഏതൊക്കെ പാര്‍ട്ടികള്‍ക്ക് എത്ര മന്ത്രിസ്ഥാനം …
Read More »മെയ് പകുതിയോടെ കേരളത്തില്‍ കോവിഡ് കുറയും; ഐ.ഐ.ടിയുടെ പഠനം…
മെയ് പകുതിയോടെ കേരളത്തില്‍ കോവിഡ് കുറയുമെന്ന് കാണ്‍പൂര്‍ ഐ.ഐ.ടിയുടെ പഠനം. മെയ് പകുതിയോടെ ദൈനംദിന രോഗികളുടെ എണ്ണത്തില്‍ കുറവ് വരും. എന്നാല്‍ കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളില്‍ രോഗികളുടെ വര്‍ധന കുറച്ചു നാള്‍ കൂടി തുടരുമെന്നും പഠനം പറയുന്നു. കാണ്‍പൂര്‍ ഐ.ഐ.ടി രാജ്യത്ത് നടത്തിയ പഠനത്തിലാണ് കേരളത്തിലെ കോവിഡ് വ്യാപനത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. മെയ് 8 മുതല്‍ 20 വരെയുള്ള കാലയളവില്‍ കോഴിക്കോട് ജില്ലയിലെ കോവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടാകും. …
Read More »